ഖുര്ആനും ഹദീസും

ഖുര്ആന്
പരിശുദ്ധ ഖുര്ആന് അവതരിപ്പിക്കുന്ന വിധിവിലക്കുകളെ പ്രധാനമായും മൂന്നായി വിഭജിക്കാം.
1. വിശ്വാസപരമായവ:
മുകല്ലഫ് (ദൈവിക വിധിവിലക്കുകള് ബാധകമാവുന്നവന്) നിര്ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളാണത്. അല്ലാഹു, പ്രവാചകന്മാര്, മലക്കുകള്, ദിവ്യ ഗ്രന്ഥങ്ങള്, അന്ത്യനാള്, ഖദ്ര് (ദൈവിക നിശ്ചയങ്ങള്)ഇവ വിശ്വസിക്കലിലൂടെ മാത്രമേ ഒരാള് മുഅ്മിനാവുകയുള്ളൂ.
2. സ്വാഭാവികം
മുകല്ലഫ് സ്വീകരിക്കേണ്ടതും വര്ജ്ജിക്കേണ്ടതുമായ ശീലങ്ങളെ പറ്റിയും ദുശ്ശീലങ്ങളെ പറ്റിയുമാണ് ഇതില് പരാമര്ശിക്കപ്പെടുന്നത്.
3. കര്മപരമായവ
മുകല്ലഫിന്റെ പക്കല് നിന്നുണ്ടാകുന്ന വാക്കുകള്, പ്രവര്ത്തനങ്ങള്, ക്രയവിക്രയങ്ങള് എന്നിവയാണ് ഇവിടെ പ്രതിവാദ്യം.
കര്മപരമായ വിധിവിലക്കുകള് തന്നെ ഇബാദത്തുകളായും (ആരാധനാകര്മങ്ങള്) മുആമലാത്ത് (ഇടപാടുകള്, ക്രയവിക്രയങ്ങളായും)വിഭജിക്കാവുന്നതാണ്. അഥവാ, ആരാധനാകര്മങ്ങളല്ലാത്തസാമ്പത്തിക ഇടപാടുകള്ക്രിമിനല്നിയമ നടപടികള്, ഉടമ്പടികള്, വൈയക്തിക നിയമങ്ങള് മുതലായവ.
ഖണ്ഡിതവും അല്ലാത്തതും
ഖുര്ആന് ദൈവിക ഗ്രന്ഥമാണ്. മനുഷ്യന്റെ കൈകടത്തലുകളില് നിന്നും പൂര്ണമായും സുരക്ഷിതമാണത്. ല്ലാഹു തന്നെ അതിന്റെ സംരക്ഷണം ഏറ്റിരിക്കുന്നു. അതിനാല്തന്നെ ഖുര്ആനിക വചനങ്ങളെല്ലാം സംശയലേശമന്യേ സ്ഥിരപ്പെട്ടതും കളങ്കരഹിതവുമാണെന്ന് നമുക്കുറപ്പിക്കാം. പക്ഷേ, ഖുര്ആനിക സൂക്തങ്ങള് വിധിവിലക്കുകളെ എങ്ങനെ സൂചിപ്പിക്കുന്നു എന്ന് നോക്കി ഖണ്ഡിതമെന്നും അല്ലാത്തതെന്നും (ളന്നിയ്യ, ഖത്ത്ഇയ്യ) എന്നിങ്ങനെ വിഭജിക്കാം.
ഖണ്ഡിതമായവ
രണ്ടാമതൊരു വിശദീകരണമോ വ്യംഗ്യമായ മറ്റു അര്ഥങ്ങളോ ദ്യോതിപ്പിക്കുന്ന വിധം സുവ്യക്തമായ ആയത്തുകളാണിവ. ഉദാഹരണമായി വ്യഭിജാരികളായ സ്ത്രീപുരുഷാരെ 100 അടി അടിക്കുക. ഇവിടെ വ്യക്തമാകുന്നു, വ്യഭിചാരിക്കുള്ളശിക്ഷ നൂറാണ്, അടിയുടെ എണ്ണത്തില് സംശയമില്ലെന്ന്.
അഖണ്ഡിതമായവ:
പ്രത്യേകമായ അര്ഥം ദ്യോതിപ്പിക്കുന്ന മറ്റു വിശദീകരണങ്ങള്ക്കും (തഅ്വീല്) അര്ഥഭേദങ്ങള്ക്കും സാധ്യമായതാണവ. ഉദാഹണമായി മൊഴിച്ചൊല്ലപ്പെട്ട സ്ത്രീകള് നാല് ഖുര്അ് വരെ കാത്തിരിക്കണം. ഖുര്അ് എന്ന പദം അറബിഭാഷാപരമായി ശുദ്ധിക്കും ഹൈളിനും ഉപയോഗിക്കപ്പെടുന്നു. ശുദ്ധി: രണ്ട് ഹൈളിനിടയിലുള്ള ശുദ്ധി.
