അബു ഹുറയ്റ (റ) നിവേദനം ചെയ്തത്... ആളുകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു, "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"
ഉള്ളത് പറഞ്ഞാല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ കൂടെ വളരെയധികം സമയം ചിലവഴിക്കുവാന്‍ എപ്പോഴും ശ്രമിക്കുന്നു. ഞാന്‍ കൂടിയതരം ഭക്ഷണം കഴിച്ചിട്ടില്ല, വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തന്നെയുമല്ല എനിക്കു സേവനത്തിനു പരിചാരകരുമില്ലായിരുന്നു.
വിശപ്പ്‌കാരണം ഞാന്‍ എന്‍റ്റെ വയറു കല്ലുകൊണ്ട് അമര്‍ത്തി പിടിക്കുമായിരുന്നു. എനിക്ക് അറിയാമെങ്കിലും ഞാന്‍ ആരോടെങ്കിലും ഖുറാന്‍റ്റെ ഒര് വരി ഓതുവാന്‍ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടു പോയി ഭക്ഷണം നല്‍കുമെന്ന് കരുതിയാണു് ഞാന്‍ അങ്ങനെ ചെയ്യാറുള്ളത്. അക്കൂട്ടത്തില്‍ പാവങ്ങളോട് ഏറ്റവും ഉദാരന്‍ ജാഫര്‍ ബിന്‍ അബി ത്വാലിബ് (റ) ആയിരുന്നു.

അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ കൊണ്ടു പോയി, അവിടെ എന്ത് ഭക്ഷണമുണ്ടോ അതു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവിടെ ഒന്നും കഴിക്കുവാന്‍ കാണില്ല. അപ്പോള്‍ പാത്രത്തില്‍ മിച്ചമിരിക്കുന്ന വെണ്ണയോ മറ്റോ ഞങ്ങള്‍ തുടച്ച് കഴിക്കുമായിരുന്നു