ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്

തെന്നിന്ത്യയില് ഇതിനകം പ്രശസ്തവും പ്രമുഖവുമായിത്തീര്ന്ന മതകലാലയങ്ങളിലൊന്നാണിത്. 1962 ല് തുടക്കം കുറിക്കപ്പെട്ട ഈ മഹല്സ്ഥാപനം അതിന്റെ പ്രവര്ത്തനപഥത്തില് അരദശാബ്ദത്തോളം പൂര്ത്തിയാക്കിയിരിക്കയാണിപ്പോള്. ഇവിടെ നിന്നും പഠനസപര്യ പൂര്ത്തിയാക്കി മൗലവി ഫാസില് ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവന തല്പ്പരതയോടെ സമുദായ സേവനത്തില് വ്യാപൃതരായി കഴിയുന്നു.

മുത്വവ്വല് , മുഖ്തസര് കോഴ്സുകളിലേക്ക് പ്രവേശനം നല്കപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാര്ത്ഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിതമായ നൂറുല് ഉലമാ എന്ന വിദ്യാര്ത്ഥി സമാജം സ്തുത്യര്ഹമായ പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിന്റെ മേല്നോട്ടത്തില് പുറത്തിറങ്ങുന്ന അല്മുനീര് മാസിക വിഭവസമൃദ്ധമായ ഒരു കനപ്പെട്ട സൃഷ്ടിയാണ്. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയന്സ് കോളെജ്, ഇസ്ലാമിക് ലൈബ്രറി എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.