ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടിഇരിക്കുകയായിരുന്നു. പെട്ടന്നവിടെ വെള്ള വസ്ത്രധാരിയായ ഒരു അപരിചിതന് കടന്നുവന്നു. അയാള്‍ പ്രവാചക(സ്വ)നഭിമുഖമായി ഇരിന്നു.
ഓ മുഹമ്മദ്, എനിക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞു തരൂ.
ഇസ്ലാം അല്ലാഹു മാത്രമാണ് യഥാര്‍ഥ ദൈവമെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും വിശ്വസിക്കലും നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിര്‍വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: താങ്കള്‍ സത്യം പറഞ്ഞു.
ഇനി ഈമാനെന്തെന്ന് പറഞ്ഞ് തരൂ.
അല്ലാഹുവിലും പ്രവാചകരിലും മലക്കുകളിലും കിതാബുകളിലും അന്ത്യനാളിലും ദൈവീക വിധിയിലും വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു: താങ്കള്‍ സ്ത്യം പറഞ്ഞു.
ഇനി എനിക്ക് ഇഹ്സാന്‍ എന്തെന്ന് പറഞ്ഞു തരൂ.
അല്ലാഹു താങ്കളെ കാണുന്നുണ്ടെന്ന പോലെ അവനെ ആരാധിക്കുക, താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും അവന് താങ്കളെ കാണുന്നുണ്ട്.
ഇനി എനിക്ക് അന്ത്യനാളിനെ കുറിച്ച് പറഞ്ഞു തരൂ.........
മനുഷ്യജീവിതത്തില്‍ മൂന്ന് ഉള്ളടക്കങ്ങളാണ് ആവശ്യമായിട്ടുള്ളത്. അവന്റെ നിലനില്പിന് ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്‍.
സത്യവിശ്വാസവും കര്‍മാനുഷ്ഠാനങ്ങളും ആത്മ പരിശുദ്ധിയുമാണവ.
ആദ്യരണ്ടു കാര്യങ്ങളും മൂന്നാമത്തെത് കൊണ്ട് മഹത്വവല്ക്കരിക്കപ്പെടുന്നതാണ്. വിശ്വാസം സത്യമല്ലാതിരുന്നാല് മാര്‍ഗഭ്രംശം സംഭവിച്ച് വഴികേടിലാവുകയും സ്വയം അവിശുദ്ധിയില്‍ ലയിക്കേണ്ടി വരികയും ചെയ്യും.
എന്നാല്‍, ഈ മൂന്ന് വശങ്ങള് തന്നെയാണ് ഒരു മതത്തെ പൂര്ണമാക്കുന്നതും. അതുകൊണ്ട് സത്യമതമായ ഇസ്ലാമിലും അവക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മുകളില്‍ നാം പറഞ്ഞത് ആരോഗദൃഢഗാത്രനായ ഒരു യുവാവിന്റെ രൂപത്തില്‍ ജിബ്രീല്‍(അ) മുഹമ്മദ് നബി(സ്വ)യുടെ അടുത്ത് വന്ന പ്രശസ്തമായ ഒരു ഹദീസാണ്. ഇതിലൂടെയാണ് മുഴുവന്‍ അനുചരരും ദീനിന്റെ അന്തസത്ത പഠിച്ച് മനസ്സിലാക്കിയത്.
ഈമാനിന്റെയും(സത്യവിശ്വാസം) ഇസ്ലാമിന്റെയും(കര്‍മാനുഷ്ഠാനങ്ങള്‍) ഇഹ്സാനിന്റെയും(ആത്മവിശുദ്ധി) സമ്മേളനമാണ് മതമെന്നത് നബി(സ്വ)യുടെ വിശദീകരണത്തിലൂടെ അവരെല്ലാവരും മനസ്സിലാക്കി.
മനുഷ്യജീവിത്തിന്റെ മൂന്ന് പ്രാരംഭ ഘട്ടങ്ങളെയാണ് ഇസ്ലാം അഭിമുഖീകരിക്കുന്നത്. അവന്റെ ശിഷ്ഠ ജീവിതത്തില്‍ ആധിപത്യം ചെലുത്തുന്നവയയാണത്. ഇവ ശരീരമെന്നും മനസ്സെന്നും ആത്മാവെന്നും വിളിക്കിപ്പെടുന്നു. അഥവാ കര്‍മവും അവബോധവും അന്തസത്തയും.
ശരീരം പ്രവര്‍ത്തനങ്ങളുടെ മണ്ഡലമാണ്.
ആചാരാനുഷ്ഠാന മുറകളും സാമൂഹ്യ ബന്ധവും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസത്തിന്റെയും അറിവിന്റെയും അവബോധത്തിന്റെയും മനസ്സിലാക്കിയെടുക്കലിന്റെയും രംഗമാണിത്.
