ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്ഥികള്ക്കിടയില് ധാര്മികതയുടെയും നീതിയുടെയും ശബ്ദമുയര്ത്താനുള്ള വിളിയാളം. അധാര്മികതകള് തിന്നു തീര്ക്കുന്ന കാമ്പസുകള്ക്ക് അല്പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില് എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില് ഏറെ വിജയകരം. വ്യത്യസ്ത കാമ്പസിലെ വിദ്യാര്ഥികള്ക്കിട യില് ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്ഗവാസനകള് വളര്ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്ഗലയവു മെല്ലാം നടത്തി വരുന്നു. കടന്നു വരുന്ന ഓരോ വര്ഷങ്ങ ളിലും ഈ ആശയത്തിന് വിദ്യാര്ഥി കള്ക്കിടിയില് കൂടുതല് സ്വീകാര്യത ലഭിച്ചു കൊണ്ടിരി ക്കുന്നു. അതവര്ക്ക് ഇടയില് നന്മയുടെ വിളിയാളമായി വേരൂന്നി ക്കൊണ്ടിരിക്കുന്നു