വിശ്വപ്രസിദ്ധ മദ്ഹബിന്റെ ഇമാമും വൈജ്ഞാനിക മേഖലയില് അതുല്യമായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് മഹാനായ ഇമാം ശാഫിഈ (റ). അബൂ അബ്ദില്ല മുഹമ്മദ്ബ്നു ഇദ്രീസിബ്നില് അബ്ബാസിബ്നി ഉസ്മാനിബ്നു ശാഫിഇബ്നി സ്സാഇബ്നി ഉബൈദിബ്നു അബ്ദിയസീദ് ബ്നു ഹാശിമിബ്നില് മുഥലിബ്ബ്നി അബ്ദി മനാഫ് എന്നാണ് അദ്ദേഹത്തിന്റെ പൂര്ണ നാമം. പിതാവ് വഴിയും മാതാവ് വഴിയും ഖുറൈശി ഗോത്രക്കാരനായ അദ്ദേഹം ഉന്നത തറവാട്ടുകാരനാണ്.
ഹിജ്റ 150 (ക്രിസ്താബ്ദം 767) റജബ് മാസത്തിലാണ് ഇദ്രീസ് ഫാതിമ എന്ന ദമ്പതികളുടെ മകനായി മഹാനവര്കള് ഗസയില് പിറവിയെടുത്തത്. കച്ചവടക്കാരനായിരുന്ന പിതാവ് ശാഫിഈ (റ)യുടെ ജനനത്തിന ഉടനെ മരണപ്പെടുകയും ശേഷം മാതാവിന്റെ പരിലാളനയില് വളരുകയും ചെയ്തു. ചെറുപ്പത്തിലെ അതിബുദ്ധിമാനായിരുന്ന തന്റെ മകനെ മാതാവ് രണ്ടാം വയസ്സില് മക്കയില് കൊണ്ടുപോവുകയും ഹറമിനടുത്ത് താമസമാക്കുകയും ചെയ്തു.
വിദ്യാഭ്യാസം
പ്രാഥമിക പഠനകാലത്ത് മഹാനവര്കളുടെ പഠന ചെലവ് വഹിക്കാന്മാതാവിനു കഴിയാത്തത് കാരണം ചില പ്രയാസങ്ങള് നേരിടേണ്ടി വന്നു. അധ്യാപകന്റഎ അവഗണനതൃണവല്ക്കരിച്ച അദ്ദേഹം സഹപാഠികളെ തന്റെ ഗുരുവര്യന് പഠിപ്പിക്കുന്ന മുഴുവന് കാര്യങ്ങളും പൂര്ണമായി ഹൃദ്യസ്ഥമാക്കുകയും അദ്യാപകന് പുറത്ത് പോകുമ്പോള് മറ്റു കുട്ടികള്ക്ക് മുഴുവന് പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. ഇത് തന്റെ കൂട്ടുകാരുടെ സ്നേഹ പുടിച്ചു പറ്റാനും അവരെ തന്റെ വരുതിയില്കൊണ്ടുവരാനും സഹായിച്ചു.
