ഇസ്ലാമിക സമൂഹത്തില് ദഅ്വത്തും ഇസ്ലാഹും ഏറെ അനിവാര്യമത്രെ. അതിന്റെ നിര്ബന്ധ ബാധ്യതയില് നിന്ന് ഒരാള്ക്കും ഒഴിഞ്ഞു മാറുക സാധ്യമല്ല. നിങ്ങള് മുഖേന ഒരാളെങ്കിലും സ•ാര്ഗ സിദ്ധരാകുകയാണെങ്കില് അതാണ് നിങ്ങള്ക്ക് ആകാശഭൂമിയുലുള്ള തിനേക്കാള് ഉത്തമമെന്ന് പ്രവാചക അധ്യാപനം. പ്രബോധനത്തിന്റെ ഈ വഴിയില് എന്തെല്ലാം ചെയ്യാന് കഴിയുമെന്ന ചിന്തയില് നിന്നാണ് 'ഇബാദ'് ഉദയം കൊള്ളുന്നത്.സംഘടനാ പ്രവര്ത്തനങ്ങളുടെ തിരക്കുകളില് നിന്ന് പൂര്ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി.
അങ്ങനെസംസ്ഥാനതലത്തില് പതനൊന്നു അംഗങ്ങളുള്ള സമിതിയായി ഇബാദ് രൂപം കൊണ്ടു. ഇസ്ലാമിനെകുറിച്ച് ആളുകള്ക്കുള്ള സംശയങ്ങള് തീര്ക്കാനായി കോണ്ടാക്ട് ക്ലാസുകള് നടത്തുന്നുണ്ട് ഇബാദിപ്പോള്. പൊതു സമൂഹത്തില് ചിലരെങ്കിലും വെച്ചു പുലര്ത്തി യിരുന്ന തെറ്റുധാരണകളെ തിരുത്താന് ഇതുമൂലമായിട്ടുണ്ട്. നിരവധി പേരെ ഇതുവഴി ഇസ്ലാമിന്റെ സ്വഛന്ദമായ പറുദീസയിലെത്തിക്കാനുമായി.
മൂസ്ലിം സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന ജീര്ണ്ണതകള്ക്കെതിരെ ജിഹാദ് നടത്താനും ഇബാദ് ശ്രമിച്ചിട്ടുണ്ട്. മഹല്ലുകളിലെ ഖതീബുമാരുടെയും മുദര്രിസു മാരുടെയു മെല്ലാം സഹകരണേത്താടെ മഹല്ലുകളിലെ ദുഷ്പ്രവണത കള്ക്കെതിരെ ശക്തമായി രംഗത്ത് വരാന് ഇബാദ് ഏറെ ശ്രമിച്ചു. വൈയക്തികവും സാമൂഹികവും കുടുംബപരവു മായ നിരവധി മേഖലകളില് ഉടലെടുത്തിരുന്ന നിരവധി അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും അതിനെതിരെ ആവശ്യമായ നടപടികള് സ്വീകരിക്കാനുമെല്ലാം കുറഞ്ഞ കാലങ്ങള് കൊണ്ട് തന്നെ ഇബാദിനായി.