ഇമാമു ദാരില് ഹിജ്റ എന്ന പേരില് അറിയപ്പെടുന്ന അബൂ അബ്ദില്ല മാലിക്ബ്നു അനസ് ബ്നു മാലിക് ബ്നു അബീ ആമിറില് ഹാരിസ് (റ). നാല് മദ്ഹബുകളില് നിന്ന് മാലികി മദ്ഹബിന്റെ ഉപജ്ഞാതാവാണ്. ആലിയ ബിന്തു ശരീകില് അസ്ദിയ്യഎന്ന മഹതിയാണ് അവരുടെ മാതാവ്. നീണ്ട ശരീര പ്രകൃദതിക്കാരനെങ്കിലും ഗനഘാംഭീര്യം തോന്നിപ്പിക്കുന്നവരായിരുന്നു. ജനനവര്ഷത്തില് അഭിപ്രായ വ്യത്യാസം കാണുന്നുവെങ്കില് അതില് പ്രബലമായ അഭിപ്രായം തിരുമേനി (സ) യുടെ സേവകനായിരുന്ന അനസ് (റ) ന്റഎ വഫാത് വര്ഷമായ ഹിജ്റ 93 ല് ആകുന്നു.
(സീറു അഅ്ലാമിന്നുബലാഅ്)
ചെറുപ്രായത്തിലോ വിജ്ഞാനമേഖലയിലേക്ക് ശ്രദ്ധ ഊന്നിയ മാലിക് (റ)പ്രമുഖരായ നിരവധി താബിഉകളെ തൊട്ട് നിവേദനം ചെയ്തിട്ടുണ്ട്. നാഫിഅ്, സഈദുല് മഖ്ബുരി, ആമിറുബ്നു അബ്ദില്ലാഹിബ്നിസ്സുബൈര്, ഇബ്നു മുന്കദിര്, സുഹ്റി, അബ്ദുല്ലാഹിബ്നു ദീനാര് തുടങ്ങിയവര് അവരില് ചിലര് മാത്രം. വിശ്വപ്രസിദ്ധവും ആദ്യമായി ഹദീസ് ശാസ്ത്രത്തില് ക്രോഡീകൃതവുമായ അദ്ദേഹത്തിന്റെ മുവഥയില് ആരില് നിന്നെല്ലാം ഹദീസുകള് നിവേദനം ചെയ്തിട്ടുണ്ട് എന്ന് പണ്ഡിതര് അദ്ദേഹത്തിന്റെ ചരിത്രം വിശദീകരിക്കുന്നിടത്ത് സവിസ്തരം വിശദീകരിക്കുന്നുണ്ട്. ഇമാം ദഹബി (റ) തന്റെ സിയറുഅഅലാമുന്നബലാഇല് ഓരോരുത്തരില് നിന്ന് എത്ര ഹദീസുകള് നിവേദനം ചെയ്തിട്ടുണെ്ടന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.മലാകില് നിന്ന് പ്രശസ്തരായ ഒരുപാട് ഉലമാക്കള് ഹദീസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. സുഫ്യാനുബ്നു ഉയൈയ്ന, സുഫ്യാനുസ്സൗരി, ശുഅ്ബ, ഇബ്നുല് മുബാറക്, അഖ്സാഇബ്നു മഹ്ദി, ഇബ്നു ജുഫൈദ്, ലൈസ്, ശാഫി, സുഹ്റി തുടങ്ങിയവരൊക്കെ അദ്ദേഹത്തില് നിന്ന് നിവേദനം ചെയ്തതായി നമുക്ക് കാണാവുന്നതാണ്. (അല് ബിദായ വന്നിഹായ)തന്റെ ഗുരുവര്യരായ അബൂ സുഹൈല്, യഹ്യബ്നു അബീകസീര് സുഹ്റി, യഹ്യബ്നു സഈദ്, യസീദുബ്നുല് ഹാദ്, സൈദ് ബ്നു അബീ ഉനൈ, ഉമറുബ്നു മുഹമ്മദ് ബ്നു സൈദ് തുടങ്ങിയവരും അദ്ദേഹത്തില് നിന്നു നിവേദനം ചെയ്തവരില്പെടുന്നു. (സിയറു അഅലാമിന്നുബലാഅ്) ഇമാം ബുഖാരി (റ) പറയുന്നു: ഹദീസ് ശാസ്ത്രത്തില് ഏറ്റവും അസഹ്ഹായ സനദ് (പരമ്പര)മാലിക് (റ) നാഫിഇല് നിന്നും .......
