നിസ്കാരത്തിന്റെ ഫര്ളുകളില് രണ്ടാമത്തേത് നിയ്യത്തിനോട് അന്യരിച്ച് കൊണ്ട് തക്ബീറത്തുല് ഇഹ്റാം ചൊല്ലലാണ്. നീ നിസ്കാരത്തിലേക്ക് എഴുന്നേറ്റാല് തക്ബീര് ചെല്ലുക എന്ന ഹദീസാണ് ഇതിന് തെളിവായി കാണക്കാക്കുന്നത്. നിയ്യത്തില് നിസ്കാരത്തിന് ഇമാമോ മഅ്മൂമോ എന്നീ കാര്യങ്ങളും കരുതേണ്ടതുണ്ട്. തക്ബീറിന്റെതൊട്ട് മുമ്പ് നിയ്യത്ത് ചെയ്യണമെന്ന്മൂന്ന് ഇമാമുകള് വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല് മുഈന് 36) അല്ലാഹു അക്ബര് അല്ലാഹുല് അക്ബര് എന്നീ വാക്കുകളാണ് ചൊല്ലേണ്ടത്. മറ്റു വാക്കുകളൊന്നും പരിഗണിക്കപ്പെടുന്നതല്ല.
കേള്പ്പിക്കാന് സാധിക്കുന്നവന് സ്വന്തം ശരീരത്തെ കേള്പ്പിക്കല് നിര്ബന്ധമാണ്. ഫാതിഹ, തശഹ്ഹുദ്, സലാം തുടങ്ങിയ നിസ്കാരത്തില് ചൊല്ലല് നിര്ബന്ധമായ ഫര്ളുകളും സ്വന്തം ശരീരത്തെ കേള്പ്പിക്കല് നിര്ബന്ധമാണ്.
തക്ബീറത്തുല് ഇഹ്റാം ചെല്ലുമ്പോള് രണ്ട് കൈകളും ചുമലിനു നേരെ ഉയര്ത്തല് സുന്നത്താണ്. കൈവിരലുകള് വിടര്ത്തിക്കൊണ്ട് വിരലുകള് ചെവിയുടെ മുകള് ഭാഗത്തോടും തള്ളവിരല് ചെവിക്കുന്നിയോടും കൈവെള്ള ചുമലിനോടും നേരിടുന്ന രുപത്തിലാണ് ഉയര്ത്തേണ്ടത്. റുകൂഇലേക്ക് പോകുമ്പോഴും റുകൂഇല് നിന്ന് ഉയരുമ്പോഴും ഒന്നാം തശഹ്ഹുദില് നിന്നും ഉയരുമ്പോഴും കൈകള് ഉയര്ത്തല് സുന്നത്താണ്.
പിന്നീട് ഇരുകൈകളും വലതു കൈകൊണ്ട് ഇടതു കൈയ്യിന്റെ മണിബന്ധം പിടിച്ച് കൊണ്ട് നെഞ്ചിനു താവെ പൊക്കിളിനു മുകളിലായി വെക്കേണ്ടതാണ്. ഇതിന് വിപരീതമായി ചിലര് വെക്കുന്നുണെ്ടങ്കിലും സുന്നത്തായ രൂപം ഇത് തന്നെയാണെന്ന് പണ്ഡിത•ാര് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല് ഹനഫീ പണ്ഡിത•ാര് പൊക്കിളിനു താഴെയാണ് വെക്കേണ്ടതെന്ന് പറയുന്നു.
ഇരുകൈകളും പൊക്കിളിനു താഴെയാണ് വെക്കേണ്ടത്. (മുഖതസറുല് ഖുദൂരി 24)
നെഞ്ചിനു താഴെയാണ് കൈകള് വെക്കേണ്ടതെന്ന് ഹനഫികള് അടക്കമുള്ളവര്. നിസ്കാരത്തില് ~ഒരു കൈ മറ്റൊന്നിനു മുകളിലായി, നെഞ്ചിനു താഴെ വെക്കല് പ്രവാചകചര്യയാണ് എന്ന അലി (റ) വില് നിന്നും നിവേദനം ചെയ്യുന്ന ഹദീസാണ് തെളിവ് പിടിക്കുന്നത്.
