ഖുര്ആന് മുസ്ലിമിന്റെ ഭരണഘടനയാണ്. അതനുസരി ച്ചാണ് അവന്റെ ജീവിതം പരുവപ്പെടുത്തേണ്ടത്. മനുഷ്യന്റെ ജീവിത വ്യവഹാ രങ്ങളെ ദിവ്യമായ ഇടപാടുകളാക്കുകയാണ് ഖുര്ആനിക സൂക്തങ്ങള്. പാരായണത്തിനപ്പുറത്ത് പ്രായോഗിക ജീവിതത്തില് എത്ര ഉള്ക്കൊള്ളുന്നു വെന്നിടത്താണ് ഒരാളുടെ വിശ്വാസത്തിന്റെ തോത് അളക്ക പ്പെടുന്നത്. വായനയാണ് ഖുര്ആന് പ്രദാനം ചെയ്യുന്നത്. അത് പക്ഷേ, ആഘോഷിക്കാനല്ല. മറിച്ച് അഗാധാര്ഥങ്ങളുടെ മൗനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്. ഖുര്ആന് അക്ഷരങ്ങളുടെ ദിവ്യസ്പര്ശ മാണ്. അത് കരഗത മാക്കാതെ വിശ്വാസി യുടെ പാരായണങ്ങള് അനര്ഥമാണ്; അവന്റെ ജീവിതം തന്നെയും. ഖുര്ആന് കൂടുതല് വായനയ ര്ഹിക്കുന്നുവെന്ന തിരിച്ചറിവില് നിന്നാണ് സ്റ്റഡി സെന്ററി ന്റെ ഉദയം. നൂറോളം കേന്ദ്രങ്ങളില് പതിനായിരത്തി ലേറെ പഠിതാക്കളുമായി മുന്നോട്ട് പോകുന്നു ഈജനകീയ സംരംഭം. ഇത് അമുസ്ലിംകള്ക്ക് ഇസ്ലാമിനെ അടുത്തറിയാനുള്ള അവസരം. പാഴൂര് ദാറുല് ഖുര്ആന് പോലുള്ള നവീന ആശയ ങ്ങള്ക്ക് വഴിയൊരുക്കിയ നവോഥാനനീക്കം. മുസ്ലിമിന്റെ പ്രായോഗിക ജീവിതത്തിനും ഖുര്ആനു മിടയില്പാലം പണിയാനുള്ള കഠിനയത്നം.