ജ•ം കൊണ്ട് തന്നെ ലോകത്തെ നടുക്കിയ മഹാനവര്കള് താന് ബന്ധപ്പെട്ടവ മേഖലയിലൊക്കെ വെട്ടിത്തിളങ്ങിയിട്ടുണ്ട്. (ശദറാതുസ്സഹാബ). അദ്ദേഹം ഒരിക്കല് പറയുകയുണ്ടായി : ഞാനൊരിക്കലും ഉലമാക്കള് ഞാന് വിധിപറയാന് അര്ഹനാണെന്ന് അംഗീകാരം നല്കിയിട്ടല്ലാതെ ഞാനൊരു ഫത്വയും നല്കിയിട്ടില്ല.
മാത്രവുമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് തന്റെ വിജ്ഞാന സദസ്സിലേക്ക് ആളുകള് ഒഴുകി എത്താറുണ്ടായിരുന്നു. അബൂഹുറൈറ (റ) റിപ്പോര്ട്ട് ചെയ്യുന്ന ഒരു ഹദീസ് തിര്മുദിയില് ഇങ്ങനെ കാണാം. (ഹദീസ് നമ്പര് 2604) ജനങ്ങള് വിജ്ഞാന സമ്പാദനത്തില് ഒട്ടകപ്പുറങ്ങളില്സഞ്ചരിക്കും. അന്നവര് മദീനയുടെ പണ്ഡിതനെയല്ലാതെ അനുയോജ്യനായ ഒരാളെയും അവര് എത്തിക്കുകയില്ല. ഈ ഹദീസ് ഹസനാണെന്നു തിര്മുദി പറഞ്ഞിട്ടുണ്ട്. ഇബ്നു ഉയൈയ്നയില് നിന്നു ആ പണ്ഡിതന് മാലിക് (റ) ആണെന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (അല് ബിദായ വന്നിഹായ)
ഒരിക്കല് ശാഫി (റ) പറഞ്ഞു: അബു ഹനീഫ (റ) യുടെ അസ്ഹാബില് മുഹമ്മദ് ബ്നു ഹസന് എന്നോട് ചോദിച്ചു: ഞങ്ങളുടെ ഇമാമായ അബൂഹനീഫയാണ് നിങ്ങളുടെ ഉസ്താദായ ഇമാം മാലിക് ആണോ ഏറ്റവും വലിയ പണ്ഡിതന്? ഞാന് ചോദിച്ചു: നിങ്ങള് നിശ്പക്ഷമായിട്ടാണോ വിലയിരുത്തുന്നത്? അതെ എന്നദ്ദേഹം മറുപടി പറഞ്ഞു. അപ്പോള് ഞാന് ചോദിച്ചു: ഖുര്ആനില് അഗാധ പാണ്ഡിത്യം ഇവരില് ആര്ക്കുണ്ട്, നിങ്ങളുടെ ഉസ്താദ് എന്നദ്ദേഹം പറഞ്ഞു. ഹദീസില് ആരാണെന്ന എന്റെ രണ്ടാം ചോദ്യത്തിനും സ്വഹാബികളുടെ അഭിപ്രായങ്ങളില് ആരാണ് അഗാധജ്ഞാനി എന്ന മൂന്നാം ചോദ്യത്തിനും ഒന്നാം മറുപിട അദ്ദേഹം ആവര്ത്തിച്ചു. അപ്പോള് ഞാന് പറഞ്ഞു: ഇനി ഖിയാസ് മാത്രമേ അവശേഷിക്കുന്നുള്ളു. അതാണെങ്കില് മുന്ചൊന്ന കാര്യങ്ങള് അടിസ്ഥാനപ്പെടുത്തിയുമായിരിക്കും. (ശദറാത്തുദ്ദഹബ്)
പ്രവാചകപ്രേമി
ഇമാം മാലിക് (റ)ന്റെ ചരിത്രം ഉദ്ധരിക്കപ്പെടുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ നബിയോടുള്ള അനുരാഗത്തെക്കുറിച്ചും സ്നേഹാദരങ്ങളെ കുറിച്ചും പണ്ഡിതര്വിശദമായി സംസാരിക്കുന്നത് കേള്ക്കാം. തിരുമേനി (സ)യുടെ ഹദീസുകള് നിദവേദനം ചെയ്യാന് ഉദ്ദേശിക്കുമ്പോള്ശരീരം കുളിച്ചു വൃത്തിയാക്കുകയും നല്ല