മയ്യിത്ത് നിസ്കാരം

ഒട്ടു വളരെ പ്രതിഫലം ലഭിക്കുന്നതാണ് മയ്യിത്ത് നിസ്കാരം. മയ്യിത്തിന്റെ പാപമോചനത്തിനും സ്ഥാന വര്ധനവിനും അത് കാരണമാവും. നിസ്കരിക്കുന്നവരുടെ എണ്ണം കൂടും തോറും മയ്യിത്തിനതു ഗുണകരമാവും. അത് കൊണ്ട് മയ്യിത്ത് നിസ്കാരത്തിന് കൂടുതല് ആളുകള് പങ്കെടുക്കാന് അവസരം ഒരുക്കണം. നബി () പറയുന്നു: അല്ലാഹുവില് യാതൊന്നിനെയും പങ്ക് ചേര്ക്കാത്ത നാല്പതു പേര് മുസ്ലിമായ മയ്യിത്തിന് വേണ്ടി നിസ്കരിക്കുകയാണെങ്കില് അവരുടെ ശുപാര് അല്ലാഹു സ്വീകരിക്കാതിരിക്കില്ല. (മുസ്ലിം)
'നൂറോളം പേര് ഉള്ക്കൊള്ളുന്ന ഒരു മുസ്ലിം സമൂഹം മയ്യിത്തിന് വേണ്ടി ശുപാര് ചെയ്തു നിസ്കരിച്ചാല് അവരുടെ ശുപാര് സ്വീകരിക്കാതിരിക്കില്ല. (മുസ്ലിം)
ആളുകള് കുറവാണെങ്കില് ഉള്ളവരെ മൂന്ന് അണി (സ്വഫ്)യാക്കണം. നബി () അങ്ങനെ ചെയ്തിരുന്നു. അവിടന്ന് പറയുമായിരുന്നു: 'ആരുടെയെങ്കിലും ജനാസ നിസ്കാരത്തില് മൂന്ന് അണികള് പങ്കെടുത്താല് അവന് സ്വര്ഗം ലഭിക്കുക തന്നെ ചെയ്യും. (അബൂദാവൂദ്)
നിസ്കാരത്തിന്റെ രൂപം
മയ്യിത്ത് പുരുഷന്റേതാണെങ്കില് തലയുടെയും സ്ത്രീയുടെതാണെങ്കില് അരയുടേയും ഭാഗത്താണെങ്കില് ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നില്ക്കേണ്ടത് തുടര്ന്ന് നിസ്കരിക്കുന്നവര് ഇമാമിന്റെ പിന്നിലും.
നിയ്യത്ത് ചെയ്ത് കൈ കെട്ടുക. പിന്നെ ഫാതിഹ ഓതുക. വീണ്ടും തക്ബീര് ചൊല്ലി കൈ കെട്ടി നബി ()യുടെ മേല് സ്വലാത്ത് ചൊല്ലുക, വീണ്ടും തക്ബീര് ചൊല്ലി കൈകെട്ടി മയ്യിത്തിന് വേണ്ടി പ്രാര്ത്ഥിക്കുക. പിന്നെയും തക്ബീര് ചൊല്ലി കൈ കെട്ടി സലാം ചൊല്ലുക. ഇതാണ് മയ്യിത്ത് നിസ്കാരത്തിന്റെ ചുരുങ്ങിയ രൂപം.
മയ്യിത്ത് നിസ്കാരത്തിന്റെ ഫര്ളുകള്
1. നിയ്യത്ത്
???? ????? ??? ??? ????? ???? ??????? ??? ?????
മയ്യിത്തിന്റെ മേല് നിര്ബന്ധമായ നിസ്കാരം ഞാന് അല്ലാഹുവിന് വേണ്ടി നിസ്കരിക്കുന്നു. ഇതാണ് നിയ്യത്തിന്റെ രൂപം. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില് ?? ?????? (ഇമാമോടു കൂടി) എന്നുകൂടി തുടര്ന്ന് നിസ്കരിക്കുന്നവര് നിയ്യത്തില് ഉള്പ്പെടുത്തണം.
2. നാല് തക്ബീറുകള് ചൊല്ലുക.
3. സലാം വീട്ടല്. അതിനു മുമ്പ് ????? ?? ?????? ???? ??? ????? ???? ???????? ???
അല്ലാഹു മയ്യിത്തിന്റെ പ്രതിഫലം ഞങ്ങള്ക്ക് നീ തടയരുതേ, ഞങ്ങള്ക്കും മയ്യിത്തിനും നീ പൊറുക്കേണമേ.