(മിന)
ശാഫിഅ് ഇമാം (റ) അനുയായികള് പൊക്കിളിന് മീതെയാണ് കൈകള് വെക്കേണ്ടതെന്നും വാഇലുബ്നു ഹജര് (റ) നിന്ന് നിവേദനം ചെയ്യുന്നഹദീസ് തെളിവ് പിടിക്കുകയും ചെയ്യുന്നു. 'ഞാന് നബി (സ)യോട് കൂടെ നിസ്കരിച്ചു, അപ്പോള് നബി (സ) തന്റെ വലത് കൈ കൈയ്യിന്മേലായി നെഞ്ചിനു അടുത്ത് വെക്കുകയും ചെയ്തു.' ()
അലി (റ) റിപ്പോര്ട്ട് ചെയ്യുന്ന ഹദീസ് ഇമാം ദാറുഖുതുനി (റ) എന്നിവര് ദുര്ബലമാണെന്ന് പറയുന്നത് കൈകള് പൊക്കിളിനു മുകളിലാണ് വെക്കേണ്ടത് എന്ന് പറയുന്നവര് തെളിവ് പിടിക്കുകയും ചെയ്യുന്നുണ്ട്. (ശറഹുല് മുഹദ്ദബ് 313/3)
ഞാന് നിസ്കരിക്കുന്നത് പോലെയാണ് നങ്ങള് നിസ്കരിക്കേണ്ടത്. (സല്ലൂ...)
എന്നാല് ചില ആളുകള് നെഞ്ചിനു മുകളിലാണ് കൈകള് വെക്കേണ്ടതെന്ന് വാദിക്കുന്നുണെ്ടങ്കിലും മുന്ഗാമികളായ പണ്ഡിത•ാരില് നിന്നോ മറ്റൊ ഇതിന് തെളിവുകളൊന്നുമില്ലാത്തത് ഇത് പുത്തന് വാദമാണെന്നും പാടില്ലാത്തതാണെന്നും വ്യക്തമാക്കുന്നു.
ഈ ഹദീസില് അല എന്ന വാക്കിനു 'നെഞ്ചിനു അടുത്ത്' എന്നാണ് പണ്ഡിത•ാര് വ്യാഖ്യാനിക്കുന്ന്. (ശറഹുല് മുഹദ്ദബ്/3/313, ഫതഹുല് മുഈന് 36)
3. സ്വന്തമായോ പരസഹായം കൊണേ്ടാ നില്ക്കാന് കഴിയുന്നവന് ഫര്ള് നിസ്കാരത്തില്നില്ക്കണം. മുതുകെല്ലിന്റെ സന്ധികളെ നിവര്ത്തിക്കൊണ്ടാണ് നില്ക്കേണ്ടത്.
നില്ക്കാന് സാധിക്കാത്തവന് ഇരിക്കേണ്ടതാണ്. ഇരുന്ന് നിസ്കരിക്കുന്നവര്ക്ക് 'ഇഫിതിറാഷിന്റെ' ഇരുത്തവും (ഇടതുകാല് ഭൂമിയില് പരത്തിവെച്ച് അതി•േല് ഇരിക്കുക) പിന്നെ ചമ്രം പടിഞ്ഞിരുത്തവും പിന്നെ നടുവിലെ അത്തഹിയ്യാത്തിലെ ഇരുത്തവുമാണ് അത്യുത്തമം.
ഇരുന്ന് നിസ്കരിക്കാന് സാധിക്കാത്തവന് ചെരിഞ്ഞ് കിടന്ന് നിസ്കരിക്കാനും മുഖം ഖിബ്ലയിലേക്ക് മുന്നിട് വലത് ഭാഗത്തേക്കാണ് ചെരിഞ്ഞ് കിടക്കേണ്ടത്. കാരണം കൂടാതെ ഇടതുഭാഗത്തേക്ക്ചെരിഞ്ഞ് കിടക്കല് കറാഹത്താണ്.
