കര്‍മ ശാസ്ത്രം

ഇസ്‌ലാമിലെ കര്‍മ്മപരമായ കാര്യങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് (പണ്ഡിതരുടെ ഏക കണ്ഠമായ അഭിപ്രായം) ഖിയാസ് (അനുയോജ്യമായവ) ഗവേഷണ തല്‍പരതയോടെ കണ്ടെത്തി ക്രോഡീകരിച്ചിട്ടുണ്ട്. വ്യക്തിനിയമം, സിവില്‍ നിയമം ഉള്‍പ്പെടുത്തുന്നതാണ് കര്‍മ്മശാസ്ത്രം, വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വ്യവഹാരങ്ങള്‍, ശിക്ഷാവിധികള്‍, ആരാധനകള്‍, അനുഷ്ടാനങ്ങള്‍, ഐഛികം, അല്ലാത്തവ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ മേഖലയാണ് കര്‍മ്മശാസ്ത്രമേഖല.

ഇപ്പോള്‍ ലോകത്ത് നാല് കര്‍മ്മ ശാസ്ത്ര സരണിയാണ് നിലവിലുള്ളത്. ഇതെല്ലാതെ മറ്റൊന്ന് രൂപാന്തരപ്പെടുത്തുവാന്‍ വ്യവസ്ഥ ഇല്ലാത്തതും മുസ്‌ലിം ലോകത്തിന് ആധികാര്യവുമാണ്.
  1. ഇമാം അബൂഹനീഫത്തുല്‍ കുഫിയുടെ ഹനഫീ മദ്ഹബ്  : ജനനം ഹിജ്‌റ 80 വഫാത്ത് 150 (70 വയസ്സ്)
  2. ഇമാം മാലിക്ബ്‌നുഅനസ് (റ) മാലികീ മദ്ഹബ് : ജനനം ഹിജ്‌റ 95 വഫാത്ത് ഹിജ്‌റ 179
  3. ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസ്ബ്‌നു അബ്ബാസ്ബ്‌നു ഉസ്മാനുബ്‌നു ശാഫിഈ (റ) : ജനനം ഹിജ്‌റ 150 വഫാത്ത് ഹിജ്‌റ 204
  4. ഇമാം അഹമ്മദ്ബ്‌നു മുഹമ്മദ് ബനൂഹമ്പലി : ജനനം ഹിജ്‌റ 164 വഫാത്ത് ഹിജ്‌റ 241
വിശ്വാസ ശാസ്ത്രത്തിന് രണ്ട് ത്വരീഖത്തുകളാണ് സ്വീകാര്യം

1. അബുല്‍ഹസനുല്‍ അന്‍സാരിയുടെ (റ) ത്വരീഖത്ത് : ജനനം ഹിജ്‌റ 260 വഫാത്ത് ഹിജ്‌റ 324
2. അബൂമന്‍സൂറുല്‍ മാത്വൂരിദിയുടെ (റ) ത്വരീഖത്ത് : വഫാത്ത് ഹിജ്‌റ 333

അഖീഖത്ത്

കുഞ്ഞ് പിറന്നാല് സന്തോഷവും നന്ദിയും രേഖപ്പെടുത്താന് വേണ്ടി അറുക്കുന്ന കര്മത്തിനാണ് അഖീഖത്ത് എന്ന് പറയുന്നത്. ഇതും ഒരു സുന്നത്തായ കര്മമാകുന്നു. പ്രസവിച്ചത് മുതല് പ്രായപൂര്ത്തിയാകുന്നത് വരെ എപ്പോഴെങ്കിലും ഇത് അറുക്കല് രക്ഷിതാവിന് സുന്നത്താകുന്നു. കുട്ടിക്കാലത്ത് രക്ഷിതാവ് അറുത്തിട്ടില്ലെങ്കില് പ്രായപൂര്ത്തിയായതിന് ശേഷം സ്വയം അറുത്തു കൊടുക്കാവുന്നതാണ്. ആഇശ () പറയുന്നു: ആണ്കുട്ടിക്ക് രണ്ട് ആടും പെണ്കുട്ടിക്ക് ഒരു ആടും അറുക്കാന് നബി() ഞങ്ങളെ കല്പ്പിച്ചു. ല്ലറ്റ ച്ഛഹ്നæഗ്ന ശ്ലഗ്നഗ്നന് (ത്സഗ്നജ്ഞഷ്ട) ല്ലഷ്ടച്ഛന്ഷ്ട ല്ലറ്റ íജ്ഞണ്ഡണ്ഡ ജ്ഞറ്റ ശ്ലഗ്നത്ഭഗ്നശ്ലഷ്ട ന്ധശ്ലസ്സശ്ലറ്റ ഹദീസാണ് അഖീഖത്ത് സുന്നത്താവാനുള്ള തെളിവ്.
അറുക്കുമ്പോള് നിയ്യത്ത് ചെയ്യുക, അറുക്കുന്ന മൃഗങ്ങള് അവയുടെ നിബന്ധനകള്, മാംസത്തില്നിന്ന് ബര്ക്കത്തിന് വേണ്ടി ഭക്ഷിക്കല്, മാംസം ദാനം ചെയ്യല് എന്നീ കാര്യങ്ങളിലെല്ലാം ഉള്ഹിയ്യത്തിന്റെ അതേ നിയമമാകുന്നു. പക്ഷേ, ആണ്കുട്ടിയാണെങ്കില് രണ്ട് ആടും പെണ്കുട്ടിയാണെങ്കില് ഒരു ആടും അറുക്കലാണ് ഉത്തമം. അഖീഖയുടെ മാംസം വേവിച്ച് ദരിദ്രരുടെവീട്ടിലേക്ക് എത്തിച്ചുകൊടുക്കലാണ് നല്ലത്.
ഏഴാം ദിവസം അറുക്കലാണ് സുന്നത്ത്. അന്ന് സാധിക്കുകയില്ലെങ്കില് പതിനാല്, ഇരുപത്തൊന്ന് എന്നീ ദിവസങ്ങളാണ് ഉത്തമം. അറുത്തതിന് ശേഷം കുട്ടിയുടെ (ആണും പെണ്ണും) മുടി കളയല് സുന്നത്താകുന്നു. മുടി കളഞ്ഞതിന് ശേഷം മുടിയുടെ തൂക്കത്തില് സ്വര്ണ്ണമോ വെള്ളിയോ ദാനം ചെയ്യലും സുന്നത്താണ്.നബി ()ഫാഥിമ ബീവി ()യോട് ഹുസൈന്() ന്റെ മുടി തൂക്കാനും അതനുസരിച്ച് വെള്ളിധാനം ചെയ്യാനും കല്പ്പിച്ചിരുന്നു. (മഹല്ലി, ഫത്ഹുല് മുഈന്, ബാഫദ്ല്)