ഏഴാം വയസ്സില് തന്നെ ഖുര്ആന് മന:പാഠമാക്കിയ ശാഫി (റ) അതിനു ശേഷം മസ്ജിദുല് ഹറാമില് വെച്ച് ഭാഷാ പരിജ്ഞാനം കരഗതമാക്കി. അറബി ഗോത്രങ്ങള് സംസാരിക്കുന്ന വിവിധ ശൈലികളും രീതികളും പഠിച്ച അദ്ദേഹം അറബി ഭാഷയില് വലിയ അവഗാഹം നേടി. വിശുദ്ധ ഖുര്ആനും അറബി ഭാഷയും പഠിച്ചതിനു ശേഷം മറ്റു വൈജ്ഞാനിക മേഖലകളിലേക്ക് തിരികയുകയും ഹദീസ് ശാസ്ത്രവും കര്മ ശാസ്ത്രവും തുടങ്ങി വ്യത്യസ്ത വിജ്ഞാനങ്ങള് പഠിക്കുകയും ചെയ്തു. ഇമാം മാലിക് (റ) ന്റെ മുവഥ മഹാനവര്കള് മൂന്ന് രാത്രി കൊണ്ട് മന:പാഠമാക്കി. 15ാം വയസ്സില് ഉസ്താദ് അദ്ദേഹത്തിനു ഫത്വ നല്കാന് അധികാരം നല്കി. ഇതിനുവേണ്ടി വിവിധ നാടുകള് സന്ദര്ശിക്കുകയും അനവധി ഗുരുവര്യരുടെ ശിശ്യത്വം സ്വീകരിക്കുകയും ചെയ്തു. മക്ക, മദീന, യമന്, ഇറാഖ് എന്നിവിടങ്ങളില് സഞ്ചരിച്ച മഹാനവര്കള് 19ഓളം പണ്ഡിതരുടെ സാന്നിധ്യത്തില് വെച്ച് പഠിക്കുകയുണ്ടായി.ഇമാം മാലിക്, അബ്ദുല്ലാഹിബ്നി നാഫി ഇസ്സാഇഹ് (റ) , സന്ആഇലെ ജഡ്ജിയായിരുന്ന ഹിശാമ് ബ്നുയൂസുഫ് (റ), അബ്ദില്ലാഹിബ്നു സ്സുബൈറില് ഹമീദി (റ) തുടങ്ങിയവരാണ് ഇമാം ശാഫിയുടെ പ്രശസ്തരായ ശിഷ്യഗണങ്ങള്.
രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ്
തിരുമേനി (സ) പറയുന്നു: നിങ്ങള് ഖുറൈശികളെ ആക്ഷേപിക്കരുത്. കാരണം ഖുറൈശികളിലെ പണ്ഡിതന് വിജ്ഞാനം കൊണ്ടം ലോകം നിറക്കുന്നതാണ്.
ഈ ഹദീസിന്റെ വെളിച്ചത്തില് ബഹുഭൂരിപക്ഷം പണ്ഡിതരും പറയുന്നു: ഈ ഹദീസില് സൂചിപ്പിക്കപ്പെട്ട പണ്ഡിതന് മഹാനായ ഇമാം ശാഫിഈ (റ) തന്നെയാണ്. ഖുറൈശി കളില് നിന്ന് (മാത്രമാണ്) അതുണ്ടാവുക എന്ന തിരുവചനം ശാഫി (റ) വില് നിക്ഷിപ്തമാണെന്ന് ഉപര്യുക്ത വാദത്തിന് തെളിവാണ്. അവര് പറയുന്നു നാമുദ്ദേശിക്കുന്നു വൈജ്ഞാനിക മേഖലയിലെ നേതാവാണ്.
അബൂഹുറൈറയില് (റ) നിന്നു നിവേദനം: അദ്ദേഹം പറയുന്നു. തിരുമേനി (സ) പറഞ്ഞു: അല്ലാഹു ഈ സമൂഹത്തിന് അവരുടെ മതകാര്യങ്ങള് സമുദ്ധരിക്കാന് ഓരോ നൂറ്റാണ്ടിനു തുടക്കത്തിലും ഒരാളെ നിയമിക്കും. മറ്റൊരുറിപ്പോര്ട്ടില് ഇങ്ങനെ കാണാം: 'എന്റെ കുടുംബത്തില്പെട്ട ഒരാളെ നിയോഗിക്കും' ഈ ഹദീസുദ്ധരിച്ച ശേഷം മഹാനായ ഇമാം അഹ്മദ് ബ്നു ഹന്ബല് (റ) പറയുന്നു: ഒന്നാം നൂറ്റാണ്ടില് അതിനു അനുയോജ്യനായി വന്ന വ്യക്തി ഉമര്ബിന് അബ്ദില് അസീസാണ്. രണ്ടാം നൂറ്റാണ്ട് പരിശോധിച്ചപ്പോള് ഞാന് കണ്ട വ്യക്തി മുഹമ്മദ് ബ്നു ഇദ്രീസു ശാഫിഈ (റ)ആണ്.