സ്വന്തത്തെ ആഴത്തിലറിഞ്ഞ് പരംപൊരുളും സത്യവും ദൈവവുമായ പരമയാഥാര്ത്ഥ്യവുമായി നേരിട്ടുള്ള വിലയം പ്രാപിക്കലാണ് ആത്മീയത.
മൊത്തത്തില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ചാലകശക്തികളാണ് ഇവകള്‍. കര്‍മാനുഷ്ഠാനങ്ങളും, ലോകത്തെയും അല്ലാഹുവിനെയും പറ്റി യഥാവിധി മനസ്സിലാക്കലും ധര്‍മനിഷ്ഠയും ന•യുമായുള്ള സ്ഥിര സമ്പര്ക്കവുമാണത്.
പിന്നീട്, ഇസ്ലാമിക ചിന്തകരും പണ്ഡിതരും ഇവ മൂന്നു പ്രത്യേക ഇനങ്ങളാക്കി വേര്‍തിരിച്ചെടുത്തു. ദൈവിക ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള ലോകക്രമത്തത്തെ സൃഷ്ടിച്ചെടുക്കുന്നതിന് ഈ ശരീരവും ആത്മാവും മനസ്സും ഒന്നിച്ച് കൊണ്ട് വരാനുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍ മുഹമ്മദ് നബി(സ്വ) തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ശേഷം, പണ്ഡിതന്മാര് അവര്‍ക്ക് ധരിപ്പിക്കപ്പെട്ട നിര്‍ദ്ദേശത്തിന്റെ പ്രാധാന്യത്തിനനുസരിച്ച് വിഭിന്നങ്ങളാക്കുകയും അവകളെ പ്രയോഗവല്‍ക്കരിക്കാനുള്ള കഠിനശ്രമങ്ങളില്‍ മുഴുകുകയും ചെയ്തു. ചിലര്‍ ശരീരത്തിനും മറ്റുചിലര്‍ മനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൈവത്തെയും അവന്റെ സൃഷ്ടികര്മങ്ങളെയും മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുചിലരാവട്ടെ, ആത്മാവിനെ ശക്തിപ്പെടുത്തുന്നതിലൂടെ ശരീരവും മനസ്സും ആര്ജിച്ചെടുക്കുന്നതിലാണ്. മനുഷ്യാസ്ഥിത്വത്തിന്റെ കേന്ദ്രബിന്ദുവെന്ന് ഗ്രഹിക്കുകയും പരമമായ യാഥാര്‍ത്ഥ്യത്തിലേക്കുള്ള സന്നിവേശം ലക്ഷ്യമിടുകയും ചെയ്തു.
അങ്ങനെ ഒരു വിഭാഗം ശരീരം കൊണ്ട് ചെയ്യേണ്ട കര്‍മാനുഷ്ഠാനങ്ങളുടെ രൂപവും ഭാവവും വിശകലനം ചെയ്യുന്ന ഫിഖ്ഹില്(ഇസ്ലാം കാര്യങ്ങള്‍) ശ്രദ്ധ കേന്ദീകരിച്ചു.
മനസ്സു കൊണ്ട് ചെയ്യേണ്ട വിശ്വാസ കാര്യങ്ങളില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ അരുതാത്തത് കടത്തിക്കൂട്ടിയപ്പോള് നെല്ലും പതിരും വേര്‍ത്തിരിക്കാന്‍ കര്‍മരംഗത്തിറങ്ങി അഖീദഃ(ഈമാന്‍ കാര്യങ്ങള്‍) എന്ന വിശയത്തിന് രൂപം നല്കി
അതേ സമയം മനുഷ്യന് അവന്റെ നാഥനെ യഥാവിധി മനസ്സിലാക്കാതെ ജീവിച്ച് തുടങ്ങിയപ്പോള്‍ നാഥനിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍ ആത്മീയതയുടെ മാര്‍ഗവുമായി മറ്റൊരു വിഭാഗം തസവുഫ്(ഇഹ്സാന്‍) എന്ന വിജ്ഞാന ശാഖയുമായി രംഗത്തെത്തി.
എന്നാല്‍ ഈ മൂന്ന് വിഭാഗവും ഫിഖ്ഹും അഖീദയും തസ്വവുഫും ഒന്നിച്ച് കൊണ്ട് പോകുന്നവരായിരുന്നു. കാരണം ഇസ്ലാം ഇത് മൂന്നും സമ്മേളിക്കുന്നതാണ്. നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇതിലെ തസ്വവുഫും അതില്‍ പഠനം നടത്തിയ പണ്ഡിതരെക്കുറിച്ചുമാണ്.