ദാറുല് ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി

കടമേരി റഹ്മാനിയ്യഃ അറബിക് കോളെജിന്റെ സിലബസിനനുസൃതമായി ആറു വര്ഷം നീളുന്ന മുഖ്തസര് കോഴ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. മറ്റു സ്ഥാപനങ്ങളിലെന്ന പോലെ പ്രത്യേക മുന്ഗണനാ ക്രമമൊന്നുമില്ലാത്ത മത ഭൗതിക വിദ്യാഭ്യാസം സംയുക്തമായി സമ്മേളിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെയും അനുവര്ത്തിക്കപ്പെടുന്നത്. വിവിധ രീതിയിലുള്ള ഭാഷാ പരിജ്ഞാനവും ഇവിടെ ലഭ്യമാണ്. സീനത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന് എന്ന വിദ്യാര്ത്ഥി സംഘടനക്കു കീഴില് പ്രസംഗ തൂലികാ മേഖലകളിലെ പരിപോഷണത്തിനായി ബഹുമുഖ പദ്ധതികള് നടപ്പാക്കപ്പെടുന്നു. ഇതോടൊപ്പം കാര്ഷിക പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.