കുഞ്ഞ് പിറന്നാല്ശ്രദ്ധിക്കേണ്ടവ കര്മങ്ങള്

കുഞ്ഞ് പിറന്നാല് ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില് ബാങ്കും സൂറത്തുല് ഇഖ്ലാസും അല്ലാഹുമ്മ ഇന്നീ ഉഈദുഹാ ബിക ദുരിയത്തഹാ മിന ശൈഥ്വാനി റജീം എന്നും ഇടത്തെ ചെവിയില് ഇഖാമത്തും കൊടുക്കണം. അതിന് ശേഷം സജ്ജനങ്ങളില് പെട്ട ആരെങ്കിലും കുട്ടിയുടെ വായില് കാരക്ക കൊണ്ട്, അല്ലെങ്കില് മറ്റു മധുരമുള്ള വസ്തുകൊണേ്ടാ മധുരം നല്കണം. പിന്നീട് കുട്ടിക്ക് പേര് നല്കുകയും ചെയ്യണം.
പേരിടല്
കുട്ടി ജനിച്ചാല് അവന് നല്ല ഒരു പേരിടണം. പേരിടാനുള്ള അവകാശം അവന്റെ പിതാവിനാകുന്നു. ഏഴാം ദിവസം അറുക്കുന്നതിന് മുമ്പ് പേരിടലാണ് ഉത്തമം. അബ്ദുല്ല, അബ്ദുര്റഹ്മാന് എന്നിവയാണ് ഏറ്റവും ശ്രേഷ്ഠമായ പേര്. നബിമാര്, മലക്കുകള് എന്നിവരുടെ പേര് വെക്കുന്നതിന് വിരോധമില്ല. മുഹമ്മദ് എന്ന പേരിടല് വളരെ നല്ലതാകുന്നു. നബി () പറയുന്നു: ഖിയാമത്ത് നാളില് ഒരാള് വിളിച് പറയുന്നു: “മുഹമ്മദ് എന്ന് പേരുള്ളവര് അവന്റെ നബിയെ ബഹമുമാനിച്ചതിനാല് എഴുന്നേറ്റ് സ്വര്ഗത്തില്പ്രവേശിച്ച്കൊള്ളട്ടെ.’ മുഹമ്മദ് എന്ന പേരുവെക്കല് സ്വര് പ്രവേശനത്തിന് തന്നെ ഹേതുവാകും എന്ന് ഇതില് നിന്ന് ഗ്രഹിക്കാം.
മാലികുല് മുലൂക് (രാജാധിരാജന്) ഖാളില് ഖുളാഥ്, ഹാകിമുല് ഹുക്കാം (ന്യായാധിപന്മാരുടെ ന്യായാധിപന്) അബ്ദുന്നബി (നബിയുടെ അടിമ) ജാറുള്ള (അല്ലാഹുവിന്റെ അയല്വാസി), ശാഹിന്ശാഹ്(രാജാധിരാജന്) എന്നീ പേരുകള് വെക്കല് നിഷിദ്ധമാകുന്നു. ഇവയെല്ലാം അല്ലാഹുവിന്റെ ഏകത്വത്തിന് ഭംഗംവരുത്തുന്നവയാകുന്നു. (ഫതഹുല് മുഈന്,മഹല്ലി)
മുസ്ലിം
നസാഈ
അബൂദാവൂദ്

ബിലാല്‍ (റ)

