ഇസ്ലാമിക് സെന്ററിലാണ് വിദ്യാര്ഥികള്ക്കായുള്ള ഹോസ്റ്റല് പ്രവര്ത്തിക്കുന്നത്. സമൂഹത്തിലെ വിദ്യാര്ഥികള്ക്ക് കുറഞ്ഞ ചെലവില് താമസ സൗകര്യമൊരുക്കുക യാണ് ഈ പദ്ധതിയിലൂടെ സംഘടനയുടെ ലക്ഷ്യം. ഇസ്ലാമിക് സെന്ററിന്റെ മൂന്ന് നിലകളിലായി ഹോസ്റ്റലു കള് പ്രവര്ത്തിക്കുന്നു. നിലവില് നൂറിലേറെ വിദ്യാര്ഥികള് ഇന്നിവിടെ താമസിച്ച് തങ്ങളുടെ വിദ്യാസപര്യയില് മുഴുകി യിരിക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്ഥികളുടെ ആത്മീയ പുരോഗതിക്കും തസ്കിയത്തിനുമായി പ്രത്യേക പദ്ധതികള് ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല് അവര്ക്ക് പ്രത്യേക മതപഠനക്ലാസുകള് സംഘടിപ്പിക്കപ്പെ ടുന്നു. കൃത്യതയും കണിശതയുമാണ് ഈ ഹോസ്റ്റലിനെ മറ്റുള്ളവയില് നിന്ന് വ്യത്യസ്തമാക്കുന്നത്.