നാട്ടിക വി. മൂസ മുസ്ലിയാര് നടത്തിയ പ്രഭാഷണം...........................
അല്ലാഹുവിന്റെ ദീനാകുന്ന പരിശുദ്ധ ഇസ്ലാമിനെ ഈ ലോകത്ത് പ്രചരിപ്പിക്കാന്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചക•ാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വഫിയ്യുല്ലാഹി ആദം നബി (അ)മുതല്‍ അവസാനപ്രവാചകരായ മുഹമ്മദ് മുസ്ഥഫാ (സ)വരെയുള്ള ഈ പ്രവാചക•ാര്‍ മുഖേന മാത്രമാണ് അല്ലാഹുവിന്റെ ദീന് മറ്റു ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രം എന്ന് പറഞ്ഞാല്‍ മറ്റാരോ മുഖേനയോ അല്ലാഹുവില്‍ നിന്ന് നേര്ക്ക്നേരെയോ അല്ല എന്നര്‍ത്ഥം. നമ്മെസംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ദീന് നമുക്ക് ലഭിക്കുന്നത് മഹാനായ മുഹമ്മദ് മുസ്ഥഫ (സ)മുഖേനയാണ്. അത്കൊണ്ട് തന്നെ അല്ലാഹുവിനെ അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ അടിമകള്‍, പരിശുദ്ധ ഇസ്ലാമിനെ മതമായി സ്വീകരിക്കുന്നവര്‍ തീര്‍ച്ചയായും പ്രവാചകമാതൃക അനുസരിച്ച് അംഗീകരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരാണ്.
പടച്ചതമ്പുരാന് പരിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം വളരെ വ്യകതമായി പറഞ്ഞിട്ടുണ്ട്. ''സത്യവിശ്വാസകളേ, നിങ്ങളെല്ലാവരും അല്ലാഹുവിനെയും പ്രവാചകരെയും അനുസരിക്കുക.'' ഇങ്ങനെ കല്പിക്കുന്ന അല്ലാഹു എങ്ങനെയാണ് അല്ലാഹുവിനെ അനുസരിക്കേണ്ടത് എന്നതിന്റെ പ്രായോഗികരൂപം പറഞ്ഞുതരുന്നു.
പ്രവാചകരെ ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹുവിനെ അനുസരിച്ചു. അപ്പോള്‍ അല്ലാഹുവിനോടുള്ള അനുസരണ പ്രകടനം പ്രാവര്‍ത്തികമാക്കാന്‍ പ്രവാചകരെ അനുസരിക്കുകയും മാതൃകയാക്കുകയും അല്ലാതെ വേറെ മാര്‍ഗമില്ല. വളരെ ശ്രദ്ധേയമാണ് ആ പരാമര്‍ശം. ആലോചിച്ച് നോക്കൂ. അല്ലാഹുവിനോടുള്ള അനുസരണം പ്രാവര്‍ത്തികമാക്കാന്‍ കേവലം തിയറി പറഞ്ഞിരുന്നിട്ട് പ്രയോജനമില്ലല്ലോ. അതിന് പ്രവാചകരെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. മറ്റൊരു ഖുര്‍ആന്‍വാക്യത്തില്‍ അല്ലാഹു പറയുന്നു.
'നബിയേ, തങ്ങള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ എന്നെ പിന്പറ്റിജീവിക്കുക....'
അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ ആ സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ പിന്‍പറ്റി ജീവിച്ചുകൊണ്ടാണ്. അല്ലാഹുവിനോടുള്ള അനുസരണം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ അനുസരിച്ചുകൊണ്ടാണ്. ഈ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
തന്നെയുമല്ല, 'പ്രവാചകര്‍ നിങ്ങളിലേക്കുള്ള വിശ്വസ്തരായ തിരുദൂതരാണ്,' 'പ്രവാചകര്‍ നിങ്ങളെ നേരായ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു,' 'പ്രവാചകരില്‍ നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ട്.' എന്നും മറ്റും അര്‍ത്ഥം വരുന്ന നിരവധി സൂക്തങ്ങള്‍ പരിശുദ്ധഖുര്ആനില് കാണാവുന്നതാണ്. ഈ അടിസ്ഥാന സിദ്ധാന്തം അംഗീകരിക്കുന്ന മുസ്ലിംകളെ ശറഇന്റെ സാങ്കേതികഭാഷയില്‍ അഹ്ലുസ്സുന്ന എന്ന് പറയും. അഹ്ലുസ്സുന്ന എന്നത് അറബിശബ്ദമാണ്. സുന്നത്ത് എന്നതിന് പ്രവാചകചര്യ എന്ന് തല്ക്കാലം നമുക്ക് പരിഭാഷ പറയാം.
മ്പഞ്ചപ്പക്കഡ ല്ഖഏ™ഷ™ദ്ധഖവ ല്റƒഞ്ചമഇഏവ ല്റഏള്യഇഏ എന്നാണ് പണ്ഡിത പ്രമുഖര്‍ സുന്നത്തിന് നല്കിയ നിര്‍വചനം. പ്രവാചകത്വലബ്ധി മുതല്‍ വഫാത്തുവരെയുള്ള കാലയളവില്‍ മുഹമ്മദ് മുസ്ഥഫ(സ)യില്‍ നിന്നുണ്ടായ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, സ്ഥിരീകരണങ്ങള്‍ എന്നാണിതിനര്‍ത്ഥം. അപ്പോള്‍ അഹ്ലുസ്സുന്ന എന്ന് പറഞ്ഞാല്‍ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍ എന്ന് വിവക്ഷിക്കാം. പരിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമായി പഠിപ്പിച്ചതാണല്ലോ. ''അല്ലാഹുവിനെ അനുസരിക്കുന്നവര്പ്രവാചകരെ അനുസരിക്കണം''. ഈ അടിസ്ഥാനത്തിലാണ്, പ്രവാചകചര്യ അംഗീകരിച്ച് അനുസരിച്ച് ജീവിക്കാന്‍ നാം-അല്ലാഹുവിന്റെ അടിമകള്‍- ബാധ്യസ്തരാണ് എന്ന് നാം മുസ്ലിംകളോട് പറയുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്ത് എന്ന് ശറഇല്‍ പറയുന്നതും. അല്ലാഹു നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
യഥാര്‍ത്ഥത്തില്‍ സ്വഹാബത്തിന്റെ ജീവിതം പ്രവാചകചര്യ നോക്കിക്കാണാനുള്ള കണ്ണാടിയാകുന്നു. നബി(സ) യോട് സഹവസിക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുക്കുകവഴി അവര്‍ അനുഗ്രഹീതരാണ്. ഓരോരുത്തരും ഏതു കാലത്ത് ജീവിക്കണം എന്നത് ജീവിക്കുന്നവരുടെ സെലക്ഷന് അല്ല. പടച്ച തമ്പുരാന്റെ നിയോഗമാണ്. ഞാനും നിങ്ങളും ഈ കാലത്ത് ജീവിക്കുന്നു എന്നത് ഒരിക്കലും നമ്മുടെ സെലക്ഷന് അല്ല. അത് അല്ലാഹു നിശ്ചയിച്ചതാണ്. പ്രവാചകരോട് സഹവസിച്ച് ജീവിക്കുവാന്‍ സ്വഹാബത്തിനെ അല്ലാഹു അനുഗ്രഹിച്ചു. അവരുടെ ഭാഗ്യം. പ്രവാചകരോട് സഹവസിക്കുക വഴി അനുഗ്രഹീതരാണ് എന്ന് മാത്രമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു, അവര്‍ അനുകരണീയരും കൂടിയാണ്. അല്ലാഹു പറയുന്നു:
ല്മ്ലഥ ഏള്ക്കഢഝവ മ്പറ്റമ്ലഥ ല്‍പ്പറഏ ശ്ശക്കഢഝ ര്‍ƒക്കങഋƒഒ മ്പഴള്ഞ്ച„ഖഏ യ്യഷ˜റഏവ ഝƒക്കŸളഇത്സഏവ യ്യഷ™ഘƒറ്റന്ഥഏ യ്യല ബ്ബവഇത്സഏ ര്ള്ദ്ധഒƒക്കറഏവ
ഇസ്ലാമിലേക്ക് ആദ്യകാലത്ത് മുന്‍കടന്നുവന്ന മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന സ്വഹാബത്ത്, അന്ത്യനാള്‍ വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവരാരോ അവരും. സ്വഹാബത്തിനെ പിന്പറ്റിജീവിക്കുന്നവരെ അല്ലാഹു പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാണിവിടെ പറഞ്ഞത്. ഖിയാമത്ത്നാള് വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പൊരുത്തമുണ്ട്. ഖുര്‍ആനാണല്ലോ പറയുന്നത്. പിന്നെ സംശയിക്കാനൊന്നുമില്ല. ഒരു രീതിയിലും ശങ്ക വേണ്ട. അപ്പോള്‍ പ്രവാചകരെയും സ്വഹാബത്തിനെയും തങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കുക, ആ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ഈ ആശയം, ഇതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ നിലാപാട്. അഹ്ലുസ്സുന്നത്ത് എന്ന് പറഞ്ഞാല്‍ ഞാന്‍ നേരത്തേ പറഞ്ഞ പോലെ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍, അല്‍ജമാഅ എന്നതിന്റെ വിവക്ഷ വന്ദ്യരായ സ്വഹാബത്ത് എന്നാണ്. അത് കൊണ്ട് പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്നു പറയുന്നത്.
ഈ നിലപാട് സത്യത്തില്‍ വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത വെച്ചുപുലര്‍ത്തുന്നില്ല. വിഭാഗീയത ഉണ്ട്. ഇല്ലാ എന്ന് ഞാന്‍ പറയുന്നില്ല. വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത ഇല്ല. മലയാളഭാഷപ്രകാരം വിഭാഗീയത ഇല്ല എന്നെങ്ങനെ പറയാന്‍ കഴിയും?. ആര്‍ക്കാണ് വിശാലാര്‍ത്ഥത്തില്‍ ഇവിടെ വിഭാഗീയത ഇല്ലാത്തത്?. ഹിന്ദുമതവിഭാഗം, ജൂതമതവിഭാഗം, ക്രിസ്തുമതവിഭാഗം, മതമില്ലാ എന്നുപറയുന്നവരുടെ വിഭാഗം ഇതൊക്കെ ഓരോ വിഭാഗമല്ലേ. വിഭാഗങ്ങളൊക്കെ വിഭാഗീയത സൂചിപ്പിക്കുന്നു.
എന്നാല്‍ നാം പറയുന്ന വിഭാഗം ഏതാണ്. പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്ന വിഭാഗം, അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്. അപ്പോള്‍ വിമര്‍ശിക്കാനുള്ള വിഭാഗീയത അല്ലാഹുവിന്റെ അടിമകളായ വിശ്വാസികള്ക്കിവിടെയില്ല. യാഥാസ്ഥികത്വമുണ്ടോ? ആക്ഷേപിക്കപ്പെടേണ്ട; യാഥാസ്ഥികത്വവും ഇല്ല. എന്താണ് യാഥാസ്ഥികത്വം എന്ന് നിശ്ചയിച്ചിട്ട് വേണം ആക്ഷേപിക്കാന്‍. പഴയ നിലപാട് അപ്പടി നിലനിര്‍ത്തുന്നതാണോ യാഥാസ്ഥികിത്വം എന്നു പറയുന്നത്?. എങ്കില്‍ സദയം പറയട്ടെ, യാഥാസ്ഥികത്വം ഇവിടെയുണ്ട്, ഇല്ലേ? പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ ഖിയാമത്ത് നാള് വരെ മാറ്റം വരാതെ നിലനിര്‍ത്തണമെന്നാണ് പറയുന്നത്. അതിന് യാഥാസ്ഥികത്വം എന്നാണ് പേരെങ്കില്‍ ആ യാഥാസ്തികത്വം നിലനിര്‍ത്തപ്പെടേണ്ടതാണ്.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല. അല്ലെങ്കില്‍ അതുള്‍കൊള്ളാന്‍ കഴിയാത്തവര്‍ പെന്റികോസ്റ്റുകളാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞില്ല. നിങ്ങള്‍ നോക്കൂ. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ഉച്ചഭാഷിണിയിലൂടെയാണ്. ഞാനും നിങ്ങളും കാണാന്‍ വേണ്ടി ആശ്രയിച്ചിരിക്കുന്നത ്ട്യൂബ് ലൈറ്റിനെയാണ്. അഥവാ വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. ഞാനും നിങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍, വാച്ചിലൊക്കെ പുതുമയുണ്ട്. പ്രവാചകരുടെ കാലത്ത് ഇല്ലാത്ത പുതുമ. ആ പുതുമ ഉള്കൊള്ളുന്നതില് നമുക്ക് വിരോധമില്ല. പിന്നെ എന്തിന് യാഥാസ്തികത്വമെന്ന് പറഞ്ഞ് വിമര്‍ശിക്കണം? എനിക്കറിഞ്ഞുകൂടാ.