മക്കയിലെ ഖുരിഷികളുടെ അക്രമം സഹിക്കാതെ വന്നപ്പോള്‍ നബിയും (സ്വ) സ്വഹബതും മക്കയില്‍ നിന്നും മദീനയിലേക്ക് പോയി.മദീനയില്‍ എത്തുമ്പോള്‍ മുഹജിറുകളും അന്സ്വരികളും ഉള്‍പ്പെടെ വളരെ കുറച്ചു ആളുകള്‍ മാത്രമേ മുസ്ലിംലയി ഉണ്ടായി രുന്നുള്ളൂ. അവര്‍ കൃത്യ സമയത്ത് നിസ്കാരത്തിനു മസ്ജിദുന്നബവിയില്‍ എത്തുക പതിവായിരുന്നു. 
മദീനയില്‍ നബി (സ്വ) യും സ്വഹാബികളും ഇസ്ലാമിക പ്രബോധനം സജീവമായി നടത്തി വന്നു. അനുദിനം ഇസ്ലാമിലെ അംഗസംഖ്യയും  കൂടിക്കൂടി വന്നു.
ഹിജ്ര ഒന്നാം വര്ഷം ആയപ്പോഴേക്കും മുസ്ലിങ്ങളുടെ എണ്ണം വളരെ കൂടി. ആദ്യ കാലത്ത് എല്ലാവരും നിസ്കാരത്തിനു ഓര്‍മ്മപ്പെടു ത്താതെ തന്നെ കൃത്യ സമയത്ത് വന്നിരുന്നു. പില്‍കാലത്തു ജോലി തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്കാരത്തിനു പള്ളിയില്‍ എത്താതെ വരികയോ സമയം വൈകി എത്തുകയോ പതിവായി. 
ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി (സ്വ) തങ്ങള്‍ സ്വഹാബികളെ മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു.  
" നിസ്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം" - സ്വഹാബികളില്‍ പലരും അഭിപ്രായപ്പെട്ടു.
നിസ്കാരടിന്റെ സമയം ആയാല്‍ പള്ളിയിലേക്ക് വിളിക്കാനും സമയമായാല്‍ ഒര്മാപ്പെടുതനും പലരും പല മാര്‍ഗങ്ങള്‍ അപിപ്രയപ്പെട്ടു.
"ജൂതര്‍ ചെയ്യുന്നപോലെ നമുക്കും നിസ്കാരത്തിന്റെ സമയമായാല്‍ തീ കത്തിക്കാം"- ഒരു വിഭാഗം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു.
"മണിയടിച്ചു ആളുകളെ നിസ്കാര സമയം അറിയിക്കാം"- മറ്റൊരു വിഭാഗം അപിപ്രയപ്പെട്ടു.
"ഒരാളെ പറഞ്ഞയച്ചു എല്ലാവരെയും പള്ളിയിലേക്ക് വിളിപ്പിക്കാം"- അപിപ്രായം ഉമര്‍ (റ) ന്റെതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമര്‍ (റ) ന്റെ അപിപ്രായം അംഗീകരിക്കപ്പെട്ടു.
ഈ ചര്‍ച്ചയില്‍  അബ്ദുല്ലഹിബിനു സൈദ്‌ (റ) വും പങ്കെടുത്തിരുന്നു.
രാത്രി എല്ലാവരും വീടുകളിലേക്ക് മടങ്ങി. അബ്ദുള്ള ബിന്‍ സൈദ്‌ (റ) അപ്പോഴും ഈ ചിന്തയിലായിരുന്നു. എങ്ങനെ ആളുകളെ നിസ്കാരത്തിനു പള്ളിയിലേക്ക് വിളിക്കും?. ഇതല്ലാതെ വേറെ വല്ല മാര്‍ഗവും ഉണ്ടോ?.
അബ്ദുള്ള ബിന്‍ സൈദ്‌ (റ) ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ അദ്ദേഹത്തിനടുത്തു വന്നു. കയ്യില്‍ ഒരു മണിയും ഉണ്ടായിരുന്നു.
"ആ മണി എനിക്ക് വില്‍ക്കാമോ?"- അബ്ദുള്ള ബിന്‍ സൈദ്‌ (റ) ചോദിച്ചു.
"നിങ്ങാല്‍ക്കെന്തിനാണ് ഇത്?"- പച്ച വസ്ത്രം ധരിച്ച ആഗതന്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് സമയത്ത് നിസ്കാരത്തിനു ആളുകളെ വിളിക്കാനാണ്."- അബ്ദുള്ള ബിന്‍ സൈദ്‌ (റ) പറഞ്ഞു.
"ഞാന്‍ നിങ്ങള്ക്ക് അതിലും നല്ല ഉരു ഉപായം പറഞ്ഞു തരാം. അല്ലാഹു അക്ബര്‍, അള്ളാഹു അക്ബര്‍..........." - ആഗതന്‍ ബാങ്കിന്റെയും ഇഖാമതിന്റെയും മുഴുവന്‍ വാക്കുകളും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.
രാവിലെ ഉറക്കമുണര്‍ന്ന അബ്ദുള്ള ബിന്‍ സൈദ്‌ പ്രവാചക സന്നിധിയിലെത്തി. പ്രവാചകന്‍ (സ്വ)  യോട് താന്‍ കണ്ട സ്വപ്നവും  സ്വപ്നത്തില്‍  വന്ന ആള്‍ പറഞ്ഞു കൊടുത്ത വാക്കുകളും പറഞ്ഞു. സ്വപ്നം സത്യമാണെന്നും അത് കൊണ്ട് അത് നമുക്കത് അംഗീകരിക്കാമെന്നും നബി (സ്വ) പറഞ്ഞു.
ബിലാല്‍ (റ) നു സ്വപ്നത്തില്‍ കണ്ട വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍  നബി (സ്വ) തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 
അദ്ദേഹം ബിലാല്‍  (റ) വിന്റെ അടുത്തെത്തി. സ്വപ്നത്തിലെ ആഗതന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ അബ്ദുള്ള ബിന്‍ സൈദ്‌ (റ) ബിലാലിന് (റ) പറഞ്ഞു കൊടുത്തു. 
നിസ്കാരത്തിനു സംയമായി. മസ്ജിദുന്നബവിയില്‍ ബിലാല്‍ (റ) ന്‍റെ സുന്ദര ശബ്ദം ഉയര്‍ന്നു. സ്ഫുടതയാര്‍ന്ന അക്ഷരങ്ങള്‍ തനിമയാര്‍ന്ന സ്വരത്തില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഈത്തപ്പനയോലകള്‍ പോലും  ഒരു നിമിഷം ചലനമറ്റു നിന്നു. കിളികള്‍ കളകളാരവം നിര്‍ത്തി മധുര ശബ്ദത്തിനു കാതോര്‍ത്തു. മുസ്ലിംഗള്‍ നിസ്കാരതിനായി മസ്ജിദു നബവിലേക്ക് നീങ്ങി. 
അകലെ നിന്നു ഉമര്‍ ബിനുല്‍ ഖത്താബും  (റ) ബിലാലിന്റെ വാക്കുകള്‍ കേട്ടു. ഇരിക്കുന്നിടത് നിന്നും ചാടി എഴുനേറ്റു  അദ്ദേഹം  പ്രവാചക സന്നിധിയില്‍ വന്നു. 
 
"പ്രവാചകരെ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു."- ഉമര്‍ (റ) വര്‍ധിച്ച ആശ്ചര്യത്തോടെ താന്‍ കണ്ട സ്വപ്നം വിശദീകരിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ പച്ച വസ്ത്രം ധരിച്ച ഒരാള്‍ വന്നതും അദ്ദേഹം തനിക്കു ബിലാല്‍ (റ) വിളിച്ച ബാങ്കിലെ വാക്കുകള്‍ പറഞ്ഞു തന്നതും.
* * *
മദീനയിലെ ഓരോ മണല്‍ തരിയും ബിലാല്‍ (റ) ന്‍റെ ബാങ്കിനായി കാതോര്‍ത്തു കൊണ്ടിരുന്നു. അകലെ ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടകുന്നുകളില്‍ തട്ടി  ആ വാക്കുകള്‍ വീണ്ടും വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. മസ്ജിദു നബവിയും  മദീനത്തുന്നബവിയും കടന്നു  ഹിജാസിന്റെ അതിരുകല്‍ക്കപുറത്തും ആ സ്വരം മാറ്റൊലി കൊണ്ട്. ഓരോ  നിസ്കാര സമയത്തും മദീനത്തുന്നബി  ബിലാലിന്റെ വിളി കേട്ടു മസ്ജിദു ന്നബവില്‍ സ്വഫ് കെട്ടി നിന്നു.

