അല്ലാഹുവിന്റെ സൃഷ്ടികളില് ഉന്നത വര്ഗമാണ് മലക്കുകള്. അവര് വിവിധ രീതിയിലുള്ള ആരാധനാകര്മങ്ങള് നിര്വഹിക്കുന്നവരും വ്യത്യസ്തമായ ഡ്യൂട്ടികള് നിര്വഹിക്കുന്നവരുമാണ്. പ്രധാനമായും മലക്കുകള് രണ്ടിനങ്ങളാണ്. തത്വജ്ഞാനികളാ(ഹുകമാഅ്)ണ് ഇങ്ങനെ രണ്ടിനങ്ങളായി അവരെ വേര്തിരിച്ചിരിക്കുന്നത്.
ഒന്ന്: അല്ലാഹുവിന്റെ മഅ്രിഫതില് (അല്ലാഹുവിനെ അടുത്തറിഞ്ഞ് അവനില് പരമാനന്ദം കണെ്ടത്തുക) മുഴുകുകയും അതുമായി ബന്ധപ്പെടുകയും അതല്ലാത്ത എല്ലാ കാര്യങ്ങളില് നിന്നും വിട്ടുനില്ക്കുകയും ചെയ്യുന്നവര്. ഈ വിഭാഗം മലക്കുകള് ഇല്ലിയ്യൂന്, അല് മലാഇകതുല് മുഖര്റബൂന് എന്നീ പേരുകളില് അറിയപ്പെടുന്നു. അവര് രാവും പകലും അവന്റെ (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീര്ത്തനം ചെയ്യുന്നു. അവര് തളരുന്നില്ല’ (വി.ഖു 21: 20) എന്ന ഖുര്ആനിക വചനം ഈ വിഭാഗത്തിന്റെ സാന്നിധ്യത്തെ ഉറപ്പിച്ചു പറയുന്നു.
രണ്ട്: അല്ലാഹു നേരത്തെ കണക്കാക്കിയ, വിധി നിര്ണയിച്ച കാര്യങ്ങള് യഥാവിധി നടപ്പിലാക്കുന്ന വിഭാഗം. അല്ലാഹു കണക്കാക്കിയ തോതനുസരിച്ച് മഴ വര്ഷിപ്പിക്കുക, വായുവിനെ നിയന്ത്രിക്കുക, മനുഷ്യന്റെ ആത്മാവ് പിടിക്കുക തുടങ്ങിയവയാണ് നേരത്തെ കണക്കാക്കിയ കാര്യങ്ങള് (ഖളാഅ്) എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ വിഭാഗം കാര്യങ്ങള് നിയന്ത്രിക്കുന്നവര് (ശ്ലഗ്നഷ്ടബ്ധശ്ശøച്ഛശ്ലസ്സ ല്ലഷ്ടച്ഛശ്ല ) എന്ന പേരിലും അറിയപ്പെടുന്നു.
ഈ വിഭാഗം സുപ്രധാനമായ മറ്റു രണ്ടു ഉപശാഖകളായി വേര്തിരിയുന്നു;
1. സമാവിയ്യ (ആകാശ സംബന്ധമായവ ചെയ്യുന്നവര്)
2. അര്ളിയ്യ (ഭൗമ സംബന്ധമായ ചെയ്യുന്നവര്)
“അവര് തങ്ങളോട് കല്പിക്കപ്പെട്ട കാര്യങ്ങളില് അല്ലാഹുവിനെ ധിക്കരിക്കുകയില്ല; തങ്ങള് കല്പിക്കപ്പെട്ടതെല്ലാം അവര് ചെയ്യുന്നവരാണ്’ എന്ന ഖുര്ആനിക വചനം (66:6) ഈ വിഭാഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
മേലുദ്ധരിച്ച രണ്ടു സുപ്രധാന ഇനങ്ങളും ഇനിയും ധാരാളം ഉപശാഖകളായി വേര്തിരിയുന്നുണ്ട്. അവയത്രയും വിശദീകരിച്ചെഴുതുക അസാധ്യമാണ്. മലക്കുകള് നിര്വഹിക്കുന്ന ചില സുപ്രധാന കാര്യങ്ങള് ചുവടെ ചേര്ക്കുന്നു:
എ. ദിവ്യബോധകനായി അവതരിക്കുക.
ബി. യഥാര്ത്ഥ വിശ്വാസികള്ക്ക് സംരക്ഷണം നല്കുക.
സി. ചെറിയ കുട്ടികളെ സംരക്ഷിക്കുക.
ഡി. ആത്മാവ് പിടിച്ചെടുക്കുക.
ഇ. നരക- സ്വര്ഗങ്ങളെ സംരക്ഷിക്കുക.
എഫ്. ഖബ്റില് ചോദ്യം ചെയ്യുക.
ജി. ധിക്കാരിയെ ശിക്ഷിക്കുക, അനുസാരിയെ ശിക്ഷിക്കുക.
എച്ച്. അര്ശിനെ വലയം ചെയ്തു നില്ക്കുക.
ഐ. മഴ വര്ഷിപ്പിക്കുക, ഇടി, മിന്നല് തുടങ്ങിയവ നിയന്ത്രിക്കുക.
ജെ. കാറ്റടിപ്പിക്കുക.
കെ. സൃഷ്ടികള് ജീവിക്കാന് വേണ്ടത് നിയന്ത്രിതമായി നല്കുക.
എല്. അന്ത്യനാളിനാസ്പദമായ “കാഹളത്തിലൂത്ത്’ നിര്വഹിക്കുക.
എം. പുനര്ജ•ത്തിനു കാരണമാകുന്ന “കാഹളത്തിലൂത്ത്’ നിര്വഹിക്കുക.