ചെരിഞ്ഞ് കിടന്ന് നിസ്കരിക്കാന് സാധിക്കാത്തവന് മുതുകും കാല്പാദവും ഖിബ്ലക്ക് നേരിട്ട് മലര്ന്ന് കിടക്കണം.മുഖം ഖിബ്ലയിലേക്ക്നേരിടിക്കല്നിര്ബന്ധമാണ്. ഈ രണ്ട് സമയങ്ങളിലും റൂകൂഇലും സുജൂദിലും തലക്ക് ഖിബ്ലയിലേക്ക് ആംഗ്യം കാണിക്കണം. സുജൂദില് റുകൂഇനെക്കാള് താഴ്ത്തിക്കൊണ്ടാണ് ആംഗ്യം കാണിക്കേണ്ടത്.
അതിനു സാധിക്കാത്തവന് കണ്പോളകള് കൊണ്ട് ആംഗ്യം കാണിക്കേണ്ടതാണ്. അത് സാധിക്കാത്തവന്നിസ്കാരത്തിന്റെ ഓരോ പ്രവര്ത്തനങ്ങളും സാധാരണ നിസ്കരിക്കുന്നത് പോലെ മനസ്സില്കരുതണം. അതായത് ശരിയായ ബുദ്ധിയുണെ്ടങ്കില് നിസ്കരിക്കേണ്ട ബാധ്യത ഒഴിവാകുകയില്ല എന്നര്ഥം.
നില്ക്കാന് സാധിക്കുന്നവനാണെങ്കിലും സുന്നത്ത് നിസ്കാരങ്ങള്ക്ക് ഇരുന്നോ ചെരിഞ്ഞ് കിടന്നോ നിസ്കരിക്കാം. മലര്ന്ന് കിടക്കാന്പാടില്ല. റുകൂഉം സുജൂദും ചെയ്യുമ്പോള് ഇരിക്കല് നിര്ബന്ധമാകുന്നു.
(ലാസസസ)
എല്ലാ റകഅത്തിലും ഫാതിഹ ഓതാത്തവര്ക്ക് നിസ്കാരമില്ല എന്ന നബിവചനമാണിതിനു തെളിവ്.
4. ഓരോ റകഅത്തിലും ഫാത്തിഹ ഓതണം. ഫാത്തിഹ ഓതുമ്പോള് അക്ഷരശുദ്ധിയും അക്ഷരങ്ങള് തെറ്റ് കൂടാതെയും ആയത്തുകളും വാക്കുകളും ക്രമമായിക്കൊണ്ടാണ് ഫാതിഹ ഓതേണ്ടത്. ബിസ്മി ഫാത്തിഹ സൂറത്തില് പെട്ടതിനാല് ബിസ്മി ചൊല്ലല് നിര്ബന്ധമാണ്. നിസ്കാരത്തില്പെട്ടതല്ലാത്തവാക്കുകള് - ഇമാമിന്റെ ഖിറാഅത്തിന് ആമീന് ചൊല്ലല്- ഇടക്ക് പറയുകയാണെങ്കില് മടക്കി ഓതല്നിര്ബന്ധമാണ്. മനപൂര്വ്വം ഫാതിഹയിലെ അക്ഷരങ്ങള് മാറ്റിക്കൊണേ്ടാ അര്ഥം മാറുന്ന വിധംതെറ്റുകള് വരുത്തുന്നത് മൂലമോ നിസ്കാരം ബാഥിലാകും. പഠിക്കാന് സാധിക്കാത്തതുമൂലം തെറ്റി ഓതുകയാണെങ്കില്നനിസ്കാരം ബാഥിലാവുകയില്ല.