(ഥബഖാത്തു ശാഫിഇയ്യ അല് കുബ്റാ ലി സ്സുബ്കി 1 /195-200 )
താനൊരു ഖുറൈശിയാണെന്നത് കൊണ്ട് തന്നെ മഹാനവര്കള് തിരുനബിയുടെ കുടുംബത്തെ (അഹ്ലുബൈത്തിനെ) അതിയായി സ്നേഹിക്കുകയും ആദരിക്കുകയും തദ്വിഷയത്തില് തന്നെ ആക്ഷേപിച്ചവര്ക്ക് വായടപ്പന് മറുപടി നല്കുകയും ചെയ്തിരുന്നു. ഒരിക്കല് അദ്ദേഹം പറഞ്ഞു:
'ഞാന് അഹ്ലു ബൈത്തിനെ സ്നേഹിക്കുന്നത് റാഫിളികളുടെസ്വഭാവമാണെന്നുണെ്ടങ്കില്മനുഷ്യ ഭൂത ലോകം മുഴുവന് ഞാന് ഒരു റാഫിളിയാണെന്ന് സാക്ഷ്യം നിന്നുകൊള്ളട്ടെ.'
'ഞാന് അഹ്ലു ബൈത്തിനെ പ്രേമിക്കുന്നത് എന്റെ കുറ്റമാണെങ്കില് ആ തെറ്റില് നിന്നു ഞാനൊരിക്കലും മോചനം ചോദിക്കുന്നില്ല' തുടങ്ങി നിരവധി അറബി കവിതാ ശകലങ്ങളിലൂടെ മറുപടി നല്കുന്നുണ്ട്.
മഹാനായഇമാം ശാഫി (റ) തന്റെ ജീവിതത്തില് നേരിട്ട മറ്റൊരാരോപണമാണ് അദ്ദേഹം അലവിയ്യ വിഭാഗക്കാരുടെ പക്ഷം ചേര്ന്നു. അവരുടെ നേതാവ് അബ്ദുല്ലാഹിബ്നുല് മഹ്ളില്ഹസനില് മുസന്നബ്നുഹുസൈനിസ്സിബ്തിയുടെപക്ഷത്തെക്കാള് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന്. യമനില് അദ്ദേഹം കൈവരിച്ച സ്ഥാനമാനങ്ങളിലും നേട്ടങ്ങളിലും അസൂയ പൂണ്ട ചില ദോശൈകദൃക്കുകളുടെ ജല്പനങ്ങള് മാത്രമായിരുന്നു ഇത്. അവര് ഹാറൂന് റഷീദിന്റെ സാന്നിധ്യത്തില് വെച്ച് ഇങ്ങനെ പറഞ്ഞപ്പോള് ബഗ്ദാദില് ഖലീഫയായ അദ്ദേഹം യമനിലെ തന്റെ ഗവര്ണര്ക്ക് കത്തെഴുതി. അതില് അലവിയ്യ വിഭാഗത്തിന്റെ വിനാശത്തെ കുറിച്ച് സൂചിപ്പിക്കുകയും എന്നിട് അവര്ക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുക്കുന്ന ശാഫിഇമാമിനെ മറ്റു അലവിയ്യക്കാരുടെ കൂടെ ഇരുമ്പുചങ്ങലകളില്ബന്ധിച്ചുകൊണ്ടുവരാന് ആവശ്യപ്പെടുകയും ചെ#്തു.
ഹാറൂന്റഷീദിന്റെ ദര്ബാറിലെത്തിയ അലവിയ്യ വിഭാഗത്തിലെ ഓരോരുത്തരെയും വിളിച്ച് കൊലപ്പെടുത്തി. തന്റെ ഊഴിവും കാത്തിരുന്ന ശാഫി (റ)അല്ലാഹുവിനോട് പ്രാര്ഥിച്ചു:
ദയാലുവായ നാഥാ, ഈ വിധികളില് നിന്നോട് ദയ ചോദിക്കുന്നു.
