അബു ഹുറയ്റ(റ)യ്ക്ക് അല്ലാഹുവിനെ കാണുവാനുള്ള ആഗ്രഹം വളരെയധികം വര്‍ധിച്ചു. അദ്ദേഹത്തിന്‍റ്റെ സന്ദര്‍ഷകര്‍ അദ്ദേഹത്തിന്‍റ്റെ അസുഖം മാറുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പക്ഷേ അദ്ദേഹം അല്ലാഹുവിനോട് ഇപ്പ്രകാരം അപേക്ഷി ച്ചു, "ഓ അല്ലാഹ്, ഞാന്‍ നിന്നെ കാണുവാന്‍ വളരെയധികം ഇഷ്ടപെടുന്നു. എന്നെ കാണുവാനും നീ വളരെയധികം ഇഷ്ടപ്പെടണേ".
ഹിജ്ര അന്‍പത്തിഒന്‍പതാം വര്‍ഷം, തന്‍റ്റെ എഴുപത്തിഎട്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ കബറടക്കിയത് അനുഗ്രഹീത സ്ഥലമായ 'അല്‍ ബഖീ' യിലാണ്. കബറടക്കത്തിനു ശേഷം തിരികെ പോകും വഴി ആളുകള്‍, അദ്ദേഹം പ്രവാചകനെ(സ്വ) കുറിച്ചു പഠിപ്പിച്ചു കൊടുത്ത ഹദീസുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.
അക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "അദ്ദേഹത്തിന് എങ്ങനെ അബു ഹുറയ്റ എന്ന് പേര്' കിട്ടി?". ഇതു കേട്ട അബു ഹുറയ്റ(റ)യുടെ ഒരു സുഹൃത്ത് പറഞ്ഞു, "ഇസ്ലാമില്‍ വരുന്നതിന്മുന്‍പ് അദ്ദേഹത്തിന്‍റ്റെ പേര് 'അബ്ദ് ഷംസ്' എന്നായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം പ്രവാചകന്‍ അദ്ദേഹത്തെ 'അബ്ദ് അര്‍റഹ്മാന്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് മൃഗങ്ങളോട് വളരെയധികം കാരുണ്യമായിരുന്നു. അദ്ദേഹത്തിന് ഒരു പൂച്ചയുണ്ടായിരുന്നു. എന്നും അതിന് ഭക്ഷണം കൊടുക്കുകയും, കൂടെ കൊണ്ട് നടക്കുകയും, കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ പൂച്ച അദ്ദേഹത്തിന്‍റ്റെ നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തിന്‍റ്റെ കൂടെ നടന്നു. അങ്ങനെ അദ്ദേഹത്തിന്‍റ്റെ പേര്' അബു ഹുറയ്റ എന്നായി. അബുഹുറയ്റ എന്നു വെച്ചാല്‍ 'പൂച്ചകുഞ്ഞിന്‍റ്റെ പിതാവ്' എന്നാണര്‍ത്ഥം. അല്ലാഹു അദ്ദേഹത്തോട് സംതൃപ്തനാകട്ടെ."