ഫാത്തിഹ ഓതുന്നതിനിടയില് ചിലഭാഗം വിട്ട് പോയതായി സംശയിച്ചാല് മടക്കി ഓതണം. എന്നാല് ഫാത്തിഹ ഓതിയ ശേഷം ചില ഭാഗം വിട്ടതായി സംശയിച്ചാല് മടക്കി ഓതേണ്ടതില്ല. തീരെ ഓതിയിട്ടില്ല എന്ന് സംശയിച്ചാല് മടക്കി ഓതല് നിര്ബന്ധമാണ്.
നിസ്കാരം നിര്ബന്ധമാവുന്ന സമയത്തിനു മുമ്പായി പഠിക്കുവാനോ മുസ്ഹഫിലോ മറ്റോ നോക്കി ഓതുവാനോ സാധിക്കാത്തവന് ഖുര്ആനില് നിന്ന് ഫാഥിഹയില് നിന്നുള്ള അക്ഷരങ്ങള് കുറയാത്ത ഏഴ് ആയതുകള് ഓതേണ്ടതാണ്. ഫാതിഹയില് അല്പം അറിയുന്നവന് അറിയാത്തതിനു പകരം ഫാതിഹയുടെ അത്രക്ക് ആകുന്നത് വരെ അറിയുന്നത് ആവര്ത്തിച്ച് ഓതേണ്ടതാണ്. ഫാത്തിഹക്ക് പകരം മറ്റു ആയത്തുകള് അറിയാത്തവന് ഫാത്തിഹയുടെയത്ര എണ്ണം അക്ഷരങ്ങളുള്ള ഏഴിനം ദിക്റ് ചൊല്ലേണ്ടതാണ്. അതിനും സാധിക്കാത്തവന് ഫാത്തിഹ ഓതാനാവശ്യമായ അത്രയും സമയംനില്ക്കല് നിര്ബന്ധമാണ്്.
5. റുകൂഅ്
ഫാതിഹക്കു ശേഷം സുന്നത്തായ സൂറത്ത് ഓതിയിട്ട് രണ്ടു കൈകള് കൊണ്ട് കാല്മുട്ട് പിടിക്കത്തക്ക വിധം തലയും പുറവും സമം വരുന്ന നിലക്ക് കുനിഞ്ഞ് നില്ക്കലാണ് റുകൂഅ്.
ഇതില് സുബ്ഹാന റബ്ബീ അല് അദീം എന്ന് മൂന്നു തവണം പറയല് സുന്നത്താണ്
6.ഇഅ്തിദാല്
റുകൂഇന്റെ മുമ്പുള്ള രൂപത്തിലേക്ക് മടങ്ങുകയാണ് അതിന്റെ രൂപം. അതായത് നിന്ന് നിസ്കരിക്കുന്നവനാണെങ്കില് നിവര്ന്ന് ഇരിക്കലുമാണ്. ഉയരുമ്പോള് ....... എന്ന് ചൊല്ലല് സുന്നത്താണ്. നിവര്ന്ന് നിന്ന ശേഷം ..........
എന്ന് ചൊല്ലല് സുന്നത്താണ്.
ഖുനൂത്ത്
സുബ്ഹി നിസ്കാരത്തില് രണ്ടാം റക്അത്തില് ഖുനൂത്ത് ഓതല് സുന്നത്താണ്. മുസ്ലിം സമൂഹത്തിനുണ്ടാകുന്ന ശത്രുക്കളുടെ ആക്രമണം പകര്ച്ച പോലുള്ള വിപത്തുകളുണ്ടാവുമ്പോള് എല്ലാ നിര്ബന്ധമായ നിസ്കാരങ്ങളുടെയും അവസാനത്തെ റക്അത്തില്ഖുനൂത്ത് ഓതല് സുന്നത്താണ്.
.....
നബി ദുന്യാവില് നിന്ന് വിട്ട് പിരിയുന്നത് വരെ സുബ്ഹ് നിസ്കാരത്തില് ഖുനൂത്ത് ഓതിയിരുന്നു. അപ്രകാരം മുന്കാലപണ്ഡിത•ാരും നാല് ഖലീഫമാരും ചെയ്തിട്ടുണ്ട്. (ഇആനത്തു താലിബീന് 1/158, തുഹ്ഫത്തുല് മുഹ്താജ് 62/2, ശറഹുല്മുഹദ്ദബ് 417/3)
ഓതേണ്ട രൂപം
....
