ഇമാം അഹ്മദ് ബ്നുഹമ്പല്

ഹിജ് 164 ല് ജനിച്ച് ഹിജ് 241 ല് വഫാതായ അഹ്മദ്ബ്നു ഹമ്പല് () ഹമ്പലി മദ്ഹബിന്റെ ഉപജ്ഞാതാവാണ്. അബൂ അബ്ദില്ല അഹ്മദ്ബ്നു മുഹമ്മദിബ്നു ഹമ്പലി അദ്ദുഹലി അശ്ശീബാതി അല് മര്വസി എന്നാണ് പൂര് നാമം. ബഗ്ദാദിലെ പ്രസിദ്ധരായ പണ്ഡിതരില് പ്രധാനിയായ അദ്ദേഹം ഹദീസ് വിജ്ഞാനത്തിലാണ് തിളങ്ങിയതെങ്കിലും ഫിഖ്ഹിലും മറ്റു വിജ്ഞാനശാഖകളിലും അഗാധ പരിജ്ഞാനം നേടിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മര്വ് എന്ന പ്രദേശത്ത് നിന്ന് ബഗ്ദാദിലേക്ക് വന്നു. അവിടെ വെച്ചാണ് മാതാവ് അദ്ദേഹത്തെ ഹിജ് 164 ല് റബീഉല് അവ്വല് മാസം പ്രസവിച്ചത്.തന്റെ 3 ാം വയസ്സില് തന്നെ പിതാവ് മരണപ്പെട്ടതിനു ശേഷം മാതാവാണ് സംരക്ഷിച്ചത്.
(അല് ബിദായ വന്നിഹായ)
വിജ്ഞാനം
പ്രായപൂര്ത്തിയാകുന്ന കാലഘട്ടത്തില് അഹ്മദ്ബ്നു ഹമ്പല് () ഖാളി അബൂയൂസുഫിന്റെ പാഠശാലയിലേക്ക് പഠിക്കാന് പോയിരുന്നു. അതിനുശേഷം തന്റെ ശ്രദ്ധ ഹദീസ് മേഖലയിലേക്ക് തിരിക്കുകയും അതില് പ്രാവീണ്യം നേടുകയും ചെയ്തു. പതിനാറാം വയസ്സിലാണ് ഇതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടത്. ധാരാളം ശൈഖുമാര് അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ മാസ്റ്റര്പീസ് ഗ്രന്ഥമായ മുസ്നദു ഇമാം അഹ്മദില് അദ്ദേഹം നിവേദനം ചെയ്ത ശൈഖുമാരുടെ എണ്ണം 280 ലധികമുണ്ട്. (സിയറു അഅലാമിന്നുബലാഅ്)
ജീവിതത്തില് അഞ്ച് തവണ ഹജ്ജ് ചെയ്ത അദ്ദേഹം ഓരോ തവണയും പ്രമുഖരായ പണ്ഡിതരില് നിന്നു പഠിച്ചു. ഹി. 187ലും 191 ലും 196 ലും 197 ലും 198 ലും ഹജ്ജ് ചെയ്തിട്ടുണ്ട്. (അല്ബിദായ വന്നിഹായ) ബഗ്ദാദില് ജനിച്ച് അവിടെ തന്നെ വളര്ന്നു വിജ്ഞാനസമ്പാദനത്തിനു കൂഫ, ബസറ, മക്ക, മദീന, യമന്, ശാം, ജസീറ എന്നിവിടങ്ങളില് സന്ദര്ശിക്കുകയും സുഫ്യാനുബ്നു ഉയൈയ്, ഇബ്റാഹീമുബ്നു സഅദ്, യഹ്യബ്നു സഈദില് ഖഥ്ഥാന്, ഹശീമിബ്നു ബശീര്, മുഅ്തമിറുബ്നു സുലൈമാന്, ഇസ്മാഈലുബ്നു അലിയ്യ, വകീഉബ്നുല് ജര്റാഹ്, അബ്ദുര്റഹ്മാനുബ്നുല് മഹ്ദി എന്നിവരില് നിന്നെല്ലാം പഠിച്ചു.
