ഇസ്‌ലാമിലെ കര്‍മ്മപരമായ കാര്യങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് (പണ്ഡിതരുടെ ഏക കണ്ഠമായ അഭിപ്രായം) ഖിയാസ് (അനുയോജ്യമായവ) ഗവേഷണ തല്‍പരതയോടെ കണ്ടെത്തി ക്രോഡീകരിച്ചിട്ടുണ്ട്. വ്യക്തിനിയമം, സിവില്‍ നിയമം ഉള്‍പ്പെടുത്തുന്നതാണ് കര്‍മ്മശാസ്ത്രം, വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വ്യവഹാരങ്ങള്‍, ശിക്ഷാവിധികള്‍, ആരാധനകള്‍, അനുഷ്ടാനങ്ങള്‍, ഐഛികം, അല്ലാത്തവ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ മേഖലയാണ് കര്‍മ്മശാസ്ത്രമേഖല.
ഇപ്പോള്‍ ലോകത്ത് നാല് കര്‍മ്മ ശാസ്ത്ര സരണിയാണ് നിലവിലുള്ളത്. ഇതെല്ലാതെ മറ്റൊന്ന് രൂപാന്തരപ്പെടുത്തുവാന്‍ വ്യവസ്ഥ ഇല്ലാത്തതും മുസ്‌ലിം ലോകത്തിന് ആധികാര്യവുമാണ്.
- ഇമാം അബൂഹനീഫത്തുല്‍ കുഫിയുടെ ഹനഫീ മദ്ഹബ് : ജനനം ഹിജ്‌റ 80 വഫാത്ത് 150 (70 വയസ്സ്)
- ഇമാം മാലിക്ബ്‌നുഅനസ് (റ) മാലികീ മദ്ഹബ് : ജനനം ഹിജ്‌റ 95 വഫാത്ത് ഹിജ്‌റ 179
- ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസ്ബ്‌നു അബ്ബാസ്ബ്‌നു ഉസ്മാനുബ്‌നു ശാഫിഈ (റ) : ജനനം ഹിജ്‌റ 150 വഫാത്ത് ഹിജ്‌റ 204
- ഇമാം അഹമ്മദ്ബ്‌നു മുഹമ്മദ് ബനൂഹമ്പലി : ജനനം ഹിജ്‌റ 164 വഫാത്ത് ഹിജ്‌റ 241
വിശ്വാസ ശാസ്ത്രത്തിന് രണ്ട് ത്വരീഖത്തുകളാണ് സ്വീകാര്യം
1. അബുല്‍ഹസനുല്‍ അന്‍സാരിയുടെ (റ) ത്വരീഖത്ത് : ജനനം ഹിജ്‌റ 260 വഫാത്ത് ഹിജ്‌റ 324
2. അബൂമന്‍സൂറുല്‍ മാത്വൂരിദിയുടെ (റ) ത്വരീഖത്ത് : വഫാത്ത് ഹിജ്‌റ 333