ലോകത്ത് ഏറ്റവും കൂടുതല് അനുയായികള് ഉള്ള ഹനഫി മദ്ഹബിന്റെ ഇമാമാണ് ഇമാം അബൂഹനീഫത്തുന്നുഅ്മാനു ബ്നു സാബിതുബ്നു സൂഥി അത്തൈമി. ഹിജ്റ 80 ല് ജനിച്ച അദ്ദേഹം അവസാന കാലത്ത് വഫാതായ നിരവധിസ്വഹാബികളെ കണ്ടിട്ടുണെ്ടങ്കിലും അവരില് നിന്ന് റിപ്പോര്ട്ടുകള് ചെയ്തതായി പ്രബലമായ രേഖകളില് കാണുന്നില്ല. മഹാനായ അനസ് ബ്നുമാലിക് (റ) നെ അദ്ദേഹം കൂഫ സന്ദര്ശിച്ചപ്പോള് അബൂഹനീഫ (റ) അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഖുര്ആന്, ഹദീസ്, ഉസൂലുല് ഫിഖ്ഹ്, ഇല്മുല് കലാം തുടങ്ങിയവയില് അവഗാഹം നേടിയ അദ്ദേഹം കച്ചവടത്തില്വളരെ പുരോഗതി നേടി. പരമ്പരാഗതമായി ലഭിച്ച പട്ട് കച്ചവടം നടത്തിയ അദ്ദേഹത്തിനു പട്ടവസ്ത്രം ഉദ്പാദിപ്പി#്കുന്ന ഫാക്ടറിയും വലിയ നിക്ഷേപവും ഉണ്ടായിരുന്നു. ഹദീസ് പണ്ഡിതനായ ഇമാം ശഅബാനിയാണ് അദ്ദേഹത്തെ വൈജ്ഞാനിക ലോകത്തേക്ക വഴി നടത്തിയത്. മഹാനവര്കള് തന്നെ പറയുന്നു: ഒരു ദിവസം ഞാന് ശഅബാനിയുടെ അടുത്തു കൂടെ നടന്നു പോകുമ്പോള് എവിടേക്കാണ് എന്ന് ചോദിച്ചു. അങ്ങാടിയിലേക്കാണ് എന്നു പറഞ്ഞപ്പോള് കച്ചവടത്തിനു പോകുന്നതിനു പകരം പണ്ഡിത സദസ്സുകളിലേക്ക് പോയാലെന്താണ് എന്ന് ചോദിച്ചു. ഞാന് പറഞ്ഞു; പണ്ഡിത സദസ്സിലേക്കും ഇടക്ക് പോവാറുണ്ട്. നീ അശ്രദ്ധ കാണിക്കരുത്. നിന്നില് ഞാന് ഒരു പ്രതാപം കാണുന്നു. അതിനാല് നീ വൈജ്ഞാനിക മേഖലകളില് വെട്ടിത്തിളങ്ങണം എന്നദ്ദേഹമെന്നെ ഉപദേശിച്ചു. ഇത് എന്റെ ജീവിതത്തില് വലിയ മാറ്റത്തിനു കാരണമായിട്ടുണ്ട്.
ഇല്മുല് കലാമില് അദ്ദേഹം നേടിയ പ്രാവീണ്യം കൊണ്ട് ഇസ്ലാമിനെതിരെ ഇല്മുല്കലാമിന്റെ ആളുകള് ഉന്നയിച്ചിരുന്ന വാദങ്ങളുടെമുനയൊടിച്ചു. കച്ചവടത്തിലും വ്യക്തിജീവിതത്തിലും അതീവ സൂക്ഷ്മത പാലിച്ച അദ്ദേഹം തന്റെ സമ്പത്ത് കൊണ്ട് ധാരാളം ദാനധര്മങ്ങള് നിര്വ്വഹിക്കുകയും പാവങ്ങളായ ശിഷ്യഗണങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു. തന്റെ പ്രധാന ശിഷ്യനായിരുന്ന ഇമാം അബൂ യൂസുഫിന്റെ കുടുംബത്തെ അദ്ദേഹംസഹായിച്ചിരുന്നുവെന്ന് അബൂയൂസ്ഫ് തന്നെ പറഞ്ഞിട്ടുണ്ട്.
അനിതര സാധാരണ ധൈര്യമുള്ള വ്യക്തിയായ അദ്ദേഹം 52 വര്ഷം ഉമവി കാലഘട്ടത്തിലും 18 കൊല്ലം അബ്ബാസി കാലത്തും ജീവിച്ചിട്ടും അധഇകാരത്തിന്റെഅപ്പക്കഷ്ണങ്ങള്ക്ക് വേണ്ടി ശ്രമിച്ചിരുന്നില്ല. മാതര്വുമല്ല, അബ്ബാസി ഖലീഫയായിരുന്ന മന്സൂര്അദ്ദേഹത്തെ ഖാളിയാക്കാന് ഉദ്ദേശിച്ചപ്പോള് അതിന് കീഴ്പെട്ടില്ല. അത് കാരണം ചാട്ടവാറിന്റെ പ്രഹരം ഏല്ക്കേണ്ടി വരികയും ജയില്വാസം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. (സീറു അഅ്ലാമുന്നുബലാഅ്) 70,000 ത്തോളം തവണ ഖുര്ആന് ഖത്മ് തീര്ത്തിട്ടുണ്ട്. അദ്ദേഹം ജയിലില് വെച്ചാണ് കൂടുതല് ഓതിയത്. (അല്ബിദായ, സീറു അഅലാമിന്നുബലാഅ്)
ഗുരുശിഷ്യ•ാര്
അബൂ ഹനീഫുടെ പ്രധാന ഗുരുവര്യന്ഹമ്മദാബ്നു സുലൈമാണ്. അബ്ബാസ് (റ) ന്റെ പ്രധാന ശിഷ്യനായിരുന്ന അ•ാഉബ്നു അബീ റവാഹയില്നിന്നു ഹദീസ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എന്നാല്അദ്ദേഹത്തില് നിന്ന് ധാരാളം ആളുകള്റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഖുറാസാനി പണ്ഡിതനായ ഇബ്റാഹീമുബ്നു ത്വഹ്മാന്, ഇസ്ഹാഖുല് അസ്റഖ്, ഇസ്മാഈല്ബ്നു യഹ്യസ്സുയൂഥി, അയ്യൂബ് ബ്നു ഹാനിഅ് തുടങ്ങി നിരവധി പണ്ഡിതര് അദ്ദേഹത്തില്നിന്നു നിവേദനം ചെയ്തിട്ടുണ്ട്.