പ്രവാചകചര്യയും സ്വഹാബത്തിന്റെ മഹിതമാതൃകയും അംഗീകരിച്ച്, അതനുസരിച്ച് ജീവിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇതു പരിശുദ്ധഖുര്‍ആനും നബി(സ)തങ്ങളുടെ ഹദീസുകളും പഠിപ്പിച്ചതാണ്. ഒന്നു രണ്ടു ഹദീസുകളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു. സുദീര്‍ഘമായ ഒരു ഹദീസിലൂട നബി(സ)തങ്ങള്‍ അരുള്‍ ചെയ്യുന്നു:
òഷ~റ്റന്ഥഏ യ്യഷ~ക്കഠഏ™റഏ അƒത്തപ്പസ്ഥഏ ‡മ്ലക്കടവ ള്ളˆമ്ലക്കഒ മ്പന്ദശ്ലപ്പഞ്ചമ ഏñ‹ര ƒമîˆചഏ ശñക്കമ സ്ല~ഞ്ചഒ മ്പന്ദമ്ലല ക്ലžഞ്ചഷ യ്യല ല്ളഋƒമ
˜ഘഏള്മ്ലറƒഒ ƒറ്റശ്ലപ്പഥ ഏള്ക്കസ്സഥവ ƒറ്റഒ ഏള്ന്ദക്കഹ്മ
നിങ്ങളിലാരെങ്കിലും എനിക്കുശേഷം ജീവിക്കുകകയാണെങ്കില് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ശñക്കമ എന്ന് പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്. അഭിപ്രായവ്യത്യാസങ്ങള്‍ 'കേള്‍ക്കാന്‍' സാധിക്കുമെന്നല്ല 'കാണാന്‍' സാധിക്കുമെന്നാണ്. എന്നുവെച്ചാല്‍ മറനീക്കി പ്രകടമായി പുറത്തുവരും എന്നായിരിക്കണം അതിന്റെ അര്‍ത്ഥം. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ കാണുമ്പോള്‍ ആശയക്കുഴപ്പത്തിലകപ്പെട്ട് പരിഭ്രമിക്കേണ്ടതില്ല. പ്രവാചകര്‍ (സ) പരിഹാരം നിര്‍ദേശിച്ചു. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ നിങ്ങള്‍ എന്റെ ചര്യ വിഷയമാക്കുക. സ•ാര്‍ഗം സിദ്ധിച്ച ഖുലഫാഉര്റാഷിദുകളായ സഹാബത്തിന്റെ മാതൃകയും, പോരാ, ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കുക. ഇബ്നു തൈമിയ്യ തന്റെ മിന്‍ഹാജുസ്സുന്നയില്‍ ഈ ഹദീസിനെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കുകയും ചെയ്യുക. നബി(സ)തങ്ങളുടെ ഈ കല്പന മൂന്നു തരത്തിലാണ്.
˜ഘഏള്മ്ലറƒഒ ƒറ്റശ്ലപ്പഥ ഏള്ക്കസ്സഥ , ഏള്ന്ദക്കഹ്മ ,മ്പന്ദശ്ലപ്പഥ
ഹദീസിന്റെ ആരംഭത്തില്‍ പറഞ്ഞു, ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇതുരണ്ടും- പ്രവാചകരുടെയും സ്വഹാബത്തിന്റെയും ചര്യ- മുറുകെ പിടിക്കണം. നിങ്ങള്‍ അത് വിഷയമാക്കണമെന്ന് തുടക്കത്തില്‍ പറഞ്ഞു. നമ്മള് ഇങ്ങനെ അടുത്തിരുന്നാലും അതിനു വിഷയമാക്കുക എന്നു പറയും. രണ്ടാളുകള്‍ പരസ്പരം പിരിയാതെ അടുത്താല്‍ അവര്‍ വളരെ അടുപ്പമാണ്, വലിയ കൂട്ടുകാരാണ് എന്നു പറയും. അങ്ങനെ വിഷയമാക്കിയാല്‍ പോര. അഭിപ്രായവ്യത്യാസം ധാരാളമുള്ള ഈ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കും. അതുകൊണ്ട് നിങ്ങള്‍ മുറുകെ പിടിക്കണം. പിടിച്ചാലും പോര, ആളുകള്‍ ഒരു പക്ഷേ കൈയില്‍ നിന്ന് തട്ടിത്തെറിപ്പിച്ച് നിങ്ങളെ വ്യതിചലിപ്പിച്ചേക്കും. അതു കൊണ്ട് കടിച്ചുപിടിക്കണം. അഭിപ്രായവ്യത്യാസം ധാരാളമുള്ളതാണ്.മുന്‍പല്ലുകൊണ്ട് കടിച്ചുപിടിച്ചാല്‍ ആളുകള്‍ തട്ടിത്തെറിപ്പിച്ചേക്കും. അപ്പോള്‍ ഈ സാധനവും പല്ലും നഷ്ടപ്പെടും. അതുകൊണ്ട്, അണപ്പല്ലുകൊണ്ട് തന്നെ നിങ്ങള്‍ കടിച്ചുപിടിക്കുക. എന്നുവച്ചാല്‍ ഒരു കാരണവശാലും പ്രവാചകചര്യയില്‍ നിന്നും സ്വഹാബത്തിന്റെ മാതൃകയില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. ഇത് ഹദീസിന്റെ അദ്ധ്യാപനമാണ്. നമ്മുടെ സമൂഹത്തിലെ ആശയക്കുഴപ്പങ്ങള്‍ സംഭവിച്ച ആളുകള്‍ക്കും യോജിക്കാവുന്ന ഒരു ആശയമാണിത്.
ആശയക്കുഴപ്പമുള്ളവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു എന്നുവിചാരിച്ച് കാലാകാലവും അങ്ങനെ നില്‍ക്കേണ്ടതില്ല. വല്ല തെറ്റുദ്ധാരണയാണെങ്കില് പുനരാലോചനക്ക് അവസരമുാക്കണം. തങ്ങള്‍ അകപ്പെട്ടത് തെറ്റുദ്ധാരണയിലോ എന്ന് സ്വസ്ഥമായി ഒന്നാലോചിക്കണം. എന്നെ ഒരു പ്രതിയോഗിയായിക്കണ്ട് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നത്പോലെ എന്റെ പ്രസംഗം ശ്രവിക്കരുത്. അങ്ങനെ ഞാനാര്‍ക്കും ഒരു പ്രതിയോഗിയും അല്ല. നിങ്ങള്‍ ഈ ആശയത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പ്രവാചകര്‍(സ)യുടെ ചര്യയും സ്വഹാബത്തിന്റെ മാതൃകയും അഭിപ്രായവ്യത്യാസം ഉാവുമ്പോള്‍ മുറുകെപ്പിടിക്കണമെന്നാണ് തങ്ങളുടെ ആഹ്വാനം. അതാണല്ലോ അഹ്ലുസ്സുന്നത്തി വല്‍ജമാഅ:
മാത്രമല്ല, നിങ്ങളൊക്കെ വളരെയധികം കേട്ട മറ്റൊരു ഹദീസിലൂടെ നബി പറയുന്നു. ''എന്റെ സമുദായം 73 ആയി ഭിന്നിക്കും. 72-ഉം പിഴച്ചുപോയി. ഒരു കക്ഷിമാത്രം രക്ഷപ്പെടും''. രക്ഷപ്പെടുന്ന കക്ഷി ഏത് എന്ന് സ്വഹാബത്ത് ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു. 'ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ ജീവിച്ചുവോ അതു പ്രകാരം ജീവിച്ചവര്‍' 'മാ അന' എന്നാല്‍ അഹ്ലുസ്സുന്ന 'വ അസ്ഹാബീ'' എന്നാല്‍ 'വല്‍ ജമാഅ:'. അപ്പോള്‍ പ്രവാചകരും സ്വഹാബത്തും ജീവിച്ചതുപോലെ ജീവിക്കണം. എന്നാല്‍ മാത്രമേ പരലോകത്ത് രക്ഷപ്പെടൂ എന്നാണ് പരിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും വളരെ വ്യക്തമായ അദ്ധ്യാപനം. ആ രീതിയില്‍ ജീവിച്ചുമരിക്കാന്‍ പടച്ചതമ്പുരാന് നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ. അതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ മാര്‍ഗം.
ഈ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പ്രയാണം മുസ്ലിം ലോകത്തിന് പുതുമയുള്ളതല്ല. മാഹാനായ ഉമറുല്‍ ഫാറൂഖ് (റ)വിന്റെ ദേഹവിയോഗത്തിന് ശേഷം ഇതിനു വിരുദ്ധമായ ചിന്താഗതികള്‍ ഉടലെടുക്കാന്‍ തുടങ്ങി. അലി(റ)വിന്റെ കാലത്ത് അത് ഉഗ്രരൂപം പ്രാപിച്ച് പ്രത്യക്ഷപ്പെട്ടു.
നിങ്ങള്‍ക്കറിയാമല്ലോ, അലി(റ)വിനോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തിയിരുന്ന ഖവാരിജ് എന്നൊരു പ്രത്യേക വിഭാഗത്തെക്കുറിച്ച്. അതൊന്നും ചെറിയ പ്രസ്ഥാനമല്ല. വലിയ പ്രസ്ഥാനമായിരുന്നു. അലി(റ)വിന്റെ കാലത്ത് എല്ലാം കൊണ്ടും ഇസ്ലാമിനെതിരില്‍, അലി(റ)വിനെതിരില്‍, മുസ്ലിം സൈന്യത്തിനെതിരില്‍ മുസ്ലിംകളെന്നപേരില് തന്നെ സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം. അല്ലാതെ ഒറ്റപ്പെട്ട നാലോ അഞ്ചോ ആളുകള്‍ കൂടികമ്മിറ്റി ഉണ്ടാക്കിയതല്ല. അലി(റ)വിനോട് ആവശ്യത്തിലേറെ മഹബ്ബത്ത് വെച്ചുപുലര്‍ത്തിയിരുന്ന ശിയാക്കളാണ് മറ്റൊരു വിഭാഗം. ശീഅയെ അലി- അലിയുടെ കക്ഷി-എന്നപേരിലാണ് അവര്‍ അറിയപ്പെടുന്നത് തന്നെ.
ഇന്ന് മുസ്ലിംലോകത്ത് ശിയാക്കള്‍ വലിയൊരു ശക്തിയാണ്. ഇറാനിലെ മൊത്തം 75%വും ഇറാഖില്‍ 25%വും ശിയാക്കളാണ്. മൊറോക്കോ മുതല്‍ നീണ്ടുകിടക്കുന്ന പ്രവിശാലമായ അറബ്രാജ്യങ്ങളിലും, ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങി അറബേതര രാജ്യങ്ങളിലും മുസ്ലിംകള്ക്കിടയില് ശിയാക്കള്‍ക്ക് ഗണ്യമായ സ്വാധീനം ഉണ്ട്. കേരളത്തിലേ കുറവുള്ളൂ. ഡല്‍ഹിയിലും ബോംബെയിലും മറ്റുസ്ഥലങ്ങളിലും അവരുടെ പള്ളികളും സ്ഥാപനങ്ങളുമുണ്ട്. ഇതൊന്നും ആരും നിഷേധിക്കുന്ന വസ്തുതയല്ല. അലി(റ)വിനെ ചുറ്റിപ്പറ്റിയാണ് അവരുടെ വിശ്വാസങ്ങളൊക്കെ. അവരും മുസ്ലിംകളാണെന്നാണ് അവര്‍ പറയുന്നത്. നിസ്കരിക്കുന്നുണ്ട്, നോമ്പനുഷ്ടിക്കുന്നുണ്ട്, ഹജ്ജിനു വരെ വരുന്നുണ്ട്, മുസ്ലിംകളാണെന്ന് അവര്‍ അവകാശപ്പെടുന്നുമുണ്ട്. ശിയാക്കളില്‍ തന്നെ പല ഗ്രൂപ്പുകളുണ്ട്. ഒരു വിഭാഗം പറയുന്നു, നബി(സ)തങ്ങള്‍ക്ക് ശേഷം ഖിലാഫത്ത് ലഭിക്കേണ്ടത് സിദ്ദീഖ്(റ)വിനായിരുന്നില്ല, അലി(റ)വിനായിരുന്നു. ഇവരാണ് ശിയാക്കളുടെ കൂട്ടത്തില്‍ താരതമ്യേന അപകടം കുറഞ്ഞ കക്ഷി. ഖിലാഫത്തിനെ കുറിച്ച് അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്.ശിയാക്കളില്‍ അപകടകാരികളും ഉണ്ട്. അവരില്‍ ഒന്നാരാണെന്നറിയാമോ? ജിബ്രീല്‍ (അ)വഹ്യുമായി വന്നത് അലി എന്നവര്‍ക്ക് നല്‍കാനാണ്. ജിബ്രീലിന് ആളെ മാറിയിട്ടാണ് മുഹമ്മദ്(സ)ക്ക് കൊടുത്തത് എന്നു വിശ്വസിക്കുന്നവരാണവര്‍. ഈ രണ്ടു വിശ്വാസങ്ങള്‍ക്കിടയില്‍ പിന്നെയും ധാരാളം ഗ്രൂപ്പുകളുണ്ട്. നാമിപ്പോള്‍ ശിയാക്കളെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ദേശിച്ചിട്ടില്ലല്ലോ. അതു കൊണ്ട് അതിനെക്കുറിച്ച് വിസ്തരിച്ച് പറയുന്നില്ല. ഇങ്ങനെ ഒന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഉദ്ദേശം.