????? ?? ???? ????? ????? ???? ??? ?? ????????
ഹാറൂന് റഷീദിന്റെ സാന്നിധ്യത്തിലെത്തിയ അദ്ദേഹം ഖലീഫയോട് സലാം ചൊല്ലി. എന്നിട്ടവര് തമ്മില് ഒരു നീണ്ട സംഭാഷണം നടത്തി. അങ്ങിനെ ശാഫി (റ) ന്റെ വൈജ്ഞാനിക പ്രാവിണ്യം ഗ്രഹിച്ച ഖലീഫ പല വിഷയങ്ങളെയും കുറിച്ച് ചോദിച്ചു. അവസാനം അദ്ദേഹത്തോട് ഉപദേശം തേടി. ശാഫി (റ) അവിടെ വെച്ച് ചിന്തനീയമായ വിഷയങ്ങളെ കൊണ്ട് നീണ്ട ഒരുപദേശം നല്കി. അങ്ങനെ അദ്ദേഹം രക്ഷപ്പെട്ടു.
(ത്വബഖാത്ത്. മുഖദ്ദിമത്തു കിതാബില് ഉമ്മ്)
ഗ്രന്ഥങ്ങള്
ശാഫിഈ മദ്ഹബിന്റെ ഇമാമായ മഹാനവര്കള് ആ മദ്ഹബില് പ്രസിദ്ധമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പ്രധാനമായും കര്മശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള് വിരചിതമായത്. ഉമ്മ്, അമാലില് കുബ്റ, ജലാഉസ്സഗീര്, മുഖ്ത്വസറുല് ബുല്ഖൈനി, മുഖ്ത്വസറുല് ബുവൈഥി, മുഖ്ത്വസറുല് മുസ്നി, മുഖ്ത്വസറുല് റബീഅ് എന്നിവയാണ് കൃതികള്. കര്മശാസ്ത്ര നിദാനശാത്രത്തില് ആദ്യം വിരചിതമായ രിസാല ശാഫി (റ)യുടെ കൃതിയാണ്.
????? ????? ?? ????? ?? ????? ???? ???? ???????
വഫാത്
ഹിജ്റ 198 മുതല് 204 ല് വഫാതാകുന്നത് വരെ മഹാനവര്കള് ഈജിപ്തിലാണ് ജീവിച്ചിരുന്നത്. ജനങ്ങള്ക്ക് അധ്യാപനം നല്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിനു ചില രോഗങ്ങള് കാരണം ജോലികള് അവസാനിപ്പിക്കേണ്ടി വന്നു. തന്റെ ശിഷ്യനായ മുസ്നി (റ) ഒരു ദിവസം സന്ദര്ശിച്ചു സുഖവിവരങ്ങളന്വേഷിച്ചു. അപ്പോള് അദ്ദേഹംതന്റെ അവസാന നിമിഷങ്ങള് അടുത്തു എന്നതിനുള്ള ചില വാചകങ്ങള്പറഞ്ഞു പറഞ്ഞു. അങ്ങിനെ ഹിജ്റ 204 റജബ് മാസം വെള്ളിയാഴ്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. നഫീസത്തുല് മിസ്രിയ്യ (റ)മഹാനവര്കളുടെ പേരില് മയ്യിത്ത് നിസ്കരിച്ചിട്ടുണ്ട്. ഈജിപ്തില് ഖുനഫതുസ്സുഗ്റായിലെ .......... എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് മറമാടപ്പെട്ടു. ഇന്നവിടം തുര്ബതു ശാഫിഈ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പേരില് ധാരാളം അനുശോചനകാവ്യങ്ങള് വിരചിതമായിട്ടുണ്ട്.
(മുഖദ്ദിമ അല് ഉമ്മ്)