അബുല് ഹസന് അലിയ്യുബ്നു ഇസ്മാഈലുബ്നു ഇസ്ഹാഖ് എന്നാണ് അദ്ദേഹത്തിന്റെ പൂര്ണനാമം. ഇദ്ദേഹം പ്രമുഖ സ്വഹാബിവര്യന് അബൂമൂസല് അശ്അരി(റ)യുടെ പരമ്പരയില് പെട്ടവരാണ്. ഹിജ്റ 260ല് ബസ്വ്റയില് ജനനം.
മുഅ്തസിലീ നേതാവായിരുന്ന അബൂ അലിയ്യില് ജുബ്ബാഈയാണ് പ്രധാന ഗുരുനാഥന്. പ്രഭാഷണം, സംവാദം തുടങ്ങിയ മേഖലകളില് പ്രഗത്ഭന്. തനിക്ക് പ്രഭാഷണ കഴിവ് ഇല്ലാത്തതിനാല് തന്റെ പകരം സംവാദങ്ങള്ക്കെല്ലാം അശ്അരി(റ)യെയായിരുന്നു ജുബ്ബാഈ അയക്കാറ്. ഗുരുനാഥന് മുഅ്തസിലീ ആശയക്കാരനായതിനാല് അശ്അരി(റ)യും തുടക്കത്തില് ഇതേ ചിന്താഗതിക്കാരനായിരുന്നു. സുദീര്ഘമായ നാല്പതു വര്ഷം അദ്ദേഹം മുഅ്തസിലതില് തുടരുകയും ചെയ്തു.
ഒരു റമദാന് മാസത്തില് നബി(സ്വ)യെ സ്വപ്നത്തില് ദര്ശിക്കുന്നതോടെയാണ് അശ്അരി(റ) മുഅ്തസിലീ വാദത്തില് നിന്നു പിന്മാറുന്നത്. അതുവരെ വെച്ചുപുലര്ത്തിയിരുന്ന തെറ്റായ വാദം തിരുത്തി തന്റെ ശരിയായ ചര്യ പിന്തുടരാനും അത് പ്രചരിപ്പിക്കാനും സ്വപ്നത്തില് നബി(സ്വ) കല്പിക്കുകയുണ്ായി. സ്വപ്നം പല തവണ ആവര്ത്തിക്കുകയും ചെയ്തു. കുറേ ദിവസം വീട്ടില് തന്നെ ചിന്താനിമഗ്നനായി കഴിഞ്ഞ ശേഷം മസ്ജിദിന്റെ മിന്ബറില് കയറി ഒരു നാള് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: 'മാന്യ സഹോദരങ്ങളേ, ഞാന് ആരാണെന്ന് നിങ്ങള്ക്കറിയാം. ധാരാളം ദിവസം ഞാന് വീട്ടില് കഴിയുകയായിരുന്നു. എന്റെ വാദഗതികളെ കുറിച്ച് ഞാന് ചിന്തിച്ചു. അതിലെ തെറ്റ് എനിക്ക് ബോധ്യമാവുകയും ചെയ്തു. അതിനാല് ഈ സമയം മുതല് ഞാന് മുഅ്തസിലീ വാദത്തില് നിന്ന് പശ്ചാത്തപിക്കുന്നു.'
ജുബ്ബാഈയോട് ചോദിച്ച സംശയങ്ങള്ക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണ് അദ്ദേഹം മുഅ്തസിലീ വാദം ഉപേക്ഷിച്ചതെന്നും അഭിപ്രായമുണ്്. അല്ലാഹു മനുഷ്യര്ക്ക് ന• (അസ്വ്ലഹ്) മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുഅ്തസിലുകള്ക്ക് അഭിപ്രായമുണ്്. ഇതടിസ്ഥാനത്തില് അശ്അരി(റ) ഒരു ദിവസം മൂന്ന് സഹോദര•ാരെ കുറിച്ച് ജുബ്ബാഈയോട് ചോദിച്ചു; ഒന്നാമന് വിശ്വാസി. രണ്ാമന് അമുസ്ലിം. മൂന്നാമന് ബാല്യകാലത്തിലേ മരിച്ചു പോയവന്. പരലോകത്ത് ഇവരുടെ അവസ്ഥ എന്താകുമെന്നാണ് ചോദ്യം. ജുബ്ബാഈയുടെ മറുപടി: 'ഒന്നാമന് സ്വര്ഗത്തില്, രണ്ാമന് നരകത്തില്, മൂന്നാമന് ശിക്ഷയും പ്രതിഫലവുമില്ല.' അശ്അരി(റ) ചോദിച്ചു: 'തനിക്ക് ദീര്ഘായുസ്സ് തന്നിരുന്നുവെങ്കില് ഒന്നാമനെപ്പോലെ ന• ചെയ്യാന് എനിക്കും അവസരം കിട്ടുമായിരുന്നില്ലേ എന്ന് മൂന്നാമന് ചോദിച്ചാല് അല്ലാഹു എന്തു മറുപടി നല്കും?' ജുബ്ബാഈ: 'അല്ലാഹു പറയും; നീ വലുതായാല് തി• ചെയ്ത് നരകാവകാശിയാവുമെന്ന് എനിക്ക് നേരത്തേ അറിയാം. അതുകൊണ്് നിന്നെ ആദ്യമേ മരിപ്പിച്ച് നിന്നെ രക്ഷിക്കുകയാണ് ഞാന് ചെയ്തത്.'