ശേഷം നബി (സ)യുടെ മേല് സ്വലാത്ത് ചൊല്ലല് സുന്നത്താണ്. അതിനാല് വിപത്തിന്റെ സമയങ്ങളിലുള്ള ഖുനൂത്തില് സുബ്ഹി നിസ്കാരത്തിനുള്ള ഖുനൂത്തും പിന്നീട് വിപത്തുകള് ഇല്ലാതാക്കാന് അല്ലാഹുവിനോട് പ്രത്യേകം ദുആ ചെയ്യലും സുന്നത്താണ്. ഇമാം ഖുനൂത്ത് ഉറക്കെ ഓതുകയും- അല്ലാഹുവിനെ സ്തുതിക്കേണ്ട ഭാഗങ്ങളൊഴിച്ച്- അത് കേള്ക്കുന്ന മഅ്മൂം ആമീന് ചൊല്ലലും സുന്നത്താണ്. അല്ലാഹുവിനെ സ്തുക്കേണ്ട ഭാഗങ്ങള് മുതല് അവസാനം വരെ ഇമാമും മഅ്മൂമും പതുക്കെ ചൊല്ലുകയാണ് വേണ്ടത്. ഖുനൂത്തിന് ശേഷം മുഖം തടവല് സുന്നത്തില്ല. (ഇആനത്തുത്വാലിബീന്/ 159/2)
7. സുജൂദ്
എല്ലാ റക്അത്തിലും രണ്ട് സുജൂദ് ചെയ്യലാണ് നിസ്കാരത്തിന്റെ ഏഴാം ഫര്ള്. അത് നിസ്കരിക്കുന്നവന് ചുമന്ന വസ്തുവിന് മേലാവരുത്. അതായത് താന് ചലിക്കുമ്പോള് ഇളകുന്ന സ്വന്തം തലപ്പാവ് പോലുള്ള വസ്തുവിന്മേല് സുജൂദ് ചെയ്യാന് പാടില്ല. മനപൂര്വ്വം ചെയ്താല് നിസ്കാരം ബാഥിലാകും. അല്ലെങ്കില് വീണ്ടും ചൊല്ലേണ്ടതാണ്.
കാല് വിരലുകളും കാല്മുട്ടും ഇരുകൈകളും-വിരലുകളോട് കൂടെ- നെറ്റിയും നിസ്കരിക്കുന്ന സ്ഥലത്ത് വെച്ച് തലയും മുതുകും താഴ്ത്തിയും ചന്തിയും പരിസരഭാഗങ്ങളും ഉയര്ത്തതിയുമാണ് സുജൂദ് ചെയ്യേണ്ടത്.
സുജൂദില് മൂക്ക് വെക്കല് പ്രത്യേകം സുന്നത്താണ്. വെക്കാതിരിക്കല് കറാഹത്താണ്.
പൂര്ണ്ണരൂപം
ആദ്യം കാല് മുട്ടുകള് വിടര്ത്തി-ഒരു ചാണ് അകലം- വെക്കുക. പിന്നീട് മുഴംകൈ ഭൂമിയില് നിന്ന് അല്പം ഉയര്ത്തി ഇരുകൈകളും ചുമലിന് നേരയാക്കി വിരലുകള് ഖിബ്ലയുടെ ഭാഗത്തേക്ക് തിരിച്ചു വെക്കുക. ശേഷം നെറ്റിയും മൂക്കും വെക്കുക. കാല് പാദങ്ങള് ഒരു ചാണ് അകലത്തില് വിടര്ത്തി, വിരലുകള് ഖിബ്ലയിലേക്ക് തിരിച്ചുകൊണ്ടാണ് വെക്കേണ്ടത്. വസ്ത്രത്തിന്റെ ഭാഗങ്ങളില് വിരലുകളെ വെളിവാക്കേണ്ടതാണ്.
