മത ഭൗതിക വിഷയങ്ങളില് നല്കുന്ന വിദ്യാഭ്യാസത്തിനു പുറമെ ആനുകാലിക ലോകസാഹചര്യത്തിനനുസൃതമായ നൂതന സാങ്കേതിക രംഗത്തെ പരിജ്ഞാനവും നല്കപ്പെടുന്നുണ്ടിവിടെ. മദ്റസ ഏഴാം ക്ലാസ് വിജയിച്ചവര്ക്കാണ് പ്രവേശനം. വിദ്യാര്ത്ഥികളുടെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിനായി തസ്ഖീഫുത്വുലബാ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്ത്തനപഥത്തില് സജീവമാണ്