ഖുര്ആന് സമഗ്രവും സാര്വ്വ കാലികവും ലൗകികവും ജനീനവുമാണ്. ഖുര്ആന് സ്പര്ശിക്കാത്തതായി ഒന്നുമില്ല. അല്ലാഹു പ്രഖ്യാപിക്കുന്നു. ?? ????? ?? ?????? ?? ??? വിശുദ്ധ ഗ്രന്ഥത്തില് നാമൊരു വീഴ്ചയും വരുത്തിയിട്ടില്ല. ഇത് ദാതാവായ അല്ലാഹുവിന്റെ പ്രഖ്യാപനമാണെന്നതിനാല് ഖുര്ആന്റെ സമൂലതയില് നാം ഒരിക്കലും സംശയിക്കേണ്ടതില്ല.
ഹദീസ്
നബി () തങ്ങളുടെ വാക്ക്, പ്രവൃത്തി മൗനാനുവാദം എന്നിവക്കാണ്. ഹദീസ് എന്ന് പറയുന്നത്. മേലുദ്ധരണിയില് നിന്ന് ഹദീസ് ഖൗലിയെന്നും ഫിഅ്ലി എന്നും തഖ്രീരിയെന്നും മൂന്നായി വേര്തിരിക്കാം.
വ്യത്യസ്ത സമയ സന്ദര്ഭങ്ങളില് നബി () തങ്ങള്പറഞ്ഞ വാക്കുകളെ ഖൗലിയെന്നും പ്രവര്ത്തനങ്ങളെ ഫിഅ്ലിയ്യെന്നും മറ്റുള്ളവരുടെ പ്രവര്ത്തനങ്ങളെ അംഗീകരിച്ച് കൊണേ്ടാ മൗനമവലംബിച്ച് കൊണേ്ടാ നബി തങ്ങള് നടത്തിയ മൗന അനുവാദങ്ങളെ തഖ്രീരി എന്ന് വിളിക്കുന്നു.
നബി തങ്ങളുടെ ഹദീസ് അടിസ്ഥാനാ അവലംബങ്ങളില് രണ്ടാമത്തേതും തെളഇവാണെന്നതിനാല് ലോക മുസ്ലിംകള് ഐക്യകണ്ഠേനെ ഏകോപിച്ചതുമാണ്. ഹദീസിന്റെ പ്രബലതക്കനുസരിച്ച് ഹദീസ് പണ്ഡിതര് സ്വഹീഹ്, ഹസന്, ളഈഫ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഹദീസ് ഉദ്ധരിച്ചവരുടെ എണ്ണം അടിസ്ഥാനമാക്കി മുതവാത്തിര്, അസീസ്, മശ്ഹൂര് തുടങ്ങി വകഭേദങ്ങള് അവര് നടത്തിയിട്ടുണ്ട്.
ഹദീസിന്റെ പ്രാമാണികത
1. വിശുദ്ധ ഖുര്ആനില് പലയിടങ്ങളിലായി അല്ലാഹു നബി തങ്ങളെ പിന്പറ്റണമെന്നും റസൂലിനെ പിന്പറ്റുന്നതിലൂടെ മാത്രമേ അല്ലാഹുവിനോടുള്ള ഇഥാഅത്ത് (അനുസരണം) പൂര്ണമാവുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നബി തങ്ങള് കൊണ്ടുവന്നത് നിങ്ങള് പിന്തുടരുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക. (സൂറത്തുല് ഹശ്ര്)സമൂഹത്തിനിടയില്പ്രശ്നങ്ങള് ഉടലെടുക്കുമ്പോള് അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങണമെന്നും റസൂലിന്റെയും അല്ലാഹുവിന്റെയും തീരുമാനങ്ങള് അഖണ്ഡിതമാണെന്നും അതില്വിശ്വാസമര്പ്പിക്കാത്തവന്റെവിശ്വാസം സാധുവല്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
2. നബി ()തങ്ങളുടെ തിരുസുന്നത് (ഹദീസ്)അംഗീകരിക്കല് നിര്ബന്ധമാണെന്ന് പ്രവാചകത്തിന് വഫാത്തിന് മുമ്പും ശേഷവും സ്വഹാബികള് ഏകോപിച്ചിട്ടുണ്ട്. ഐക്യകണ്ഠേന പ്രഖ്യാപിച്ചിട്ടുണ്ട്. സ്വഹാബികള് പ്രവാചകന്റെ ജീവിതകാലത്ത് ഖുര്ആനെന്നോ ഹദീസെന്നോ നിര്ബന്ധ സ്വീകരണത്തില് വകതിരിവ് കാണിച്ചിരുന്നില്ല. പ്രവാചകന്റെ വഫാത്തിന് ശേഷം അവര്അല്ലാഹുവിന്റെ പരിശുദ്ധ കലാമില് പ്രതിവിധി കണ്ടില്ലെങ്കില് റസൂലിന്റെ ഹദീസിലേക്ക് മടങ്ങുകയും അതനുസരിച്ച് വിധി നടപ്പിലാക്കുകയും ചെയ്യുമായിരുന്നു.