ഹദീസ് പണ്ഡിതനായ ഇമാം അഹ്മദില് നിന്ന് നിരവധി പ്രമുഖര് ഹദീസ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. അബ്ദുര്റസാഖ് ബ്നു ഇമാം, യഹ്യബ്നു ആദം, അബുല് വലീദ്, ഹിശാമുബ്നു അബ്ദില് മാലികിത്വയാലിസീ തുടങ്ങിയവര് ഇവരില് പെടുന്നു. മഹാനായ ഇമാം ശാഫി (), ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്മുദി എന്നീ വിശ്വപ്രസിദ്ധരായ പണ്ഡിതരൊക്കെ അഹ്മദ് () ല് നിന്നു ഹദീസ്നിവേദനം ചെയ്തിട്ടുണ്ട്. (ശദറാത്തു ദ്ദഹബി)
മുസ്നദു ഇമാം അഹ്മദ്
വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമാണ് മുസ്നദ് ഇമാം അഹ്മദ്. വിജ്ഞാനലോകത്ത് പണ്ഡിതര്ക്ക് വലിയ അവലംബമാണിത്. ലക്ഷക്കണക്കിന് ഹദീസുകളില്നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത ഹദീസുകളാണ് ഇത്ലരേഖപ്പെടുത്തിയിട്ടുള്ളത്. ഹന്ബലുബ്നു ഇസ്ഹാഖ് () പറയുന്നു: (അഹ്മദ്ബ്നു ഹമ്പലില് നിന്ന് നേരിട്ട് പൂര്ണമായി മുസ്നദ് ഓതിയ ഒരാള്) അദ്ദേഹം ഒരിക്കല് ഞങ്ങളോട് പറഞ്ഞു: ഗ്രന്ഥം ഞാന് 750000 ഹദീസുകളില് നിന്നു പരിശോധിച്ചു ക്രോഡീകരിച്ചതാണ്. അദ്ദേഹത്തിന്റെ മകന് അബ്ദുല്ല പറയുന്നു: പിതാവിനോട് ഞാന് ഒരിക്കല് ചോദിച്ചു: വേറെ ഗ്രന്ഥങ്ങള് എഴുതാതെ മുസ്നദ് മാത്രം ക്രോഡീകരിക്കുന്നതില്താല്പര്യം കാണിച്ചത് എന്തുകൊണ്ടാണ്? അദ്ദേഹം പ്രത്യുത്തരം നല്കി: തിരുമേനി ()യുടെ തിരുചര്യയില് വല്ല എതിരഭിപ്രായവും ഉടലെടുക്കുകയാണെങ്കില്അതിന് മറുപടി ലഭിക്കുന്ന ഗ്രന്ഥം ലോകത്തുണ്ടാകാനാണ് ഞാനിതെഴുതുന്നത്.
(ത്വബഖാത്തുശാഫിഇയ്യ)
മുസ്നദിന്റെ പ്രത്യേകത അതില് സ്വഹാബത്തിന്റെ പേരുകളുടെ അക്ഷരമാലാക്രമത്തിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. 700 സ്വഹാബികളുടെ ഹദീസുകള് ഇതില്കാണാവുന്നതാണ്.
(ത്വബഖാത്തുശാഫിഇയ്യ)
പണ്ഡിതവചനങ്ങള്
ഇമാം അഹ്മദ്ബ്നു ഹമ്പലിനെക്കുറിച്ച നിരവധി പണ്ഡിതര് അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. അബ്ദുര്റസാഖ് എന്ന മഹാന് പറയുന്നു: അഹ്മദ്ബ്നു ഹമ്പലിനെക്കാള് സൂക്ഷ്മജ്ഞാനനെയും കര്മശാസ്ത്ര നിപുണനേയും ഞാന് കണ്ടിട്ടില്ല.