കാലങ്ങള്‍ പിന്നെയും മാറി മാറി വന്നു. പ്രവാചകരും (സ്വ) അനുചരന്മാരും മക്കയിലേക്ക് തിരിച്ചു വന്നു. തീര്‍ത്തും രാജകീയമായ തിരിച്ചു വരവ്. സ്വപ്ന തുല്യമായ ആ നിമിഷത്തിലും പ്രവാചകര്‍ (സ്വ) ബിലാലിനെ(റ) വിളിച്ചു. ബിലാളിനെയും കാബയെയും മാറി മാറി നോക്കിയ അവിടുന്ന്  പറഞ്ഞു, കാബയില്‍ കയറി ബാങ്ക് വിളിക്കാന്‍.തന്റെ ശരീരത്തില്‍ ചവിട്ടിക്കയറാന്‍ പോലും നബി (സ്വ) തങ്ങള്‍ ആവശ്യപ്പെട്ടു. ആശ്ച്ചര്യഭരിതനായ ബിലാല്‍ (റ) അവസാനം അപ്രകാരം ചെയ്യേണ്ടി വന്നു.
കബയില്‍ പിടിച്ചു  കയറിയ ബിലാല്‍ (റ) നു അകലെ തന്നെ, ഉമയ്യതും കൂട്ടരും  ചട്ടവരുകൊണ്ട് അടിച്ചു, നെഞ്ചില്‍ പാറക്കല്ലുകള്‍  വെച്ചു,  കത്തുന്ന സൂര്യന് കീഴെ കിടത്തിയ മണല്‍ പരപ്പ് കാണാനായി. ഹൃദയത്തില്‍ ഒരായിരം പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു. മനസ്സില്‍  ഒരായിരം സന്തോഷ പൂത്തിരികള്‍ കത്തി.
 
"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍ ....."
ബിലാലിന്റെ (റ)  സ്വരം അകലെ ജബല്‍ അബൂ ഖുബൈസിലും ജബലുന്നൂരില്‍, ഹിറയുടെ ഓരങ്ങളിലും തട്ടി മക്കയെ കോരി തരിപ്പിച്ചു.
പീഡന തടനങ്ങല്‍ക്കിടയിലും "അള്ളാഹു അഹദ് ...അള്ളാഹു അഹദ്" എന്ന് ഉച്ചരിച്ചിരുന്ന അതെ ഉറച്ച ശബ്ദം. അടിമത്വത്തിന്റെ ബലിഷ്ട കരങ്ങളില്‍ കിടന്നു പുളഞ്ഞിരുന്ന ആ ശബ്ദതിനുന്നു സ്വാതന്ത്രത്തിന്റെ തെളിച്ചം കൂടിയുണ്ടെന്ന് മാത്രം. 


നബി (സ്വ) തങ്ങള്‍ വഫാതായ ശേഷം ഒരിക്കല്‍ പോലും  ബിലാല്‍ (റ)   ബാങ്ക് വിളിക്കുകയുണ്ടായില്ല. പ്രവാചകര്‍ (സ്വ ഇല്ലെങ്കില്‍   പിന്നെ  ഞാന്‍  ആര്‍ക്കു വേണ്ടി ബാങ്ക്  വിളിക്കാനാണ്. ബിലാല്‍ (റ) പിന്നീടൊരിക്കലും ബാങ്ക് വിളിക്കാന്‍ മസ്ജിദു നബവിയിലെ  പീഡത്തില്‍ കയറുകയുണ്ടായില്ല.
നബി (സ്വ) യുടെ വഫാതിനു ശേഷം ബിലാല്‍ (റ),  അബൂബക്കര്‍ സിദ്ദീഖ് (റ) ന്‍റെ അടുത്ത് വന്നു. കണ്ണുകളില്‍ ദുഃഖം ചുവപ്പു വരകള്‍ വീഴ്ത്തിയിരുന്നു. ദുഖഭാരം മുഖത്ത് അവശത വരുത്തിയിരുന്നു.
"ഏറ്റവും നല്ല സല്‍കര്‍മ്മം  ജിഹാദ് ആണെന്ന് നബി (സ്വ) പറയുന്നത് ഞ്ഞാന്‍ കേട്ടിട്ടുണ്ട്. " -ബിലാലിന്റെ കണ്ണുകള്‍ ചാലിട്ടൊഴുകി.
"താങ്കള്‍ എന്ത് ചെയ്യാന്‍ പോവുന്നു ?, ബിലാല്‍" -ആശ്ചര്യ ഭാവത്തില്‍ അബൂബക്കര്‍ (റ) ചോദിച്ചു. "ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദ് ആവുന്നത് വരെ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു."
"അപ്പൊ ഞങ്ങള്‍ക്ക് ആര് ബാങ്ക് വിളിക്കും?"- സിദ്ദീഖ് (റ) ചോദിച്ചു.
"റസൂല്‍ (സ്വ) നു അല്ലാതെ മറ്റു ആര്‍ക്കും വേണ്ടി ഞാന്‍ ബാങ്ക് വിളിക്കില്ല" -ബിലാലിന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ പ്രളയം തീര്‍ത്തു, കവിളിലൂടെ അതു ഒഴുകി കൊണ്ടിരുന്നു.
"ക്ഷമിക്കൂ ബിലാല്‍, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാങ്ക് വിളിക്കൂ" -സിദീഖ് (റ) വിന്റെ വാക്കുകള്‍ക്കും ദുഖത്തിന്റെ ഭാരമുണ്ടായിരുന്നു.
"നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടിയാണ് എന്നെ സ്വതന്ത്രനാകിയതെങ്കില്‍ നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ആവാം, അതല്ല അല്ലാഹുവിനു വേണ്ടിയാണെങ്കില്‍ എന്നെ വിട്ടേക്കുക"
" അല്ലാഹുവിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ സ്വതന്ത്രനാക്കിയത്‌"- സിദ്ദീഖ് (റ) അദ്ധേഹത്തെ ഇഷ്ടപ്രകാരം  പോവാന്‍ അനുവദിച്ചു.
സൈന്യത്തോടൊപ്പം ബിലാലും (റ) ശാമിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ റസൂലില്ലാത്ത മദീന ..... ബിലാലിന്  (റ) അത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല. 



