ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. ഇന്ന് ലോകത്ത് നിലവിലുള്ള ഒട്ടുമിക്ക മതങ്ങളുടെയും അടിസ്ഥാനം ഏകദൈവ വിശ്വാസമായിരുന്നു. മതങ്ങളുടെ ഉത്ഭവം, വികാസ പരിണാമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനങ്ങളില്‍ നിന്നും നാസ്തികതയോ ബഹുദൈവ വിശ്വാസമോ അല്ല, മറിച്ച് ശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നു മനുഷ്യചരിത്രത്തിന്റെ അടിത്തറയെന്നു മനസ്സിലാക്കാന്‍ സാധിക്കും.
മതങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും നാലു കാഴ്ചപ്പാടുകളാണ് നമുക്ക് മുന്നിലുള്ളത്. പ്രകൃതിയുമായുള്ള സമ്പര്‍ക്കവും സാമ്പത്തിക സാഹചര്യവുമാണ് ശൂന്യഹൃദയനായ മനുഷ്യനില്‍ ദൈവവിശ്വാസത്തെക്കുറിച്ചുള്ള പ്രഥമ ധാരണ രൂപപ്പെടുത്തിയത് എന്നതാണ് ഒരു സങ്കല്പം. സൂര്യന്, ഭൂമി, പര്‍വ്വതങ്ങള്‍, സമുദ്രം തുടങ്ങി നമ്മുടെ ചുറ്റുപാടും രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന ശക്തികളെ ഭയാശങ്കകളോടെ വീക്ഷിച്ച മനുഷ്യന് അവ മുഖേന ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി അവയെയും മറ്റു ഭൂതങ്ങളെയും ആരാധിച്ചു പോന്നു എന്നാണ് ഇവരുടെ വാദം. ഇതനുസരിച്ച് നിരീശ്വരതയില് നിന്ന് ബഹുദൈവ വിശ്വാസവും തുടര്‍ന്നു ഏകദൈവവിശ്വാസവും ഉടലെടുത്തുവത്രെ.
പരേതരായ പൂര്‍വ്വീകരെ കുറിച്ചുള്ള ബഹുമാനം സ്ഫുരിക്കുന്ന ഓര്‍മ്മകള്‍ അവരുടെ നിഴല്‍പ്പാടുകള്‍ നിലനിര്‍ത്താനും വിഗ്രഹ വല്‍ക്കരണത്തിലൂടെ അവര്ക്കനശ്വരത നല്കി ആരാധനാ ബിംബങ്ങളാക്കി, അവയെ ലക്ഷ്യം വെച്ച് പുണ്യകര്‍മ്മങ്ങളും ബലിദാനങ്ങളും നടത്തുകയും അങ്ങനെ മതവിശ്വാസം ആരംഭിക്കുകയും ചെയ്തുവെന്ന് 1851ല്‍ ഏ, ക്യാമട്ട് വാദിച്ചു. 'മാനിസം തിയറി' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തം ആഫ്രിക്കയിലെയും മറ്റും ഗോത്രവര്‍ഗ്ഗക്കാരെ ക്കുറിച്ചുള്ള പഠനത്തില്‍ നിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്തതാണ്. വിഗ്രഹാരാധനയുടെ ഉത്ഭവം കണെ്ടത്താന്‍ ശ്രമിക്കുന്ന അബുല്‍ ഹസന് നദ്വി സാഹിബ് തന്റെ ഖിസസുന്നബിയ്യീന് എന്ന പാഠപുസ്തകത്തില്‍ അവതരിപ്പിക്കുന്ന സമര്‍ത്ഥന ശൈലിക്കിടയില്‍ നിന്ന് ഇത്തരമൊരു വീക്ഷണമാണ് ഉരുത്തിരിയുന്നത്. ബഹുദൈവവിശ്വാസം തന്നെയാണ് മാനിസം തിയറിയും വിശ്വാസങ്ങള്ക്കടിത്തറയായി ഗണിക്കുന്നത്.