ഇബ്റാഹീമുല് ഹര്ബിയ്യ് പറയുന്നു: മുന്കാമികളുടെയും പിന്കാമികളുടെയും മൊത്തം വിജ്ഞാനം അഹ്മദ്ബ്നു ഹമ്പലിനു നല്കപ്പെട്ടത് പോലെയുണ്ട് . അബ്ദുര്റഹ്മാനുബ്നു മഹ്ദി പറയുന്നു: അഹ്മദ് ബനു ഹമ്പലിനെക്കാണുമ്പോള് സൂഫിയായ സുഫ്യാനുസ്സൗരിയെ ഓര്ക്കാറുണ്ട്. ഖുതൈബ പറയുന്നു: സുഫ്യാനുസ്സൗരി മരണപ്പെട്ടപ്പോള് സൂക്ഷ്മത നഷ്ടപ്പെട്ടു. ശാഫി () വഫാതായപ്പോള് ഹദീസുകള് നഷ്ടപ്പെട്ടു. ഇനി അഹ്മദ്ബ്നു ഹമ്പല് () മരണപ്പെടും. അന്നുമുതല് ലോകത്ത് പുത്തനാശയങ്ങള് പ്രത്യക്ഷപ്പെടും. (ത്ബഖാത്തുശാഫിഇയ്യ)
ബുഖരി () പറയുന്നു: അഹ്മദ്ബ്നു ഹമ്പല് ഖുര്ആന് വിവാദത്തില്അടി കിട്ടിയപ്പോള് ഞങ്ങള് ബസ്വറയിലായിരുന്നു. അപ്പോള് അബ്ദുല് വലീദുത്വയാലിസി പറയുന്നതായി കേട്ടു. ബനൂഇസ്രാഈലിലായിരുന്നു അഹ്മദ്ബ്നു ഹമ്പല് () ജീവിച്ചതെങ്കില് ഒരു മഹാത്ഭുതമാവുമായിരുന്നു. ബിശ്റുലര്ഹാഫി ()പറയുന്നു: ഉലയില് കാച്ചി ചുവന്ന മരതകക്കല്ലായി മാറിയപോലെയുണ്ടദ്ദേഹം. ഇസ്മാഈലുബ്നുല് ഖലീല് () പറയുന്നു: അഹ്മ്ദ്ബ്നു ഹമ്പല് ബനൂ ഇസ്രായഈലില് ജീവിച്ചിരുന്നെങ്കില് ഒരു നബിയാകുമായിരുന്നു. (അല് ബിദായ വന്നിഹായ )
ഒരുപാടു പണ്ഡിതര് ഇമാം അഹ്മദ്ബ്നു ഹമ്പലിനെ കുറിച്ച്, അദ്ദേഹത്തിന്റെ ചരിത്രവും മഹത്വും മറ്റു മേഖലകളും അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങള് തന്നെ എഴുതിയിട്ടുണ്ട്. ബൈഹഖി, അബൂ ഇസ്മാഈലുല്അന്സാരി, അബുല് ഫറജുബ്നുല് ജൗസി തുടങ്ങിയവരൊക്കെ അവരില് പെടുന്നു.
(ത്വബഖാത്തു ശാഫിഇയ്യ)
സൂക്ഷ്മത, തഖ്
തഖ്വയിലും സൂക്ഷ്മതയിലും മറ്റു ആളുകളെക്കാള് ഉന്നതസ്ഥാനീയനായിരുന്നു ഇമാം അഹ്മദ് (). തന്റെ പിതൃസഹോദരനായ ഇസ്ഹാഖ്ബ്നു ഹമ്പലി (ഹമ്പല് പിതാമഹനാണ്) ന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും പിന്നില് അവര് രാജാവിന്റെ ദാനങ്ങള് സ്വീകരിക്കുന്നത് കാരണം നിസ്കരിക്കുകയോ അവരോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസംഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന അദ്ദേഹം തന്ഞറെ ശിഷ്യരില് ഒരാളുടെ പക്കല് നിന്ന് അല്പം പൊടി കടം ആവശ്യപ്പെട്ടു. അദ്ദേഹം അതിന്റെ ആവശ്യം മനസ്സിലാക്കിയ അവര് അതുകൊണ്ട് വളരെ വേഗം ചപ്പാത്തി ഉണ്ടാക്കി കൊടുത്തയച്ചു. ഇത്ര വേഗത്തില് ചപ്പാത്തി ഉണ്ടാക്കി കൊടുത്തപ്പോള് അദ്ദേഹം എവിടുന്നതാണിത്ര വേഗം ഇതുണ്ടാക്കിയതെന്നന്വേഷിച്ചു. അവര് പറഞ്ഞു: സ്വാലിഹ് എന്ന മനുഷ്യന്റെ അടുപ്പ് തീ കനല് കെടാതെ നില്ക്കുന്നുണ്ടായിരുന്നു. അത് കൊണ്ടാണിത് ചുട്ടെടുത്തത്. അദ്ദേഹം രാജാവിന്റെ ഹദ് സ്വീകരിക്കുന്നവനായത് കൊണ്ട് അദ്ദേഹം ഭക്ഷിച്ചില്ല. (അല് ബിദായ വന്നിഹായ)