ബിലാല്‍ (റ) ന്‍റെ ഖബര്‍

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. ഒരിക്കല്‍ ബിലാല്‍ (റ) ഉറങ്ങുകയായിരുന്നു. നബി (സ്വ) സ്വപ്നത്തില്‍ വന്നു അദ്ധേഹത്തൊടു ചോദിച്ചു.
"ബിലാല്‍, എന്തിനാണ് നമ്മോട് ഈ പിണക്കം. എന്നെ സന്ദര്‍ശിക്കാന്‍ ഇനിയുംസമയമായില്ലേ?"
ബിലാല്‍ (റ) ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. വിടര്‍ന്ന നെറ്റിതടത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. നെഞ്ചില്‍ മദീനയിലെത്താനുള്ള മോഹം തുടി കൊട്ടി. അദ്ദേഹം മദീനയിലേക്ക് യാത്ര പുറപ്പെട്ടു.
മദീനയിലെത്തിയ ബിലാല്‍ (റ) പ്രവാചകരുടെ (സ്വ) ഖബറിനടുത്തെത്തി. ഖബറിനരികിലിരുന്നു. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു. മദീനയില്‍, പ്രവാചക സന്നിധിയില്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും. കണ്ണുകളില്‍ കാഴ്ച മങ്ങി തുടങ്ങി. താടിയെള്ളിലൂടെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി.
നബി (സ്വ) യുടെ പേരക്കുട്ടികള്‍, ഹസ്സന്‍ ഹുസൈന്‍ (റ) അവിടേക്ക് കടന്നു വന്നു. ബിലാലിനെ കണ്ടതും അവര്‍ ഒരിക്കല്‍ കൂടി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക പൌത്രന്മാരുടെ വാക്കുകള്‍ ബിലാലിനു (റ) എങ്ങനെ അനുസരിക്കാതിരിക്കാനാവും. എന്റെ ഹബീബിന്റെ പേരക്കുട്ടികളെ ഞാന്‍ എങ്ങനെ നിരാശരാക്കും. ബിലാല്‍ മസ്ജിദു നബവിയിലെ  തന്റെ  പീഡത്തില്‍  കയറി.
"അള്ളാഹു  അക്ബര്‍, അള്ളാഹു  അക്ബര്‍............."
മദീന വീണ്ടും ഉറക്കമുണര്‍ന്നു. ബിലാലിന്റെ (റ) ശബ്ദം വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. നബിയുടെ സ്വഹബത് മുഴുവന്‍ പള്ളിയിലേക്കോടി.വീടുകളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി 
"പ്രവാചകന്‍ (സ്വ) തിരിച്ചു വന്നിരിക്കുന്നു " - അവര്‍ സന്തോഷത്താല്‍ വിളിച്ചു പറഞ്ഞു. 
"അശ്ഹദു അന്ന മുഹമ്മദന്‍ ............."
ബിലാലിന് (റ) വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു. കണ്ണുകളില്‍ ഇരുട്ട് കയറി. വാക്കുകള്‍ ഇടറി. നബി (സ്വ) യുടെ ഓര്‍മ്മകള്‍ ബിലാലിന്റെ(റ) മനസ്സില്‍ ഘോഷയാത്ര തീര്‍ത്തു. അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചു നിന്നു. പ്രവാചകരുടെ മരണ ദിവസം കഴിഞ്ഞാല്‍ മദീന ഇത്രമാത്രം കണ്ണീരൊഴുക്കിയ ദിവസം ഉണ്ടായിട്ടില്ലെന്ന് ചരിത്രം.

ബിലാല്‍ (റ), നബി (സ്വ) ഇല്ലാത്ത മദീനയില്‍ നിന്നും അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചു. അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ വഫാത്തിനു ശേഷം ഇസ്ലാമിന്റെ ഭരണ സാരഥ്യം ഉമരുബിനുല്‍ ഖത്താബ്‌ (റ) ഏറ്റെടുത്തു. ബൈതുല്‍ മുഖദാസ് പിടിച്ചെടുത്ത ശേഷം ഒരിക്കല്‍ ഉമര്‍ (റ) ശാമില്‍ ബിലാലിന്റെ (റ) അടുത്ത് വന്നു. ശാമുകാര്‍ ഉമര്‍ (റ) നോട് ബിലാല്‍ (റ) നെ കൊണ്ട് ഒരിക്കല്‍ കൂടി ബാങ്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെട്ടു.  
"ബിലാല്‍, ഞങ്ങള്‍ക്ക് താങ്കളുടെ ബാങ്ക് വിളി കേള്‍ക്കാന്‍ കൊതിയാവുന്നു."
"ഇല്ല, എനിക്ക് കഴിയില്ല. എന്റെ നബിക്കല്ലാതെ മറ്റാര്‍ക്ക് വേണ്ടി ഞാന്‍ ബാങ്ക് വിളിക്കും?"-ബില്ലാല്‍ (റ) ന്‍റെ കണ്ണുകള്‍ സജലങ്ങളായി.
ഉമര്‍ ബിന്‍ ഖതാബ്‌ (റ) വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ബിലാല്‍ ബാങ്ക് വിളിക്കാന്‍ കയറി.
"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍.............."
ബിലാലിന്റെ ശബ്ദം ഒരിക്കലൂടെ ഉയര്‍ന്നു കേട്ടു. പ്രവാചകന്‍ (സ്വ) വഫാതായ ശേഷം  ഒരിക്കല്‍ കൂടി വീണ്ടും  ബിലാലിന്റെ മധുര ശബ്ദം. വാക്കുകളില്‍ ഇപ്പോഴും അതെ ഗാംഭീര്യം, സ്ഫുടത. ഹിജാസിന്റെ മണല്‍ തരികള്‍ പോലും ആ ശബ്ദത്തിനായി കാതു കൂര്‍പ്പിച്ച നാളുകളുണ്ടായിരുന്നു.മാമലകള്‍ പോലും കിടുകിടാ വിറച്ച സമയമുണ്ടായിരുന്നു. പക്ഷികളും പറവകളും ഈത്തപ്പനയും ദേവദാരുക്കളും നിശ്ചലമായ സന്ദര്ഭാങ്ങലുണ്ടായിരുന്നു. ഇതാ ഒരിക്കല്‍ കൂടി ആ നിമിഷങ്ങള്‍..... ലോകം ഒന്നടങ്കം നിശ്ചലമായി. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ബിലാലിന്റെ (റ) ശബ്ദം.  
"അശ്ഹദു....... "
 ജനങ്ങള്‍  ആ ശബ്ദം തിരിച്ചറിഞ്ഞു. കാതുകളില്‍ നിത്യവും  ശ്രുതി മധുരം തീര്‍ത്തിരുന്ന, ഉറക്കത്തിലും ഉണര്ച്ചയിലും ഞങ്ങളെ വിളിച്ചുണര്ത്തിയിരുന്ന ആ ശബ്ദം വീണ്ടും. എല്ലാവരും പള്ളിയിലേകൂ നീങ്ങി. മുഴുവന്‍ കണ്ണുകളും കറുത്തിരുണ്ട ബിലാലില്‍ തന്നെ. എത്ര സുന്ദരം ഈ ശബ്ദം. എന്ത് മനോഹരം ആ സ്ഫുടമായ അക്ഷരങ്ങള്‍. മരുഭൂ‍മിയുടെ സകല സീമകളും കടന്നു ലോകമാകെ ആ ശബ്ദം വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.
നബി (സ്വ) തങ്ങള്‍ ബിലാലിനെ അടുത്ത് വിളിച്ചതും ബാങ്ക് വിളിക്കാന്‍ നിര്‍ദേശിച്ചതും ബിലാല്‍‍ ആദ്യമായി മസ്ജിദു നബവിയില്‍ കയറിയതും. പ്രവാചകര്‍ (സ്വ) ക്കൊപ്പം സ്വഹബതും ആ ശബ്ദത്തിനു മുന്നില്‍, ആ സ്വരമാധുരിക്ക് മുന്നില് ചലനമറ്റു നിന്നതും എല്ലാ ഇന്നലെ കഴിഞ്ഞ പോലെ.......‍
ബിലാല്‍ (റ) ന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. കണ്ണുകളിലിരുട്ടു കയറുന്നു. താഴെ ഉമര്‍ ബിന്‍ ഖത്താബും(റ) അനുയായികളും ബിലാലിനെ തന്നെ നോക്കി.
"ആശ്ഹദ് അന്ന മുഹമ്മ..........."
ബിലാല്‍ (റ) തളരുകയായി. കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ട് കയറി.തലയിലേക്ക് രക്തം ഇരച്ചു കയറി. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഭൂമി കിടുകിടാ വിറക്കുന്നതായി അദ്ദേഹത്തിന് തോന്നി. 
സ്വഹാബത്ത് കരയാന്‍ തുടങ്ങി. അവരുടെ ഹൃദയങ്ങള്‍ ശോക ഭാരം കൊണ്ട് നിറഞ്ഞു. 
ഉമാര്ബിന്‍ ഖതാബ്‌ (റ) നും സങ്കടം അടക്കാനായില്ല. പ്രവാചക സ്മരണയിൽ ഒരിക്കൽ കൂടി അവർ തേങ്ങി.