പിന്നെ ഖവാരിജ്, മുഅ്തസിലത്തിന് പുറമെ ഖദ്രിയ്യ, ജഹ്മിയ്യ, കറാമിയ്യ, മുജസ്സിമ, മുര്‍ജിഅ... തുടങ്ങിയ ഒരുപാടു പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞു. ഇവയൊക്കെ സുന്നത്ത് ജമാഅത്തിനെതിരില് മുസ്ലിംകളിലുടലെടുത്ത ഏറെ പ്രസ്ഥാനങ്ങളില്‍ ചിലതാണ്. ഇത് മാത്രമല്ല മുഹമ്മദ് നബി(സ)യുടെ കാലത്ത് തന്നെ മുസൈലിമത്തുല്‍കദ്ദാബ് എന്ന് പേരായ ഒരുത്തന് പ്രവാചകത്വം വാദിച്ചുവന്നു. മുഹമ്മദ്നബി(സ)യുടെ നുബുവ്വത്ത് നിഷേധിച്ചുകൊണ്ടല്ല, മറിച്ച് തങ്ങള്‍ നബിയാണ് അതിന് പുറമെ ഞാനും നബിയാണ് എന്നായിരുന്നു അയാളുടെ വാദം. എന്ന് മാത്രമല്ല നബി(സ)യോട് ഒരു മസ്ലഹത്തിന്, അനുരജ്ഞനത്തിന് ശ്രമിച്ചു. എന്തായിരുന്നു അത്? നബി(സ)ക്ക് ശേഷം തന്റെയും നുബുവ്വത്ത് വാദവുമായി മുന്നോട്ട് പോകാനുള്ള അനുമതി. അയാള്‍ കസേര കണ്ടുള്ള കളിയാണ്. അങ്ങനെയും ഉണ്ടാകും ചില ആളുകള്‍.
എന്നാല്‍ നുബുവ്വത്ത് വാദിച്ചയാളെ പ്രവാചകന് വിശേഷിപ്പിച്ചത് കദ്ദാബ് എന്നാണ്.†ഏ˜ന്ദറഏ ‡ബ്ലപ്പശ്ലക്കല ത്ഭഋഏ ല്‍പ്പറഏ ബ്ബള്‍ക്കടഝ ~ബ്ലണ്ഡ യ്യല എന്നായിരുന്നു തങ്ങള്‍ അയാള്‍ക്കെഴുതിയ കത്തിന്റെ തുടക്കം.കദ്ദാബ് എന്നു പറഞ്ഞാല്‍ വല്ലാതെ കളവുപറയുന്നവന്, ഇടക്കു കളവുപറയുന്നവന് എന്നല്ല, കാദിബ് അല്ല, കദ്ദാബ് 'പെരുംനുണയന്‍' എന്നര്‍ത്ഥം.
നബി(സ)യുടെ കാലശേഷം സിദ്ദീഖ് (റ)വിന്റെ മുമ്പിലും മുസൈലിമത്തുല്‍ കദ്ദാബ് വലിയ ഭീഷണിയുയര്‍ത്തി. സിദ്ദീഖ്(റ)വിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തോട് യുദ്ധം ചെയ്യാന്‍ വരെ അവര്‍ മുന്നോട്ട് വന്നു. മുസ്ലിംകളായിരുന്നവര് തന്നെ വലിയൊരു വിഭാഗം ചില പ്രദേശങ്ങളില്‍ മൊത്തമായി മുസൈലിമത്തുല്കദ്ദാബിന്റെ കൂടെക്കൂടി. എത്ര വലിയ പരീക്ഷണമാണിത്? നമുക്കൊന്നും പരീക്ഷണങ്ങളുണ്ടായിട്ടില്ല. വല്ല ബഹളവും കേള്‍ക്കുമ്പോഴേക്ക് നാം വെറുതെ ബേജാറാവുകയാണ്.
ഇങ്ങനെ മുസ്ലിംലോകത്തില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണത്തിനെതിരില്‍ ഉസ്രി, ബിദഈ വ്യാജപ്രസ്ഥാനങ്ങള് ഏത് കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളൊക്കെ ഉടലെടുക്കമ്പോള് നാം അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഏതടിസ്ഥാനത്തിലാണ്? ആ ചര്‍ച്ച ഒരു വൈജ്ഞാനികമായ ചര്‍ച്ച ആയിരിക്കണം. എന്താണ് പാകപ്പിഴവുകള്‍ എന്ന് നിശ്പക്ഷബുദ്ധികളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ച, അതായിരിക്കണം നമ്മുടെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ പരസ്പര വിദ്വോഷമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശത്രുതയോ വെച്ചുപുലര്‍ത്തേണ്ട കാര്യമില്ല. എന്തൊക്കെയാണ് അപാകതകള്‍ എന്നു ആലോചിക്കുക. തെറ്റിദ്ധരിച്ച ആളുകളെ നിചസ്ഥിതി ബോധ്യപ്പെടുത്താന്‍ മാന്യമായി ശ്രമിക്കുക. അതാണ് നമ്മുടെ പ്രബോധനരീതിയും പ്രചരണശൈലിയും. മാന്യത വിട്ടുള്ള വിമര്‍ശനം നാം മറ്റു ചിലരെ ഏല്പിച്ചിട്ടുണ്ട്. നമ്മള് ഒരിക്കലും മാന്യത വിട്ട് വിമര്‍ശിക്കില്ല. എന്ത് കൊണ്ടാണ് മാന്യമായ രീതി സ്വീകരിക്കുന്നത്-തങ്ങളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നയപരമായും സദുപദേശത്തോടുകൂടിയും ജനങ്ങളെ ക്ഷണിക്കുക- നല്ല രീതിയില്‍ ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്തണം. നമ്മുടെ ഭാഗത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ളവര് മുന്നോട്ട് വന്നോട്ടെ. നമുക്ക് വിരോധമില്ല.
ഞാന്‍ പറഞ്ഞുവല്ലോ. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാതയാണ് നേരായ മാര്‍ഗം, പരലോകത്ത് രക്ഷപ്പെടാനുള്ള ഏകവഴിയും അതാണ് എന്നാണ് നമ്മുടെ സിദ്ധാന്തം. സുന്നത്തു ജമാഅതിനു വിരുദ്ധമായി ചരിത്രത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്.നിര്‍ഭാഗ്യമെന്ന് പറയട്ടെ പഴയ പലതിന്റെയും പതിപ്പ് പുതിയ കാലത്ത് നിലനില്ക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറഞ്ഞതു പോലെ മുസൈലിമത്തുല്‍ കദ്ദാബ് പോയി, പക്ഷേ, ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് വന്നു. മീര്‍സാഗുലാം അഹ്മദിനെക്കുറിച്ചും അഹ്മദിയ്യാജമാഅത്തിനെക്കുറിച്ചും നമുക്കുള്ള ആക്ഷേപം എന്താണ്? പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അഹ്സാബില് വളരെ വ്യക്തമായി പറയുന്നു:
òശ്ല„മ്ലറഏ ഹ്നƒചവ ല്‍പ്പറഏ ബ്ബള്‍ക്കടഝ യ്യന്ദറവ മ്പന്ദറƒഘഝ യ്യല ~ങഇഏ ƒഒഇഏ ~ബ്ലണ്ഡ ര്‍ƒര ƒലവ
മുഹമ്മദ്നബി (സ) തങ്ങള്‍ നിങ്ങളില്‍ പുരുഷ•ാരില്‍ ഒരാളുടെയും പിതാവല്ല. തങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരും അമ്പിയാക്കളില്‍ അവസാനത്തവരുമാകുന്നു. അമ്പിയാക്കളില്‍ അവസാനത്തവരാണെന്ന് പടച്ച തമ്പുരാന് പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കേ പിന്നീട് ഒരാള്‍ പുതുതായി പ്രവാചകത്വം അവകാശപ്പെടുന്നത് ശരിയല്ല. എന്നാല്‍ മീര്‍സാഗുലാം പുതുതായി പ്രവാചകത്വം അവകാശപ്പെട്ടിരിക്കുന്നു. പ്രവാചകത്വം മാത്രമല്ല അയാള്‍ മഹ്ദീ ഇമാമാണെന്നും ഈസബ്നുമര്‍യം ആണെന്നും കല്‍ക്കിയാണെന്നും കൃഷ്ണാവതാരമാണെന്നും പറഞ്ഞിട്ടുണ്ട്.
അയാള്‍ ഈസാനബിയാണെന്ന് അവകാശപ്പെട്ടപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു''നിങ്ങള്‍ എങ്ങനെ ഈസാനബിയാകും? പരിശുദ്ധ ഖുര്‍ആനില്‍ ഈസാ നബിയെക്കുറിച്ച് പറയുന്നത് ഈസബ്നുമര്‍യം, മര്‍യമിന്റെ പുത്രന് ഈസാ എന്നാണല്ലോ'' എന്തിനാണീ സണ്ടഓഫ് പറയുന്നത്. ആളെ തിരിച്ചറിയാനാണത്. കിതാബോതിയിട്ട് വേണ്ട, സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം, ഒരാളുടെ പേരിനുശേഷം അയാളുടെ പിതാവിന്റെ പേര്, രക്ഷിതാവിന്റെ പേര്, മാതാവിന്റെ പേര്, അയാളുടെ ഇസ്മുല്‍ ആയില, കുടുംബത്തിന്റെ പേര് എഴുതുന്നത് എന്തിനാണെന്ന്. അയാളെ മറ്റുള്ളവരില്‍ നിന്ന് തിരിച്ചറിയാനാണത്. ഇത് വളരെ വ്യക്തമല്ലെ?. പരിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും ചരിത്രത്തിലും ഉടനീളം പറയുന്നത് ഈസബ്നു മര്‍യം -മര്‍യമിന്റെ പുത്രന് ഈസാ- എന്നാണ്. മീര്‍സാഗുലാം അഹ്മദ് മര്‍യമിന്റെ പുത്രനല്ല. അയാളുടെ മാതാവിന്റെ പേര് ചിരാഗ് ബീവി എന്നും പിതാവിന്റെ പേര് ഗുലാം മുര്തഖീ എന്നുമാണ്. പിന്നെ ഈസബ്നുമര്‍യം ആണെന്ന അവകാശവാദം എങ്ങനെ ശരിയാകും? ഇക്കാര്യം ജനങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ മറുപടി നല്കി.എനിക്കല്ലാഹു മര്‍യമെന്ന് പേര് വെച്ചു. മര്‍യമും ഞാനാണ,് മര്‍യമിന്റെ പുത്രന് ഈസയും ഞാനാണ്. ഇത് വളരെ വിചിത്രവും എന്നാല്‍ പരിഹാസ്യവുമായ ഒരു ചിന്താഗതിയാണ്. മറുപടി പോലും അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വൈയക്തികമായ പക്ഷം. എന്നാല്‍ പിന്നെ ബനൂ ഇസ്റാഈലിലുള്ള ഈസയല്ലാതെ മറ്റൊരു സെക്കന്റ് ഈസയാണോ? പരിശുദ്ധ ഖുര്‍ആനില്‍ തിരുസുന്നത്തില്‍ ഇസ്ലാമികചരിത്രത്തില്‍ നാളിതുവരെയുള്ള ഏതെങ്കിലും ഒരു ചരിത്രത്തില്‍ ഒരിക്കലും ഒരു സെക്കന്റ് ഈസയെ കുറിച്ചുള്ള പരാമര്‍ശമില്ല. ആകെ ഒരു ഈസയാണുള്ളത്.അത് ഈസബ്നു മര്‍യം ആണ്. പ്രവാചകനായഈസയെക്കുറിച്ചാണ് പറയുന്നത്, അല്ലാതെ ആരും ഈസ എന്ന് പേര് വെച്ചിട്ടില്ല. എന്നല്ല, പ്രവാചകരുടെ കൂട്ടത്തില്‍ ഒരു ഈസയെക്കുറിച്ച് പറയുന്നു. അത് മര്‍യമിന്റെ പുത്രന് ഈസയാണ്.
അവര്‍ പറയുന്നത് ഈസാനബി മരിച്ചു എന്നാണ്.അതിന് ഞാന്‍ പറയുന്ന മറുപടി എന്താണെന്നോ?ബുദ്ധിപരമായ സാധ്യതകള്‍ വെച്ചുനോക്കിയാല്‍ ഒന്നുകില്‍ ഈസബ്നുമര്‍യം എന്നൊരാള്‍ ജനിച്ചിട്ടില്ല. ജനിച്ചിട്ടില്ലെങ്കില്‍ പിന്നെ മരിക്കില്ല.അല്ലെങ്കില്‍ അങ്ങനെ ഒരാള്‍ ജനിച്ചു. ആ ജനിച്ചയാള്‍ പിന്നെ മരിച്ചു. അല്ലെങ്കില്‍ മരിച്ചിട്ടില്ല എന്താണെങ്കിലും ഇയാള്‍ (മീര്‍സാ) എങ്ങനെ അയാളാവും. മരിച്ചെങ്കില്‍ മരിച്ചയാളെ മറവ് ചെയ്തു. മരിച്ചിട്ടില്ലെങ്കില്‍ മരിക്കാത്ത ആള് തിരിച്ചുവരും. അതിന് ഇയാള്ക്കെന്തുവേണം?അഹ്മദിയ്യാ ജമാഅത്തിന്റെ ആളുകള്‍ ഈസാനബി മരിച്ചു എന്ന് ബഹളം വെയ്ക്കുന്നു. മരിച്ചോട്ടെ നിങ്ങള്‍ക്കെന്താ? മരിച്ചാല്‍ മറവ് ചെയ്തിട്ടുണ്ടാവും. മരിച്ചിട്ടില്ലേ? തിരിച്ചുവരും. മരിച്ചതിനൊക്കെ പകരം വരാനുള്ളത് ഇയാളാണോ? എന്നാല്‍ അങ്ങനെ എത്ര ആളുകള്‍ മരിച്ചിട്ടുണ്ട്. യാതൊരു സുഖവുമില്ലാത്ത ചിന്താഗതിയാണിത്.