ഖുര്ആനും ഖല്ഖ് വാദവും അഹ്മദ്ബ്നു ഹമ്പലും ()
ഇസ്ലാമിക ചരിത്രത്തില് വലിയ വിവാദങ്ങള്ക്കും കോലാഹലങ്ങള്ക്കും വഴി വെച്ച ഒരു വിവാദമാണ് ഖുര്ആന് സൃഷ്ടിയാണെന്ന വാദം. ഖുര്ആന് സൃഷ്ടിയല്ലെന്ന് സുന്നത്തുല് ജമാഅത്തിന്റെ വാക്താക്കള് പറയുന്നു. വചന ശാസ്ത്രത്തില് പ്രാവീണ്യം നേടുകയും അബ്ബാസീ ഖലീഫയായിരുന്ന മഅ്മൂനിന്റെ പക്കല് ഉന്നതസ്ഥാനീയനുമായിരുന്ന അഹ്മദ് ബ്നു ദുആദ് എന്ന മുഅ്തസിലി പണ്ഡിതനാണിതിനു പിന്നില് കാര്യമായി പ്രവര്ത്തിച്ചത്. അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് മഅ്മൂനെ തന്റെ വശത്താക്കുകയും ഹിജ് 218 ാം വ്ഷം വിശ്വാസത്തിലേക്ക്ജനങ്ങളെ ക്ഷണിക്കുകയും അതിനു മഅ്മൂനെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ, മഅ്മൂന് ബഗ്ദാദിലെ തന്റെ പ്രതിനിധിയായ ഇസ്ഹാഖുബ്നു ഇബ്റാഹീമുല് ഗുസാഇക്ക് കത്തെഴുതി.
ജനങ്ങള് വിശ്വാസം മനസ്സിലാക്കിക്കൊടുക്കുകയും അതാണ് സത്യപാതയെന്ന് അവരെക്കൊണ്ട് അംഗീകരിപ്പിക്കുകയും അതിനെ അംഗീകരിക്കുന്നവര് മാത്രമേ യഥാര് സുന്നത്തിന്റെ വാക്താക്കളാവൂ എന്നും അല്ലാത്തവരൊക്കെ പിഴച്ചവരും ദീനില് നിന്ന് പുറത്തുപോയവരാണെന്നും പ്രചരിപ്പിക്കുവാനും കത്തില് നിര്ദേശം നല്കി.
ഇതുപ്രകാരം നിരവധി പണ്ഡിതരെ വിളിച്ച് അവരുടെ വിശ്വാസങ്ങളെ കുറിച്ച് അന്വേഷിച്ചു. തുടക്കത്തില് നിരവധി പേര് അതംഗീകരിച്ചില്ലെങ്കിലും വാളിനു മുന്നില് അവരെല്ലാം പത്തിമടക്കി. എന്നാല്, പരീക്ഷണത്തില് അടിപതറാതെ ഉറച്ചു നിന്നത് വളരെ ചുരുക്കമാണ്. ഇമാം അഹ്മദ് ബ്നു ഹമ്പല്, മുഹമ്മദ് ബ്നു നൂഹിബ്നു മൈമൂനില് ജുന്ദി അന്നൈസാബൂരി, നഈമുബ്നു ഹമ്മദില്ഖുസാഇ, അബൂ യഅഖൂബില് ബുവൈഥി എന്നീ നാലുപേര് മാത്രമാണ്. മുഹമ്മദ് ബ്നു നൂഹ് അഹ്മദ് () കൂടെ കൊട്ടാരത്തിലേക്ക് ബന്ധിതനായി കൊണ്ടുപോകുംവഴി മരണമടഞ്ഞു. അഹ്മദ് () അദ്ദേഹത്തിന്റെ പേരില് മയ്യിത്ത് നിസ്കരിച്ചു. നഈമുബ്നു ഹമ്മാദില് ഖുസാഈ ജയിലില് വെച്ചും അബൂ യഅ്ഖൂബില് ബുവൈഥി വാസിഖിന്റെ കാലത്തും ജയിലില്വെച്ചു മരണമടഞ്ഞു.
