മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തുന്നുവെങ്കില് അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില് അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല് കാര്യവട്ടത്ത് ചേര്ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില് മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്ച്ചകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ രൂപീകരണത്തിന്റെ പ്രാരംഭദശ . എന്നാല് 1651 ല് വടകരയില് നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്യദ്ദീന്കുട്ടി മുസ്ലിയാര് പ്രസിഡന്റും കെ.പി. ഉസ്മാന് സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്ഡ് നിലവില് വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില് നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്ണ്ണായക വേളയിലാണ് ബോര്ഡിന്റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള് നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള് നമ്മുടെ നേതാക്കള് ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.
(1). അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെ ആശയാദര്ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്റെ തനിമയും തന്മയത്വവും ചോര്ന്നുപോകാതെ മദ്റസകളിലൂടെ പകര്ന്നു നല്കുക.
(2). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില് സംഘടിപ്പിക്കുക.
(3). ആവശ്യമായ പാഠ്യപദ്ധതിയും മാര്ഗ്ഗനിര്ദ്ദേശങ്ങളും അവര്ക്ക് നല്കുക. (4). അവയുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുകയും പ്രവര്ത്തനത്തിനനുസൃത മായി അംഗീകാരപത്രം നല്കുക.
എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള് ഇതിനകം വിജയപ്രദമായി തന്നെ ബോര്ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില് മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന് സാധിച്ചെന്നതും ബോര്ഡിന്റെ ചരിത്രത്തിലെ പൊന്തൂവലാണ്.
തദ്ദേശീയമായ പ്രവര്്തനങ്ങള്ക്കു പുറമെ കേരളീയര് അധിവസിക്കുന്ന വിദേശരാജ്യങ്ങള് , മഹാരാഷ്ട്ര, കര്ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള് , അന്തമാന് നിക്കോബാര് ദ്വീപുകള് എന്നിവിടങ്ങളിലും ബോര്ഡിന്റെ അംഗീകാരത്തിനു കീഴില് മദ്റസകള് പ്രവര്ത്തിച്ചു വരുന്നു. 8919 മദ്റസകള് ഇപ്പോള് ബോര്ഡിന്റെ നിര്ദ്ദേശോപദേശത്തില് പ്രവര്ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്റെ അളവായി കണക്കാക്കാം.
പരീക്ഷാ രംഗത്തും ബോര്ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്ണ്ണയ രീതിയുമാണ് ഇപ്പോള് തുടര്ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്ക്കോ ആക്ഷേപങ്ങള്ക്കോ ഇടനല്കാതെ സ്തുത്യര്ഹമായ രീതിയില് നടന്നുവരുന്നു. പൊതുപരീക്ഷയില് ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനമെന്നോണം അവാര്ഡുകള് ബോര്ഡ് നല്കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു വരെ മാതൃകയാവാന് ബോര്ഡിനു കഴിഞ്ഞിട്ടുണ്ട്.
മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്ഡ് അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില് പ്രവര്ത്തിക്കുന്ന ക്രസന്റ് ബോര്ഡിന്റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്സെക്കന്ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്ത്തിക്കുന്നു. വരക്കല് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള് , പെരിന്തല്മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്ഡിന്റെ കീഴില് നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
പ്രവര്ത്തന വീഥിയില് അരനൂറ്റാണ്ട് പിന്നിട്ട ബോര്ഡ് അതിന്റെ സ്തുത്യര്ഹ മായ സന്നദ്ധ സേവനങ്ങള് കൊണ്ടും കര്മ്മനിരതമായ വൈജ്ഞാനിക സപര്യ കൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.