സൂഫിസത്തിന്റെ സംസ്ഥാപനം
മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് വിശ്വാസദര്ശനങ്ങളും സാമൂഹിക-സാമ്പത്തിക നിയമങ്ങളും അനുഷ്ഠാനമുറകളും മനുഷ്യചിന്താ നവീകരണരീതികളും ഇസ്ലാമിക സമൂഹവുമായി ഇഴകിച്ചേര്ന്നതായിരുന്നു. ശേഷം, മുസ്ലിം സമൂഹം വികസിക്കുകയും വ്യാപിക്കുകയും ചെയ്തപ്പോള്‍ ധാരാളം പ്രതിസന്ധികളുണ്ടായി. ഒരു ഭാഗത്ത് രാഷ്ട്രീയ പ്രശ്നങ്ങളും വ്യതിചലനങ്ങളും പൊട്ടിപ്പുറപ്പെടുകയും യഥാര്‍ത്ഥ വിശ്വാസിക്ക് തന്റെ ആദര്‍ശത്തിനും അനുഷ്ഠാനങ്ങള്‍ക്കും സങ്കീര്‍ണമായ അവസ്ഥാന്തരം സംഭവിക്കുകയും ചെയ്തു. ആചാരാനുഷ്ഠാന നിയമങ്ങളും സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളും കുടുംബ വ്യവസ്ഥയും വിശദീകരിക്കാന്‍ ശക്തമായ അടിത്തറയോടെ ഫിഖ്ഹ് എന്ന കര്‍മശാസ്ത്ര മേഖല രൂപമെടുത്തു. ഇസ്ലാമിക സമൂഹത്തിന്റെ വ്യക്തമായ സ്വഭാവത്തെ നാലു മദ്ഹബുകളായി അത് നിര്‍ണയിച്ചു.
മറ്റൊരു വശത്ത് അശ്അരി, മാതുരീദി മദ്ഹബുകള്‍, വിശ്വാസകാര്യങ്ങളില്‍ ധാരാളം പുത്തന്‍ പ്രസ്ഥാനങ്ങള്‍ ഊഹാപോഹങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചപ്പോള്‍ ശക്തമായി നിലകൊള്ളുകയും - മുഅ്തസില, മുര്ജിയ്യ, ഖദ്രിയ്യ, കര്റാമിയ, തുടങ്ങിയവയെ തറപറ്റിക്കുകയും ചെയ്തു. കര്‍മശാസ്ത്ര പ്രസ്ഥാനങ്ങളെപ്പോലെ വിശ്വാസ പ്രസ്ഥാനങ്ങളും മുന്നോട്ട് ഗമിച്ചു.
ആദ്ധ്യാത്മിക പുരോഗതിയുടെ മൗലിക തത്വങ്ങള്‍ നബി(സ്വ)യുടെ കാലത്ത് വളരെ ശക്തമായി നിലകൊണ്ടിരുന്നു. നബി(സ്) അതിന് പ്രാധാന്യം നല്കി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നബി(സ്വ)ക്ക് ചുറ്റുമുണ്ടായിരുന്ന മുഴുവനും ജാജ്വല്യമാനമാക്കാന് തന്റെ ഉന്നതമായ ആദ്ധ്യാത്മിക പരിശുദ്ധി കൊണ്ട് സാധിച്ചു. തന്റെ സ്വഭാവത്തിന്റെ പരിപാവനത്വം കൊണ്ട് ജനങ്ങളെ വിശ്വാസത്തിന്റെയും ആരാധനയുടെയും മൂര്‍ത്തി ഭാവത്തിലേക്ക് കൊണ്ടെത്തിക്കാനും സാമൂഹിക-രാഷ്ട്രീയ പുരോഗതിയിലേക്ക് വഴിനടത്താനുമായി. തന്റെ ഉള്‍ക്കാഴ്ച്ച കൊണ്ട് എല്ലാം നിരീക്ഷിക്കാനും വ്യത്യസ്ത സ്വഭാവക്കാരും പ്രകൃതിക്കാരു ശാരീരിക-ബൗദ്ധിക കഴിവുള്ളവരെയുമൊക്കെ മഹാമനസ്കരതയോടെ ഒന്നിച്ച് കൊണ്ട് പോകാനും കഴിഞ്ഞു.
ആദ്യ ഖലീഫമാരുടെ കാലശേഷം സമ്പത്തും ആഢംബരവും രാഷ്ട്രീയ അരാചകത്വവും കുമിഞ്ഞ് കൂടുകയും സ്വാര്‍ഥതയും ധിക്കാരവും അസൂയയും അഹങ്കാരവും ജനങ്ങളെ നയിക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ഒഴുക്കിക്കളയാന്‍ വിസമ്മതിച്ചു.
ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ചിരത്രം
ഭൗതിക ലോകത്തിനുമപ്പുറം പരലോക സ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന വിശുദ്ധമതമായ ഇസ്ലാമിന്റെ ആത്മീയതയുടെ വ്യക്തമായ കര്‍മരേഖയാണ് സൂഫിസം. അതിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഇസ്ലാമിന്റെ അന്തര്‍ധാരയാണ് വ്യക്തമാക്കപ്പെട്ടത്. ഖുര്‍ആന്‍ പാരായണം ചെയ്തും ധ്യാനനിമഗ്നനായി പരിശീലനം ചെയ്തുമാണ് സൂഫിസത്തിന്റെ ഉത്ഭവം. നബി സ്വ യുടെ കാലം മുതല്‍ പ്രചരിച്ചുവന്ന അല്ലാഹുവിനെ അടുത്തറിഞ്ഞ യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ആധാരശിലകള്‍ നൂറ്റാണ്ടുകാളായി ഗുരു ശിഷ്യ പരമ്പരകളിലൂടെ തലമുറകളിലേക്ക് പകര്‍ത്തപ്പെട്ട ആദ്ധ്യാത്മികതയുടെ ചരിത്രം നിലനില്ക്കുന്നു.
സൂഫിസം എട്ടും ഒമ്പതും നൂറ്റാണ്ടില്‍ മൂന്ന് പ്രധാന നഗരങ്ങളിലാണ് വികസിച്ചത്
1) ഇറാഖിലെ ബസ്വറ, കൂഫ, ബഗ്ദാദ്
2) പേര്‍ഷ്യന്‍ പ്രവിശ്യയായ ഖുറാസാനിലെ ബല്‍ഖ് പട്ടണം
3) ഈജിപ്ത്.
അലിയ്യു ബിന്‍ അബീ ത്വാലിബ്(റ)വിലൂടെ നബിതിരുമേനി(സ്വ)യിലേക്ക് ചെന്നു മുട്ടുന്ന പിന്തുടര്ച്ചയുടെ കണ്ണികള്‍ എല്ലാ പരമ്പരാഗത സൂഫീ മാര്‍ഗങ്ങളും പകര്‍ത്തുന്നുണ്ട്. സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന ഇതു തന്നെയാണ് ത്വരീഖത്തിന്റെ ഗുരു പരമ്പരയുടെ ആധികാരികതയെ കുറിക്കുന്നത്. നഖ്ശബന്ദി ത്വരീഖത്ത് പ്രഥമ ഖലീഫ അബൂബക്റ് സിദ്ദീഖ്(റ)വിലൂടെ നബി തിരുമേനി(സ്വ)യിലേക്കെത്തുന്ന പരമ്പരയെ തുടര്ത്തപ്പെടുന്നത്.
ബൈസന്റിയന് ആധിപത്യത്തിന് കീഴിലായിരുന്ന മധ്യപൂര്വേഷ്യയിലൂടെയാണ് സൂഫിസം വ്യാപിച്ചത്. പ്രധാന ഗുരുവിന്റെ (ശൈഖ് - പീര്‍ - മുരീദ്) കീഴില്‍ ആദ്ധ്യാത്മിക പരിശീലനം നടത്തിപ്പോരലായിരന്നു. അക്കാലത്ത് പടിപടിയായുള്ള മഖാമുകളും (സ്ഥാനം) അഹ്വാലുക(അവസ്ഥ)ളുമായി അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കി ഹൃദയത്തെ മാലിന്യ മുക്തമാക്കി സ്നേഹത്തിന്റെ മൂര്‍ത്തി മദ്ഭാവം പ്രാപിച്ച് ആത്മീയ ജ്ഞാനങ്ങള്‍ കൊണ്ട് ത്വരീഖത്തുകള്‍ ഗമിച്ച് കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ സമൃദ്ധമായ ഭൗതികാഢംബര ജീവതം തങ്ങളുടെ ആത്മീയ ജീവിതത്തെ ഉലച്ച് കളയുമെന്ന് ഭയന്ന ചിലര്‍ അടിസ്ഥാന മൂല്യങ്ങളിലും രീതികളിലും ഊന്നി സൂഫി മാര്‍ഗങ്ങളെ സമുദ്ധരിച്ചു. ഉവൈസുല്‍ ഖര്‍നി, ഹറമുബ്നു ഹയ്യാന്‍, ഹസനുല്‍ ബസ്വരി, സഈദുബ്നു മുസയ്യബ് തുടങ്ങിയവരെല്ലാം ആദ്യകാല സൂഫി പ്രമുഖരാണ്. ഹാരിസുല്‍ മുഅസ്സിബിയാണ് ആദ്യമായി ധാര്‍മിക തത്വജ്ഞാനത്തെക്കുറിച്ച് എഴുതിയത്. റാബിഅത്തല് അദവിയ്യ സൂഫീ വനിതയും ദൈവാനുരാഗത്തിലും സാമീപ്യത്തിലും പ്രസിദ്ധയുമായിരന്നു. ആസ്ദ സൂഫീ സൈദ്ധാന്തികരായിരുന്നു അബൂ യസീദില്‍ ബിസ്താമി(റ). സ്വന്തത്തെ ഭൗതികതയില്‍ നിന്ന് അടര്‍ത്തിയെടുത്ത് മലിനമുക്തമാക്കുകയും അല്ലാഹുവില്‍ വിലയം പ്രാപിക്കുകയും ചെയ്തു. ഗസാലി ഇമാമിന്റെ വിശ്രുത ഗ്രന്ഥങ്ങളായ ഇഹ്യാഉ ഉലൂമിദ്ദീനും കീമിയാ ഏ സആദത്തും തസ്വവുഫിന്റെ ഉത്ഭവം ഖുര്‍ആന്‍ തന്നെയാണെന്ന് സമര്‍ത്ഥിക്കുകയും മുഖ്യധാരാ ഇസ്ലാമില്‍ നിന്ന് ഒട്ടും വിഭിന്നമല്ലയെന്നും വ്യക്തമാക്കി. പത്ത് നൂറ്റാണ്ടിനുള്ളില്‍ തന്നെ സൂഫി സാഹിത്യങ്ങള്‍ ഗ്രന്ഥങ്ങളായും പ്രഭാഷണങ്ങളായും കവിതാ ശകലങ്ങളായും ആദ്ധ്യാത്മിക ചിന്തയുടെ പ്രഭവ കേന്ദ്രങ്ങളായി മാറിയിരുന്നു.