മനുഷ്യന്റെ ഭൗതിക ജീവിതത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന അസ്തിത്വത്തെ കുറിച്ചുള്ള ധാരണയാണ് മതവിശ്വാസത്തിന് ജ•ം നല്‍കിയതെന്നാണ് റോബര്‍ട്ട് സ്മിത്തിന്റെ പക്ഷം. മതോല്പ്പത്തിയെക്കുറിച്ചുള്ള പഠനത്തില്‍ അവസാനമായി ഗവേഷകര്‍ എത്തി നില്‍ക്കുന്നത് ഏകദൈവവിശ്വാസമാണ് പ്രഥമ മതസങ്കല്പമെന്ന കാഴ്ചപ്പാടിലാണ്. ആസ്ത്രേലിയയില്‍ ദീര്‍ഘകാലമായി മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു ഗോത്രവര്‍ഗം വെച്ചു പുലര്‍ത്തുന്ന വിശ്വാസം, പിന്നീട് ഉദ്ഖനനത്തിലൂടെ തെളിഞ്ഞുവന്ന പ്രാചീന സിന്ധുനദീതടം, ഈജിപ്ത്, മൊസപ്പൊട്ടോമിയ തുടങ്ങിയ പ്രദേശങ്ങളിലെ റിപ്പോര്‍ട്ടുകളുമായി ചേര്‍ത്തുവായിച്ചപ്പോഴാണ്, ലോകമതങ്ങളുടെ അടിസ്ഥാനം ഏകദൈവവിശ്വാസത്തില്‍ നിന്നായിരുന്നു എന്ന വസ്തുത വെളിച്ചത്തുവന്നത്. ഓരോ പ്രദേശവാസികളും ഭിന്നപേരുകളിലാണ് ദൈവത്തെ വിളിച്ചുപോന്നത്. ഈ വീക്ഷണത്തിനാണ് ഗവേഷണ ലോകത്ത് ഇന്നേറ്റവും പ്രാബല്യമുള്ളത്.
ലോകനാഗരികതകളില് ഏറ്റവും പഴക്കം ചെന്ന സിന്ധൂനദീതടവാസികള് 'ഓം' എന്ന ഏകനായ ദൈവത്തെയാണാരാധിച്ചത്. അവരുടെ മതവിശ്വാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് സുപ്രസിദ്ധ ചരിത്ര ഗവേഷകന് മോര്‍ട്ടിമര്‍ വീലര്‍ അഭിപ്രായപ്പെടുന്നത് ''പ്രതീകങ്ങളും പ്രതിബിംബങ്ങളുമില്ലാത്ത ദൈവത്തെയാണവര് ആരാധിച്ചു പോന്നത്'' എന്നാണ്. ഇന്ന് പ്രതീകങ്ങളില്ലാതെ ദൈവത്തിന് നേരിട്ട് ആരാധനാകര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരേ ഒരു മതവിഭാഗം മുസ്ലിംകള് മാത്രമാണ്. പ്രാചീന ഈജിപ്തിലെ ജനങ്ങളാണെങ്കില് 'ഓസിറസ്' എന്ന പരമോന്നത ദൈവത്തെയാണാരാധിച്ചുപോന്നത്. മൊസപ്പോട്ടോമിയയിലെ ജനങ്ങള്‍ അഹുര എന്ന ദൈവത്തെയാണാരാധിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം ഏകനായ ദൈവത്തിന്റെ വ്യത്യസ്ത പേരുകളായിരിക്കാം.
മതവിശ്വാസങ്ങളുടെ ഉദ്ഭവം ഏകദൈവ വിശ്വാസത്തില്‍ നിന്നായിരുന്നു എന്നതാണ് ഖുര്‍ആന്റെ കാഴ്ചപ്പാട്. മനുഷ്യനുദ്ഭവിച്ചതോടെ മതവുമുദ്ഭവിച്ചിട്ടുണ്ട്. ആദിമ മനുഷ്യനായ ആദമിനെ ഭൂമിയിലിറക്കിയ ശേഷം നല്കുന്ന പ്രഥമ നിര്‍ദേശം ''എന്റെ അടുക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആരെങ്കിലും അനുധാവനം ചെയ്താല്‍ അവന് ഭയമോ ദുഃഖമോ അനുഭവപ്പെടുകയില്ല''(ഖു:2:38) അഥവാ ഭൂമിയിലനുഭവപ്പെട്ടേക്കാവുന്ന ഏകാന്തതയും ഭീതിയും വഴി മാര്‍ഗഭ്രംശമോ അസ്വസ്ഥതയോ അനുഭവിക്കാതെ സൂക്ഷിക്കാന്‍ എന്റെ മാര്‍ഗദര്‍ശനങ്ങള്‍ പിന്തുടരുക. കാലക്രമത്തില്‍ അതുതന്നെ സംഭവിച്ചു. നൂറ്റാണ്ടുകള്‍ പിന്നിടുന്നതോടെ പൈശാചിക പ്രേരണകള്‍ക്ക് വശംവദനായി മനുഷ്യന് ബഹുദൈവ വിശ്വാസമാരംഭിച്ചു. നൂഹ്(അ)ന്റെ കാലത്ത് ജനങ്ങള്‍ വദ്ദ്, സുവാഅ്, യഊഖ്, നസ്റ് തുടങ്ങിയ നിരവധി വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി.