ഇന്ന് ,ബിലാല്‍ (റ) പ്രായമായി. കറുത്ത ശരീരത്തില്‍ വര്ധക്യതിന്റെ ജരാ നരകള്‍ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. മരണ ശയ്യയില്‍ കിടക്കുമ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യ കരയാന്‍ തുടങ്ങി. ഭാര്യയെ അടുത്ത് വിളിച്ചു അദ്ദേഹം പറഞ്ഞു. 
" നീ കരയരുത്.....നാളെ ഞാനെന്റെ ഹബീബിനെ കണ്ടു മുട്ട്ടും .........മുഹമ്മദ്‌ (സ്വ) യെ സഹവസിക്കും" 

മയ്യിത്ത് കുളിപ്പിക്കലും കഫന് ചെയ്യലും

തണുത്ത വെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാന് ഉത്തമം. വെറും വെള്ളത്തേക്കാള് നല്ലത്, കടല് വെള്ളമാണ്. തണുപ്പകറ്റുക, അഴുക്ക് നീക്കുക തുടങ്ങിയ ആവശ്യം നേരിട്ടാല് ചൂടുവെള്ളമാണ് ഉത്തമം. (മഹല്ലി: 1/323). മയ്യിത്ത് കുളിപ്പിക്കുന്നവനും സഹായികളും മയ്യിത്തിന്റെ രക്ഷിതാവുമല്ലാത്ത ആരും കുളിപ്പുരയില് പ്രവേശിക്കരുത്. മയ്യിത്തിന്റെ ശരീരത്തില് കാണുന്ന രഹസ്യകാര്യങ്ങള് പരസ്യമാക്കുകയും മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലം നോക്കലും തൊടലും ഹറാമാണ്. അല്ലാത്ത സ്ഥലം നോക്കാതിരിക്കലാണ് സുന്നത്ത്. മയ്യിത്തിന്റെ ശരീരം സ്പര്ശിക്കാതിരിക്കാനായി മയ്യിത്ത് കുളിപ്പിക്കുന്നവന് കൈയില് ശീല ചുറ്റണം. (മുഗ്നി:1/358)
മയ്യിത്തിന്റെ ശരീരമാസകലം വെള്ളം ചേര്ക്കല് നിര്ബന്ധമാണ്. ചേലാകര്മം ചെയ്യാത്ത മയ്യിത്തിന്റെ ലിംഗാഗ്ര ചര്മത്തിലേക്ക് വെള്ളം ചേരുന്നില്ലെങ്കില് തയമ്മും കൂടി ചെയ്തു കൊടുക്കണം. (മുഗ്നി: 1/158) അതു നിര്ബന്ധമാണ്. കുളിയുടെ ആദ്യമോ കുളി കഴിഞ്ഞോ തയമ്മുമാകാം. കുളിപ്പിക്കുമ്പോള് മയ്യിത്തിനെ കട്ടിലില് കിടത്തലും കട്ടിലിന്റെ തലഭാഗം അല്പം ഉയര്ത്തലും സുന്നത്താണ്. രക്തസാക്ഷിയല്ലാത്ത എല്ലാ മുസ്ലിം മയ്യിത്തിനെയും കുളിപ്പിക്കല് നമുക്ക് നിര്ബന്ധമാണ്. ഒരാള് വെള്ളത്തില് വീണുമരിച്ചു അല്ലെങ്കില് ഒരു മയ്യിത്തിനെ മലക്കുകള് കുളിപ്പിക്കുന്നത് നാം കണ്ടു, എന്നാലും മയ്യിത്തിനെ കുളിപ്പിക്കല് നമുക്ക് നിര്ബന്ധം തന്നെ. (ഫത്ഹുല് മുഈന്:107) കുളിപ്പിക്കാന് കഴിയാതെ വന്നാല് തയ്യമ്മും ചെയ്യണം. കുളിപ്പിക്കാനോ തയമ്മും ചെയ്തു കൊടുക്കാനോ സാധിക്കാത്ത മയ്യിത്തിന്റെ പേരില് നടത്തപ്പെടുന്ന നിസ്കാരം സാധുവാവുകയില്ല.
മയ്യിത്ത് കുളിക്ക് നിയ്യത്ത് നിര്ബന്ധമില്ല. (നിഹായ 2/442 ) സുന്നത്താണ്. എന്നാല് വുളുവിന് നിയ്യത്ത് നിര്ബന്ധമാണ്. മയ്യിനെ ആരു തൊട്ടാലും മയ്യിത്തിന്റെ വുളു മുറിയുകയില്ല. കുളിപ്പിച്ച ശേഷം മുന്ദ്വാരത്തില് കുടിയോ പിന്ദ്വാരത്തില് കൂടിയോ വല്ലതും പുറപ്പെട്ടാല് കഴുകിയാല് മതി. വുളു മടക്കേണ്ടതില്ല. (ഫത്ഹുല് മുഈന്: 107) ആര്ത്തവമുള്ളപ്പോള് കുളിപ്പിക്കുന്നതിനോ അതില് സഹായിക്കുന്നതിനോ വിരോധമില്ല. വലിയ അശുദ്ധിയോടെ മരണപ്പെട്ടാല് മയ്യിത്ത്കുളി മാത്രം മതിയാകുന്നതാണ്. മയ്യിത്തിന്റെ നഖങ്ങളും മുടികളും നീക്കരുത്. പിരിഞ്ഞ മുടികള് കഴുകി കഫന്പുടയില് വെക്കേണ്ടതാണ്.