യഥാര്‍ത്ഥത്തില്‍ മുഹമ്മദ് മുസ്ഥഫ(സ)യുടെ പ്രവാചകത്വ പരിസമാപ്തി നിഷേധിക്കുക വഴി ഇസ്ലാമിക വൃത്തത്തില്‍ നിന്ന് അഹ്മദിയ്യാ ജമാഅത്ത് പുറത്താണെന്ന് മുസ്ലീം ലോകം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. ഞാന്‍ അത്രയേ തല്ക്കാലം പറയുന്നുള്ളൂ. മുസ്ലിം ലോകത്ത് അക്കാര്യത്തില്‍ രണ്ടു പക്ഷമില്ല.കാരണം മഹാ•ാരായ അഇമ്മത്ത് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത് മുഹമ്മദ് നിബി(സ)ക്ക് ശേഷം പുതുതായി ഒരാള്‍ പ്രവാചകത്വം വാദിച്ചാല്‍, അയാളോട് പ്രവാചകനാണ് എന്നതിന് തെളിവ് ചോദിച്ചാല്‍ തന്നെ കാഫിറാകും എന്നാണ്. കാരണം എന്താണ്? തെളിവ് ചോദിക്കുമ്പോള്‍ ഇവന് പ്രവാചകനാവാനുള്ള സാധ്യത അംഗീകരിച്ചു എന്ന് വരുന്നു. അത്രയും ഗൗരവമേറിയ പ്രശ്നമാണിത്. അതുകൊണ്ടാണ് മുസ്ലിം ലോകം അഹ്മദിയ്യാ ജമാഅത്തിനെക്കുറിച്ച് കര്‍ക്കശമായ നിലപാട് സ്വീകരിച്ചത്.ഞാനതിനെക്കുറിച്ച് വിസ്തരിക്കുന്നില്ല.
നമ്മുടെ നാട്ടില്‍, മലബാറില്‍ മൂന്നുനേരം നിസ്കരിച്ചാല്‍ മതി എന്ന് പറായാനും കൂടി ഒരാളുണ്ടായി. അതിന് അയാള്‍ സൊസൈറ്റി രൂപീകരിച്ചു. പക്ഷേ, ഈയിടെയായി അയാള്‍ അപ്രത്യക്ഷനായിരിക്കുന്നു.
സാധാരണക്കാരായ ജനങ്ങള്‍ വിചാരിച്ചു. ''റഹ്മാനായ തമ്പുരാനേ, മൂന്നു വഖ്ത് നിസ്കരിച്ചാല്‍ മതി എന്നത് കാത്മുളച്ച് ആദ്യം കേള്‍ക്കുകയാണ്, ഇതിന് മുമ്പ് കേട്ടിട്ടില്ലല്ലോ, നമ്മുടെ പൂര്‍വ്വീകരില്‍ നിന്ന് ഇങ്ങനെയൊന്ന് കേട്ടിട്ടില്ലല്ലോ'' പക്ഷേ, ചതിത്രത്തിന് ആ വാദഗതി പുത്തിരിയല്ല. നിങ്ങള്‍ക്കറിയാമോ, ഞാന്‍ നേരത്തെ പറഞ്ഞ മുസൈലിമത്തുല്‍ കദ്ദാബ് 'സജ്ജാഹ്' എന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവളും പ്രവാചകത്വം വാദിച്ച ആളാണ്. അപ്പോള്‍ കുഫ്അ് ഒത്ത നികാഹാണ്. അവളെക്കുറിച്ച് അവളുടെ ആളുകള്‍ പറഞ്ഞു:
ƒളഏ™രജ ക്ലടƒമ്ലറഏ അƒശ്ല„ളഇഏ ‰‘„ക്കഡഇഏവ ƒറ്റഒ ദ്ദള്ക്ഷള ള്ള‹ളഇഏ ƒമ്ലˆശ്ല„ള ‰ക്കലഇഏ
'ഞങ്ങളുടെ പ്രവാചക വനിതയാണ്, ഞങ്ങള്‍ അവളെ ചുറ്റിപ്പറ്റി കൂടിയിരിക്കുന്നു. ജനങ്ങളുടെ മറ്റ് പ്രവാചക•ാരെല്ലാം പുരുഷ•ാരാണ്.'
ഈ സജ്ജാഹിനെ മുസൈലിമ വിവാഹം കഴിച്ചപ്പോള്‍ മഹ്റ് കൊടുത്തില്ല. സജ്ജാഹ്ആവട്ടെ, മഹര്‍ ചോദിക്കാന്‍ മറക്കുകയും ചെയ്തു. പെണ്ടബുദ്ധി പിന്‍ബുദ്ധി എന്നാണല്ലോ. കുറേ നാളുകള്‍ക്ക് ശേഷം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ അവള് മഹ്റ് ചോദിച്ചു. മുസൈലിമ പറഞ്ഞു. രണ്ട് വഖ്ത് നിസ്കാരം മഹ്റ് തന്നു. മൂന്ന് വഖ്ത് നിസ്കാരിച്ചാല്‍ മതി.
ഇബ്നു കസീര്‍ തങ്ങള്‍ തന്റെ അല്‍ബിദായത്തു വ ന്നിഹായ, അതു പോലെ പ്രമുഖ ചരിത്ര പണ്ഡിതന്മാര് തങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളിലൊക്കെ ഞാനീ പറഞ്ഞ ഭാഗം വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു. അപ്പോള്‍ ആദ്യം മൂന്ന് വഖ്ത് പറഞ്ഞത് നമ്മുടെ അറിവില്‍ മുസൈലിമയാണ്. അതിന്റെ ഒരാവര്‍ത്തനം മലബാറില്‍ ഒരു മാനസിക രോഗിയില്‍ നിന്നുണ്ടായി. മതത്തില്‍ നിന്ന് പുറത്തു പോകാന്‍ അഞ്ച് നേരത്തെ നിസ്കാരത്തിന്റെ നിര്‍ബന്ധം നിഷേധിച്ചാല്‍ മതി. ഗൗരവമുള്ള കേസാണ്. നാഥന് നമ്മെ കാത്ത് രക്ഷിക്കട്ടെ.
മഹാന്മാരായ സ്വഹാബത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രചരണം നടത്തി, പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങള് ഭംഗം വരുത്താതെ നില നിര്‍ത്തി പോന്നിരുന്ന മുസ്ലിംകേരളത്തില്1921 ഓടുകൂടി ചില ബിദഈ പ്രസ്ഥാനക്കാരുടെ രംഗപ്രവേശം ഉണ്ടായി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്ക്കാനെന്നപേരിലായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനരംഗത്ത് വന്നത്. നാം പരിശോധിച്ചു. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണോ അവരുടെ ഉദ്ദേശ്യം, എങ്കില്‍ സര്‍വ്വാത്മനാ നാം അതിനെ സ്വാഗതം ചെയ്യും. നമുക്കതില്‍ വിരോധമില്ല. സഹകരിക്കാന്‍ പ്രയാസമില്ല. പക്ഷേ, അന്ധവിശ്വാസമെന്നപേരില്‍ സത്യവിശ്വാസത്തെ എതിര്‍ക്കരുത്. അനാചാരമെന്നപേരില് സദാചാരങ്ങളെ വിമര്‍ശിക്കരുത്. തങ്ങളുടെ വിമര്‍ശനത്തിനും ശരവ്യയത്തിനും വിധേയമായത് അന്ധവിശ്വാസവും അനാചാരവും ആണോ എന്നതിനെ കുറിച്ചവര്‍ ദീര്‍ഘമായി ആലോചിക്കണം.
മുസ്ലിം സമുദായത്തില്‍ അനാചാരങ്ങളില്ല എന്ന് നാം അവകാശപ്പെടുന്നില്ല. ഒട്ടേറെ അനാചാരങ്ങളുണ്ട്.ഈ അനാചാരങ്ങളാണ് എതിര്ക്കപ്പെടുന്നതെങ്കില് സര്‍വ്വത്മനാ നാം അതിനെ സ്വാഗതം ചെയ്യും. നാം ആ എതിര്‍പ്പുമായി സഹകരിക്കും. തീര്‍ച്ച, ഇവിടെ അനാചാരങ്ങളില്ലേ? പലരും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അതിനടിമപ്പെടുന്നു. വളരെ കടുത്ത അനാചാരമല്ലേ അത്? അതിനെതിരിലാണോ സമരം, നാം സഹകരിക്കും, തീര്‍ച്ച. പക്ഷേ, നാം കണ്ടത് അതല്ല. ഈ സമുദായത്തില്‍ ഒട്ടേറെ നല്ലകാര്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അവ അനാചാരമാണെന്ന് ചിലര്‍ക്ക് ആക്ഷേപമുണ്ട്. അതുമായി യോചിക്കാന്‍ നിവൃത്തിയില്ല. അധിക ആക്ഷേപങ്ങളും മരണപ്പെട്ടവരെ ചുറ്റിപ്പറ്റിയുള്ളതാണ്.
ചില ഉദാഹരണങ്ങളിലൂടെ കാര്യം പറയാം. വിശദീകരിക്കാന്‍ സമയമില്ലല്ലോ. ഒരാള്‍ മരിക്കാന്‍ കിടക്കുന്നു, അല്ലെങ്കില്‍ ഒരാള്‍ മരിച്ചുവെന്ന് സങ്കല്പിക്കുക. ആ വീട്ടില്‍ ചെന്നാല്‍ മരിച്ച ആളുടെ അരികില്‍ വെച്ച് ഒരു യാസീന്‍ ഓതുന്ന പതിവ് മുസ്ലിം ലോകത്ത് പ്രചാരത്തിലുണ്ട്. പലരും ചെറുപ്പത്തില്‍ മന:പാഠമാക്കിയ യാസീന്‍ മറക്കാതിരിക്കുന്നത് തന്നെ ഇടക്കിടെ ഇങ്ങിനെ ഓരോന്ന് ഓതിയിട്ടാണ്. ഈ പതിവ് നേരത്തെ നിലനിന്നുവരുന്നതാണ്. യാസീന്‍ ഓതുന്ന ഓരോരുത്തര്‍ക്കും മരിച്ച ആളുടെ പേരില്‍ യാസീന്‍ ഓതാന്‍ അടിസ്ഥാന തെളിവ് ഖുര്‍ആനിലെ ഇന്ന ആയത്താണ് അല്ലെങ്കില്‍ ഇന്ന ഹദീസാണ് അല്ലെങ്കില്‍ ഇന്ന പണ്ഡിതന്റെ അഭിപ്രായമാണ് എന്നൊന്നും അറിഞ്ഞുകൂടാ. ചെറുപ്പം മുതലെ ഇങ്ങനെ ഒരു യാസീന്‍ ഓതിശീലിച്ചുവരുന്നു.
അതിനിടയില്‍ സമൂഹത്തില്‍ ഒരുവിഭാഗം പ്രത്യക്ഷപ്പെട്ട് പറഞ്ഞു.അയാള്‍ മരിച്ചു പോയി ഇനി യാസീന്‍ ഓതിയിട്ട് ഒരു പ്രയോചനവുമില്ല. അതൊരു പാഴ്വേലയാണ്, അനാചാരമാണ്. മിണ്ടാതെ ഒരു ഭാഗത്ത് ഇരുന്നുകൂടെ. അയാള്‍ മരിച്ചുവെന്നത് ശരിതന്നെ. ജീവിച്ചിരിക്കുന്ന ആള് യാസീന്‍ ഓതിയാല്‍ മരിച്ച ആള്‍ക്ക് അത്കൊണ്ട് തന്റെ പരലോക ജീവിതത്തില്‍ വല്ല ഗുണവും ലഭിക്കുമോ? ഇവിടെയാണാക്ഷേപം. അത് സദാചാരമാണെന്ന് സുന്നികളും, അനാചാരമാണെന്ന് അസുന്നികളും പറയുന്നു. ഏതാണ് ശരി എന്നതിനെ കുറിച്ച് സാവകാശം ഒന്നിരുന്ന് ചിന്തിക്കുന്നത് നല്ലതല്ലേ? പരസ്പരം കലഹിക്കേണ്ട, വാളെടുക്കേണ്ട, വടിയെടുക്കേണ്ട. എന്നാല്‍ അതിനെക്കുറിച്ച് അല്പം ചിന്തയാകാമല്ലോ. ആലോചിച്ചു നോക്കൂ.
നാം പറയുന്നു അതു സദാചാരമാണ്. എന്ത് കൊണ്ട്? ...ഇബ്നുമാജ ഓതാത്തവരാണെങ്കിലും കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഹദീസിന്റെ കിതാബുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആറെണ്ണമാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്നു. (സഹീഹുല്‍ ബുഖാരി, സഹീഹുമുസ്ലിം, ജാമിഉത്തുര്‍മുദി, സുനനു അബീദാവൂദ്, സുനനുന്നസാഈ, സുനനുബ്നുമാജ).