ലോകത്ത് ഇന്ന് നിലവിലുള്ള മതങ്ങളുടെ അടിയൊഴുക്കുകളന്വേഷിച്ചാലും അവയുടെ ഉദ്ഭവ പശ്ചാത്തലം ഏകദൈവസങ്കല്പ്പത്തില് നിന്നാണെന്നു കാണാം. മതങ്ങളെ സൗകര്യപൂര്‍വ്വം നമുക്ക് രണ്ടായി തിരിക്കാം. സെമിറ്റിക് മതങ്ങളും ഇതര മതങ്ങളും നൂഹ് നബി(അ)ന്റെ മകന് സാമിലേക്ക് ചേര്‍ക്കപ്പെടുന്ന വിഭാഗമാണ് പിന്നീട് സെമിറ്റിക്കുകള്‍ എന്ന പേരിലറിയപ്പെടുന്നത്. സൈബീരിയ മുതല്‍ ഈജിപ്തുവരെ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളാണിവരുടെ ആവാസകേന്ദ്രങ്ങള്‍. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയാണ് സെമിറ്റിക് മതങ്ങളായറിയപ്പെടുന്നത്. ഈ മൂന്ന് മതവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസാചാര മുറകളില്‍ എന്തൊക്കെ വൈജാത്യങ്ങള്‍ വെച്ചു പുലര്ത്തുന്നുണെ്ടങ്കിലും അടിസ്ഥാനപരമായ ചില സമാനതകള്‍ ദൃശ്യമാണ്.
ഏകദൈവവിശ്വാസമാണ് ഈ മൂന്നു മതങ്ങളും അടിസ്ഥാനപരമായി അംഗീകരിക്കുന്നത്. ഖുര്‍ആനിലും പഴയനിയമത്തിലുമുള്ളതുപോലെ ഏകദൈവ വിശ്വാസത്തെക്കുറിച്ച് അത്രതന്നെ വ്യക്തമായ പരാമര്‍ശങ്ങള്‍ പുതിയ നിയമത്തിലില്ല. എന്നാല്‍ ഏകദൈവ വിശനാസത്തിന് വിരുദ്ധമായ, വ്യക്തമായ ഒരുവാക്യവും പുതിയ നിയമത്തിലില്ല. മോശെ പ്രവാചകന് ഇറക്കപ്പെട്ട തോറയിലെ പത്ത് നിയമങ്ങളില്‍ ഒന്നാമത്തേത്: ''യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു........ ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാവരുത്.''(പുറപ്പാട്, 20:3) എന്നാണ്. ആവര്‍ത്തനപുസ്തകത്തിലെ ആറാമധ്യായത്തിലെ നാലാം വാക്യം:'' ഇസ്രയീലേ കേള്‍ക്ക യഹോവ നമ്മുടെ ദൈവമാകുന്നു യഹോവ ഏകന്‍ തന്നെ (ആ.പു, 6:4)'' പഴയ നിയമത്തില്‍ ഏകദൈവവിശ്വാസമാണുള്ളതെന്ന് ബൈബിള്‍ പണ്ഡിത•ാര്‍ തന്നെ അംഗീകരിക്കുന്നു. പഴയ നിയമത്തിലെ നിയമ പ്രമാണങ്ങളെ സ്ഥാപിക്കാനാണ് താന്‍ വന്നതെന്ന് സ്വയം പരിചയപ്പെടുത്തിയ യേശുക്രിസ്തുവും ഉദ്ബോധിപ്പിച്ചത് ഇതു തന്നെയായിരുന്നു.