ഒരാള് അവയവങ്ങള് ചിന്നിച്ചിതറി മരിക്കുകയും വ്യത്യസ്ത ഘട്ടങ്ങളില് ഓരോ അവയവങ്ങള് കിട്ടുകയും ചെയ്താല് കിട്ടിയതിന് (വേറെ വേറെയെങ്കില്) കഫന്ചെയ്യലും കുളിപ്പിക്കലും നിസ്കരിക്കലും മറവ് ചെയ്യലും നിര്ബന്ധമാണ്. എന്നാല് നിസ്കാരത്തില് ജനാസയുടെ പേരില് നിസ്കരിക്കുന്നു എന്നു കരുതണം. ജീവനുള്ള വ്യക്തിയില് നിന്നും പിരിഞ്ഞു കിട്ടിയ അവയവമാണെങ്കില് മറവ് ചെയ്താല് മാത്രം മതി.
മനുഷ്യരൂപം പൂര്ണത പ്രാപിക്കാതെ പ്രസവിക്കപ്പെട്ട മനുഷ്യകുട്ടിയെ മറവ് ചെയ്യല് സുന്നത്താണ്. മനുഷ്യരൂപം പൂര്ണമായ ശേഷം ജീവനില്ലാതെ പ്രസവിക്കപ്പെട്ടാല് നിസ്കാരമല്ലാത്ത എല്ലാ കാര്യവും ചെയ്യല് നിര്ബന്ധമാണ്. പ്രസവ സമയം ശബ്ദമോ അനക്കമോ ഉണ്ടായ ശേഷം മരിച്ചതാണെങ്കില് നിസ്കാരമുള്പ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യല് നിര്ബന്ധമാണ്. (മുഗ്നി:1/350-351)
പുരുഷ മയ്യിത്ത് കുളിപ്പിക്കാന് പുരുഷനും സ്ത്രീ മയ്യിത്ത് കുളിപ്പിക്കാന് സ്ത്രീക്കുമാണ് അര്ഹത. പുരുഷന്മാരുടെ മയ്യിത്ത് സ്ത്രീകള്ക്കോ സ്ത്രീകളുടെ മയ്യിത്ത് പുരുഷന്മാര്ക്കോ കുളിപ്പിക്കാന് പാടില്ല. എന്നാല് ഭര്ത്താവിനെ ഭാര്യക്കും ഭാര്യയെ ഭര്ത്താവിനും കുളിപ്പിക്കാവുന്നതാണ്. (മുഗ്നി: 1/334,335)
മയ്യിത്ത് കുളിപ്പിക്കാന് ഏറ്റവും നല്ലത് താഴെ പറയുന്നവരാണ്. മയ്യിത്ത് പുരുഷന്റേതാണെങ്കില് പിതാവ്, പിതാമഹന്, മകന്, പേരമകന് (പൗത്രന്), സഹോദരന്, സഹോദരപുത്രന്, പിതൃവ്യന് അവരുടെ ആണ്മക്കള്, ഇതര കുടുംബാദികള്, അന്യപുരുഷന്മാര് എന്നീ ക്രമത്തിനനുസരിച്ച് സ്ത്രീയാണെങ്കില് ഉമ്മ, ഉമ്മയുടെ ഉമ്മ, മകള്, മകളുടെ മകള്, പിതൃസഹോദരി, മാതൃ സഹോദരി, അവരുടെ പെണ്മക്കള്, അന്യസ്ത്രീകള്, ഭര്ത്താവ്,
കുളിപ്പിക്കുന്നതിന്റെ പൂര്ണരൂപം
ജന ദൃഷ്ടിയില് നിന്ന് മറയും വിധം പ്രത്യേക സ്ഥലത്ത് കട്ടിലോ പലകയോ ഒരു ഭാഗമുയര്ത്തി മയ്യിത്തിന്റെ തല ഉയര്ന്ന ഭാഗത്താക്കി മലര്ത്തിക്കിടത്തുക. ശരീരം മുഴുവന് വസ്ത്രം കൊണ്ട് മൂടുക. കുളിപ്പിക്കുന്നവന് മയ്യിത്തിന്റെ ഇടത് ഭാഗത്ത് നില്ക്കുക. പിന്നീട് മയ്യിത്തിനെ താങ്ങി മയ്യിത്തി കുളിപ്പിക്കുന്നവന്റെ വലത് മുട്ടുകാല് മയ്യിത്തിന്റെ മുതുകിനോട് ചേര്ത്തി കട്ടിലില് കയറ്റിവെക്കുക. വലതുകൈ തള്ളവിരല് പിരടിക്കുഴിയിലാകും വിധം പിടിക്കുക. ഇടതു കൈകൊണ്ട് വയര് അമര്ത്തി ആവര്ത്തിച്ചു തടവുക. തദവസരം മലമൂത്ര വിസര്ജ്ജന സാധ്യതയുള്ളതിനാല് ധാരാളം വെള്ളം ഒഴിക്കുകയും സുഗന്ധ ദ്രവ്യം പുകപ്പിക്കുകയും വേണം. ശേഷം ആദ്യ രൂപത്തില് മലര്ത്തിക്കിടത്തുക. ഇടതു കൈയില് ശീല ചുറ്റി മുന്ദ്വരവും പിന്ദ്വാരവും ശുദ്ധിയാക്കണം. പിന്നീട് മയ്യിത്തില് ചുറ്റിയ ശീല മാറ്റി പുതിയ ശീല ചുറ്റി ചൂണ്ട്വിരല് കൊണ്ട് വായ തുറക്കാതെ പല്ലില് മാത്രം ഉരക്കുക. ചെറുവിരല് കൊണ്ട് മൂക്കിലുള്ള അഴുക്കുകള് നീക്കുക. ചകിരി, ബ്രഷ് പോലുള്ളത് കൊണ്ട് മിസ്വാക്ക് ചെയ്തുകൊടുക്കരുത്.
പിന്നീട് പരിപൂര് വുളൂഅ് ഉണ്ടാക്കിക്കൊടുക്കുക. മയ്യിത്തിന് വുളൂഅ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന നിയ്യത്ത് ചെയ്താല് മതി. വുളൂഇന്റെ എല്ലാ സുന്നത്തുകളും നിര്വഹിക്കണം. എങ്കിലും ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കാന് വേണ്ടി വായില് വെള്ളം കുപ്ലിക്കുമ്പോള് തല ചെരിക്കണം.