സൂഫിസത്തിന്റെ വികാസം
പന്ത്രണ്ടും പതിനഞ്ചും നൂറ്റാണ്ടില്‍ ഇസ്ലാമിക ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സൂഫിസം സജീവമയി നലകൊണ്ടു. ഈ കാലഘട്ടം സുവര്‍ണ യുഗമായോ ക്ലാസിക്കല്‍ കാലഘട്ടമായോ കണക്കാക്കുന്നു. ആശ്രമങ്ങളും പര്‍ണശാലകളും ജ്ഞാനികള്‍ക്ക് താമസിക്കാന്‍ മാത്രമുള്ള ഇടമായില്ല; മറിച്ച് ആദ്ധ്യാത്മികതയുടെ പടവുകള്‍ കയറാനുള്ള ഒരിടമായിരുന്നു. അത് മതത്തിന്റെ ആത്മീയ വശത്തെ അത്യധികം സ്വാധിനിച്ചു. ഇസ്ലാമില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാംസ്കാരിക വശവും സൂഫിസത്താല്‍ സ്വാധീനിക്കപ്പെടാതെ പോയിട്ടില്ല. സൂഫിസം ബഗ്ദാദില്‍ നിന്ന് സജീവത കുറിക്കുകയും പേര്‍ഷ്യ, ഇന്ത്യ, വടക്കന്‍ ആഫ്രിക്ക, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സൂഫി മാര്‍ഗങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്ലാമിലെ ശരീഅത്ത് നിയമങ്ങളുള്പ്പെടുന്ന കര്‍മശാസ്ത്ര മേഖലയുമായി സൂഫിസം സുന്ദരമായി സമ്മേളിച്ചിരുന്നു. ഫിഖ്ഹില്ലാതെ തസവുഫില്ല എന്നതു തന്നെയായിരുന്നു യാഥാര്‍ഥ്യം. ഇമാം ഗസാലിയും ശൈഖ് അഹ്മദ് സര്‍ഹിന്ദിയും ഇത് വ്യക്തമാക്കിയതാണ്.
ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ ത്വരീഖത്ത് ഇറാഖിലെ ബാഗ്ദാദില്‍ നിന്നുത്ഭവിച്ച ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) തങ്ങളുടെ ഖാദിരിയ്യയാണ്. ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ തങ്ങളുടെ രിഫാഇയ്യയും ഇറാനിലെ ശിഹാബുദ്ദീന് സുഹ്റവര്ദിയുമായി ബന്ധപ്പെട്ട സുഹ്റവര്‍ദിയ്യ ത്വരീഖത്തും ഇന്ത്യയിലെ മുഈനുദ്ദീന് ചിശ്തിയുമായി ബന്ധപ്പെട്ട ചിശ്തിയ്യയും അബുല്‍ ഹസനുശ്ശാദുരി തങ്ങളുടെ ശാദുലിയ്യയും പ്രധാനപ്പെട്ടവയും അനുകരണീയവുമാണ്.
നഖ്ശബന്ദി ത്വരീഖത്തിന്റെ പ്രഗല്ഭ നേതാവും ഒരു നൂറ്റാണ്ടിന്റെ സമുദ്ധാരകനുമായ മുജദ്ദിദു അല്‍ഫി സ്സാനീ ശൈഖ് അഹ്മദ് സര്‍ഹിന്ദി സൂഫിസത്തിന്റെ പ്രചാരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. സര്‍വമതസത്യവാദത്തിന്റെ വലയത്തില്‍ നിന്ന് ഇസ്ലാമിനെ അദ്ദേഹം സ്ഫുടം ചെയ്തെടുക്കുകയും മൂലസ്രോതസ്സുകളിലേക്കുള്ള (ഖുര്‍ആനും തിരുസുന്നത്തും) തിരിച്ചു പോക്ക് അതിന്റെ ആത്മീയ വശം നിലനിത്തിക്കൊണ്ട് സാധ്യമാക്കുകയും ചെയ്തു.