തന്റെ പ്രധാന ശിഷ്യ•ാരായ അബൂയൂസുഫും മുഹമ്മദുമാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക ലോകത്തെ പിന്തലമുറക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ #ായിരക്കണക്കിനു ഫത്വകള്അവര്ക്രോഡീകരിച്ചു. നിരവധി ശിഷ്യഗണങ്ങളോ ലോകത്തിന്റെ അഷ്ഠദിക്കുകളിലേക്കയച്ചു. ഖാദില് ഖുദാത്ത് എന്നറിയപ്പെടുന്ന അബൂയൂസുഫ് കിതാബുല്ആഥാര്, ഇഖ്തിലാഫുത്താബീ ഹനീഫ അബീ ലൈല, അര്റുദ്ദആലാസിയറില് ഔസാഇ, കിതാബുല് ഖറാജ് എന്നിവയില് തന്റെ ഗുരുവിന്റെ ധാരാളം ഫത്വകള്ക്രോഡീരിച്ചിട്ടുണ്ട്. അല്മ്പ്സൂത്വ, അല്ജാമിഉസ്സഗീര്, അല്ജാമിഉല് കബീര്, അസ്സിയറുസ്സഗീര്, വല്കബീര് എന്നിവയാണ് മുഹമ്മദ് ബ്നു..... രചിച്ച പ്രധാന ഗ്രന്ഥങ്ങള്.
പണ്ഡിത വചനങ്ങള്
അബൂഹനീഫ (റ)യെ കുറിച്ച് പ്രശംസിച്ചു ധാരാളം മഹാരഥ•ാര് പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. മഹാനായഇമാം ശാഫി (റ) പറയുന്നു: ലോകസമൂഹം കര്മ്മശാസ്ത്ര വിഷയങ്ങളില് അബൂ ഹനീഫയെ അവലംബിക്കണം. മാലിക് (റ) നോട് താങ്കള് അബൂഹനീഫ (റ)യെ കണ്ടിട്ടുണേ്ടാ എന്നു ചോദിക്കപ്പെട്ടപ്പോള് അതെ, നിന്നോഈ കല്തൂണ് സ്വര്ണമാണെന്ന് അദ്ദേഹം വാദിച്ചാല് ആഏ വാദം തെളിവുകളുദ്ധിരിച്ച് സ്ഥിരപ്പെടുത്താന് അദ്ദേഹത്തിനു സാധിക്കും.
അസദ് ബ്നു .... (റ) പറയുന്നു: ഇശാഅ് നമസ്കരിച്ച വുളൂഅ് കൊണ്ട് 40 കൊല്ലം അദ്ദേഹം സുബ്ഹി നമസ്കരിച്ചിട്ടുണ്ട്.
ഖാളി അബൂയൂസുഫ് പറയുന്നു: ഓരോ ദിവസവും ഒരു റകഅത്തില് അദ്ദേഹം ഖുര്ആന് ഖത്മ് തീര്ക്കുമായിരുന്നു. (സിയര്അഅലാമുന്നുബലാഅ്)
കിതാബുകള്
മുസ്നദ്
ഫിഖ്ഹുല് അക്ബര്
അല് മഖാരിജ്
(......)
വഫാത്:
ഹിജ്റ 150 ല് വഫാത്തായ അദ്ദേഹം ജയിലില്വെച്ച് സ്വാഭാവിക മരണമാണ് വരിച്ചതെന്ന് ചിലര്പറയുമ്പോള് മറ്റുചിലരുടെ അഭിപ്രായത്തില് അദ്ദേഹത്തിനു വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞിട്ടുണ്ട്. 80 മുതല്150 വരെ ജീവിച്ച അദ്ദേഹത്തിനു 70 വയസ്സുണ്ട്. ബഗ്ദാദില് വഫാതായ അദ്ദേഹത്തിന്റെ പേരില് 6 തവണയായി ആയിരക്കണക്കിനാളുകള് നിസ്കരിച്ചിട്ടുണ്ട്. ബഗ്ദാദില് ഖബറടക്കപ്പെട്ട അദ്ദേഹത്തിന്റെ മഖ്ബറ ഇന്ന് വളരെ പ്രസിദ്ധമാണ്.
അവലംബം:
സിയറു അഅലാമുന്നുബലാഅ്
ബിദായ വന്നിഹായ
ഷദറാത്തു ദ്ദഹബി