സുജൂദിലും മറ്റു കര്മങ്ങളിലും കണ്ണ് തുറന്ന് നിസ്കരിക്കുന്ന ഭാഗത്തേക്ക് നോക്കല് സുന്നത്താണ്. കാരണം, നിസ്കാരത്തില് അത് ഭയഭക്തിയുണ്ടാക്കുന്നതിനും യഹൂദികളോട് എതിരാകാന് വേണ്ടിയുമാണത്. നബി (സ) യും സ്വഹാബത്തും കണ്ണ് അടച്ചതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടില്ല താനും. (ഇആനത്തുത്വാലിബീന് 165/1)
........ എന്ന ദിക്റ് മൂന്നു പ്രാവശ്യം ചൊല്ലല് സുന്നത്താണ്.
8. രണ്ട് സുജൂദുകള്ക്കിടയില് അല്പനേരം ഇരിക്കുക
സുജൂദുകള്ക്കിടയില് വേര്തിരിക്കാന് വേണ്ടിയാണ് ഇരിക്കുന്നതെന്നത് കൊണ്ടു തന്നെ ദീര്ഘനേരം ഇരിക്കാന് പാടുള്ളതല്ല. മനപൂര്വ്വം ചെയ്താല് നിസ്കാരം ബാഥിലാകും.
ഇരുകൈകളും വിരലുകള് വിടര്ത്തി കാല്മുട്ടുകളോട് അടുത്തായി തുടയില് വെച്ച് ഇഫ്തിറാഷിന്റെ (ഇടതുകാല് പള്ള നിലത്ത് വെച്ച് ഞെരിയാണിയുടെ മേല് ഇരിക്കാന്) ഇരുത്തമാണ് സുന്നത്തായ രൂപം.
അപ്പോള് ഈ ദിക്റ് ചൊല്ലലും സുന്നത്താണ്.
ഇരുസുജൂദുകള് നിര്വ്വഹിച്ച ശേഷം നില്ക്കാന് വേണ്ടി വിശ്രമത്തിനായി സുജൂദുകള്ക്കിടയില് ഇരിക്കുന്നത് പോലെ ഇഫ്തിറാശിന്റെ ഇരുത്തം ഇരിക്കല് സുന്നത്താണ്. അപ്രകാരം തന്നെയാണ് ഒന്നാം സുജൂദിലും ഇരിക്കേണ്ടത്. സുജൂദില് നിന്നും ഇരുത്തത്തില് നിന്നും എണീക്കുമ്പോള് കൈകള് നിലത്ത് വെച്ചുകൊണ്ട് എഴുന്നേല്ക്കല് സുന്നത്താണ്.
9. ഥുമഅ്നീനത്ത് (അടങ്ങിപ്പാര്ക്കല്)
റുകൂഅ്, സുജൂദ്, സുജൂദിന്നിടയിലെ ഇരുത്തം, ഇഅ്തിദാല് എന്നിവയില് അടങ്ങിപ്പാര്ക്കല് നിര്ബന്ധമാണ്. അതായത് ഒരു ഫര്ളില് നിന്ന് മറ്റൊന്നിലേക്ക് നീങ്ങിയാല് അവ രണ്ടും തമ്മില് വേര്പിരിയുന്ന വിധം അവയവങ്ങള് നിശ്ചലമാവലാണ് അടങ്ങിപ്പാര്ക്കല് എന്നതിന്റെ വിവക്ഷ.
10. അവസാനത്തെ അത്തഹിയ്യാത്ത് ഓതുക
..............................
എന്നതാണ് തശഹുദിന്റെ പൂര്ണ രൂപം
അക്ഷരങ്ങള് സൂക്ഷിച്ച്,തുടര്ച്ചയായി ഓതല് നിര്ബന്ധമാണ്. അര്ഥഭംഗം വരുന്നില്ലെങ്കില് തര്ത്തീബ് (ക്രമപാലനം) നിര്ബന്ധമില്ല.