എന്. അല്ലാഹുവിന്റെ സൃഷ്ടികളുടെ കര്മങ്ങള് കൃത്യമായി രേഖപ്പെടുത്തുക.
ഇപ്രകാരം ഏല്പിക്കപ്പെട്ട കാര്യങ്ങള് ചെയ്യുന്ന ധാരാളം മലക്കുകള് ഉണ്ട്. ആരാധനാ കാര്യങ്ങള് നിര്വഹിക്കാന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരും അവരിലുണ്ട്.
പ്രായപൂര്ത്തിയും ബുദ്ധിയുമുള്ള ഓരോ മുസ്ലിമിനും മലക്കുകളില് വിശ്വസിക്കുക നിര്ബന്ധമാണ്. വിശ്വാസ കാര്യങ്ങളില് രണ്ടാമത്തേതാണെന്നും നേരത്തെ സൂചിപ്പിച്ചുവല്ലോ?
മഹാ‘ൂരിപക്ഷം വരുന്ന മലക്കുകളെ കുറിച്ചും മുമ്പ് സൂചിപ്പിക്കപ്പെട്ടതു പോലെയുള്ള, ഉപരിപ്ലവ വിശ്വാസം മതി. പക്ഷേ, ചില മലക്കുകളെ കുറിച്ച് വിശദമായിത്തന്നെ അറിഞ്ഞു മനസ്സിലാക്കി വെക്കേണ്ടത് അനിവാര്യമാണ്. അവരുടെ പേരും പ്രധാന ഉത്തരവാദിത്വങ്ങളും വിവരിക്കുകയാണിവിടെ:
1. ജിബ്രീല്(അ):
അല്ലാഹുവിന്റെ ദൂത•ാര്ക്കും പ്രബോധക•ാര്ക്കും നബിമാര്ക്കും ദിവ്യബോധനം (വഹ്യ്) എത്തിച്ചു കൊടുക്കുക എന്നതാണ് മലക്കുകളുടെ നേതാവായ ജിബ്രീല്(അ) നിര്വഹിക്കുന്ന സുപ്രധാന ദൗത്യം.
2. മീകാഈല്(അ):
ലോകര്ക്കു വേണ്ട ഭക്ഷണം, മഴ, വെള്ളം തുടങ്ങി പ്രാപഞ്ചിക വസ്തുക്ക(ആലം)ളുടെ നിലനില്പിന് ആവശ്യമായി വരുന്നവ നിയന്ത്രിതമായി നല്കാന് ഏല്പിക്കപ്പെട്ടവരാണ് മീകാഈല്(അ).
3. ഇസ്റാഫീല്(അ):
അന്ത്യനാളിനു കാരണമായിത്തീരുന്ന ഒന്നാമത്തെ കാഹളമൂത്തും തുടര്ന്ന് പുനര്ജ•ത്തിന് കാരണമായിത്തീരുന്ന രണ്ടാമത്തെ കാഹളമൂത്തും നിര്വഹിക്കുകയാണ് ഇസ്റാഫീലി(അ)ന്റെ ദൗത്യം.
4. അസ്റാഈല്(അ):
ജീവിയുടെ ആത്മാവ് (റൂഹ്) പിടിച്ചെടുക്കാന് ഏല്പിക്കപ്പെട്ടവരാണ് അസ്റാഈല്(അ).
5. മുന്കര് (അ), നകീര്(അ):
ഒരു വ്യക്തിയുടെ മരണാനന്തരം അവനെ ചോദ്യം ചെയ്യാന് വേണ്ടി നിയോഗിക്കപ്പെടുന്ന രണ്ടു പ്രഗത്ഭ മലക്കുകളാണ് മുന്കര്(അ), നകീര്(അ) എന്നിവര്.
6. സൃഷ്ടിയില് നിന്ന് ഉത്ഭവിക്കുന്നവ രേഖപ്പെടുത്തി വെക്കാന് നിയുക്തരാവുന്ന റഖീബ്, അതീദ് എന്നിങ്ങനെ വിശേഷണങ്ങളുള്ള രണ്ടു മലക്കുകള്. ഓരോ വ്യക്തിയും ചെയ്യുന്ന, അവനില് നിന്നുത്ഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള് അവക്കനുസരിച്ച് പ്രതിഫലം നല്കപ്പെടാന് വേണ്ടി രേഖപ്പെടുത്തി വെക്കാന് ഓരോ വ്യക്തിയെയും നിരീക്ഷിക്കാന് നിയോഗിക്കപ്പെടുന്ന രണ്ടു പേരാണ് റഖീബ്, അതീദ് എന്ന വിശേഷണമുള്ള മലക്കുകള്.
7. മാലിക്(അ):
നരകത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിര്വഹിക്കുന്ന മാലാഖയാണ് മാലിക്(അ).
8. രിള്വാന് (അ):
സ്വര്ഗം സംരക്ഷിക്കുകയാണ് രിള്വാന്റെ(അ) ഉത്തരവാദിത്വം.
9. അര്ശിനെ വഹിക്കുന്ന മലക്കുകള്:
മലക്കുകളുടെ കൂട്ടത്തില് വളരെ പ്രധാനപ്പെട്ട ഡ്യൂട്ടി നിര്വഹിക്കുന്നവരാണ് അര്ശിനെ വഹിക്കുന്ന മലക്കുകള്. അല്ലാഹുവിനല്ലാതെ മറ്റാര്ക്കും എണ്ണിത്തിട്ടപ്പെടുത്താന് സാധിക്കാത്ത എട്ടു നിരകളാണിവര് എന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. അവര് കേവലം എട്ടു പേര് മാത്രമാണ് എന്നു അ‘ിപ്രായപ്പെട്ട പണ്ഡിതവര്യ•ാരുമുണ്ട്