നഖത്തിനിടയിലെ ചെളി മയമുള്ള കൊള്ളി കൊണ്ട് നീക്കണം. സോപ്പോ താളിയോ ചേര്ന്ന വെള്ളം കൊണ്ട് താടി ഉള്പ്പെടെ തലകഴുകണം. തദവസരം പല്ലകന്ന ചീര്പ്പ് കൊണ്ട് താടിയും തലമുടിയും ചീകണം. പിന്നീട് വലത്തെ മുന്ഭാഗം പിരടി മുതല് പാദം വരെ സോപ്പ് വെള്ളം കൊണ്ട് കഴുകണം. ശേഷം ഇടതു മുന്ഭാഗവും അപ്രകാരം കഴുകണം. ശേഷം ഇടതു മുന്ഭാഗവും അപ്രകാരം കഴുകണം. പിന്നീട് മയ്യിത്തിനെ ഇടത് ഭാഗത്തേക്ക് ചെരിച്ച് കിടത്തി വലത്തെ പിന്ഭാഗം പിരടിമുതല് പാദംവരെ സോപ്പ് വെള്ളം കൊണ്ട് കഴുകുക. പിന്നീട് വലതു ഭാഗത്തേക്ക് തിരിച്ചു കിടത്തി ഇടത് പിന്ഭാഗവും അപ്രകാരം കഴുകണം. പിന്നീട് മലര്ത്തിക്കിടത്തി തല മുതല് കാല് വരെ ഒരു പ്രാവിശ്യം വെള്ളമൊഴിക്കണം. പിന്നീട് ഫര്ളായ കുളിയെ ഞാന് കുളിപ്പിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് ശുദ്ധമായ വെള്ളം തല മുതല് കാല് വരെ മൂന്ന് തവണ ഒഴിക്കുക. അവസാന ഘട്ടത്തില് അല്പം കര്പൂരം ചേര്ത്ത വെള്ളം ഒഴിക്കുവാന് പറഞ്ഞ രീതിയിലോ മയ്യിത്തിനെ ഇരുത്തിയോ ഒഴിക്കാവുന്നതാണ്. പിന്നീട് നല്ല ശീല കൊണ്ട് ശരീരമാസകലം തോര്ത്തണം. (മഹല്ലി: 1/323-324)
കഫന് ചെയ്യല്
ജീവിതകാലത്ത് ധരിക്കാന് അനുവദനീയമായ വസ്ത്രം കൊണ്ടാണ് കഫന് ചെയ്യേണ്ടത്. അതു വെളുത്തതും അലക്കിയതുമായിരിക്കല് സുന്നത്താണ്. ശരീരമാസകലം മറക്കുന്ന ഒരു തുണിയാണ് നിര്ബന്ധം. സ്ത്രീയാണെങ്കില് ഒരു മുഖമക്കനയും, നീളന് കുപ്പായവും അരയുടുപ്പും ശരീരം മുഴുവന് മറക്കാന് കഴിയുന്ന രണ്ട് കഷ്ണം തുണിയുമാണുത്തമം. പുരുഷനാണെങ്കില് മൂന്ന് കഷ്ണം തുണിയും എന്നാല് അവയുടെ താഴെ ഒരു തലപ്പാവും നീളന് കുപ്പായവും അനുവദനീയമാണ്.
രണ്ട് പേര്ക്കും അനുവദനീയമായ വസ്ത്രങ്ങള് ധരിപ്പിച്ച ശേഷം കഫന്പുടയില് മയ്യിത്തിനെ മലര്ത്തിക്കിടത്തണം. തുണിയുടെ ഇടതു ഭാഗത്തേക്കും മടക്കി മയ്യിത്ത് പൊതിയേണ്ടതാണ്. അതിനു മുമ്പ് എല്ലാ ദ്വാരങ്ങളിലും സുജൂദില് നിലത്തു വെക്കുന്ന എല്ലാ അവയവങ്ങളിലും ഉലുവാന് പുകപ്പിച്ച പരുത്തി വെക്കണം. കഫന് തുണികളും സുഗന്ധം പുകപ്പിക്കല് സുന്നത്താണ്. കഫന് ചെയ്താല് കാല്, തല, നടു എന്നിവിടങ്ങളില് കെട്ടുകയും ഖബറില് വെച്ച് പ്രസ്തുത കെട്ടുകള് അഴിക്കുകയും വേണം. മയ്യിത്തിന്റെ കൂടെ തീ കൊണ്ടു പോവലും രോഗം പോലുള്ള കാരണം കൂടാതെ വാഹനത്തില് പോകലും കറാഹത്താണ്. മയ്യിത്ത് കൊണ്ടുപോവുമ്പോള് ദിക്ര് ചൊല്ലല് സുന്നത്താണ്. അനാവശ്യ സംസാരങ്ങളും മറ്റും തടയാന് അതുപകരിക്കും. മയ്യിത്തുമായി വേഗം നടക്കലാണ് സുന്നത്ത്, മയ്യിത്തിനെ നിന്ദിക്കുമാറ് ഓടരുത്. ജനാസയെ അനുഗമിക്കല്, മയ്യിത്ത് നിസ്കാരം, മറവുചെയ്യല് തുടങ്ങിയ മരണാനന്തര കര്മങ്ങളില് മൃദുവനായി പങ്കെടുക്കല് ശ്രമിക്കണം. അങ്ങനെ പങ്കെടുത്തവര്ക്ക് രണ്ട് ഖിറാത്താണ് പ്രതിഫലം. ഒരു ഖിറാത്ത് തന്നെ ഉഹ്ദ് മലയോളം വലിപ്പമുണ്ടാകും. അഥവാ ഉഹ്ദ് മല രണ്ട് കൂടിയത്രെ പ്രതിഫലം മയ്യിത്തിനെ പൂര്ണമായി പരിപാലിച്ചവര്ക്ക് ലഭിക്കുമെന്ന ഇമാം ബുഖാരി റിപ്പോര്ട്ട് ചെയ്തിട്ടുള്ള ഹദീസില് നിന്ന് മനസ്സിലാക്കാം. (മഹല്ലി:1/330)