ഒരിക്കല്‍ ഒരു നിയമജ്ഞന് യേശുക്രിസ്തുവിനോടു ചോദിച്ചു, ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പന ഏത്? അദ്ദേഹം മറുപടി പറഞ്ഞു:'' ഇസ്രയീലേ കേള്‍ക്കുക നമ്മുടെ കര്‍ത്താവായ ദൈവം ഏക കര്‍ത്താവ് അവനെ പൂര്‍ണ്ണ മനസ്സോടും ഹൃദയത്തോടും സ്നേഹിക്കണം.''(മാര്‍ക്കോസ്, 2:29) ഖുര്ആനിലാണെങ്കില് നിരവിധി തവണ ഏകദൈവവിശ്വാസം വളരെ വ്യക്തമായി പരാമര്‍ശിക്കുന്നു: ''പറയുക; കാര്യം അല്ലാഹു ഏകനാണ്''.
മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനം നല്കാന് പ്രവാചകരെ നിയോഗിക്കുമെന്ന കാര്യത്തിലും ഈ മൂന്ന് വേദങ്ങളും ഒന്നിക്കുന്നു. ഓരോ പ്രവാചകനും തൊട്ടുമുമ്പുള്ള പ്രവാചകനെ അംഗീകരിക്കുകയും ചെയ്യുന്നു. മോശയുടെ മുമ്പുള്ള പ്രവാചക•ാരെപോലെ അദ്ദേഹത്തെയും ഒരു പ്രവാചകനായാണ് പഴയനിയമ ം പരിചയപ്പെടുത്തുന്നത്. പുതിയ നിയമം യേശു ക്രിസ്തുവിനെയും 19 സ്ഥലങ്ങളില്‍ പ്രവാചകന് എന്ന വാക്കുകൊണ്ടാണ് അഭിസംബോധനം ചെയ്യുന്നത.് ''നിന്നെയും നീ അയച്ച പ്രവാചകനെയും അറിയുന്നതിനുവേണ്ടി''എന്ന് ഒരിടത്തു കാണാം. ദൈവമെന്നോ ദൈവ പുത്രനെന്നോ ഖണ്ഡിതമായി പ്രതിപാദിക്കുന്ന ഒറൊറ്റ തെളിവുപോലുമില്ല. മാലാഖമാരെക്കുറിച്ചുള്ള വിശ്വാസവും മനുഷ്യര്ക്കവര് ദിവ്യബോധനം എത്തിച്ചു കൊടുക്കുമെന്ന സങ്കല്പ്പവുമൊക്കെ മൂന്ന് വേദഗ്രന്ഥങ്ങളിലുമുണ്ട്. ചരിത്രപരാമര്‍ശങ്ങളിലും ഉപമകളിലും പോലും ഈ സമാനത ദൃശ്യമാണ്. ദൈവത്തെ മനസ്സില്‍ നിന്നു പുറത്തിറക്കിക്കൊണ്ടുള്ള ചിത്രീകരണങ്ങള്‍ വിഗ്രഹാരാധന, മൂര്‍ത്തിപൂജ എന്നിവയെയെല്ലാം ഇവ എതിര്‍ക്കുന്നു.
ദൈവത്തിന് മനുഷ്യനെ പോലെ ആകാരവികാരങ്ങളുണെ്ടന്ന ധാരണയും ഉസൈര്‍ ദൈവപുത്രനാണെന്ന വിശ്വാസവും ജൂതമത വിശ്വാസങ്ങളെ മലീമസമാക്കി. കുടില മനസ്കതയും പ്രാകൃതവംശീയ സങ്കുചിതത്വവും സ്വഭാവമായി സ്വീകരിച്ച ജൂതര്‍ ക്രൗര്യത, രൗദ്രഭാവം പ്രതികാരബുദ്ധി എന്നിവയുടെ പ്രതീകമായാണ് ദൈവത്തെ വീക്ഷിച്ചത്. അന്യരുമായുള്ള വേഴ്ചയൊഴികെ എന്തും പൊറുത്തു കൊടുക്കുന്ന കര്‍ക്കശ മനോഭാവക്കാരനും അഭിമാനിയുമായ ഒരു ഭര്‍ത്താവിന്റെ രൂപമാണവര്‍ ദൈവത്തിനു നല്‍കിയത്. പരദൈവങ്ങളെ ആരാധിക്കുന്നതും ഇതരസമൂഹങ്ങളുമായി ലയിക്കുന്നതുമൊഴികെ എന്ത് തെറ്റും പൊറുക്കപ്പെടുമെന്നായിരുന്നു അവരുടെ ധാരണ. സാമ്പത്തിക സദാചാര രംഗത്ത് ഏത് ചൂഷണവും തുടരുന്നതിനും അന്യജാതിക്കാരോട് വഞ്ചനയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നതിനുമുള്ള വിലാസമായാണ് അവരിതുപയോഗപ്പെടുത്തിയത്.
