സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില്

മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നിലവില് വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള് ഇപ്പോള് ഇതിനു കീഴില് പ്രവര്ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്ദ്ധ വാര്ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്ഷന് പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നടപ്പാക്കി വരുന്നു. പതിനാല് തരം സര്വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില് പെട്ടത്. അല്മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള് എന്നീ പ്രസിദ്ധീകരണങ്ങള് സെന്ട്രല് കൗണ്സിലിന്റെ കീഴില് എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന് മുഅല്ലിം ട്രൈനിംഗ് സെന്ററും , മുസ്ലിം വിദ്യാര്ത്ഥിനികള്ക്ക് പരിപൂര്ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്സിലിനു കീഴില് പ്രവര്ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര് നിര്വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും.

കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന് വേണ്ടി അവരില് നിന്നും അര്ഹരായവര്ക്ക് ജംഇയ്യത്തുല് മുഅല്ലിമീന് സേവന ആനുകൂല്യങ്ങള് നല്കി വരുന്നു. ഈയിനത്തില് സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില് നടത്തപ്പെടുന്ന മോഡല് ക്ലാസ്, സ്പെഷ്യല് മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്സര്വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്ക്കും നിശ്ചിത തുക ഗ്രാന്റായും അലവന്സായും ജംഇയ്യത്തുല് മുഅല്ലിമീന് നല്കുന്നു. വര്ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്ക്കുള്ള പുരസ്കാരങ്ങള് , സേവനത്തില് നിന്നും വിരമിച്ചവര്ക്കുള്ള പെന്ഷന് തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്ട്രല് കൗണ്സില് നടപ്പാക്കിയ സംരംഭങ്ങളില് പെടുന്നു. മദ്റസാ വിദ്യാര്ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്കിയതും അതിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നതും കൗണ്സില് ആണ്.

സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് ഭാരവാഹികള്
സി.കെ.എം. സാദിഖ് മുസ്ലിയാര് (പ്രസിഡന്റ്)
എം.എം. മുഹ്യദ്ദീന് മുസ്ലിയാര് (വൈ. പ്രസിഡന്റ്)
കെ.കെ. ഇബ്റാഹീം മുസ്ലിയാര് (വൈ. പ്രസിഡന്റ്)
ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി (ജന. സെക്രട്ടറി)
എം. അബ്ദുറഹ്മാന് മുസ്ലിയാര് (സെക്രട്ടറി)
ടി. മൊയ്തീന് മുസ്ലിയാര് (സെക്രട്ടറി)
ഡോ. എന്. എ. എം. അബ്ദുല് ഖാദിര് (ട്രഷറര്)