രോഗം, യാത്ര, ആര്ത്തവം

രോഗിയുടെ വ്രതം
''നിങ്ങളില് ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില് അവന് വേറൊരു ദിവസം നോമ്പ് നോറ്റു വീട്ടട്ടെ''(2-185)
രോഗം കാരണം ശരീരത്തിന് ഗുരുതരമായ പ്രയാസം നേരിടുമ്പോള് മാത്രമേ നോന്വുപേക്ഷിക്കാനാവൂ. നോമ്പനുഷ്ടിച്ചാല് ഒരവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുകയോ ശരീരത്തിന് ഹാനി സംഭവിക്കുകയോ രോഗം മൂര്ച്ചിക്കുമെന്ന് വിശ്വസ്തനായ ഒരു ഡോക്ടര് പറയുകയോ ചെയ്താലാണ് നോമ്പുപേക്ഷിക്കല് അനുവദനീയമാവുക.
*ഇടവിട്ടുളള രോഗമാണെങ്കില് രാത്രി നിയ്യത്ത് ചെയ്യല് നിര്ബന്ധമാണ്. രോഗമുണ്ടായാല് നോമ്പ്വസാനിപ്പിക്കാം.
രോഗം കാരണമായി നോമ്പ് മുറിക്കുമ്പോള് രോഗി ആനുകൂല്യത്തെ കരുതല് നിര്ബന്ധമാണ്. പ്രഭാതം വരെ ഇതു കൂടാതെ നിയ്യത്ത് വെക്കാതിരിക്കുന്നത് കുറ്റകരമാണ്.
യാത്രക്കാരന്റെ വ്രതം
നിങ്ങളില് ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില് അവന് വേറൊരു ദിവസം നോമ്പ് നോറ്റു വീട്ടട്ടെ(2-185)
നിബന്ധനകള്
*ദീര്ഘദൂര യാത്രയായിരിക്കണം(ഏകദേശം 132കി .മി)
*അനുവദനീയമായ യാത്രയായിരിക്കണം.
*പ്രഭാതത്തിന് മുമ്പ് സ്വദേശത്തിന്റെ അതിര്ത്തി കടക്കണം.
*യാത്രക്കാരനും നോമ്പവസാനിപ്പിക്കുമ്പോള് ആനുകൂല്യം പരിഗണിച്ചാണെന്ന് കരുതല് നിര്ബന്ധം.
*യാത്രാനുകൂല്യം മാത്രമാണ് ലക്ഷ്യമെങ്കില് നോമ്പൊഴിവാക്കല് അനുവദനീയമല്ല.
*യാത്ര വിഷമമില്ലെങ്കില് നോമ്പ് സുന്നത്തും വിഷമമുണെ്ടങ്കില് നോമ്പുപേക്ഷിക്കല് ഉത്തമവുമാണ്.
*റമളാന് വ്രതം മാത്രമല്ല, നേര്ച്ച, പ്രായശ്ചിത്തം,ഖളാഅ് തുടങ്ങിയ നിര്ബന്ധ നോമ്പുകള്ക്കും ആനുകൂല്യം ബാധകമാണ്.
*നോമ്പുകാരനായിരിക്കെ സ്വദേശത്ത് തിരിച്ചെത്തിയാല് നോമ്പ് മുറിക്കല് നിഷിദ്ധം
*ഉദയാസ്തമയം വ്യത്യാസമുള്ള നാട്ടിലേക്ക് യാത്ര ചെയ്യുന്നവന്റെ നോമ്പും പെരുന്നാളും നാട്ടിനനുസരിച്ചായിരിക്കണം.
രക്ത സ്രാവം
രക്ത സ്രാവമുളള സ്ത്രീക്ക് ആര്ത്തവ പ്രസവ ഘട്ടങ്ങളില് സ്ത്രീക്ക് ലഭിക്കുന്ന ഇളവുകള് ബാധകമല്ല. അവള്ക്ക് നിസ്കാരവും നോമ്പും നിര്ബന്ധം തന്നെയാണ്. ഇംസാക്ക്
ഇംസാക്ക് എന്നാല് ഭാഷാര്ഥം 'പിടിച്ചു നില്ക്കല് 'എന്നാണ്.
സാങ്കേതികാര്ഥം നോമ്പില്ലെങ്കിലും പകല് സമയത്ത് നോമ്പുകാരനെപ്പോലെ കഴിയുക എന്ന്.
ലക്ഷ്യം :നോമ്പിന്റെ മഹത്വ സംരക്ഷണം.
മാനദണ്ഡം: ഏതെങ്കിലും ഒരു കാരണത്താല് നോമ്പ് ഒഴിവാക്കല് അനുവദനീയമായവര്ക്കിത് സുന്നത്തും നോമ്പൊഴിവാക്കല് നിഷിദ്ധമായവര്ക്കിത് നിര്ബന്ധവുമാണ്.
ഇംസാക്ക് നിര്ബന്ധമുളളവര്:
(1)അകാരണമായി നോമ്പ് മുറിച്ചവര്
(2)നോമ്പിന് നിയ്യത്ത് ചെയ്യാന് മറന്നവര്
(3)പ്രഭാതമായില്ലെന്നു കരുതി ഭക്ഷണം കഴിച്ച് നോമ്പ് നഷ്ടപ്പെട്ടവര്
സുന്നത്തുളളവര്
നോമ്പിന്റെ പകല് സമയത്ത് പുതുതായി മുസ്ലിമാവുകയോ പ്രായ പൂര്ത്തിയാവുകയോ ഭ്രാന്ത് സുഖപ്പെടുകയോ ചെയ്തവര്.യാത്ര അവസാനിക്കുകയോ രോഗം മാറുകയോ ചെയ്തത് പകലാണെങ്കില് ബാക്കി സമയം ഇംസാക്ക് സുന്നത്തുണ്ട്.