ഒരു ദിവസം ഒരാള്‍ അബൂബക്കര്‍ സിദ്ദിഖിനെ(റ) ചീത്ത പറയുകയായിരുന്നു. പ്രവാച കന്‍ (സ) തങ്ങള്‍ വളരെ ആകാംക്ഷയോടെ, ചെറു പുന്‍ചിരിയോട് കൂടി, ഇതു നോക്കിയി രിന്നു. അബൂബക്കര്‍ സിദ്ദിഖ് (റ) കുറേ നേരം, ഒന്നും തിരിച്ചു പറയാതെ ക്ഷമയോടെ കേട്ട്‌കൊണ്ടിരുന്നു. വളരെ നേരത്തിനു ശേഷവും അയാള്‍ നിര്‍ത്തുന്നില്ല. സഹികെട്ട അബൂബക്കര്‍ (റ) തിരിച്ച് എന്തോ മറുപടി പറഞ്ഞു. ഇതു കണ്ട പ്രവാചകന്‍ (സ), വളരെ വിഷമത്തോടുകൂടി അവിടെ നിന്നും എഴുന്നേറ്റുപൊയി.
അബൂബക്കര്‍ (റ) ഉടനെ പ്രവാചകന്‍റ്റെ പുറകേ ചെന്ന്‌ന്നു. അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു. "ഓ അല്ലാഹുവിന്‍റ്റെ പ്രവാചകനെ, ആ മനുഷ്യന്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, അങ്ങ് ഒന്നും പറഞ്ഞില്ല. പക്ഷേ, ഞാന്‍ തിരിച്ച് മറുപടി പറഞ്ഞപ്പോള്‍ അങ്ങു വിഷമത്തോട്കൂടി അവിടെ നിന്നും എഴുന്നേറ്റ് പോയി."
അപ്പോള്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ (സ) ഇപ്പ്രകാരം പറഞ്ഞു, "നിങ്ങള്‍ മറുപടി പറയാതെ ഇരുന്നപ്പോളെല്ലാം, നിങ്ങള്‍ക്കു വേണ്ടി ഒരു മാലാഖ നിങ്ങളോടൊപ്പം ഇരുന്നു മറുപടി പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ മറുപടി പറയുവാന്‍ തുടങ്ങിയപ്പൊള്‍ ആ മാലാഖ നിങ്ങളെ വിട്ടു പോകുകയും, പകരം ഒരു സാത്താന്‍ നിങ്ങള്‍ക്ക് കൂട്ടായി വന്നിരിക്കുകയും ചെയ്തു."
എന്നിട്ട് റസൂല്‍ (സ) പറഞ്ഞു "ഓ, അബുബെക്കര്‍. ഈ മൂന്ന് കാര്യങ്ങള്‍ ഉറച്ച സത്യങ്ങള്‍ ആണ്.
1. ഒരു മനുഷ്യന്, മറ്റൊരാള്‍ മുഖേന എന്തെങ്കിലും വിഷമം നേരിടുകയും, അത് അയാള്‍ (അല്ലാഹുവിന്‍റ്റെ പ്രീതിക്കു വേണ്ടി മാത്രം) ക്ഷമിക്കുകയുമാണെങ്കില്‍, അല്ലാഹു അയാളെ ആദരിക്കുകയും, അയാള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യും.
2. ഒരു മനുഷ്യന്‍, തന്‍റ്റെ ഉറ്റവരുമായിട്ടുള്ള ബന്തം നിലനിര്‍ത്തുന്നതിനുവേണ്ടി, പരിശ്രമിക്കുന്നു. അതിനായി അയാള്‍ അവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ അല്ലാഹു അയാള്‍ക്കു സമ്രിധി നല്‍കും.
3. ഒരു മനുഷ്യന്‍, തന്‍റ്റെ ധനം വര്‍ധ്ധിപ്പിക്കുന്നതിനായി യാചന നടത്തുകയാണെ ങ്കില്‍, അല്ലാഹു അയാളുടെ ധനം കുറയ്ക്കും."
- മിഷ്കാഹ്, മുസ്നാദ് അഹമ്മദില്‍ നിന്നും അബു ഹുറയ്റ (റ) നിവേദനം ചെയ്യപെട്ടത്