3. പരിശുദ്ധ ഖുര്ആനില്പലവിധിവിലക്കുകളും സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. അവയുടെ പ്രവര്ത്തനരൂപങ്ങളോ ശൈലികളോ വിശദമാക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും അത്തരം സ്ഥലങ്ങളില് ഹദീസിന്റെ വിശദീകരണം അത്യാവശ്യമായി വരും. അത്തരം വിശദീകരങ്ങളില്ലാതെ വിധിവിലക്കുകള് ജീവിതത്തില് നടപ്പിലാക്കല് അപ്രാപ്യമാണല്ലോ? ഇത്തരം വിശദീകരണങ്ങളിലൂടെ ഹദീസില് വിശദീകരിക്കപ്പെടുന്നത് അല്ലാഹുവിന്റെ ഖുര്ആനാണെന് വ്യക്തമാണ്.
ഹദീസ് ഖുര്ആനിനെ വിശദീകരിക്കുന്നത് മൂന്ന് രൂപങ്ങളിലായി ചുരുക്കി വിവരിക്കാം.
1. ഖുര്ആനില് വന്ന ഹുകും (വിധി) നെ സ്ഥിരീകരിക്കാനോ ദൃഢീകരിക്കാനോ വേണ്ടി വന്നഹദീസ്. അപ്പോള് വിധി രണ്ട് തെളിവുകളാല് സ്ഥിരപ്പെട്ടതായിരിക്കും. ഖുര്ആനിനാലും സുന്നത്തിനാലും. നിസ്കാരം, നോമ്പ്, ഹജ്ജ്, ബഹുദൈവ നിഷേധം, മാതാപിതാക്കളോടുള്ള കടമ, കൊല തുടങ്ങിയ കാര്യങ്ങള് ഇതിന് ഉദാഹരണമാണ്.
2. ഖുര്ആനില് സൂചനപ്രകാരം വന്നതിനെ വിശദീകരിച്ചുകൊണ്ട് മുഥ്ലഖ് (നിരുപാധികം)നെ ഉപാധികള് ചേര്ത്തുകൊണേ്ടാ ആമിനെ ഖാസ് ആക്കിക്കൊണേ്ടാ വന്ന ഹദീസ്. അഥവാ, ഖുര്ആനിലെ ഭാഗങ്ങള് പരിപൂര് വിശദീകരണ സ്വാതന്ത്ര്യം നബി തങ്ങള്ക്ക് അല്ലാഹു നല്കി എന്ന്. ഖുര്ആനില് നിസ്കരിക്കാന് കല്പന വന്നെങ്കിലും അതിന്റെ രൂപങ്ങളോ മര്യാദകളോ സകാത്തിന്റെ കണക്കുകളോ ഹജ്ജ് കര്മങ്ങളോ ഹക്കിലൂടെയും പ്രവൃത്തിയിലൂടെയും നിര്വ്വഹിക്കപ്പെടുന്ന ഫര്ളുകളോ സുന്നത്തുകളോ വിശദീകരിക്കപ്പെട്ടിട്ടില്ല. നിര്ബന്ധങ്ങളും വിരോധനകളും മറ നീക്കി വ്യക്തമാക്കി ....... പോലെ നമുക്ക് സമര്പ്പിച്ചത് തിരുനബി () തങ്ങളുടെ ഹദീസാണ്. സ്വാഭാവികമായും ഖുര്ആനില് നിന്ന് വിധികള് മനസ്സിലാക്കുമ്പോള് ഖുര്ആനിലുള്ള അവഗാഹത്തോടെ ഹദീസിലെ പാണ്ഡിത്യവും അനിവാര്യമായി വരും.