ഈ ഇബ്നുമാജയില്‍ റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ കാണാം... 'നിങ്ങളില്‍ മരിച്ചവരുടെ അരികില്‍ വെച്ച് നിങ്ങള്‍ സൂറത്ത് യാസീന്‍ ഓതുക.' നബി(സ)യുടെ ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലോകം ഇങ്ങനെ ഒരു യാസീന്‍ ഓതി വരുന്നത്. ഇനി ഞാന്‍ വിനയത്തോടെ പറയട്ടെ, നമ്മുടെ കൂട്ടത്തില്‍ ഒരു വിഭാഗത്തിന് ഈ യാസീന്‍ ഓതാന്‍ ഇഷ്ടമില്ലെങ്കില്‍ അവരത് ഓതാതിരുന്നാല്‍ പോരേ, ഓതുന്നവരെ മുടക്കണോ? മുടക്കാന്‍ വേണ്ടി വേറെ പാര്‍ട്ടിയുണ്ടാക്കണോ? ഇനി വല്ലവരും അങ്ങിനെയൊരു പാര്‍ട്ടിയുണ്ടാക്കുകയാണെങ്കില്‍ നല്ല ബുദ്ധിക്കാര് അതുമായി സഹകരിക്കണോ? സ്വസ്ഥമായിട്ട് ആലോചിച്ച് നോക്കൂ, എന്താണിതിന്റെ ആവശ്യം? എല്ലാവരും അത് ഓതണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. എല്ലാവര്ക്കും അതു ഓതാന്‍ സാധിച്ചുകൊള്ളണമെന്നില്ല. കാരണം എല്ലാവര്ക്കും എല്ലാന•യും ചെയ്യാനുള്ള ഭാഗ്യമുണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, വല്ല ഭാഗ്യവാ•ാരുമുണ്ടെങ്കില് അതു മുടക്കാന്‍ നില്‍ക്കണോ?
യഥാര്‍ത്ഥത്തില്‍ റസൂലുല്ലാഹി (സ) ഇങ്ങനെ യാസീന്‍ ഓതാന്‍ പ്രോല്സാഹിപ്പിച്ചിട്ടു്.ഇബ്നുമാജ ആ ഹദീസ്റിപ്പോര്ട്ട്ചെയ്തിട്ടുണ്ട്. റസൂലുള്ളാ(സ)പ്രോത്സാഹിപ്പിച്ചാല്‍ പിന്നെ അതിനെ കുറിച്ച് അനാചാരം എന്നല്ല സദാചാരം എന്നാണ് പറയേണ്ടത്. അപ്പോള്‍ ഇവിടെ അനാചാരമെന്നപേരില് ആക്ഷേപിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ സദാചാരമായിപ്പോയി. അത് അരുത്. ഒഴിവാക്കപ്പെടേണ്ടതാണ് ഈ ധാരണ.
പിന്നീട് ആ മയ്യിത്തിനെ ജനാസ കുളിപ്പിച്ച് കഫന്‍ ചെയ്ത് ഖബര്‍സ്ഥാനിലേക്ക് കൊുപോകുമ്പോള്‍ മുസ്ലിംകള്ക്ക് ഒരു പതിവുണ്ട്. ജനാസയുടെ കൂടെ നടന്ന് 'ലാ ഇലാഹ ഇല്ലല്ലാ'എന്ന ദിക്ര് ചൊല്ലല്‍ അവിടെയും ആക്ഷേപം, ദിക്ര് ചൊല്ലാന്‍ പാടില്ല, അനാചാരമാണ്. എന്നാല്‍ ഇവിടെ അനാചാരം വേറെയുണ്ട്. അതിനെക്കുറിച്ച് പറയുന്നില്ല. അനേകം അനാചാരങ്ങള്‍ക്ക് മൗനം ദീക്ഷിക്കുന്ന നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അനാചാരം എന്നപേരില്‍ ഉയര്ത്തിക്കാണിക്കാനുള്ളതും വീറോടെ വാദിക്കാനുള്ളതും ലാ ഇലാഹ ഇല്ലല്ലാ എന്ന്ചൊല്ലുന്നതിനെയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം ധാരണകളൊക്കെ ഒഴിവാക്കപ്പെടേണ്ടതല്ലെ? ഇതിനൊക്കെ ധാരാളം കിതാബ് ഓതിയിട്ട് വേണോ? ജനാസയെ അനുഗമിക്കുമ്പോള്‍ ദിക്ര് ചൊല്ലുക. അത് സദാചാരമാണ്. എന്നാല്‍ ഭൗതികമായ സംസാരങ്ങളാണെങ്കിലോ? ഞങ്ങള്‍ പറയുന്നു, അത് അനാചാരമാണ്.വര്‍ജ്ജിക്കപ്പെടേണ്ടതാണ്.ലാ ഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലുകയാണെങ്കില്അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
അബൂദാവൂദ് രിവായത് ചെയ്ത ഹദീസില്‍ കാണാം.മഹാ•ാരായ സ്വഹാബത്ത് പ്രവാചകരുട കാലത്ത് ജനാസയെ അനുഗമിക്കുമ്പോള്‍ ലാ ഇലാഹ ഇല്ലല്ലാ എന്ന് മിതമായ സ്വരത്തില്‍ ചൊല്ലുക പതിവായിരുന്നുവെന്ന്. മൗനം ദീക്ഷിച്ച് പോയിട്ടില്ല.ഉച്ചത്തില്‍ ചൊല്ലിയിട്ടില്ല. മിതമായ സ്വരത്തിലാണ് ചൊല്ലിയത്. ഇമാംനവവി(റ) തങ്ങള്‍ ഈ രിവായത്തിന്റെ അടിസ്ഥാനത്തില്‍ ദിക്ര് ചൊല്ലല്‍ സുന്നത്താണെന്ന് രേഖപ്പെടുത്തിയതായും കാണാം. എന്നാല്‍ വലിയ ഉച്ചത്തില്‍ ചൊല്ലല്‍ കറാഹത്താണെന്ന് ഫിഖ്ഹിന്റെ കിതാബുകളില്‍ ഉണ്ട്. ദിക്ര്ചൊല്ലല് കറാഹതാണെന്ന് എവിടെയും ഇല്ല. അഥവാ കോലാഹലം ഉണ്ടാക്കല്‍ കറാഹതാണ്.
അപ്പോള്‍ ജനാസയെ അനുഗമിക്കുമ്പോള്‍ ദിക്ര് ചൊല്ലുന്നതാണ് ഇവര്‍ രണ്ടാമത് അനാചാരമെന്ന് ആക്ഷേപിക്കുന്ന വിഷയം. ഭൗതികമായ സംസാരം അനാചാരമെന്ന് പറഞ്ഞുകേട്ടില്ല. സത്യത്തില്‍ സദാചാരത്തെയാണ് അനാചാരം എന്ന് ഇവിടെയും ആക്ഷേപിച്ചിട്ടുള്ളത്. നിങ്ങള്‍ സാവകാശം ചിന്തിക്കുക.ധൃതി കാണിക്കേണ്ടതില്ല. തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ എന്റെ സംസാരം കേള്ക്കുന്നെങ്കില് നിങ്ങള്‍ ഈ സദസ്സില്‍ വെച്ച് ഒരു തീരുമാനത്തിലെത്തിച്ചേരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷെ, ഒരു പുനരാലോചന ആവശ്യമാണോ എന്നതിനെകുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതാണ്. സ്വസ്ഥമായി ഇരുന്ന് ആലോചിക്കണം.
ജനാസയെ കൊണ്ട്പോയി ഖബ്റില്‍ വെച്ച് മണ്ണിട്ടുമൂടിയാല്‍ തസ്ബീത് ചൊല്ലും. തല്ഖീന് ചൊല്ലും. തല്ഖീനെക്കുറിച്ച് ആക്ഷേപം. പ്രവാചകര്‍ അരുള്‍ ചെയ്തിട്ടുണ്ട്. മരിച്ച ആളുകള്‍ക്ക് ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊടുക്കുക. സ്വഹാബത്ത് ചോദിച്ചു. ജീവിച്ചുകൊണ്ടിരിക്കുന്നവര്ക്കാണെങ്കിലോ? തങ്ങള്‍ പറഞ്ഞു: വളരെ നല്ലത്. അപ്പോള്‍ ആദ്യം പറഞ്ഞത് ആരെക്കുറിച്ചാണ്. മരിച്ചവരെക്കുറിച്ചല്ലേ? അതുകൊണ്ടല്ലേ ജീവിച്ചിരിക്കുന്നവര്ക്കാണെങ്കിലോ എന്ന് രണ്ടാമത് ചോദ്യം വന്നത്. എന്നാല്‍ പ്രവാചകന് (സ)പ്രോത്സാഹിപ്പിച്ച ഈ കാര്യത്തെക്കുറിച്ചും അനാചാരമെന്ന് പറയുന്നു. എന്നാല്‍ അവിടെയുമുണ്ട് വേറെ അനാചാരങ്ങള്‍, ആവശ്യമില്ലാത്ത സംസാരങ്ങള്‍. അതും ഒഴിവാക്കാന്‍ പറഞ്ഞുകൂടേ.
നമ്മില്‍ മരിച്ചുപോയ ആളുകള്‍ക്ക് നാം ദുആ ചെയ്യുന്നു. അതിനെക്കുറിച്ച് അനാചാരമാണെന്ന് ആക്ഷേപം. യഥാര്‍ത്ഥത്തിലത് സദാചാരമാണ്.കാരണം പടച്ച തമ്പുരാന് പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളില്‍ നിന്ന് മരിച്ചുപോയ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ എന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവരാണവര്‍ എന്ന്. അല്ലാഹു ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് അനാചാരമെന്ന് ആക്ഷേപം വേണോ? സദാചാരം എന്നല്ലേ പറയേണ്ടത്. തീര്‍ച്ചയായും സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതാണ്.
മരിച്ചവര്‍ക്ക് വേണ്ടി ദാനധര്‍മങ്ങള്‍ ചെയ്യുന്നു. അവിടെയുമുണ്ട് ആക്ഷേപം. അവര്‍ പറയുന്നു: ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. മരിച്ചയാള്‍ക്ക് അത്കൊണ്ട് ഗുണം കിട്ടുകയുമില്ലെന്ന്. യാഥാര്‍ത്ഥ്യമെന്താണ്? ഇമാം ബുഖാരി മുസ്ലിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ ഹദീസുകളില്‍ കാണാന്‍ സാധിക്കും. പ്രവാചകസന്നിധിയില്‍ പലരും അന്വേഷിച്ചകൂട്ടത്തില്‍ ഒരാള്‍ വന്നു ചോദിച്ചു: പിതാവു മരിച്ചു. മറ്റൊരാള്‍ മാതാവ് മരിച്ചു... ഇന്നയാള് മരിച്ചു.ആ മരിച്ച ആളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ദാനധര്‍മത്തിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമോ? വളരെ വ്യക്തമായി നേര്‍ക്കുനേരെ ചോദിച്ചതാണിത്. മറുപടി: ലഭിക്കും.
ഒരാള്‍ നബിയോട് ചോദിച്ചു. നബിയേ എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. വസ്വിയ്യത്ത് ഒന്നും ചെയ്തിട്ടില്ല. ആ മരിച്ചുപോയമാതാവിന് ഞാന്‍ വല്ല ധര്‍മ്മവും ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമോ? തങ്ങള്‍ പറഞ്ഞു: ലഭിക്കും. പിന്നെന്തിനാ ലഭിക്കുകയില്ല എന്ന് പറയുന്നത്? ഇനി ഏതെങ്കിലും പിശുക്ക•ാര്‍ക്ക് മരിച്ചവര്‍ക്ക് വേണ്ടി ദാനധര്‍മ്മം ചെയ്യാനുള്ള മനസ്സില്ലേ, എങ്കില്‍ അവനത് ചെയ്യേണ്ട. അവന്റെ കുടുംബത്തില്‍ നിന്ന് മരിച്ചവര്‍ക്ക് അതിന് ഭാഗ്യമില്ല. മറ്റുള്ളവരെ എന്തിന് മുടക്കണം?