അശ്അരി(റ) വീണ്ും ചോദിച്ചു: 'വലുതായാല് തി•ചെയ്ത് നരകാവകാശിയാവും എന്നറിഞ്ഞിട്ടും മൂന്നാമനെ മരിപ്പിച്ചതു പോലെ എന്നെയുമെന്തേ ചെറുപ്പത്തില് മരിപ്പിച്ചില്ല എന്ന് രണ്ാമന് ചോദിച്ചാലോ?' കുറിക്കു കൊള്ളുന്ന ഈ ചോദ്യത്തിന് ജുബ്ബാഈക്കു മറുപടി നല്കാന് കഴിഞ്ഞില്ല. അതോടെ അശ്അരി(റ) പൊള്ളയായ ഈ വാദമുപേക്ഷിച്ചു.
ഗ്രന്ഥങ്ങള്:
ഇല്മുല് കലാമില് ധാരാളം ഗ്രന്ഥങ്ങള് ഇമാം അശ്അരി(റ) രചിച്ചിട്ടുണ്്. ഇബ്നു ഫൂറക് രേഖപ്പെടുത്തുന്നതു പ്രകാരം മുന്നൂറോളം ഗ്രന്ഥങ്ങള് അദ്ദേഹം രചിച്ചിട്ടുണ്്. പ്രധാനഗ്രന്ഥങ്ങളുടെ മാത്രം പേര് ചുവടെ ചേര്ക്കുന്നു;
1. കിതാബുല് ഇബാന അന് ഉസ്വൂലിദ്ദീനിയ്യ.
2. രിസാല ഫീ ഇസ്തിഹ്സാനില് ഖൗളി ഫില് കലാം.
3. കിതാബുല് ലുമഅ്.
4. കിതാബുല് മൂജിസ്.
5. കിതാബുശ്ശര്ഹി വത്തഫ്സീര്.
ശിഷ്യ•ാര്
പ്രഗത്ഭരായ ധാരാളം ശിഷ്യ•ാരെ സംഭാവന ചെയ്യാന് ഇമാം അശ്അരി(റ)ക്കു കഴിഞ്ഞു. അശ്അരീ ചിന്താധാരയെ പില്ക്കാലത്ത് കൂടുതല് സമഗ്രമാക്കുന്നതില് അദ്ദേഹത്തിന്റെ ശിഷ്യ•ാര് അനല്പമായ പങ്കാണ് വഹിച്ചത്. പ്രമുഖ ശിഷ്യ•ാരുടെ പേര് താഴെ ചേര്ക്കുന്നു:
1. അബൂ സഹ്ല് സുലൂഖി(റ).
2. അബൂ സൈദ് മാവൂസി(റ).
3. ഹാഫിള് അബൂബക്ര് ജുര്ജാനി(റ).
4. അബൂ മുഹമ്മദ് ത്വബരി(റ).
5. അബുല് ഹസന് ബാഹിലി(റ).
ഇവരുടെ ശിഷ്യ•ാരും പില്ക്കാലത്ത് അശ്അരീ മദ്ഹബ് വ്യാപിപ്പിക്കുന്നതില് നേതൃപരമായ പങ്കുവഹിച്ചു.
ഹിജ്റാബ്ദം 324ല് ബസ്വ്റയില് വെച്ച് ഇമാം അശ്അരി(റ) വഫാത്തായി.