വസ്ത്രങ്ങള് ധരിക്കുകയും സുഗന്ധവസ്തുക്കള് ഉപയോഗിക്കുകയും ചെയ്തിരുന്നു. മാലിക് (റ) തന്റെ വാര്ധക്യകാലത്ത് പോലും മദീനയുടെ മണ്ണിലൂടെ വാഹനം കയറാതെ നഗ്നപാദനായിട്ടാണ്ട നടക്കാറുണ്ടായിരുന്നത്. തിരുമേനിയുടെ തിരുഗാത്രം അടക്കം ചെയ്യപ്പെട്ട മദീനയുടെ മണ്ണിലൂടെ ഞാനൊരിക്കലും വാഹനംകയറി സഞ്ചരിക്കുകയില്ല എന്നദ്ദേഹം പറയാറുണ്ടായിരുന്നു. (ശദറാത്ത്, അല് ബിദായത്തു വന്നിഹായ) അധികരാത്രിയിലും തിരുമേനിയെ സ്വപ്നം കാണാതിരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇത്പോലെ മഹത്തായ വ്യക്തിത്വത്തിനുടമയായിരുന്നുവദ്ദേഹം. രോഗികളെ സന്ദര്ശിക്കുകയും മയ്യിത്ത് പരിപാലനത്തില് പങ്കെടുക്കുകയും ജനങ്ങളുമായുള്ള സര്വ്വ ഇടപാടുകളുംയഥാവിധി കൊടുത്തുവീട്ടുകയും ചെയ്തിരുന്നു. (സിയറു അഅലാമുന്നബലാഅ്, ശദറാത്ത്)
വിശ്വാസ കാര്യങ്ങളിലും മതവിധികളിലും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം എതിരാളികളെ വ്യക്തവും യുക്തവുമായ മറിപടികള് കൊണ്ട് ഇരുത്തിക്കളയുമായിരുന്നു. ഒരാള് വന്നു മഹാനവര്കളോട് ഒരിക്കല് ചോദിച്ചു ?????? ??? ????? ????? എന്നിടത്ത് പരാമൃഷ്ടമായ ഇസ്തിവാഅ് എങ്ങിനെയാണ്. ആ ചോദ്യം കേട്ട് അദ്ദേഹം ദേഷ്യപ്പെട്ടു തലതാഴ്ത്തിയിരുന്ന് ഒരു കൊള്ളിക്കഷ്ണം ചതക്കാന് തുടങ്ങി. പിന്നെ തല ഉയര്ത്തി കൊള്ളിക്കഷ്ണം വെലിച്ചെറിഞ്ഞ് പറഞ്ഞു അത് (ഇസ്തിവാഅ്) അചിന്തനീയവും അറിയ്പെടാത്തതും അത് വിശ്വസിക്കല് നിര്ബന്ധവും അതിനെക്കുറിച്ച് ചോദിക്കല് നവീന ചിന്തയുമാണ്. നീ#ി ഒരു നവീനവാദഗതിക്കാരനാണെന്നു ഞാന് വിചാരിക്കുന്നു. ഇത് പറഞ്ഞു അദ്ദേഹത്തെ പുറത്താക്കാന് ഉത്തരവിട്ടു. (സിയറു അഅ്ലാമുന്നുബലാഅ്)
നാളെ മഹ്ശറയില് ചില മുഖങ്ങള് (മുഅ്മിനീങ്ങളുടെ) അല്ലാഹുവിനെ ദര്ശിക്കുന്നതായിരിക്കും എന്ന സൂക്തത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള് മനുഷ്യന്റെ രണ്ട് കണ്ണ് കൊണ്ട് തന്നെയാണതെന്നും അവിടെ ?????എന്നാല് പ്രതിഫലം പ്രതീക്ഷഇക്കുന്ന വരവായിരിക്കും എന്ന അര്ഥം ശരിയല്ലെന്നും അവിടുന്ന് ഉത്തരം നല്കി, ഇങ്ങനെ വൈജ്ഞാനികി ലോകത്ത് വേറിട്ടൊരു വ്യക്തിയായിരുന്നു അദ്ദേഹം. അതാണ് ഇമാം ശാഫി (റ) പറഞ്ഞത് ഉലമാക്കളിലെ നക്ഷത്രമാണ് ഇമാം മാലിക് (റ).