മഅ്മൂനിന്റെകൊട്ടാരത്തിലേക്ക് കൊണ്ടുപോകുംവഴി അഹ്മദ്ബ്നുഹമ്പല് () ഇങ്ങനെ പ്രാര്ഥിച്ചു: എന്നെ നീ മഅ്മൂനിന് കാണിച്ചു കൊടുക്കരുതേ.... അങ്ങനെ മഹാനവര്കള് എത്തും മുമ്പ് മഅ്മൂനിന്റെ മരണവാര്ത്ത കേട്ടു.
പിന്നീട് വന്നത് മുഅ്ത്വസിമായിരുന്നു. ജയിലില് ബന്ധിതയായി കിടന്നിരുന്ന അഹ്മദ് ()നെ ദിവസവും കൊട്ടാരത്തില് കൊണ്ടുവന്ന് പണ്ഡിതരുമായി വിഷയത്തില് സംവാദം നടത്തും. അവിടെ ഇബ്നു അബീ ദുആദും കൂട്ടരും ഉണ്ടാകും . ഖുര്ആന് സൃഷ്ടിയാണെന്നു വാദിക്കാന് വേണ്ടി അവര് നിരത്തുന്ന വികല ചിന്തകളെ ഖുര്ആനിന്റെയും ഹദീസിന്റെയും പിന്ബലത്തില് അദ്ദേഹം നിഷ്പ്രഭമാക്കും. വീണ്ടും അദ്ദേഹത്തെജയിലിലേക്ക് ആനയിക്കപ്പെടും. ഒരുദിവസം ഇരുള്മുറ്റിയ മുറിയില് അദ്ദേഹത്തെ ബന്ധിതനാക്കി. കൈകാലുകള് ബന്ധിക്കപ്പെട്ടിനാല് നടക്കാന് സാധിച്ചിരുന്നില്ല. അദ്ദേഹം സംഭവം വിവരിക്കുന്നുണ്ട്: അങ്ങനെ, ഞാന് അംഗസ്നാനം ചെയ്യാനുദ്ദേശിച്ചു. ഇരുട്ടില് ഞാന് കൈ നീട്ടി. എന്റെ കൈ ഒരു പാത്രത്തില് തടയുകയും അതിലുണ്ടായിരുന്ന വെള്ളം കൊണ്ട് വുളൂ എടുക്കുകയും ഖിബ് ഏതെന്ന് തോന്നിയ ഭാഗത്ത് തിരിഞ്ഞ് നിസ്കരിക്കുകയും ചെയ്തു. പ്രഭാതത്തില് ഞാന് നോക്കുമ്പോള് ഞാനിരുന്നത് ഖിബ്ലയുടെ ഭാഗത്ത് തന്നെയായിരുന്നു. അല്ലാഹുവിന് സ്തുതി.