4. ഒന്നാം തക്ബീറിന് ശേഷം നബി ()യുടെ മേല് സ്വലാത്ത് ചൊല്ലല്. അത്തഹിയ്യാത്തിലെ സ്വലാത്ത് ചൊല്ലലാണ് ഏറ്റവും നല്ലത്.
????? ?? ??? ????? ???? ??? ???? ??? ??????? ???? ?? ??????? ????? ??? ????? ???? ???? ?? ????? ???? ??? ????? ??? ??????? ???? ?? ??????? ??? ???? ????
6. മൂന്നാം തക്ബീറിനു ശേഷം ????? ???? ?? ?????? മുതലായവ കൊണ്ട് മയ്യിത്തിന് പ്രത്യേകം പ്രാര്ത്ഥിക്കല്. താഴെ കാണുന്ന പ്രാര്ത്ഥന അത്യുത്തമാണ്.
????? ???? ?? ?????? ???? ??? ????? ????? ???? ???? ????? ?????? ?????? ?????? ?????? ???? ?? ??????? ??? ??? ????? ?????? ?? ????? ?????? ??? ???? ?? ???? ????? ???? ?? ???? ????? ???? ?? ???? ?????? ????? ????? ?? ???? ????? ?????? ??? ???? ?????
മയ്യിത്ത് കുട്ടിയാണെങ്കില് താഴെ പറയുന്ന പ്രാര്ത്ഥന കൂടി സുന്നത്തുണ്ട്.
????? ????? ???? ?????? ????? ????? ???? ???????? ?????? ???? ?? ????????? ????? ????? ??? ??????? ??? ??????? ???? ??? ??????? ????
ശിശുവിനുള്ള നിസ്കാരം
ശിശുക്കള് മൂന്ന് വിധമാണ്. ഒന്ന്: ജീവനോട് കൂടി പ്രസവിക്കപ്പെടുകയും ഉടനെ മരിക്കുകയും ചെയ്ത ശിശു. പ്രസവാനന്തരം ശബ്ദിക്കുകയോ അനങ്ങുകയോ ചെയ്തിരുന്നെങ്കില് ജീവനുണ്ടായിരുന്നു എന്ന കാര്യം ഉറപ്പാണല്ലോ. അത്തരം ശിശുക്കള്ക്ക് മുതിര്ന്നവരുടേത് പോലുള്ള കര്മങ്ങളെല്ലാം ചെയ്യണം. എന്ന് വെച്ചാല് കുളിപ്പിച്ചു കഫന് ചെയ്ത് നിസ്കരിച്ചു മറമാടണം. പ്രസവിക്കുമ്പോള് ജീവനില്ലാത്ത ശിശു പ്രസവിക്കുമ്പോഴോ അതിന് ശേഷമോ ശബ്ദിക്കുകയോ അനങ്ങുകയോ ചെയ്തിട്ടില്ല. അത്തരം ശിശുക്കളെ കുളിപ്പിച്ചു കഫന് ചെയ്തു മറമാടിയാല് മതി നിസ്കാരം വേണ്ടതില്ല. മൂന്ന്: മനുഷ്യരൂപം പൂര്ണമാവാതെ ഗര്ഭം അലസി പുറത്ത് വരുന്ന മാംസപിണ്ഡം ഇത് വസ്ത്രത്തില് പൊതിഞ്ഞു കുഴിച്ചുമൂടല് സുന്നത്താണ്.
ഖബറിങ്ങല് വെച്ചുള്ള നിസ്കാരം
മയ്യിത്ത് ഖബറടക്കുന്നതിനു മുമ്പായി നിസ്കരിക്കല് നിര്ബന്ധമാണ്. നിസ്കരിക്കാതെ ഖബറടക്കിയാല് അതറിഞ്ഞവരെല്ലാം കുറ്റക്കാരാവുന്നതാണ്. പക്ഷേ, നിസ്കരിക്കാന് വേണ്ടി മയ്യിത്ത് പുറത്തെടുക്കേണ്ടതില്ല. ഖബറിങ്ങല് വെച്ച് നിസ്കരിച്ചാല് മതിയാവുന്നതാണ്. ഇതേ പ്രകാരം നിസ്കാരം കഴിഞ്ഞതിനു ശേഷം വന്നവര് സ്വന്തമായി അല്ലെങ്കില് രണ്ടാം ജമാഅത്തായി മയ്യിത്തിന്റെ മേല് നിസ്കരിക്കാം. എന്നാല് അവസരത്തില് ഖബറടക്കി കഴിഞ്ഞതിനു ശേഷം ഖബറിന്റടുക്കല് നിസ്കരിക്കലാണ് ഉത്തമം. (ശര്വാനി)