11. അത്തഹിയ്യാത്തിനു ശേഷം നബി (സ) യുടെ മേല് സ്വലാത്ത് ചൊല്ലല് നിര്ബന്ധമാണ്. നബി (സ) കുടുംബത്തിന്റെ പേരിലുംസ്വലാത്ത് ചൊല്ലല്സുന്നത്താണ്. നിര്ബന്ധമാണ് എന്ന അഭിപ്രായവുമുണ്ട്.
അതില് ഏറ്റവും ഉത്തമമായത് ഇബ്റാഹീമിയ്യ സ്വലാത്ത് ചൊല്ലലാണ്.
...........
മുഹമ്മദ് എന്നതിനു മുമ്പ് സയ്യിദിനാ എന്ന് ചേര്ക്കല് കൊണ്ട് വിരോധമില്ല.
ഇവയുടെയെല്ലാം ശേഷം അവസാനത്തെ അത്തഹിയ്യാത്തില്പ്രത്യേകം പ്രാര്ഥന സുന്നത്താണ്. എന്നാല്ആദ്യത്തെ അത്തഹിയ്യാത്ത് നേരിയ തോതില് നിര്വ്വഹിക്കേണ്ടതിനാല് അതില് പ്രാര്ഥന കറാഹത്താകുന്നു. നബി (സ) യില് നിന്നും നിവേദനം ചെയ്യപ്പെട്ട പ്രാര്ഥനയാണ് ഉത്തമം.
..........
അത്തഹിയ്യാത്തിലെ പ്രാര്ഥനക്കു ശേഷം നബി (സ) യുടെ മേല് സ്വലാത്ത് ചൊല്ലല് കറാഹത്താണ്. (ഫത്ഹുല്മുഈന് 52)
12 അത്തഹിയ്യാത്ത്, സ്വലാത്ത്, സലാം എന്നിവക്ക് വേണ്ടി ഇരിക്കുക.
ഇതില് തവറുകിന്റെ ഇരുത്തം സുന്നത്താകുന്നു.
ഏതാണ്ട് ഇഫ്തിറാശിന്റെ ഇരുത്തം പോലെയാണെങ്കിലും വലതുകാലിന്റെ ഭാഗത്തേക്ക് നീട്ടി ഇടതു ചന്തി ഭൂമിയോട് ചേര്ത്താണ് ഇരിക്കേണ്ടത്.
സഹ്വിന്റെ സുജൂദ് ചെയ്യുന്നവനും അല്ലെങ്കില് ഇമാമിനോട് തുടരുന്ന മഅ്മൂം അവസാന റക്അത്തിലെങ്കില്, ശേഷം സലാം വീട്ടുന്നില്ല എന്നത് കൊണ്ട് തന്നെ ഇഫ്തിറാശിന്റെ ഇരിത്തമാണ് ഇരിക്കേണ്ടത്.
രണ്ട് അത്തഹിയ്യാത്തിലും ഇരുകൈകളും വിരല് തുമ്പുകള് കാല്മുട്ടിനോട് നേരിടുന്ന വിധം ഇടതുകൈവിരലുകള് നിവര്ത്തിയും ചൂണ്ടുവിരലുകളല്ലാത്തവ മടക്കിയാണ് വെക്കേണ്ടത്. ചൂണ്ടുവിരല് ...... എന്ന് പറയുന്നത് വരെ താഴ്ത്തിയും പിന്നീട് ഉയര്ത്തിയുമാണ് പിടിക്കലാണ് സുന്നത്തായ രൂപം. എന്നേല്ക്കും വരെ അല്ലെങ്കില് സലാം വീട്ടുന്നത് വരെ ഉയര്ത്തിപ്പിടിക്കണം. പിന്നീട് ചൂണ്ടുവിരലിലേക്ക് നോക്കല്സുന്നത്താണ്.