ദിനേനെ തെളിവ് കൊണ്ടവര് സംവാദം നടത്തിയാലും അതിനെല്ലാം ഉരുളക്കുപ്പേരിപോലെ മറുപടി നല്കി. അപ്പോള് അവര് ഖലീഫയെ തങ്ങളുടെ വശത്ത് ചേര്ത്തു ഇമാമിനെതിരെ തിരിച്ചുവിട്ടു. അവര് ഖലീഫയോട് പറഞ്ഞു: അങ്ങ് ചോദിച്ചിട്ടും ആവശ്യപ്പെട്ടിട്ടും ഉത്തരം പറയാത്ത, ഇതംഗീകരിക്കാത്ത അഹ്മദ്ബ്നു ഹമ്പല് പിഴച്ചവനും സത്യനിഷേധിയുമാണ്. ഇതുകേട്ട മുഅ്തസിം അദ്ദേഹത്തെ ചാട്ടവാര് കൊണ്ട് ശ്തമായി പ്രഹരിക്കാന് കല്പിച്ചു. ഓരോ അടിയേല്ക്കുമ്പോഴും ബിസ്മില്ലാഹ് എന്നും എന്നും ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി എന്നും അല് ഖുര്ആനു കലാമുല്ലാഹ് ഗൈറു മഖ്ലൂഖ് എന്നും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ചിലയവസരങ്ങളില് ചമ്മട്ടികൊണ്ടുള്ള കഠിനമായ പ്രഹരമേറ്റ് മഹാനവര്കള്ക്ക് ബോധക്ഷയം സംഭവിക്കാറുണ്ടായിരുന്നു. ഒരുദിവസം ബോധം തെളിഞ്ഞപ്പോള് ഒരു മുറിയില് ചെങ്ങലക്കെട്ടുകളൊക്കെ അഴിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അന്ന് ഹി. 221 ലെ 25ാം നോമ്പായിരുന്നു. ഖലീഫയുടെ വീട്ടില് നിന്നും ബഗ്ദാദിലെ ഗവര്ണറായിരുന്ന ഇസ്ഹാഖ് ബ്നു ഇബ്റാഹീമിന്റെ വീട്ടിലേക്ക് സ്ഥലം മാറ്റപ്പെട്ട ദിവസം നോമ്പുകാരനായിരുന്ന അഹ്മദ്ബ്നു ഹമ്പലിന് നോമ്പുതുറക്കാന് അല്പം പൊടിഭക്ഷണം കൊടുത്തു. അത് വാങ്ങാതെ അന്ന് അദ്ദേഹം നോമ്പ് പൂര്ത്തിയാക്കി.
മുഅ്തസ്വിമിന്റെ കൊട്ടാരത്തില് വെച്ച് അടി ലഭിക്കുന്ന ഒരവസരത്തില് അദ്ദേഹത്തിന്റെ ഉടുമുണ്ട് അഴിഞ്ഞുവീഴാന് തുടങ്ങി. ബന്ധിയായ അദ്ദേഹത്തിനു അത് മുറുക്കിയെടുക്കാന് സാധിക്കുമായിരുന്നില്ല. തന്റെ നഗ്നത ജനങ്ങള്ക്കുമുന്നില് വെളിവാകുമെന്നു പേടിച്ച മഹാനവര്കള് ഇങ്ങനെ പ്രാര്ഥിച്ചു:
സഹായമഭ്യാര്ഥിക്കുന്നവരുടെ സംരക്ഷകനും ലോകതമ്പുരാനുമായ നാഥാ.. ഞാന് നിന്റെ സത്യമാര്ഗത്തിന് വേണ്ടിയാണ് നിലനില്ക്കുന്നതെന്ന് നീ അറിയുന്നുവെങ്കില് എന്റെ നഗ്നത ഒരിക്കലും പിച്ചിച്ചീന്തരുതേ..... അതോടെ അദ്ദേഹത്തിന്റെ വസ്ത്രം താഴെ വീഴാതെ അവിടെതന്നെ ഉറച്ചു നിന്നു. (അല്ബിദായ വന്നിഹായ, ഥബഖാത്തു ശാഫിഇയ്യ)
അദ്ദേഹത്തിന്റെ മകന് സ്വാലിഹ് () പറയുന്നു: വിഷയത്തില് പിടിക്കപ്പെട്ടു പൂര്ണമായി മോചിതനാവുന്നത് വരെ 18 മാസം അദ്ദേഹം ജയിലില് വസിച്ചിട്ടുണ്ട്.
