സംഘടനാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇസ്ലാമിക് സെന്റര് എന്ന ആശയം.കോഴിക്കോട് റെയില് വെ സ്റ്റേഷന് ലിങ്ക് റോഡില് 40 സെന്റ് സ്ഥലത്ത് തലയുയര്ത്തി നില്ക്കുന്നു ഈ മന്ദിരം. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനാ പ്രവര്ത്തകരുടെ അകമഴിഞ്ഞ സഹകരണത്തോടെ നിര്മിക്കപ്പെട്ട ഈ മന്ദിരം 2002 ജൂണില് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മുസ്ലിം കൈരളിക്കായി സമര്പ്പിച്ചത്. എസ്. കെ. എസ്. എസ്. എഫ് ആസ്ഥാനമന്ദിരം, സത്യധാര ദൈ്വവാരിക, ഇസ ബുക്ക് സ്റ്റാള്, സ്റ്റുഡന്സ് ഹോസ്റ്റല്, ഓഡിേറ്റാറിയം, മസ്ജിദ്, ഷോപ്പിംഗ് കോംപ്ലക്സ്, ഖാഫില സ്റ്റുഡിയോ, ഹജ്ജ് ഇന്ഫര്മേഷന് സെന്റര്, എംപ്ലോയ്മെന്റ ് ബ്യൂറോ, റഫറന്സ്ആന്റ ് ഇന്ഫര്മേഷന് ലൈബ്രറി, പ്രവാസി മഹല്, തുടങ്ങി സംഘടനയുടെ നിരവധി കേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നത് ഈ പഞ്ച നില കെട്ടിടത്തിലാണ്