പരീക്ഷണങ്ങള്
ചില സത്യങ്ങള് പുറത്ത് പറഞ്ഞത് കൊണ്ട് ഖലീഫമാരില് നിന്ന് ചില പരീക്ഷണങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്നു സഅദ് തന്റെ ത്വബഖാതുല് കുബ്റയില് പറയുന്നു: മാലിക് (റ) നോട് ഖലീഫമാര് സംശയങ്ങള് ചോദിക്കുകയും കാര്യങ്ങള് ചര്ച്ച ചെയ്യുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള് സ്വീകരിക്കുകയും ചെയ്തപ്പോള് ചില അസൂയാലുക്കള് അദ്ദേഹത്തെക്കുറിച്ച് ജഅ്ഫര് ബ്നു സുലൈമാന് ഗവര്ണ്ണറായപ്പോള് ഇങ്ങനെ ചെന്നുപറഞ്ഞു. നിങ്ങളുടെ ബൈഅത്ത് മാലിക് (റ) അംഗീകരിക്കുന്നില്ല. കാരണം, അദ്ദേഹം നിര്ബന്ധിക്കപ്പെട്ടവന്റെ ഥലാഖ് അംഗീകരിക്കുന്നവനല്ല. ഇത് കേട്ട ജഅഫര് കോപിതനാവുകയും മാലിക് (റ) നെ വിളിച്ചുവരുത്തി കാര്യമന്വേഷിക്കുകയും തന്റെ നിലപാടില് ഉറച്ചു നിന്ന അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിക്കുവാനും ചാട്ടവാര് കൊണ്ട് പ്രഹരിക്കുവാനും കല്പ്പിച്ചു. പക്ഷേ, ഇതിനു ശേഷവും അല്ലാഹു അദ്ദേഹത്തെ ഉന്നതസ്ഥാനീയനാക്കി. (സിയറു അഅലാമുന്നബലാഅ്)
അദ്ദേഹത്തെക്കുറിച്ച് ഗ്രന്ഥങ്ങള് രചിച്ചവര്
ലോകപ്രശസ്ത പണ്ഡിതനായ ഇമാം മാലിക് (റ) നെ കുറിച്ച് ധാരാളം ഗ്രന്ഥങ്ങള് രചിക്കപ്പെട്ടിട്ടുണ്ട്. ഖാളി ഇയാള് (റ) പറയുന്നു: അബൂ അബ്ദില്ലാഹിത്തുസ്തരി, അബുല് ഹസനുബ്നു ഫിഹ്രില് മിസ്റി, ജഅഫര് ബ്നു മുഹമ്മദുല് ഫിര്യാബി, അബൂ ബിശ്റു ദൂലാബി, അബു മുഹമ്മദ്ബ്നുല് ജാറൂദ്, അബു ഇസ്ഹാഖ് ബ്നു ശൈബാന്, ഖാളി അബൂബക്കറുല് അബ്ഹരി, ഖാളി അബ്ദുല് ഫള്ലുല് ഖുശൈരി, ഹാഫിള് അബൂ അബ്ദില്ലാഹില് ഹാകിം തുടങ്ങി നിരവധി മഹാ•ാര് ഇമാം മാലിക് (റ)നെ കുറിച്ച് മഹത്വങ്ങള് എഴുതി ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ രചനകള്
മഹാനവര്കള് ധാരാളം വിഷയങ്ങളെ കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്. ഖദ്റ്ഖളാഅ്, നക്ഷത്രങ്ങളും ചന്ദ്രന്റെ സഞ്ചാരപഥങ്ങളും, തഫ്സീര് എന്നീ വിഷയങ്ങളിലും പല ഖലീഫമാര്ക്കും ഉന്നത വ്യക്തികള്ക്കും സന്ദര്ഭോജിതം എഴുതിയ കത്തുകള്, കിതാബുസ്സിര്റ്, രിസാലതുന് ഉ#ിവ്ഡഅവ്ളിയത്ത് എന്നിവയും പ്രധാന കൃതികളാണ്.
(സിയറു അഅലാമിന്നുബലാഅ്)
വഫാത്ത്
ഹിജ്റ 179 ല് റബീഉല് അവ്വല് 14നു രാവിലെയാണ് മാലിക് (റ) വഫാത്തായത്. ഇബ്നു അബീ സന്ബര്, ഇബ്നു കിനാന എന്നിവര് മയ്യിത്ത് കുളിപ്പിക്കുകയും മകനായ യഹ്യ, എഴുത്തുകാരനായ ഹബീബും മയ്യിത്ത് കുളിപ്പിക്കാന് സഹായിക്കുകയും ചെയ്തു. മദീനയിലെ ബഖീഇല് അദ്ദേഹം മറമാടപ്പെട്ടു. ഇന്നും ധാരാളം ആളുകള് അദ്ദേഹത്തിന്റെ മഖ്ബറ സിയാറത്തുചെയ്യുന്നു. നിരവധി അനുശോചന കവിതകള്അതദദ്ദേഹത്തെക്കുറഇച്ച് രചിക്കപ്പെട്ടിട്ടുണ്ട്.
(സിയറു അഅലാമിന്നുബലാഅ്)