കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. മുസ്ലിം കേരളം നേരിട്ട മതപര മായ പ്രതിസന്ധിയുടെ പരിഹാര മായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസ ത്തിന്റെ പ്രകാശം കേരളത്തില് പ്രകടമാകുന്നതിന്റെ ചാലക ശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ- തീര്ച്ച.
ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യ ത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.
സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.
മത കലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര
വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.
അങ്ങനെ ഒരു വിദ്യാര്ഥി പ്രസ്ഥാനം എന്തു കൊണ്ട് ആവശ്യ മാണെന്നതി നെകുറിച്ച് നേതാക്കള്ക്കിടയില് ചര്ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്ക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, സമസ്ത ജന.സെക്രട്ടറി ശംസുല് ഉലമാ ക്ക്കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില് വേണമെങ്കില് ഒരു വിദ്യാര്ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്ത്തനങ്ങളും അഡൈ്വസറി ബോര്ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരി ക്കണമെന്ന് ഭരണഘടനയില് പ്രത്യേകം എഴുതി ച്ചേര്ത്തു. അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്ഥ സംഘം നിലവില് വന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയ്യില് രൂപം കൊണ്ടഈ സംഘടനക്ക് കീഴില് കേരളത്തിലെ വിദ്യാര്ഥികള് ആവേശ പൂര്വ്വം പ്രവര്ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹി കളായ ചിലരുടെ സ്വാര്ഥ താത്പര്യ ങ്ങള് പ്രവര്ത്തിച്ചു തുടങ്ങിയത്. അവര് സംഘടനയെ വഴി തെറ്റിക്കാന് വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്. അവര് സമസ്ത നേതാക്കള്ക്കെതിരെ പോലും ആരോപണ ങ്ങളുന്നയിച്ചു തുടങ്ങിയപ്പോള് അതിനെതിരെ പ്രതികരി ക്കാന് പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത് വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന് സമസ്തയുടെ നേതാക്കള് തന്നെ തുറന്ന് പറയുന്നത് വരെ കാര്യങ്ങളെത്തി.
1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം. ഉസ്താദുമാരെയും നേതാക്കളെയും വിലകല്പിക്കുന്ന ഒരു ബദല് വിദ്യാര്ഥി പ്രസ്ഥാനം ഉയര്ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില് നിന്നായിരുന്നു എസ്.കെ.എസ്.എസ്.എഫ്. രൂപം കൊള്ളുന്നത്.
1989 ഫെബ്രുവരി 19. അന്നാണ് എസ്.കെ.എസ്.എസ്.എഫ് എന്ന പേരില് പുതിയ ഒരു സംഘടനരംഗത്തു വന്നത്. കോഴിേക്കാട് സാമൂതിരി ഹൈസ്കൂളില് വെച്ച വിളിച്ചു ചേര്ത്ത വിദ്യാര്ഥി കണ്വെന്ഷനില് വെച്ച് സംഘടനയുടെ സംസ്ഥാനകമ്മിറ്റി നിലവില് വന്നു. മര്ഹൂം സി. എഛ് ഹൈദറൂസ് മുസ്ലിയാരായിരുന്നു സംഘടനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മര്ഹൂം കെ.വി മുഹമ്മദ് മുസ്ലിയാര് കൂറ്റനാട് പരിപാടി ഉദ്ഘാടനം ചെയ്തു. മര്ഹൂം കെ.കെ.അബൂബക്കര് ഹസ്റത്തായിരുന്നു പരിപാടിയുടെ അധ്യക്ഷന്. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയ താകട്ട മര്ഹൂം കെ.ടി. മാനു മുസ്ലിയാരും.
വിജ്ഞാനം, വിനയം, സേവനം
ഒരു മുദ്രവാക്യമുയര്ത്തി പിടിച്ച് സംഘടനയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തണമെന്നായി തീരുമാനം. അതിന് സംഘടനയുടെ ലക്ഷ്യങ്ങള് പൂര്ണാര്ഥത്തില് പ്രകാശിപ്പിക്കുന്ന ഒരു മുദ്രാവാക്യത്തെ കുറിച്ച് ആലോചന നടന്നു. അങ്ങനെ യാണ് 'വിജ്ഞാനം, വിനയം, സേവനം' എന്ന മുദ്രാവാക്യം ഉയര്ന്നുവരുന്നത്. നിലവിലുണ്ടായിരുന്ന പഴയ വിദ്യാര്ഥി പ്രസ്ഥാനത്തിന് ഈ മുദ്രാവാക്യം തന്നെ ഒരു മറുപടിയായി. വിജ്ഞാനം വിനയത്തിനും അത് തുടര്ന്ന് സേവനമനസ്ക തക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവര്ത്തകര്ക്ക് നല്കിയ ആശയം.