എന്നാല്‍ അവിടെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഇവര്‍ മറ്റൊരു ഹദീസ് കൊുവന്നിരിക്കുന്നു. ഒരു ഹദീസില്‍ വന്നിട്ടുണ്ട്. മനുഷ്യന് മരിച്ച് കഴിഞ്ഞാല്‍ അവന്റെ അമല്‍ (പ്രവര്‍ത്തനം)മുറിയും. മൂന്നെണ്ണം ഒഴികെ, അപ്പോള്‍ മുന്ന് ഒഴികെ ബാക്കി എല്ലാം മുറിഞ്ഞല്ലോ, പിന്നെ എങ്ങനെ കിട്ടും? മറ്റൊരാള്‍ ചെയ്താല്‍ കിട്ടില്ല എന്ന് ഹദീസില്‍ വന്നിട്ടില്ല., മനുഷ്യന് മരിച്ചുകഴിഞ്ഞാല്‍ ല്പ്പബ്ലഥ ഞ്ഞക്ഷദ്ധളഏ അവന്റെ അമല്‍ മുറിഞ്ഞു. പ്ലബ്ലഞ്ചറഏ ഞ്ഞക്ഷദ്ധളഏ എന്നല്ല. വേറൊരാള് ചെയ്താല്‍ കിട്ടൂല എന്നല്ല, വേറെയുള്ളവരുടേത് മുറിഞ്ഞിട്ടില്ല എന്നാണര്‍ത്ഥം. എന്നാല്‍ അവന്റേത് തന്നെ മൂന്നെണ്ണം ബാക്കിയുണ്ടാവും. അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനം, അവന്റെ ഇല്മ്, സ്വദഖ. അപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ലഭിക്കുമെന്നാണാ ഹദീസിലുള്ളത്. ഹദീസിന്റെ ആശയം ഗ്രഹിക്കുന്നതില്‍ ചില സഹോദരന്മാര്ക്ക് തെറ്റിയിരിക്കുന്നു. അല്ലാഹു അവര്‍ക്ക് റഹ്മത്ത് ചെയ്യട്ടെ. മരിച്ചവര്‍ക്ക് വേണ്ടി സദഖ ചെയ്യുന്നതിന്റെ പ്രതിഫലം ലഭിക്കുമെന്നാണ് നബി പറഞ്ഞത്. അത്കൊണ്ട് അതിനെ സംബന്ധിച്ച് അനാചാരമെന്ന് പറയരുത്. സദാചാരമെന്നാണ് പറയേണ്ടത്. ഞാനീ സൂചിപ്പിച്ചതെന്താണ്, അനാചാരങ്ങളെ എതിര്‍ക്കുകയാണ് തങ്ങളുടെ ചുമതല എന്ന് പറയുന്നയാളുകള്‍ സദാചരങ്ങളെയാണ് ദൗര്‍ഭാഗ്യവശാല്‍ എതിര്‍ക്കുന്നത്. ഇവര്‍ക്ക് തെറ്റ് പറ്റി, തിരുത്തപ്പെടേണ്ടതാണ്.
ഇനി മരിച്ചാല്‍ ഖബറിനടുത്ത് ചെന്ന് പൂജ എന്ന മറ്റൊരാക്ഷേപം. അത് സിയാറത്താണ്. സിയാറത്തിന് പൂജ എന്ന് നാം ഒരു നിഘണ്ടുവിലും പരിഭാഷ കണ്ടിട്ടില്ല. സിയാറത്ത് എന്നാല്‍ മലയാളത്തില്‍ സന്ദര്‍ശനം എന്നും ഇംഗ്ലീഷില്‍ ഢശശെ േഎന്നുമാണ് പറയുക. ഖബര്‍ സന്ദര്‍ശിക്കുക. നബി(സ) തങ്ങള്‍ ഖബര്‍ സിയാറത്ത് ചെയ്തിരിക്കുന്നു. സ്വഹാബത്തിനെ അതിന്റെ രീതി പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഉമ്മത്തിനെ ഖബ്ര്‍ സിയാറത്ത് ചെയ്യാന്‍ ഉപദേശിച്ചിരിക്കുന്നു.
ƒശ്ലള~റഏ ന്ധ ~ഴ›ഖവ ക™ചആത്സഏ ™ര˜ഖ ƒറ്റളഋƒമ ƒഴവഝവ›മ ഝള്„ദ്ധറഏ കഝƒഷഞ യ്യഥ മ്പന്ദˆശ്ലറ്റള ‰മ്ലര
'നിങ്ങള്‍ ഖബ്ര്‍ സിയാറത്ത് ചെയ്യുക. അത് പരലോക സ്മരണയുണ്ടാക്കും, ദുനിയാവിനെ ത്യജിക്കാനുള്ള മനസ്ഥിതിയുണ്ടാക്കും. അതുകൊണ്ട് നിങ്ങള്‍ ഖബര്‍ സിയാറത്ത് ചെയ്യുക.' പ്രവാചകന് ഖബ്ര്‍ സിയാറത്തിനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഈ സ്ഥിതിക്ക് അതിനെ അനാചാരമെന്ന് ആക്ഷേപിക്കുന്നത് ഉചിതമല്ല. സദാചാരമെന്നാണ് പറയേണ്ടത്. ആലോചിച്ചുനോക്കൂ. എങ്ങിനെ ചിലര്‍ക്ക് തെറ്റുപറ്റി?
അതുമാത്രമല്ല, മഹാ•ാരുടെ ഖബര്‍സിയാറത്ത് സൗകര്യാര്‍ത്ഥം ഖബറിന് സമീപം ജാറങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതെകുറിച്ചും വ്യാപകമായ ആക്ഷേപം. മലബാര്‍ വിട്ട് മറ്റെവിടെയും പോവാത്ത ചില സുഹൃത്തുക്കളാണിത് പറയുന്നത്. കാലപ്പഴക്കംകൊണ്ടാണെങ്കില് ആദം (അ) മുതല്‍, മഹത്വം കൊണ്ടാണെങ്കില്‍ നബി(സ) മുതല്‍, ഇവയുടെ ചരിത്രം ഗ്രഹിക്കണം.
നബി(സ)യും സിദ്ദീഖ്(റ) വും അന്ത്യവിശ്രമം കൊള്ളുന്നത് മഹത്തായ കെട്ടിടത്തിനകത്താണ്. ജാറം എന്ന് പറയാറില്ല. അതിലേറെ ബഹുമാനിച്ച് ‘റൗളാശരീഫ്’എന്നാണ് പറയാറുള്ളത്. ബഹുമാനം വര്‍ദ്ധിപ്പിച്ചതാണ്. പൊളിക്കണമെന്നാര്ക്കെങ്കിലും അഭിപ്രായമുണ്ടോ? എനിക്കറിയില്ല.
പിന്നെ ചിന്തിക്കാനുള്ളത് ഉസ്മാന്(റ) വിന്റെ ഖബറിന് മുകളില്‍ മനോഹരമായ ജാറമുണ്ടായിരുന്നു. സഊദ് ഭരണ കാലശേഷമാണവ പൊളിച്ചു മാറ്റിയത്. ഈജിപ്തിലെ പ്രമുഖ പണ്ഡിതനായ വജ്ദ് എഴുതിയ ദാഇറത്തുല്‍ മആരിഫ് എന്ന വിശ്വ വിജ്ഞാന കോശത്തില്‍ ഇത് വിസ്തരിെച്ചഴുതിയിട്ടുണ്ട്.
ലോകത്തിലേറ്റവും വലിയ ജാറങ്ങളിലൊന്നാണ് അലി(റ)വിന്റെ ഖബറിനു മീതെ ഇന്നുമുള്ളത്. എന്തിനധികം പറയുന്നു. അബൂഹനീഫ (റ), മാലിക്ബ്നു അനസ് (റ), അഹ്മദുബ്നു ഹസന് (റ), ഇദ്രീസു ശാഫിഇ (റ) എന്നിവരുടെ ഖബറിനു മീതെ ജാറങ്ങളുണ്ട്. മാത്രമല്ല, പുത്തനാശയക്കാര്‍ക്ക് ആവേശം പകരുന്ന ഇബ്നുതൈമിയ്യയുടെ ശിഷ്യന് ഇബ്നുല്‍ ഖയ്യിം എന്നിവരുടെ ഖബറിനു മീതെ മനോഹരമായ ജാറമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ആണ്ട് നേര്‍ച്ചയുമുണ്ട്. തീര്‍ന്നില്ല, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്ലയുടെ ഖബറിനു മീതെ മനോഹരമായ ജാറമുണ്ട്, നേര്‍ച്ചയും നടക്കുന്നുണ്ട്. അവിടത്തെ വരുമാനം കൊണ്ടാണ് ആ കുടുംബം ജീവിതം നയിക്കുന്നത്. ജാറങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ട്പോവുന്നു. പൊളിക്കപ്പെടണമെന്നാണ് പലരും പറയുന്നത്. വിരോധമില്ല. സ്വന്തക്കാരുടേത് ആദ്യം പൊളിക്കാം. ആരോടും സമ്മതം ചോദിക്കുകയും വേണ്ട. അങ്ങനെയല്ലെ വേണ്ടത്. അല്ലാതെ സമൂഹത്തില്‍ വെറുതെ അതിന്റെ പേരില്‍ ആശയക്കുഴപ്പമോ, പ്രചരണമോ ഒന്നും ആവശ്യമില്ല.
ഇനി പൂര്‍വ്വ പ്രവാചകരുടെ അവസ്ഥ എന്താണെന്ന് നോക്കൂ. മഹാനായ സ്വാലിഹ് (അ), അയ്യൂബ് (അ), ആലുഇംറാന് എന്നിവരുടെ ഖബറിനുമീതെ ജാറങ്ങളുണ്ട്. ഈ ജാറങ്ങളൊക്കെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറഞ്ഞു:
ല്റള്ങ ƒമ്ലരഝƒഒ സ്ല˜റഏ ള്ളക്കŸയഇത്സഏ ~Žക്കന്ഥഏ ത്ഭഋഏ മ്മഏ™ണ്മഏ ~Žക്കന്ഥഏ യ്യല îശ്ലറ ല്ല~„ഞ്ചഒ ശ™ക്കടഇഏ സ്ല˜റഏ ര്‍ƒ‘„ക്കട
മസ്ജിദുല്‍ അഖ്സായുടെ ചുറ്റും നാം ബര്‍കത്ത് ചെയ്തിരിക്കുന്നു. ല്റള്ങ ƒമ്ലരഝƒഒ എന്നാ പറഞ്ഞത് ല്ശ്ലമ ƒമ്ലരഝƒഒഎന്നല്ല, അകത്ത് എന്നല്ല, പരിസരത്ത് എന്നാണ് പറഞ്ഞത്. എന്താണ് പള്ളിയുടെ പരിസരത്തുള്ള ബര്‍കത്ത്? മഹാ•ാരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു. പൂര്‍വ്വ പ്രവാചകരുടെ അന്ത്യ വിശ്രമ സങ്കേതം കൊണ്ട് മസ്ജിദുല്‍ അഖ്സായുടെ പരിസരം ധന്യമാവുന്നു. ഇസ്ലാമിക ചരിത്രമതാണ്. അതിനുനേരെ പുറംതിരിഞ്ഞ് നിന്ന് മലബാറിന് പുറത്ത് മറ്റെവിടെയും പോകാത്ത ആളുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്കൊണ്ട് പ്രയോജനമില്ല. ചരിത്രം പഠിക്കുക. ഇസ്ലാമിക ചരിത്രം, ലോകചരിത്രം എന്നിവ പഠിക്കലാണ് മാര്‍ഗം. മലബാറിലെ ചിലരുടെ ആക്ഷേപം കേട്ടാല്‍ തോന്നും ഇതിന്റെയൊക്കെ ഉത്തരവാദികള്‍ സമസ്തക്കാരാണെന്ന്.
സ്വാലിഹ് (റ), അയ്യൂബ് (റ), ആലുഇംറാന് ഇവരുടെ ഖബറിനുമീതെ ജാറമുണ്ടാക്കിയത് കേരളത്തിലെ സമസ്തക്കാരാ.....? അബുല്‍ അഅ്ലാ, ഇബ്നു തൈമിയ്യ, ഇബ്നുല്‍ ഖയ്യിം ഇവരുടെ ഖബറിനു മീതെ ജാറമുണ്ടാക്കിയത് സമസ്തക്കാരാണോ? ലോകത്തെവിടെയോക്കെ മഹാ•ാരെന്ന് അവകാശപ്പെടുന്നവര്‍ അടക്കം ചെയ്യപ്പെട്ടിട്ടുോ അവിടങ്ങളിലൊക്കെ ജാറങ്ങളുണ്ട് എന്നതാണ് വസ്തുത. ഞാനതെക്കുറിച്ചൊന്നും പറയുന്നില്ല.
ഇനി അനാചാരമാണന്നാക്ഷേപമുള്ള മറ്റൊരു വലിയ കാര്യമെന്താണെന്നോ? ‘മുസ്ലിംകള് നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നു. നിസ്കരിക്കാത്തവര്‍ ധാരാളമുണ്ട്. അവരെ നിസ്കരിപ്പിക്കലാണെങ്കില് തരക്കേടില്ല എന്ന്. എന്തൊരു കഷ്ടമാണിത്. ആലോചിച്ചു നോക്കൂ. നബി(സ) തങ്ങളുടെ പതിവെന്തായിരുന്നു? സഹീഹ് മുസ്ലിമിന്റെ ആദ്യപേജുകളില്‍ ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണാം. സഹീഹ് മുസ്ലിം മുഴുവനും ഓതാതെ കുറച്ച് ഓതി ചാടിപോന്ന വഹാബിയാണെങ്കിലും ആദ്യപേജ് ഓതിയിരിക്കുമല്ലോ? മുസ്ലിമില് കാണാം. നബി സലാം വീട്ടിയാല്‍ ചിലപ്പോള്‍ ഇടത് ഭാഗത്തേക്ക് തിരിഞ്ഞിരിക്കും. അധികമായും വലത് ഭാഗത്തേക്കായിരുന്നു ഇരുന്നിരുന്നത്. അതുതന്നെ മൂന്ന് പ്രാവശ്യം ല്‍പ്പറഏ ™ത്തണ്ടˆക്കടഏ പറഞ്ഞ് മ്മഏ™രഋത്സഏവ ബ്ബîജ്ജഏ ഏജ ƒഷ ..... മ്മîക്കറഏ ‰ളഇഏ മ്പറ്റപ്പറഏ എന്നതിനു ശേഷം.
