വൈജ്ഞാനിക ദീനീ പ്രബോധന പ്രവര്ത്തന രംഗത്തെ നൂതന ആശയങ്ങളുമായി പ്രവാസികളായ എസ്.കെ.എസ്.എസ്.എഫ് പ്രവര്ത്തകര് രംഗത്ത്.കേരള മുസ്ലിംകള്ക്കിടയില് ഒരു പരിച യപ്പെടുത്തലിന് അനിവാര്യതയില്ലാത്ത പ്രസ്ഥാനമാണ് സമസ്ത യും പോഷകഘടകങ്ങളും
ഇ-ദഅ്വത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തി സംഘനടാ വാര്ത്തകളും സചിത്ര ഫീച്ചറുകളും ഖുര്ആന്, ഹദീസ് വചനങ്ങളുമടക്കം പ്രവര്ത്തകര്ക്കിട യിലേക്ക് ഇ-മെയില് വഴി എത്തിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് യാഹൂ ഗ്രൂപ്പ്. ലോകത്തിന്റെ നാനാദിക്കുകളിലുള്ള പ്രവാസി സുഹൃത്തു ക്കള്ക്ക് സംശയങ്ങള് പങ്കുവെക്കാനും സുന്നത്ത് ജമാഅത്തിന്റെ ആശയാദര്ശങ്ങള്ക്കനുസൃതമായ സുഹൃദ്ബന്ധങ്ങള് സ്ഥാപിക്കുവാനും ഗൂപ്പ് അവസരമൊരുക്കുന്നു. ജോലിത്തിരക്കി നിടയില് നാം വിസ്മരിച്ചു പോകുന്ന ഇസ്ലാമിക വിശേഷ ദിവസങ്ങളറിയാനും പ്രസ്തുത ദിനങ്ങളില് ആരാധനാനിമഗ്നരാ വാനുമുള്ള നിര്ദ്ദേശങ്ങളും മറ്റും പ്രവര്ത്തകരെ അറിയി ക്കുന്നു.
പ്രവാസി മലയാളികള്ക്കിടയില് സര്വ്വവ്യാപ കമായിക്കഴിഞ്ഞ ഗ്രൂപ്പ് ഇന്റര്നെറ്റ് അടക്കമുള്ള നൂതന സംവിധാനങ്ങള് ഉപയോഗിക്കുന്ന ധിഷണാശാലികളായ മലയാ ളികള്ക്കിടയില് , വിശിഷ്യാ പ്രവാസി സമൂഹത്തിനു നല്കുന്ന ആശ്വാസം ചെറുതല്ല.
ഗ്രൂപ്പില് അംഗമാവുന്നതിന്
എന്ന വിലാസത്തില് ഒരു മെയില് ചെയ്താല് മാത്രം മതി.
ഗ്രൂപ്പിലേക്ക് സന്ദേശങ്ങള് അയക്കേണ്ടത്
skssf@yahoogroups.com എന്ന അഡ്രസ്സിലാണ്.
ഗ്രൂപ്പ് സംബന്ധമായ സംശയങ്ങള്ക്ക്
myskssf@yahoo.com എന്ന അഡ്രസ്സിലേക്കാണ് മെയില് ചെയ്യേണ്ടത്.