സഹചാരി

രോഗികളുടെ ശൂശ്രൂഷ പുണ്യകരമായ കര്‍മമാണ്‌. അതില്‍ അല്ലാഹു വിന്റെ സാമീപ്യമുണ്ടെന്നാണ്‌ പ്രമാണങ്ങളുടെ പക്ഷം. ഒരു ഹദീസിന്റെ സംഗ്രഹം ഇങ്ങനെ: അന്ത്യനാളിന്റെ ദിനം. അല്ലാഹു ചോദിക്കുന്നു: `ഞാന്‍ രോഗിയായി. എന്നിട്ടെന്തേ നീ എന്നെ സന്ദര്‍ശിച്ചില്ല?' അടിമ ചോദിക്കും: `നീ ലോകനാഥനല്ലേ, നീ എങ്ങനെ രോഗിയാകും?'`എന്റെ ഒരു അടിമ രോഗിയായി. പക്ഷേ, നീ അവനെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കി യില്ല. അവനില്‍ ഞാനുണ്ടായിരുന്നു; നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍!'

മാരകമായ രോഗങ്ങള്‍ കൊണ്ടു പൊറുതി മുട്ടുന്നവര്‍ക്കായി സാമ്പത്തിക സഹായം എത്തിക്കുകയാണ്‌ സഹചാരിയുടെ ദൗത്യം. സൗജന്യ മരുന്ന്‌ വിതരണം, രോഗികള്‍ക്കുള്ള ഡയാലിസീസ്‌ സംവിധാനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സഹചാരി റിലീഫ്‌ സെല്‍ നടത്തിവരുന്നു.