പൂര്ണ രൂപം

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നോമ്പിനുള്ളത്.
1- നോമ്പുകാരന്
2- നിയ്യത്ത്
3- നിഷ്ഫലമാക്കുന്ന കാര്യങ്ങള് നിയന്ത്രിക്കല്
1- നോമ്പുകാരന്
നിബന്ധനകള്
ഒന്ന്: ബുദ്ധിയുണ്ടായിരിക്കുക
അപ്പോള് ബുദ്ധിയുള്ള അമുസ്ലിമിനും മതപരിത്യാഗം നടത്തിയവനും ലഹരി, ബോധക്ഷയം എന്നിവ സംഭവിച്ചവര്ക്കും നോമ്പ് നോറ്റു വീട്ടല് നിര്ബന്ധമാണ്.
രണ്ട്: പ്രായപൂര്ത്തിയായിരിക്കല്
കുട്ടികള്ക്ക് നോമ്പ് നിര്ബന്ധമില്ല.
മൂന്ന്: ആരോഗ്യമുണ്ടായിരിക്കുക
നോമ്പെടുക്കാനാവാത്ത രോഗമോ വാര്ദ്ധക്യമോ ഉള്ളവര്ക്ക് നോമ്പ് നിര്ബന്ധമില്ല. രോഗം മാറിയശേഷം നോറ്റുവീട്ടല് നിര്ബന്ധമാണ്.
മുകളില് പറഞ്ഞ മൂന്നു നിബന്ധകളോടെ നോമ്പ് നിര്ബന്ധമാണ്. എന്നാല്, നോമ്പു സ്വീകാര്യമാവാന് മുസ്ലിമാവുക, വകതിരിവുണ്ടായിരിക്കുക, ആര്ത്തവ-പ്രസവ രക്തങ്ങളില് നിന്നും ശുദ്ധിയുണ്ടായിരിക്കുക എന്നീ നിബന്ധനകള് മാത്രം മതി
2 നിയ്യത്ത്
കര്മ്മങ്ങള് നിയ്യത്ത് കൊണേ്ട സ്വീകാര്യമാവൂ(ഹദീസ്)
'' വര്ഷത്തെ നിര്ബന്ധമായ വ്രതത്തില് നിന്നുള്ള നാളത്തെ നോമ്പ് അല്ലാഹു തആലാക്ക് വേണ്ടി ഞാന് നോറ്റ് വീട്ടുവാന് കരുതി'എന്നാണ് നിയ്യത്തിന്റെ പൂര് രൂപം.
ഫര്ള് നോമ്പിന്റെ നിയ്യത്ത് രാത്രി തന്നെയാവല് നിര്ബന്ധമാണ്.
രാത്രി സൂര്യനസ്തമിച്ചതു മുതല് പ്രഭാതം വരെയാണിതിന്റെ സമയം.ഓരോ നോമ്പിനും ഓരോ നിയ്യത്ത് വീതമാണ് വേണ്ടത്.നിയ്യത്തിന് ശേഷം പ്രഭാതത്തിന് മുമ്പ് ഭോജനം,സ്ത്രീ പുരുഷ സംസര്ഗം എന്നിവ അനുവദിനീയമാണ്.
(3)നിഷ്ഫലമാക്കുന്ന കാര്യങ്ങള്
(1)സംസര്ഗം : സംസര്ഗം കാരണം നോമ്പ് നിഷ്ഫലമാകുന്നതാണ്.സ്പര്ശനം,ചുംബനം,സഹശയനം എന്നിവയില് സ്ഖലിച്ചാലും നോമ്പ് മുറിയും.മറയോടെ ചുംബിക്കുക,സ്വപ്നം,ലൈംഗിക ചിന്ത,ദര്ശനം തുടങ്ങിയ കാരണങ്ങളാല് സ്ഖലിച്ചാല് നോമ്പ് മുറിയുന്നതല്ല.അറിയാതെയോ നോമ്പ് കാരനാണെന്നത് മറന്നോ ബലാല്ക്കാരമായോ സംഭോഗം സംഭവിച്ചാല് നോമ്പ് നിഷ്ഫലമാകുന്നതല്ല.
(2)ഛര്ദ്ദി
ഉണ്ടാക്കിഛര്ദ്ദിക്കല്,തലച്ചോറില് നിന്നോ നെഞ്ചില് നിന്നോ എടുത്ത കഫം വായയുടെ ബാഹ്യാതിര്ത്തിയില് നിന്നും വിഴുങ്ങല് എന്നിവ നോമ്പ് നിഷ്ഫലമാക്കുന്നതാണ്.
(3)അന്യ വസ്തുവിന്റെ പ്രവേശനം
മന:പൂര്വ്വം ഖരവസ്തുക്കള് വല്ലതും ഉളളിലേക്കെത്തിയാല് നോമ്പ് ബാഥ്വിലാകുന്നതാണ്.
''വുളു മുറിയുന്നത് വല്ലതും പുറത്ത് കടന്നാലാണെങ്കില് നോമ്പ് മുറിയുന്നത് വല്ലതും അകത്ത് കടന്നാലാണ്''(ബൈഹഖി)
ഖരമെന്നു പറയാനാവാത്ത വാസന,രുചി തുടങ്ങിയവ കാരണം നോമ്പ് മുറിയുന്നതല്ല.
രോമ കൂപങ്ങളിലൂടെ വല്ലതും അകത്ത് കടന്നാലും നോമ്പ് ബാത്വിലാകില്ല. പുകവലി കാരണം നോമ്പ് ബാത്വിലാകും. ഇത് തന്നെയാണ് നജസായ ഉമിനീര് വിഴുങ്ങിയാലും മുങ്ങിക്കുളിക്കു മ്പോള് വെളളം അകത്ത് കടന്നാലുമുളള വിധി.
നോമ്പിന്റെ സമയം സുബ്ഹി മുതല് സൂര്യാസ്തമയം വരെയാണ്.