13. ആദ്യത്തെ സലാം ചൊല്ലല്
........ എന്നാണ് പറയേണ്ടത്........... എന്നുപറയല്കറാഹത്താണ്. രണ്ടാമത്തെ സലാം ചൊല്ലല് സുന്നത്താകുന്നു. രണ്ട് സലാമിലും ........ എന്ന് ചേര്ക്കല് സുന്നത്താണ്. ....... എന്ന് ചേര്ക്കല് -മയ്യിത്ത് നിസ്കാരത്തിലൊഴിച്ച്- സുന്നത്തുമില്ല.
ഒന്നാം സലാമില് തന്റെ വലതു കവിളും രണ്ടാം സലാമില് ഇടതു കവിളുംപിന്നിലുള്ളവര് കാണുന്ന രൂപത്തില് തിരിക്കല് സുന്നത്താണ്. ഒന്നാം സലാമില്നിസ്കാരത്തില്നിന്ന് വിരമിക്കുന്നുവെന്ന് കരുതല് സുന്നത്താണ്. മുഖം ഖിബ്ലയിലേക്ക് അഭിമുഖമായി ആരംഭിക്കലും മുഖം തിരിക്കുന്ത് പൂര്ത്തിയാകുന്നതോടെ സലാം അവസാനിപ്പിക്കലും ഇമാം രണ്ട് സലാം വീട്ടിയ ശേഷം മഅ്മൂം സലാം വീട്ടലും സുന്നത്തുള്ളതാണ്.
14. തര്ത്തീബ് (ക്രമപാലനം)
മേല് പറഞ്ഞ നിസ്കാരത്തിന്റെ ഫര്ളുകള് യഥാക്രമം അനുഷ്ഠിക്കലാണ് അത്കൊണ്ട് ഉദ്ദേശിക്കുന്നത്. കര്മപരമായ ഒരു ഫര്ളിനെ മനപൂര്വ്വംമുന്തിച്ച് -റുകൂഇന് മുമ്പ് സുജൂദ് ചെയ്യല്- ചെയ്താല് നിസ്കാരം ബാഥിലാകും. എന്നാല് സലാം ഒഴികെയുള്ള വാചികമായ ഏതെങ്കിലും ഫര്ളിനെ മുന്തിച്ചാല് നിസ്കാരം ബാഥിലാകില്ല.
തര്ത്തീബിന് ഭംഗംവരും വിധം ഉപേക്ഷിക്കപ്പെട്ടതിനെ ചെയ്യുന്നത് വരെ പ്രവര്ത്തിച്ചെതെല്ലാം നിഷ്ഫലമാകുന്നതാണ്. അപ്പോള് അടുത്ത റക്അത്തില് ഉപേക്ഷിച്ചത് പോലുള്ള ചെയ്യുന്നതിന് മുമ്പായി ഓര്മവന്നാല് ഉടന് അത് ചെയ്യണം. അടുത്ത റക്അത്തില് തത്തുല്യമായത് ചെയ്യുന്നത് വരെ ഓര്മയില്ലെങ്കില് ആ റക്അത്തില് ചെയ്തത് ഉപേക്ഷിക്കേണ്ടതിന് തുല്യമാകും. അതിനിടയില്പ്രവര്ത്തിച്ചത് നിഷ്ഫലമാകുന്നതുമാണ്. അതറിയാതെ വരികയും നിയ്യത്തോ തക്ബീറത്തുല് ഇഹ്റാമോ എന്ന് സംശയിച്ചാല് നിസ്കാരം ബാഥഇലാകുന്നതാണ്. അത് സലാമാണെങ്കില് ഇടവേള ദീര്ഘിച്ചാലും സലാം വീട്ടേണ്ടതാണ്. നിയ്യത്തോ തക്ബീറത്തുല് ഇഹ്റാമോ സലാമോ ഒഴികെയുള്ളതാണെന്ന് സംശയിക്കുകയും സൂക്ഷ്മത അവലംബിക്കുകയും അങ്ങനെ പ്രവര്ത്തിച്ചതിന്റെ ബാക്കിഭാഗം വീണെ്ടടുക്കുകയും വേണം.