ചില മൗലിക സിദ്ധാന്തങ്ങളില്‍ വിശ്വസിക്കാന്‍ മാത്രം നിര്‍ദ്ദേശം നല്കി പ്രപൃത്തികള് എന്തും എങ്ങനെയും ആവാമെന്ന നിലക്ക് അതെക്കുറിച്ച് മൗനം അവലംബിക്കുകയല്ല ഇസ്ലാം ചെയ്തിട്ടുള്ളത്. അപ്രകാരം തന്നെ പ്രവര്‍ത്തനങ്ങളെ മാത്രം ചില നിയമങ്ങള്‍ മുലം നിയന്ത്രിച്ച് വിശ്വാസം എന്തുമാവാം എന്ന നിലക്ക് അതിനെ അവഗണിച്ചിട്ടുമില്ല. പ്രത്യുത അനര്‍ഘങ്ങളായ ചില മൂല തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാനും തദനുസരണം പ്രവൃത്തികളെ നിയന്ത്രിച്ച് ക്രമീകരിക്കുവാനുമാണ് അത് അനുശാസിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നത് വിശ്വാമാണല്ലോ. വിശ്വാസം നല്ലതായാല്‍ പ്രവൃത്തി നന്നാകുന്നു. അത് പിഴച്ചുപോയാല്‍ പ്രവൃത്തിയും പിഴക്കും. യഹൂദികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: പറയുക, നിങ്ങള്‍ വിശ്വസിച്ചവരായിട്ടുണ്ടെങ്കില്‍, ആ വിശ്വാസം നിങ്ങളോട് കല്പിക്കുന്നത് വളരെ നീചമായതു തന്നെ. മനുഷ്യനെ പ്രവൃത്തിയിലേക്ക് -അതു നല്ലതോ ചീത്തയോ ആകട്ടെ-പിടിച്ചു തള്ളുന്നത് അവന്റെ വിശ്വാസമാണെന്ന് ഈ വാക്യം പഠിപ്പിക്കുന്നു.
ചുരുക്കത്തില്‍ ഇസ്ലാം വിശ്വാസത്തിനും കര്‍മത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്നു.
ചുരുക്കത്തില്‍ ഇസ്ലാം വിശ്വാസത്തിനും കര്‍മത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്നു.