നോമ്പനുഷ്ടിക്കാന് കഴിയാത്തവര് പകരം നല്കേണ്ട അന്നദാനത്തിന്റെ പേരാണ് ഫിദ്യ, അതിന്റെ അളവാണ് മുദ്ദ്്..
നല്കേണ്വര്
വാര്ദ്ധക്യത്താലോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗത്താലോ നോമ്പുപേക്ഷിക്കേണ്ി വന്നവര്
*ഗര്ഭിണിയോ മുലയൂട്ടുന്നവളോ നോമ്പനുഷ്ടിച്ചാല് തന്റെ ശിഷുവിന്റെ കാര്യത്തില് ബുദ്ധിമുട്ടാവുമെന്ന് ഭയന്ന് നോമ്പുപേക്ഷിച്ചാല് ഖളാക്കൊപ്പം ഫിദ്യയും നിര്ബന്ധം.
*ആര്ത്തവ കാര്യത്തില് സംശയമുള്ള മുലയൂട്ടുന്ന സ്ത്രീ 16 ദിവസത്തിലേറെ നോമ്പുപേക്ഷിച്ചാല് ഏറെ വന്ന നോമ്പുകള്ക്ക് ഫിദ്യ വേണം. ഇത്തരം സ്ത്രീകള് മാസം മുഴുവനും നോമ്പുപേക്ഷിച്ചാല് 14 ദിവസത്തെ ഫിദ്യക്കൊപ്പം 30 ദിവസം നോമ്പ് ഖളാ വീട്ടണം.
*തന്റേതല്ലാത്ത ധനത്തിന്റെ സംരക്ഷണത്തിന് നോമ്പു മുറിച്ചവന്നും ഫിദ്യ ബാധകം. വന്നും ഫിദ്യ ബാധകം.
നല്കേണ്ത്
ഓരോ ദിവസത്തിനും ഒരു മുദ്ദ് വീതം. മുദ്ദ് എന്നാല് ഒരു തരം അളവാണ്. മുദ്ദുന്നബവി എന്ന പേരില് ഇത് മാര്ക്കറ്റില് ലഭ്യമാണ്. ആവശ്യക്കാര്ക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
കൊടുക്കേണ്ത്: നാട്ടിലെ സാധാരണ ഭക്ഷണം (കേടു പറ്റാത്ത ധാന്യമായിരിക്കണം. ധാന്യപ്പൊടി കൊടുക്കാവതല്ല)
അവകാശികള്: ഫഖീര്, മിസ്കീന് എന്നിവര് മാത്രം.
ഒരു മുദ്ദ് പലര്ക്കും വീതിക്കാന് പാടില്ല. കുറെ ഫിദ്യ ഉണ്െങ്കില് ഒരാള്ക്ക് കൊടുക്കുന്നതിനേക്കാള് ഉത്തമം പലര്ക്കും കൊടുക്കല്
*സാമ്പത്തിക പ്രയാസം കാരണം നല്കാന് കഴിയാത്തവന്നും കഴിയുന്ന സമയത്ത് അത് കൊടുത്തു വീട്ടുന്നത് വരെ ഉത്തരവാദിത്തം ശേഷിക്കും.
ഫിദ്യ സ്വീകരിക്കുന്ന ഫഖീറോ മിസ്കീനോ ദാദാവിന്റെ ഖദാആയ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ചില നാടുകളില് ഇങ്ങനെ ഒരു അന്തവിശ്വാസം കാണാം.
അനുബന്ധം
ഒരു റമളാനിലെ നോമ്പ് അടുത്ത റമളാന് വരെ അകാരണമായി പിന്തിച്ചാല് ഫിദ്യയും ഖളാഉം നിര്ബന്ധമാണ്. നഷ്ടപ്പെട്ട റമളാന് വ്രതത്തെ കുറെ വര്ഷം പിന്തിച്ചാല് വര്ഷത്തിന്റെ എണ്ണമനുസരിച്ച് ഫിദ്യയും നല്കണം.അപ്പോള് അഞ്ച് വര്ഷം പിന്തിച്ചവന് ഖളാ വീട്ടുന്നതോടൊപ്പം 438 ഫിദ്യയും(29*5+29*4+30*3+29*2+29*1=438) നിര്ബന്ധമായി വരുന്നു.വ്രതം വീണ്െടുക്കാതെ ഫിദ്യമാത്രം നല്കാവുന്നതല്ല. ഖളാഉം ഫിദ്യയും ഒന്നിച്ചാകണമെന്നില്ല.
അടുത്ത റമളാന് വരെ നോമ്പ് അകാരണമായി നോറ്റുവീട്ടാത്തവന്റെ ബന്ധുക്കള്ക്ക് നഷ്ടപ്പെട്ട ഓരോ നോമ്പിനും ഈരണ്് മുദ്ദ്(ഖളാഇന് 1+പിന്തിച്ചതിന്1) അല്ലെങ്കില് അവന് പകരം നോമ്പനുഷ്ടിക്കല് എന്നിവ മതിയാകും. നോമ്പിനേക്കാളുത്തമം അന്നദാനമെന്ന് തുഹ്ഫ.
വ്യക്തമായ കാരണങ്ങളാലാണ് വീട്ടാന് കഴിയാതെ മരിച്ചതെങ്കില് ഒന്നും നിര്ബന്ധമില്ല.
റമളാന് പകലില് അമുസ്ലിംകള്ക്ക് ഭക്ഷണം നല്കല് ഹറാമാണെന്ന് ഇമാം റംലിയുടെ ഫത്വ.
അമിത ഭോജനം നോമ്പിന്റെ ഉദ്ദിഷ്ട ഫലത്തെ കുറക്കുന്നു.
ഖുര്ആന് ഇറക്കപ്പെട്ട മാസമായതിനാല് റമളാനില് അത് പാരായണം ചെയ്യുന്നതിന് പ്രത്യേക പുണ്യം തന്നെയുണ്്.
അതു പോലെ, റമളാനില് പളളിയില് ഭജനമിരിക്കുന്നതും വന് പ്രതിഫലമുളള കര്മ്മമാണ്. പ്രവാചക തിരുമേനി(സ) റമളാനില് പതിവായി, പ്രത്യേകിച്ച് അവസാനത്തെ പത്തില് പളളിയില് ഭജനമിരിക്കാന് ഉഴിഞ്ഞു വെച്ചിരുന്നതായി ഹദീസില് കാണാവുന്നതാണ്.