നിലവിലുള്ള സാമൂഹിക സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി സ്നേഹ കാരുണ്യങ്ങളുടെ മൂര്‍ത്തിമദ്ഭാവമായ ദൈവത്തെയാണ് യേശുക്രിസ്തു അവതരിപ്പിച്ചത്. തന്റെ മുമ്പുണ്ടായിരുന്ന നിയമകാഠിന്യങ്ങളെ ലഘൂകരിക്കലും ജൂതരിലെ സാമൂഹിക സദാചാര രംഗങ്ങളെ പരിഷ്കരിക്കലുമായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം. നിയമകാര്ക്കശ്യതയിലും സാമൂഹിക ജീര്‍ണതയിലും കുരുങ്ങിക്കിടന്ന ജൂതര്‍ ക്രിസ്തുവിനെ തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ അസഹ്യമായപ്പോള്‍ ക്രൂശിക്കാനൊരുമ്പെട്ടു.
ജൂതസമൂഹത്തിലേക്ക് മാത്രം നിയുക്തനായ അദ്ദേഹത്തെ അന്യജാതിക്കാരായ ബഹുദൈവ വിശ്വാസികള്‍ ഏറ്റെടുക്കുന്നതോടെ ക്രിസ്തുവിന്റെ മുഖഛായ അടിമുടി മാറ്റപ്പെട്ടു. യേശുവിന്റെ അത്ഭുത ജനനവും അമാനുഷിക ദൃഷ്ടാന്തങ്ങളും ഉള്‍ക്കൊള്ളാനാവാത്ത, റോമില്‍ നിന്നും ഗ്രീസില്‍ നിന്നും ക്രൈസ്തവതയിലേക്ക് കുടിയേറിയ ജനങ്ങള്‍ ദൈവത്തിന്റെ സ്ഥാനത്ത് യേശുവിനെ പ്രതിഷ്ഠിച്ചു. വിഗ്രഹാരാധനയെ എതിര്‍ത്തു പോന്ന ക്രിസ്ത്യാനികള്‍ക്ക് പക്ഷെ തല്‍സ്ഥാനത്ത് യേശുവിനെ പ്രതിഷ്ഠിച്ചപ്പോള്‍ അതു വിഗ്രഹാരാധനയാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എ.ഡി. 385ല്‍ ചേര്‍ന്ന നിഖയ്യാ കൗണ്‍സിലില്‍ വെച്ച് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായ വ്യത്യാസത്തെ അവഗണിച്ച് യേശുവിനെ ദൈവമായും ത്രിയേകത്വം അടിസ്ഥാന മത വിശ്വാസമായും ഗണിക്കപ്പെട്ടു. ഇന്ന് നിലവിലുള്ള സുവിശേഷങ്ങളത്രെയും ഇതിനു മുമ്പ് വിരചിതമായവയാണെന്നതിനാല് ത്രിയേകത്വമെന്ന ആശയം അവയില്‍ കാണുക പ്രയാസമാണ്.
ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും പരസ്പരം തോളോടുതോളുചേര്‍ന്ന് നില്ക്കുന്ന രീതിയാണ് സെമിറ്റിക്കേതര മതങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇവയില്‍ പ്രാചീന ഇന്ത്യയിലും ഗ്രീസിലുമുള്ള മതങ്ങള്‍ തമ്മിലാണ് കൂടുതല്‍ സമാനതകളുള്ളത്. ഒരുവശത്ത് സര്‍വ്വശക്തനും മുഴു ലോകങ്ങളുടെയും അധിപനുമായ പരമസത്തയും മറുവശത്ത് പ്രകൃതി ശക്തികള്‍, സ്വതന്ത്രമായ ശക്തി വിശേഷങ്ങളുള്ള ദേവതകള്‍, മൂര്ത്തീപൂജകള് എന്നിവയും ഒരേ സമയത്ത് അംഗീകരിക്കപ്പെടുന്ന വിരോധാഭാസമാണ് ഇവിടെ ദൃശ്യമാവുന്നത്.