ചിലപ്പോള്‍ ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ആ ഭാഗത്തുള്ളവര്‍ക്കും നബിയുടെ മുഖം കാണാനാവും. മാത്രമല്ല, അതും ജാഇസ് ആണെന്ന് വ്യക്തമാക്കാനുമാണ്. വലത് ഭാഗമാണ് ഉത്തമം. അതുകൊണ്ട് അധികമായും അങ്ങോട്ട് തിരിഞ്ഞു, ഇപ്പോള്‍ ഇമാമുകള്‍ തിരിഞ്ഞിരിക്കുന്നത് പോലെ. എഴുന്നേല്ക്കുന്ന പതിവ് നിബി(സ)ക്ക് ഉണ്ടായിരുന്നില്ല. ഒരു പ്രാവശ്യം തങ്ങള്‍ സലാമിന് ഉടനെ എഴുന്നേറ്റ് പോയി. റൂമില്‍ ചെന്ന് ഭാര്യമാരോട് വീട്ടിലെ വെള്ളി മറ്റുള്ളവര്‍ക്ക് സ്വദഖ ചെയ്യാന്‍ പറഞ്ഞ് തിരികെ വന്ന് ഇരുന്നു. പതിവില്ലാതെ സലാം വീട്ടി എഴുന്നേറ്റു പോയപ്പോള്‍ സ്വഹാബികളുടെ മുഖത്ത് ആശ്ചര്യം. ഈ ആശ്ചര്യം തങ്ങള്‍ക്ക് മനസ്സിലായി. തങ്ങള്‍ അവരോട് പറഞ്ഞു: ഞാന്‍ എഴുന്നേറ്റ് പോവാന്‍ കാരണം അല്പം വെള്ളി വീട്ടിലിരിപ്പുണ്ട്. ഒരു പ്രവാചകന്റെ ഉടമസ്ഥതയില്‍ അങ്ങനെ സമ്പത്ത് സൂക്ഷിച്ചുവെക്കല്‍ ഉചിതമല്ല. അത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ ഭാര്യമാരോട് ഉപദേശിക്കാന്‍ വേണ്ടി പോയതാണ്. അങ്ങിനെ ഒരു ദിവസം അവിചാരിതമായി എഴുന്നേറ്റ് പോയി. അതിന്റെ കാരണം ഇന്നതാണെന്ന് സ്വഹാബത്തിനോട് പറയുകയും ചെയ്തു. ഇതിന്റെ പേരില്‍ വ്യാപകമായി ആളുകളെ എഴുന്നേറ്റ് പോകാന്‍ പ്രേരിപ്പിക്കുന്നു! എന്തിനാണിത്? ഇവിടെ രണ്ട് കാര്യമുണ്ട്. ഒന്ന്: നബി (സ) അങ്ങനെ എഴുന്നേറ്റ് പോകല്‍ പതിവുണ്ടായിരുന്നില്ല. രണ്ട:് റസൂലിന്റെ ഭാര്യമാര്‍ പള്ളിയില്‍ ജമാഅത്തിന് വന്നിരുന്നില്ല. അത് കൊണ്ടാണല്ലോ വീട്ടില്‍ പോയി അന്ന് പറയേണ്ടിവന്നത്. അക്കാര്യവും അതില്‍ നിന്ന് മനസ്സിലാക്കാം.
അപ്പോള്‍ തങ്ങള്‍ നിസ്കാരത്തില്‍ നിന്നും സലാം വീട്ടിയാല്‍ വലതുഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു പതിവ്. മാത്രമല്ല 33പ്രാവശ്യം ല്‍പ്പറഏ ര്‍ƒ‘„ക്കട ,ല്‍പ്പറ ~ബ്ലണ്മഏ ,éരഇഏ ല്പ്പറഏഎന്ന് ചെല്ലാന്‍ താങ്കള്‍ വലിയ പ്രോത്സാഹനവും നല്കി.
സുംഹൂദി തങ്ങളുടെ കിതാബുല്‍ വഫാഅ് ഒന്നാം വാള്യം 37, 38 പേജുകളില്‍ പറയുന്നു. നിസ്കാരാനന്തരമുള്ള തങ്ങളുടെ പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍
ƒമ്ലഥƒക്കഡവ ƒള~ലന്ധവ ƒമ്ലˆമ്ലഷ~ല ന്ധ ƒമ്ലറ •ഝƒഒ മ്പറ്റപ്പറഏ എന്നിങ്ങനെ ദുആ ചെയ്തിരുന്നു. നിസ്കാരാനന്തരം കൂട്ടുപ്രാര്‍ത്ഥനയാണ് നടത്തിയത്. ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കുകയല്ല ചെയ്തത് എന്നര്‍ത്ഥം. അപ്പോള്‍ ആരെങ്കിലും അങ്ങനെ ദുആ ചെയ്യുകയാണെങ്കില്‍ ചെയ്തുകൊള്ളട്ടെ. നല്ല സമയമാണ്. നിസ്കാരശേഷമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടും. ആക്ഷേപിക്കേണ്ട. മനസ്സുണ്ടെങ്കില്‍ ബാക്കിയുള്ളവരും ഇരുന്നോട്ടെ. മനസ്സില്ലെങ്കില്‍ നമ്മെകൊണ്ട് അതുണ്ടാക്കാന്‍ കഴിയില്ല. ഏതായാലും ഒരു നല്ല കാര്യം സമൂഹത്തില്‍ നിലനിര്‍ത്തുന്നത് വിമര്‍ശിക്കേണ്ടതില്ല. അത് നല്ലകാര്യമാണ്. റസൂല്‍ ചെയ്തിട്ടുണ്ട്, ഹദീസിലുണ്ട്. ചില ആളുകള്‍ ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ അവരത് കണ്ടിട്ടില്ല എന്നര്‍ത്ഥം. അവര്‍ പ്രവാചകചര്യ വ്യക്തമായി പഠിച്ചിട്ടില്ല. എന്ത് ചെയ്യാനാ? തങ്ങള്‍ക്ക് അറിയാത്തതൊന്നും ഇല്ല എന്ന് പറയാനൊക്കുമോ? ഉണ്ട് എന്ന് പറയുന്ന ഞങ്ങളുടെ കയ്യിലല്ലേ മ്പപ്പഞ്ചറഏ കഛƒഷഞ . ഇല്ല എന്ന് പറയുന്നവര്‍ ആരും പഠിച്ചിട്ടില്ല. അപ്പോള്‍ അനാചാരം എന്ന് ആക്ഷേപമുള്ള കാര്യം അതാണ്. അവിടെയൊന്നും ആക്ഷേപിക്കപ്പെടാന്‍ ഒന്നുമില്ല.
റബീഉല്‍ അവ്വല്‍ കാലത്ത് മുസ്ലിം ലോകം, അല്ലാത്ത കാലത്തും മൗലീദ് സമ്പ്രദായം നിലനിര്‍ത്തും. അതിനെക്കുറിച്ച് വ്യാപകമായ ആക്ഷേപമുണ്ട്. എന്താ അതിലൊക്കെയുള്ളത്? അമ്പിയാ ഔലിയാക്കന്മാരുടെ ജീവചരിത്രം വിശദീകരിക്കുക, അപവാദങ്ങള്‍ വാഴ്ത്തി പറയുക, അത്ഭുതസിദ്ധികള്‍ അനുസ്മരിക്കുക അതൊക്കെയാണ് മൗലിദിലുള്ളത്. താത്വികമായ ഇതിനുള്ള അംഗീകാരം പരിശുദ്ധ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ അമ്പിയാ ഔലിയാക്കന്മാരുടെ ജീവചരിത്രം വിശദീകരിച്ചിട്ടു്, മദ്ഹ് പറഞ്ഞിട്ടുണ്ട്, അത്ഭുതങ്ങള്‍ അനുസ്മരിച്ചിട്ടുണ്ട്. ഇതിന് ചരിത്ര പരമായ പഴക്കമുണ്ട്. ഹിജ്റ 300 ന് ശേഷമാണുണ്ടായതെന്ന് ചില ആളുകള്‍ പാടിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്നാണ് ചിലരുടെ അവകാശവാദം. പാടിയാലും പറഞ്ഞാലും അതു ശരിയല്ല. ഹിജ്റ 300 ന് ശേഷമല്ല. അതിനുമുമ്പ് തന്നെ മൗലിദ് സമ്പ്രദായമുണ്ട്. നിങ്ങള്‍ക്ക് അറിയാമല്ലോ? താബിഉകളില്‍ പ്രമുഖരായ ഹസനുല്‍ ബസ്വരി (റ)വിന്റെ ചരിത്രത്തില്‍ പറയുന്നത്. 300 ഓളം സ്വഹാബി വര്യ•ാരോട് സഹവസിച്ചിട്ടുണ്ട്. ആ മുന്നൂറ് സഹാബിമാരില്‍ തന്നെ 60 പേര് ബദറില്‍ പങ്കെടുത്തവരുമായിരുന്നു. ബദറില്‍ പങ്കെടുത്തവര്‍ക്ക് വലിയ മഹത്വമുല്ലോ. ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.
ബദറില്‍ പങ്കെടുത്ത 60 പേര് ഉള്‍പ്പെടെ 300 ഓളം സ്വഹാബീവര്യ•ാരോട് സഹവസിക്കാനും അവരില്‍ നിന്ന് ദീന്‍കാര്യങ്ങള്‍ പഠിക്കാനും ഭാഗ്യം ലഭിച്ച ഹസനുല്‍ ബസ്വരി(റ) പറഞ്ഞത്: എനിക്ക് ഉഹ്ദ് പര്‍വ്വതത്തോളം സ്വര്‍ണ്ണം ലഭിച്ചാലും പ്രവാചകന്റെ മൗലിദിന് വേണ്ടി അത് ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു” എന്നാണ്. അപ്പോള്‍ സ്വഹാബത്തിന്റെ കൂടെ ജീവിച്ചവരുടെ അഭിപ്രായം അതാണ്. പിന്നെ 300 ന് ശേഷം ഉണ്ടായതാണ് എന്ന തെറ്റിദ്ധാരണക്ക് ഒരു കാരണമുണ്ട്. എന്തിനുമുണ്ടാകും ഒരു നിമിത്തം. ആ കാരണം എന്താണെന്നറിയുമോ? 300 ന് ശേഷമുള്ള മുളഫിര് രാജാവാണ് മൗലിദിന്റെ പേരില്‍ ആയിരക്കണക്കിന് ആടുകളെ, പതിനായിരക്കണക്കിന് കോഴികളെ അറുത്ത് രാജകീയസദ്യ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. മൗലിദല്ല. രാജകീയ സദ്യ. അപ്പോള്‍ രജകീയസദ്യയുടെ തുടക്കം 300 ന് ശേഷമാണ്. മൗലിദിന്റെ കാലമാകട്ടെ ഉത്തമ നൂറ്റാണ്ടുകാരുടെ കാലത്താണ്. കാല നിര്‍ണ്ണയത്തില്‍ ചിലര്‍ക്കൊക്കെ പിശക് സംഭവിച്ചിരിക്കുന്നു. ഇനി രാജകീയസദ്യയോടാണ്, 300 ന് ശേഷമുള്ളതിനോടാണ് എതിര്‍പ്പെങ്കില്‍ സദ്യയൊന്ന് ചെറുതാക്കിക്കൊ. എന്നാലും വിമര്‍ശനം ഒഴിവാക്കാവുന്നതാണ്. അനാചാരമെന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ടതില്ല. പിന്നെ മന്‍ഖൂസ്വ് മൗലീദിനെ കുറിച്ചാണാക്ഷേപം. നിങ്ങള്‍ ശ്രദ്ധിക്കൂ, നബി(സ)യുടെ ജീവിതത്തിന്റെ വളരെ സംക്ഷിപ്തമായ ചില ഭാഗങ്ങളാണത്.
എന്താണതിലപാകത? നിങ്ങള്‍ക്കറിയാമല്ലോ നബി(സ) ഖന്ദഖ് യുദ്ധവേളയില്‍ വളരെ പ്രയാസപ്പെട്ടാണ് യുദ്ധം നയിച്ചതും കിടങ്ങ് കീറിയതും. നബിയും സ്വഹാബത്തും വളരെ വിശന്ന് പ്രയാസപ്പെട്ടിരുന്നു. മഹാനായ ജാബിര്‍ (റ) തങ്ങള്‍ പ്രവാചകരെയും ഏതാനും സ്വഹാബിവര്യ•ാരെയും ക്ഷണിച്ചു. സദ്യ ഒരുക്കി. കുറഞ്ഞ ആളുകളെ ക്ഷണിക്കാന്‍ കാരണം പിശുക്കല്ല. ജാബിര്‍ എന്നവരുടെ വീട്ടിലുണ്ടായിരുന്ന മൊത്തം ആഹാരം തയ്യാറാക്കി വിളിച്ചതാണ്. നബി(സ) തങ്ങള്‍ മുഴുവന്‍ സ്വഹാബത്തിനെയും കൊണ്ട് ജാബിര്‍ (റ)വിന്റെ വീട്ടിലേക്ക് ചെന്നു. 4 പേര്‍ക്കുള്ള ഭക്ഷണത്തിന് ആയിരം ആള് ചെന്നാലെങ്ങനെ ഉണ്ടാവും? വീട്ടുകാര്‍ പ്രയാസപ്പെട്ടു. വീട്ടുകാരുടെ പ്രയാസം തങ്ങള്‍ക്ക് മനസ്സിലായി. അവരോട് പറഞ്ഞു നിങ്ങള്‍ വിഷമിക്കേണ്ടതില്ല. തങ്ങളുടെ കൈകൊണ്ട് വിളമ്പികൊടുത്ത് എല്ലാവരും വയര്‍ നിറയെ ആഹരിച്ചു. പിന്നെയും ആദ്യമുായിരുന്നത്ര ഭക്ഷണം ബാക്കിയുണ്ടായി. ഇത് സ്വഹീഹുല്‍ ബുഖാരിയിലുള്ളതാണ്. അത് വലിയ അത്ഭുതമാണ്. അമാനുഷികമാണ്. ഈ മഹാത്ഭുതത്തെ അനുസ്മരിച്ചു കൊണ്ട്,
˜ത്തമ്ലഷ ജ്ഞ ല്ലñക്കഷവ ഏള്ത്തˆരഏ ള്ളˆങ ല്ക്കžശ്ലഘ മ്പഞ്ചണഇഏവ ള്ളദ്ധക്കട ñക്കശ്ലറഏ യ്യലവ
'നബിതങ്ങള് തങ്ങളുടെ സൈന്യത്തെ കുറഞ്ഞ ഭക്ഷണത്തില്‍ നിന്ന് കുടിപ്പിക്കുകയും ഭക്ഷിപ്പിക്കുകയും ചെയ്തു. അവരെല്ലാവരും വയറ് നിറയെ കഴിച്ചിട്ടും ആദ്യഭക്ഷണം ബാക്കിയായി.'
ഖന്ദഖ് യുദ്ധ വേളയുണ്ടായ ഇമാം ബുഖാരി റിവായത് ചെയ്ത ഒരു അത്ഭുതസംഭവം മൗലിദ് മുഖേന അനുസ്മരിച്ച് പോയതാണ് എന്നാണ് അപാകത?! സത്യത്തില്‍ യാതൊരു അപാകതയും ഇല്ല. നമ്മുടെ കൂട്ടത്തില്‍ ചിലര്‍ക്കത് പറയാന്‍ മനസ്സില്ല. മിണ്ടാതിരുന്നോ, എന്നാലും കുഴപ്പമുണ്ടാക്കേണ്ട. അതിന്റെ പേരില്‍ മറ്റൊരു പ്രസ്ഥാനമുണ്ടാക്കി ആളുകളെയെല്ലാം രണ്ട് തട്ടുകളിലാക്കേണ്ട ഗതികേട് എന്തുണ്ട്? ഗൗരവപൂര്‍വ്വം ആലോചിച്ചു നോക്കൂ. എന്തിനീ ദുഷ്കൃത്യം? നബി(സ)യുടെ പ്രവാചകത്വ ലബ്ദിക്ക് മുമ്പും ശേഷവും വന്യമൃഗങ്ങള്‍, വൃക്ഷങ്ങള്‍, പാറക്കല്ലുകള്‍ പ്രവാചകരോട് സലാം പറഞ്ഞിട്ടുണ്ട്. ശഹാദത്ത് ചൊല്ലിയിട്ടുണ്ട്. ഈ മഹാത്ഭുതങ്ങള്‍ അനുസ്മരിച്ചുകൊണ്ട്
~റ്റക്കžഖ ~ഞ്ചഒ യ്യബ്ലപ്പക്കട ~യ ല്ശ്ലപ്പഥവ ല്റ Š~Žക്കട ~യ ഝƒŽക്കഠഇത്സഏവ ക്ലžങള്റഏവ
'വന്യ മൃഗങ്ങളും വൃക്ഷങ്ങളും നബി(സ) ക്ക് സാഷ്ടാംഗം ചെയ്തു. ശഹാദത്ത് ചൊല്ലിയ ശേഷം നബി അവരോട് സലാം പറയുകയും ചെയ്തു.'”ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യം ഒന്ന് അനുസ്മരിച്ചുപോയി. അത്രയല്ലേയുള്ളൂ. അതൊക്കെ ആവശ്യമുള്ളതല്ലേ? നല്ലകാര്യങ്ങളോര്ക്കുന്നത് നല്ലതല്ലേ., എന്തിനതൊക്കെ വിമര്‍ശിക്കപ്പെടണം?
ശത്രുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രവാചകന് ചന്ദ്രനെ രണ്ടായി കാണിച്ചുകൊടുക്കുന്നു. ശത്രുക്കള്‍ ആവശ്യപ്പെട്ടു; മുഹമ്മദേ, ആ കാണുന്ന ചന്ദ്രനെ രണ്ടായി കാണിച്ചാല്‍ ഞങ്ങള്‍ വിശ്വസിക്കും. തങ്ങള്‍ ചോദിച്ചു, തീര്‍ച്ചയായും വിശ്വസിക്കുമോ? അവര്‍ പറഞ്ഞു: അതെ, സത്യത്തില്‍ അവര്‍ വിശ്വസിക്കാനല്ല. അവരുടെ കാഴ്ചയില്‍ അസാധ്യമെന്ന് തോന്നിയത് ആവശ്യപ്പെട്ടു എന്നു മാത്രം. പ്രവാചകന് വിരല്‍ കൊണ്ട് ആഗ്യം കാണിച്ചു. ചന്ദ്രന് രണ്ടായി പിളര്‍ന്നു. സൂക്ഷ്മ വസ്തുക്കള്‍ കണ്ണാടി വെച്ച് നോക്കിയാല്‍ കാണുന്ന പിളര്‍പ്പല്ല. ഏത് പൊട്ടക്കണ്ണനും കാണാവുന്ന വ്യക്തമായ രണ്ട് പിളര്‍പ്പ്, ഖുര്‍ആന്‍ പറഞ്ഞു: ™ബ്ലദ്ധറഏ ന്‍ക്കžളഏവ ‡ഥƒക്കറഏ ‰ഒëയഏ ലോകം മുഴുവനും കേരളീയരും ചേരമാന്‍ പെരുമാളും കണ്ടു. മഹാത്ഭുതമാണിത്. ഈ മഹാത്ഭുതത്തെ അനുസ്മരിച്ച് കൊണ്ട്,
ഛഛ™ഖ ñണ്ടഒ Šഛഝ ല്റ ‰ഒ™ദ ജഋഏ ക്ലബ്ലക്കžറഏവ ല്ല™ലഇƒഒ ന്ക്കഠ ഝ~„റഏ
പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരം ചന്ദ്രന് പിളര്‍ക്കപ്പെട്ടു. അത് പറഞ്ഞാല്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്താകുമെന്നാ ചിലര്‍ പറയുന്നത്. എന്തൊരു കഷ്ടം? അത്തരത്തിലുള്ളൊരു നിഗമനത്തിലെത്താന്‍ എത്ര പ്രയാസമാണ്. തെറ്റിദ്ധരിച്ച ആളുകള്‍ സ്വസ്ഥമായിരുന്ന് തങ്ങള്‍ അകപ്പെട്ട അബദ്ധത്തെപ്പറ്റി ആലോചിച്ചു നോക്കൂ. എത്ര വലിയ അബദ്ധമാണിത്. അപ്പോള്‍ അനാചാരമെന്ന് ആക്ഷേപിച്ച കാര്യങ്ങളിലൊന്നും യാതൊരു അടിസ്ഥാനവുമില്ല. നല്ലകാര്യങ്ങളെ കുറിച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സദാചാരങ്ങളെക്കുറിച്ചുമാണ് നമ്മുടെ ചില സഹോദര•ാര്‍ അനാചാരമെന്ന് ആക്ഷേപിച്ചിട്ടുള്ളത്. അവര്‍ സാവകാശം ആലോചിക്കാന്‍ തയ്യാറാവണം.
നാം അഞ്ച്നേരം (ഇപ്പോള്‍) നിസ്കാരാനന്തരം പ്രാര്‍ത്ഥിക്കുന്നു. അള്ളാഹുവേ, ഞങ്ങള്‍ക്ക് നീ ശഅ്ബാനില്‍ ബര്‍ക്കത്ത് ചെയ്യേണമേ. റമളാനെ നീ എത്തിച്ചു തരേണമേ, റമളാന്‍ വന്നാല്‍ ഒരു പ്രത്യേക നിസ്കാരമുണ്ടല്ലോ? റമളാനല്ലാത്ത കാലത്തങ്ങനെയൊരു നിസ്കാരമുണ്ടോ? ഇല്ല. റമളാനില്‍ മാത്രമുള്ളതാണത്. പക്ഷെ കേരളത്തിലെ ചില സഹോദരന്മാര് പറയുന്നു. അത് റമളാനിലുണ്ട് അല്ലാത്ത കാലത്തുമുണ്ട്. റമളാനില്‍ മാത്രം ഒരു നിസ്കാരമില്ല. എന്തൊരു കഷ്ടമാണിത്. ഈ തെറ്റുധാരണ എങ്ങനെ വന്നു.
ല്‍„ളജ യ്യല മ്മ~ദ്ധഖ ƒല ല്റ ™ത്തദ ƒഒƒക്കˆങഏവ ƒളƒçഋഏ ര്‍ƒക്കസ്സലഝ മ്മƒയ യ്യല
റമളാനില്‍ മാത്രമുള്ള നിസ്കാരത്തെകുറിച്ചല്ലേ ഈ പ്രോത്സാഹനം? പ്രവാചകന് ഏതാനും രാത്രികളില്‍ അങ്ങനെ പ്രത്യേക നിസ്കാരം നിര്‍വ്വഹിച്ചുവല്ലോ. നിങ്ങളുടെ മേല്‍ ഫര്‍ള് ആക്കപ്പെടുമോ എന്ന ഭയം കാരണം പിറ്റേന്ന് പുറത്ത് വന്നില്ല എന്നാണ് പറഞ്ഞത്. അപ്പോള്‍ പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാതൃക, അതു മുറുകെപിടിച്ച് ജീവിക്കുകയാണ്. അതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മാര്‍ഗ്ഗം. കേരളത്തില്‍ മാലിക് ദീനാറും സംഘവും ഇസ്ലാം മത പ്രചാരത്തിന് വന്ന കാലംതൊട്ട് ഒട്ടേറെ സ്വഹാബാക്കള്‍, താബിഈങ്ങള്‍, അത്ബാഉത്താബീഈങ്ങള്, വിശ്വേതര പണ്ഡിത•ാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. മഖ്ദൂം കുടുംബത്തിലെ ഉന്നതശിഷ്യരായ ഉലമാക്കള്‍, മമ്പുറം തങ്ങള്‍ (ഖ.സി), ഉമര്‍ ഖാസി (റ)തങ്ങള്‍, വലിയ വലിയ മഹാ•ാര്‍ വലിയ ഇല്മും തഖ്വയുമുള്ളവരായിരുന്നു. അവരുടെയൊക്കെ മാര്‍ഗ്ഗം അടച്ചാക്ഷേപിക്കുന്ന രീതി ഉചിതമല്ല, അല്ലേ? മഹാ•ാരായ ആളുകള്‍ നിലനിര്‍ത്തിപ്പോന്ന ഒരു സമ്പ്രദായത്തെ അംഗീകരിക്കാന്‍ മനസ്സില്ലെങ്കില്‍ തന്നെ ആക്ഷേപിക്കുന്നത് നൂറ്വട്ടം ആലോചിച്ച് വേണം. വേണ്ടേ? ആലോചിച്ചു നോക്കൂ നിങ്ങള്‍, ഇതൊക്കെയെല്ലെ നല്ല വഴികള്‍?
ആ മഹാ•ാരുടെ വഴിയില്‍ കേരളത്തിലെ മുസ്ലിംകളെ നിലനിര്‍ത്തണമെന്ന ഉദ്ദേശത്തോടെ രംഗത്തുവന്ന, ഏഴ് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച സംഘടനയാണ് സമസ്ത. സമസ്തയെകുറിച്ച് ആക്ഷേപമുള്ളവരുമുണ്ടാകും, എന്തൊക്കെയാണ് ആക്ഷേപങ്ങള്‍. അഹ്മദിയ്യാ ജമാഅത്തിന് ആക്ഷേപമുണ്ടാകും. കാരണം മീര്‍സായുടെ പ്രവാചകത്വം രൂക്ഷമായി വിമര്ശിക്കുന്നല്ലോ? ചേകനൂരികള്ക്ക് ആക്ഷേപമുണ്ടാകും. അഞ്ച് വഖ്ത് നിസ്കരിക്കണമെന്ന് പറഞ്ഞല്ലോ? ബിദഈ പ്രസ്ഥാനക്കാര്‍ക്ക് ആക്ഷേപമുണ്ടാകും. കാരണം പ്രവാചകനെയും സ്വഹാബത്തിനെയും അംഗീകരിക്കണമെന്ന് പറഞ്ഞല്ലോ. ഇതൊക്കെ ആക്ഷേപത്തിന് വഴികളാണ്. ഒരാക്ഷേപവും ഇല്ലാതെ ജീവിക്കാനൊക്കില്ലേ..
അല്ലാഹു നാട്ടിക ഉസ്താദിനോടൊപ്പം നമ്മെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.ആമീന്‍