അഖീഖത്ത്

കുഞ്ഞ് പിറന്നാല്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്താന്‍ വേണ്ടി അറുക്കുന്ന കര്‍മത്തിനാണ് അഖീഖത്ത് എന്ന് പറയുന്നത്. ഇതും ഒരു സുന്നത്തായ കര്‍മമാകുന്നു. പ്രസവിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ എപ്പോഴെങ്കിലും ഇത് അറുക്കല്‍ രക്ഷിതാവിന് സുന്നത്താകുന്നു. കുട്ടിക്കാലത്ത് രക്ഷിതാവ് അറുത്തിട്ടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായതിന് ശേഷം സ്വയം അറുത്തു കൊടുക്കാവുന്നതാണ്. ആഇശ (റ) പറയുന്നു: ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടും അറുക്കാന്‍ നബി(സ) ഞങ്ങളെ കല്‍പ്പിച്ചു. ല്ലറ്റ ച്ഛഹ്നæഗ്ന ശ്ലഗ്നഗ്നന് (ത്സഗ്നജ്ഞഷ്ട) ല്ലഷ്ടച്ഛന്ഷ്ട ല്ലറ്റ íജ്ഞണ്ഡണ്ഡ ജ്ഞറ്റ ശ്ലഗ്നത്ഭഗ്നശ്ലഷ്ട ന്ധശ്ലസ്സശ്ലറ്റ ഈ ഹദീസാണ് അഖീഖത്ത് സുന്നത്താവാനുള്ള തെളിവ്.
അറുക്കുമ്പോള്‍ നിയ്യത്ത് ചെയ്യുക, അറുക്കുന്ന മൃഗങ്ങള്‍ അവയുടെ നിബന്ധനകള്‍, ആ മാംസത്തില്‍നിന്ന് ബര്‍ക്കത്തിന് വേണ്ടി ഭക്ഷിക്കല്‍, ആ മാംസം ദാനം ചെയ്യല്‍ എന്നീ കാര്യങ്ങളിലെല്ലാം ഉള്ഹിയ്യത്തിന്റെ അതേ നിയമമാകുന്നു. പക്ഷേ, ആണ്‍കുട്ടിയാണെങ്കില്‍ രണ്ട് ആടും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ആടും അറുക്കലാണ് ഉത്തമം. അഖീഖയുടെ മാംസം വേവിച്ച് ദരിദ്രരുടെവീട്ടിലേക്ക് എത്തിച്ചുകൊടുക്കലാണ് നല്ലത്.
ഏഴാം ദിവസം അറുക്കലാണ് സുന്നത്ത്. അന്ന് സാധിക്കുകയില്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് എന്നീ ദിവസങ്ങളാണ് ഉത്തമം. അറുത്തതിന് ശേഷം കുട്ടിയുടെ (ആണും പെണ്ണും) മുടി കളയല്‍ സുന്നത്താകുന്നു. മുടി കളഞ്ഞതിന് ശേഷം മുടിയുടെ തൂക്കത്തില്‍ സ്വര്‍ണ്ണമോ വെള്ളിയോ ദാനം ചെയ്യലും സുന്നത്താണ്.നബി (സ)ഫാഥിമ ബീവി (റ)യോട് ഹുസൈന്‍(റ) ന്റെ മുടി തൂക്കാനും അതനുസരിച്ച് വെള്ളിധാനം ചെയ്യാനും കല്‍പ്പിച്ചിരുന്നു. (മഹല്ലി, ഫത്ഹുല്‍ മുഈന്‍, ബാഫദ്ല്‍)