പണ്ഡിതര്‍ക്കും പ്രത്യേകക്കാര്ക്കുമായി നിഗൂഢവും അഗ്രാഹ്യവുമായ ദാര്‍ശനിക വലയങ്ങളാല്‍ പൊതിയപ്പെട്ട ഏകദൈവ സങ്കല്പം. സാധരണക്കാര്‍ക്ക് വേണ്ടി പരദൈവങ്ങളും ദേവാസുര•ാരുമടങ്ങുന്ന ഒരു ദൈവശൃംഖലയും. ദേവലോകത്തെക്കുറിച്ചും അവരുടെ മഹാശക്തികളെക്കുറിച്ചും വിപുലവും വിചിത്രവുമായ ഐതിഹ്യങ്ങള്‍ ഹൈന്ദവതയിലും ഗ്രീക്ക് മതങ്ങളിലും ഒരുപോലെ കാണാന്‍ കഴിയും.
ഇന്ത്യയിലെ ദൈവവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ തുനിഞ്ഞ യൂറോപ്യന്‍ ഗവേഷകരും അറബ് പണ്ഡിതരുമൊക്കെ ഇവിടത്തെ വിശ്വാസ വൈവിധ്യങ്ങള്‍ക്കു മുമ്പില്‍ അന്തിച്ചുനില്ക്കുകയായിരുന്നു. കണ്ടതിനെയൊക്കെ ദൈവമാക്കുന്ന, വീടും നാടും മാറുന്നതിനനുസരിച്ച് വിശ്വാസവീക്ഷണങ്ങളില് വൈവിധ്യമുള്‍ക്കൊള്ളുന്ന ഒരു സ്ഥിതി വിശേഷമായിരുന്നു എന്നും ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നും ഹിന്ദുക്കളെന്നവകാശപ്പെടുന്ന പലരോടും തങ്ങള്‍ ഏത് ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് ചോദിച്ചാല്‍ തീര്‍ത്തു പറയാന്‍ സാധ്യമാവണമെന്നില്ല.
ആര്യ•ാരുടെ വേദഗ്രന്ഥങ്ങളുടെ അടിസ്ഥാന ദൈവസങ്കല്പം ഏകദൈവവിശ്വാസമാണെന്നാണ് പ്രബലവപക്ഷം. അതിനുപോല്ബലകമായ വാക്യങ്ങള്‍ വേദങ്ങളില്‍ കാണാവുന്നതാണ്. ഉദാഹരണമായി ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ 121-ാം സൂക്തം ശ്രദ്ധേയമാണ്:
ഹിരണ്യഗര്ഭഃ സമവര്ത്തതാഗ്രേ
ഭൂതസ്യജാത: പതിരേക ആസിത്
(ഏകനായ ഹിരണ്യഗര്ഭന് ജഗത്തുണ്ടാവുന്നതിനു മുമ്പു തന്നെ വെളിപ്പെട്ടു)പ്രജാപതി, ഹിരണ്യഗര്ഭന്, വിശ്വകര്‍മാവ് തുടങ്ങിയ പേരുകളൊക്കെ ഏകനായ ദൈവത്തെയഭിസംബോധനം ചെയ്യാനുപയോഗിച്ച വ്യത്യസ്ത പദങ്ങളാണ്. എത്ര തന്നെ അവ്യക്തമോ പ്രാകൃതമോ ആയിരുന്നാലും ഒരുതരം ഏകദൈവവിശ്വാസമാണ് ഋഗ്വേത കാലത്തുണ്ടായിരുന്നത് എന്നാണ് വേദങ്ങളെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ ഗവേഷകന് പിക്റ്റേറ്റിന്റെ അഭിപ്രായം. ആര്യസമാജനേതാവ് ദയാനന്തസരസ്വതിയടക്കം ഭൂരിപക്ഷവും ഈ അഭിപ്രായക്കാരാണ്. സാധാരണക്കാരില്‍ പോലും ബഹുദൈവവിശ്വാസം അന്ന് പ്രചാരത്തിലുണ്ടാവാനിടയില്ല. ആര്യ•ാരുടെ ആഗമന പശ്ചാത്തലം ശുദ്ധ ഏകദൈവവിശ്വാസത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന മദ്ധ്യേഷ്യയില്‍ നിന്നായിരുന്നു എന്നു കൂടി ഇതിനോടു ചേര്‍ത്തി വായിക്കേണ്ടതാണ്. ദീര്‍ഘകാലം വാമൊഴിയായി കൈമാറിപ്പോന്ന വേദങ്ങളിലേക്ക് ബഹുദൈവവിശ്വാസം കാലക്രമേണ കടന്നുകൂടിയതായിരിക്കാം. പ്രകൃതിശക്തികളുമായി സമരസപ്പെട്ട് ജീവിതം മെനഞ്ഞെടുത്ത, പ്രകൃതിയും കാവ്യവും സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഭാരതീയരില്‍ പ്രകൃതിയോടുള്ള ആരാധനാ മനോഭാവം വേദങ്ങളെയും സ്വാധീനിച്ചിരിക്കണം. ദൈവിക വിശേഷണങ്ങളെക്കുറിച്ചും, ദൈവിക കല്പനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദേവ•ാരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നീട് സ്വതന്ത്ര അസ്തിത്വം കല്പിക്കപ്പെട്ടതായിരിക്കാനും ഇടയുണ്ട്. സെമിറ്റിക് വേദങ്ങളിലെ മാലാഖമാരും ദേവ•ാരില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും ഇവരുടെ ദൗത്യനിര്‍വ്വഹണ രീതിയില്‍ ചില സമാനതകളുമുണ്ട്. പ്രകാശം എന്നര്‍ത്ഥമുള്ള 'ദിവ'യില്‍ നിന്നാണ് ദേവന്റെ പദോല്പത്തി. വേദങ്ങളുടെ ഉദ്ഭവം ഏകദൈവവിശ്വാസത്തില്നിന്നായിരിക്കാമെങ്കിലും ഇന്ന് വേദങ്ങളില്‍ വളരെ വ്യക്തമായ ബഹുദൈവവിശ്വാസമാണ് കാണാന്‍ സാധിക്കുന്നത്.
വേദങ്ങളിലെ പരസ്പര വൈരുധ്യങ്ങളായ ഈ വിശ്വാസധാരകളെ സംയോജിപ്പിക്കാനുള്ള ദാര്‍ശനിക ദൗത്യമാണ് ഭഗവത്ഗീതയിലും ഉപനിഷത്തുക്കളിലുമൊക്കെ കാണപ്പെടുന്നത്. ദൈവം ഏകനാണെന്നും ഭൂമുഖത്തുള്ള സകല വസ്തുക്കളും ദൈവത്തിന്റെ അവതാരങ്ങളാണെന്നുമുള്ള പുതിയ ഒരു വാദഗതി അവതരിപ്പിച്ച ശങ്കരാചാര്യര്‍ തന്റെ അദൈ്വത സിദ്ധാന്തത്തെ അവസാനം ഒറുതരം നിരീശ്വരതയുടെ ലോകത്ത് തന്നെ തളച്ചിടുകയാണുണ്ടായത്.
ഭാരതീയരുടേതിന് സമാനമായ ഒരു സങ്കല്പം തന്നെയാണ് പ്രാചീന ഗ്രീക്കുകാര്‍ക്കും ചീനക്കാര്ക്കുമൊക്കെ ഇടയിലുണ്ടായിരുന്നത്. ഗ്രീക്കുകാര്‍ സൂര്യദേവനായ സിയസിന് അപ്രമാദിത്വം കല്പിച്ചു പോന്നെങ്കില് ചീനക്കാര്‍ സൂര്യനാണ് പരമ ദിവ്യത്വം നല്‍കിയത്. അതിനുപിന്നില്‍ ഉപദേവതകളും വിഗ്രഹങ്ങളും മൂര്‍ത്തികളും ഭൂതപ്രേതങ്ങളുമായി ദൈവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു