സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖപത്രം അനിവാര്യമാണ്. മുഖപത്രങ്ങള്‍ സംഘടനകളുടെ കണ്ണാടികളാണ്. അതിലൂടെയാണ് പൊതുജനമധ്യത്തില്‍ സംഘടനകള്‍ വിലയിരുത്തപ്പെടുന്നത്. ഈ ഒരു തിരിച്ചറിവാണ് ഒരു പ്രസിദ്ധീകരണമെന്ന ആശയത്തിലേക്ക് എസ്. കെ. എസ്. എസ്. എഫ് നേതൃത്വത്തെ എത്തിച്ചത്.
പ്രസിദ്ധീകരണത്തിന്റെ ശൈലി എന്താകണമെന്നതിനെ കുറിച്ചായി പിന്നെ ചിന്ത. പേരുകള്‍ പലതും നിര്‍ദേശിക്കപ്പെട്ടു. അവസാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. കാലങ്ങളായി പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റി നടന്ന സ്വപ്‌നം 1997 ആഗസ്‌ത് 2 ശനിയാഴ്‌ച സാക്ഷാല്‍കൃതമായി.
സത്യത്തിന്റെ വിളംബരവുമായി അനുവാചക ഹൃദയങ്ങളിലേക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ തൃക്കരങ്ങളാല്‍ സത്യധാര സമര്‍പ്പിക്കപ്പട്ടു.
മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്‍ധനവും മാസികയെ ദൈ്വവാരികയാക്കി. ഇത് സമകാലികവും ഇസ്‌ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കുകളും കൂട്ടിച്ചേര്‍ത്ത് വിശ്വാസാദര്‍ശങ്ങള്‍ക്ക് കാവലൊരുക്കുകയാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില്‍ വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട് ശക്തമായെതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്‍കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു. കാലങ്ങള്‍ക്കനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാണ് സത്യധാരയുടെ പ്രയാണം. ശില്‍പികള്‍ മുന്നില്‍ കണ്ട ലക്ഷ്യങ്ങളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