(ഥബഖാത്തിശ്ശാഫിഇയ്യ)
ഇങ്ങനെ ഒരു നീണ്ട പരീക്ഷണ ഘട്ടം തന്റെ ജീവിതത്തില് തരണം ചെയ്യേണ്ടി വരുമെന്ന് മഹാനവര്കള്ക്ക് മുന്കൂട്ടി സൂചന ലഭിച്ചിരുന്നു. ബൈഹഖി നിവേദനം ചെയ്യുന്ന ഒരുഹദീസില് റബീഅ് എന്നവര് പറയുന്നു: ഈജിപ്തില് നിന്ന് ശാഫി () എന്റെ കൈവശം അഹ്മബ്ദ്ബ്നു ഹമ്പലിനു ഒരു കത്ത് കൊടുത്തയച്ചു. സുബ്ഹി നിസ്കരിച്ച് ഇരിക്കുള്ഞാന് കത്ത് കൊടുത്ത്. നീ അത് വായിച്ചോ എന്നദ്ദേഹം ചോദിച്ചപ്പോള് ഇല്ല എന്നു ഞാന് മറുപടി നല്കി. അദ്ദേഹം കത്തു വായിച്ചു കരയാന് തുടങ്ങി. ഞാന് ചോദിച്ചു: എന്താണ് കത്തില് പറയുനനത്? അവിടുന്ന് പറഞ്ഞു: ശാഫി () തിരുമേനി ()യെ ഉറക്കത്തില് കാണുകയും തിരുമേനി () ഇങ്ങനെ കല്പ്പിക്കുകയും ചെയ്തു'നിങ്ങള് അഹ്മദ് ബ്നു ഹമ്പലിന് ഒരു കത്തെഴുതണം. എന്റെ സലാം അദ്ദേഹത്തോട്പറയുകയും വേണം. പിന്നീട് നിങ്ങള് ഖുര്ആന് സൃഷ്ടിയാണെന്ന് പറയുമ്പോള് ചില പരീക്ഷണങ്ങള് നേരിടേണ്ടി വരും. അപ്പോള് ഒരിക്കലും അതിന് സമ്മതിക്കരുതെന്നും അങ്ങനെ ചെയ്താല് അവരുടെ മഹത്വം അന്ത്യനാള് വരെ ഉയര്ത്തും എന്നും കത്തില് പറയണം.' റബീഅ് പറയുന്നു: അപ്പോള് ഞാന് ചോദിച്ചു; ഇതൊരു സന്തോഷവാര്ത്തയാണല്ലോ. ഇത് കേട്ടപ്പോള്അദ്ദേഹം ധരിച്ചിരുന്ന ഒരു വസ്ത്രം എനിക്ക് ഊരിത്തന്നു. ശാഫി ()യുടെ അടുത്തേക്ക് മടങ്ങിപ്പോയപ്പോള് ഖമീസ് കഴുകിയവെള്ളം കൊണ്ട് ബര്ക്കത്തെടുക്കാന് അദ്ദേഹം ചോദിച്ചു.
(അല്ബിദായ, ഥബഖാത്തുശ്ശാഫിഇയ്യ)
വഫാത്ത്
ഇത്രയേറെ പരീക്ഷണവും ത്യാഗങ്ങളും സഹിച്ച ജീവിതം ഹിജ് 241 റബീഉല് അവ്വലില് വെള്ളിയാഴ്ച മരണമടഞ്ഞു. ജീവിതത്തില് ഒരുപാട് അമാനുഷിക പ്രവര്ത്തനങ്ങള് (കറാമത്തുകള്) കാണിച്ച അദ്ദേഹം മരണാനന്തരവും അത് പ്രകടമായി. ലക്ഷക്കണക്കിനാളുകള് അഹ്മദ് () ന്റെ പേരില് ജനാസ നിസ്കരിച്ചു.ബൈഹഖി ഹാകിമില്നിന്നും ഉദ്ധരിക്കുന്നതില് ഇങ്ങനെ കാണാം: അബൂബക്കര് അഹ്മദ്ബ്നു കാമില്മുഹമ്മദ്ബ്നു യഹ്സ്സന്ജാനിയില് നിന്നും കേട്ടതായി പറയുന്നു: അബ്ദുല് വഹാബുല് വര്റാഖ് പറയുന്നു: ജാഹിലിയ്യ കാലഘട്ടത്തിലും ഇസ്ലാമമിക കാലഘട്ടത്തിലും അഹ്മദ് ബ്നു ഹമ്പലിന്റെ ജനാസയില് പങ്കുകൊണ്ട ജനം വേറൊരു ജനാസയിലും പങ്കെടുത്ത വിവരം ഞങ്ങള്ക്ക് കിട്ടിയിട്ടില്ല. മാത്രവുമല്ല, അദ്ദേഹം വഫാത്തായ അന്ന് 20 ലക്ഷം ജൂത ക്രിസ്ത്യ മജൂസികള് മുസ്ലിമായിട്ടുണ്ട്.
(അല് ബിദായ വന്നിഹായ, സിയറു അഅ്ലാമിന്നുബലാഅ്, ഥബഖാത്തുശാഫിഇയ്യ)