1954 ഏപ്രില്‍ 25 ന് താനൂരില്‍ വെച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവസമൂഹത്തെയും പൊതുജനത്തെയും സമസ്തയുടെ കീഴില്‍ അണിനിരത്തുക. താഴെ തട്ടുമുതല്‍ക്കുതന്നെ സമസ്തക്കു വ്യവസ്ഥാപിത സംഘടനാ രൂപം നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ, സമസ്തക്കുകീഴില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍ വെച്ച് തീരുമാനിച്ചു. പിറ്റേദിവസം ഏപ്രില്‍ 26ന് കോഴിക്കോട്ടെ അന്‍സ്വാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം(എസ്.വൈ.എസ്.) ജന്‍മമെടുത്തു. സമസ്തയുടെ ഊന്നുവടി എന്നാണ് ഉലമാക്കള്‍ ഈ സംഘടനയെ വിശേഷിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മറ്റികളും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഗ്രാമങ്ങളില്‍ ശാഖകളും നിലവിലുണ്ട്. 1961-ല്‍ കക്കാട്ട് സംഘടിപ്പിക്കപ്പെട്ട 21-ാമത് പൊതു സമ്മേളനത്തില്‍ വെച്ച് സുന്നി യുവജന സംഘത്തെ ഒരു പോഷക സംഘടനയായി സമസ്ത അംഗീകരിച്ചു. ഖുതുബുസ്സമാന്‍ നഗറില്‍ നടന്ന ടഥട ഗോള്‍ഡന്‍ ജൂബിലി ചരിത്ര സംഭവമായിരുന്നു. പ്രസിദ്ധീകരണ വിഭാഗം, ദഅ്‌വ സ്ക്വാഡ്, ആദര്‍ശപ്രചരണ വിഭാഗം തുടങ്ങിയ നാനാവിധ കര്‍മ്മ സമിതികള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. സംഘടന ``സുന്നി അഫ്കാര്‍'' വാരികയും പ്രസിദ്ധീകരിച്ച് വരുന്നു.
കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് 1993ല്‍ നടത്തിയ ശാന്തിയാത്രയും 2007-ലെ തീവ്രവാദ വിരുദ്ധ സന്ദേശ യാത്രയും ചരിത്ര സംഭവങ്ങളായിരുന്നു. സംഘടന പുറത്തിറക്കിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുലേഘ ഉത്തരവാദപ്പെട്ടവരുടെ പ്രശംസക്ക് കാരണമായി.
സുന്നി യുവജന സംഘം ഭാരവാഹികള്
സയ്യിദ് ഹൈദലരി ശിഹാബ് തങ്ങള് (പ്രസിഡന്റ്)
എസ്.എം. ജിഫ്രി തങ്ങള് (വൈ. പ്രസിഡന്റ്)
സി.കെ.കെ. മാനിയൂര് (വൈ. പ്രസിഡന്റ്)
കെ. അലവിക്കുട്ടി മുസ്ലിയാര് (ജന. സെക്രട്ടറി)
പിണങ്ങോട് അബൂബക്കര് (ജോ. സെക്രട്ടറി)
അബ്ദുസ്സമദ് പൂക്കോട്ടൂര് (ജോ. സെക്രട്ടറി)
ജലീല് ഫൈസി പുല്ലങ്കോട് (ജോ. സെക്രട്ടറി)
കെ.എ. റഹ്മാന് ഫൈസി (ജോ. സെക്രട്ടറി)
കെ. മോയിന് കുട്ടി മാസ്റ്റര് (ജോ. സെക്രട്ടറി)
അബ്ദുല് ഹമീദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
കെ. മമ്മദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
ഉമര് ഫൈസി മുക്കം (ഓര്ഗ. സെക്രട്ടറി)
അഹമ്മദ് തെര്ലായി (ഓര്ഗ. സെക്രട്ടറി)