3. ഖുര്ആന് മൗനമവലംബിച്ച ഹുകുമുകളെ അവതരിപ്പിക്കാനും സ്ഥിരപ്പെടുത്താനും വന്നഹദീസ്. ഒരു വിവാഹത്തില് ഒരു സ്ത്രീയെയും അവളുടെ അമ്മായി (പിതൃസഹോദരി) മാതൃസഹോദരി എന്നിവരെയും ഒരുമിപ്പിക്കരുത്, പുരുഷന് വിട്ടുകൊടുക്കലും സ്വര്ണം ധരിക്കലും നിഷിദ്ധമാണ്. കുടുംബബന്ധം കൊണ്ട് ഹറാമാകുന്നവരെല്ലാം മുലകുടി ബന്ധം കൊണ്ടും ഹറാമാകും തുടങ്ങിയവ ഹദീസ് കൊണ്ട് മാത്രം സ്ഥിരപ്പെട്ട വിധികളാണ്. മൂന്ന് രൂപങ്ങളിലാണ് ഹദീസ് വരികയെന്ന് ഇമാം ശാഫിഈ () തന്റെ ഗ്രന്ഥമായ രിസാലത്തുല് ഉസൂലിയ്യയില് പറഞ്ഞിരിക്കുന്നു.
ഇതിലൂടെ മനസ്സിലാകുന്നു; നബി തങ്ങളുടെ ഇജ്ത്തിഹാദ് (വിധികള് ഗവേഷണത്തിലുടെ കണെ്ടത്തുക) ഖുര്ആന് അടിസ്ഥാനമാക്കിയാണ്. ഖുര്ആനില് വ്യക്തമാകാത്ത ഹദീസിലൂടെ മാത്രം വിവരിക്കപ്പെട്ടവയില് ഖിയാസാണ് നബിതങ്ങള് അവലംബമാക്കിയിരുന്നത്.
ഹദീസിന്റെ നിവേദകരെ പരിഗണിച്ച് ഹദീസിനെ നമുക്ക് മൂന്നായി വിഭജിക്കാം. മുതവാത്തിര്, ആഹാദ്, മശ്ഹൂര്)
1. മുതവാത്തിര്: കളവ് പറയല് അസംഭവ്യമായ വിധം വലിയൊരു സംഘം അതോപോലെയുള്ള സംഘങ്ങളില് നിന്ന് നിവേദനം ചെയ്ത ഹദീസാണ് മുതവാത്തിര്. പ്രവാചകനില് നിന്നും ഹദീസ് നമുക്കെത്തുന്നത് വരെ വലിയൊരു സംഘമാണ് അതിന്റെ നിവേദകരെന്നതാണ് ഇതിന്റെ പ്രബലത. നബിയുടെ നിസ്കാരം, നോമ്പ്, ഹജ്ജ്, വാങ്ക് തുടങ്ങിയവ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടവയാണ്.
2. മശ്ഹൂര്: പ്രവാചകനില് നിന്നും ഒന്നോ രണേ്ടാ അല്ലെങ്കില് ചെറുസംഘമോ (മുതവാത്തിറിന്റെ എണ്ണമെത്താത്ത)നിവേദനം ചെയ്യുകയും അവരില് നിന്നും തുടര്ന്ന് നമുക്കെത്തുന്നതുവരെ മുതവാത്തിറില്പറയപ്പെട്ട സംഘത്തില് നിവേദിതവുമായ ഹദീസാണ് മശ്ഹൂര്. പ്രബലതയുടെ വിഷയത്തി##മുതവാത്തിറഇന് താഴെയാണ് ഹദീസുകള്. അബൂബക്കര് (), ഉമര് (), അബ്ദുല്ലാഹിബ്നു മസ്ഊദ് () തുടങ്ങഇയവര് നിവേദനം ചെയ്ത ഹദീസുകളില് ചിലത് വിഭാഗത്തില് പെട്ടതാണ്. വിശദീകരണത്തില് നിന്നു തന്നെ മുതവാത്തിറും മശ്ഹൂറും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം.
ഹദീസില് നിന്ന് ഖണ്ഡിതമായതും അല്ലാത്തതും
വുറൂദ് (നബി ()& സ്വഹാബിയില് നിന്നും ഉത്ഭവിക്കുന്നു) എന്ന മാനദണ്ഡം പരിഗണിച്ച് മുതവാത്തിറും മഷ്ഹൂറും ഖണ്ഡിതമായ ഹദീസുകളാണ്. പക്ഷേ, മശ്ഹൂര് നബി തങ്ങളുമായി നിവേദനം ചേരുന്നതില് സംശയമുണേ്ടക്കാവുന്നതിനാല് മുതവാത്തിറിനു പിന്നിലാണ്. എന്നിരുന്നാലും സ്വഹാബികളിലും അതിന് പ്രബലത ലഭിക്കുന്നുണ്ട്. ആഹാദായ ഹദീസുകള് ഖണ്ഡിതമല്ലെന്ന് വ്യക്തമാണ്.