ടൈം ടു റിവൈവ് എഡ്യൂക്കേഷന്; നോ ഡിലേ - ട്രെന്റ

വിദ്യാഭ്യാസമാണ്‌ ഓരോ സമൂഹങ്ങളുടെയും കൈത്താങ്ങ്‌. വിജ്ഞാനമാണ്‌ അവരെ സജീവരാക്കുന്നത്‌ തന്നെ. പില്‍ക്കാല ചരിത്രത്തില്‍ അവര്‍ക്ക്‌ ഇടം കൊടുക്കുന്നതും. നിത്യജീവിതത്തില്‍ വിജ്ഞാനത്തിന്റെ വിനിമയത്തിനുള്ള പ്രസക്തി ഇസ്‌ലാമിനോളം പറഞ്ഞ മറ്റു മതങ്ങളില്ല തന്നെ. വിജ്‌ഞാനം മുസ്‌ലിമിന്റെ കൈ കളഞ്ഞു പോയ സ്വത്താണ്‌. അതെവിടെ കണ്ടുകിട്ടിയാലും വീണ്ടെടുക്കാന്‍ അവനാണ്‌ ഏറ്റവും അര്‍ഹനെന്ന്‌ പ്രവാചകര്‍.

കാലങ്ങളായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നമ്മുടെ നാട്‌ വിദ്യാഭ്യാസ പരമായി, വിശിഷ്യാ ഭൗതിക മേഖലയില്‍, എറെ പിന്നിലാണെന്ന്‌ യാഥാര്‍ഥ്യം സംഘടനാ നേതൃത്വം തിരിച്ചറിഞ്ഞു. വളര്‍ന്നു വരുന്ന തലമുറക്ക്‌ അറിവിന്റെ പുതിയ മാനങ്ങള്‍ കാണിച്ചു കൊടുക്കുകയെന്നത്‌ തുടര്‍ന്നുള്ള പ്രവര്‍ത്തന കാലത്തെ മുഖ്യ അജണ്ടയായി. ആ മേഖലയില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ പോന്ന ഒരു സമിതി എന്ന ആശയം രൂപം കൊള്ളുന്നത്‌ അന്ന്‌ മുതല്‍ക്കാണ്‌.  ഏത്‌ മേഖലയിലും തത്‌പരരായ ആളുകളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്‌ ട്രെന്റ്‌. സമൂഹത്തില്‍ അത്യാവശ്യമാണെന്ന്‌ തോന്നിയ ഒന്നിന്റെ ജന്മം അതിലൂടെ സാധ്യമായെന്നതിന്‌ പില്‍ക്കാല ചരിത്രം തന്നെ സാക്ഷി.

ഭൗതിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കമെന്ന് ചരിത്ര എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക്പറ്റി നടക്കാന് പ്രാപ്തരാക്കുകയായിരുന്നു ട്രെന്റി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില് അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പി ക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്കിയത്.

കരിയര് ഗൈഡന്സ്, മോട്ടിവേഷന് ക്ലാസുകള്, പി.എസ്.സി. കോച്ചിങ്ങ്, ഫാമിലി കൗണ്സിലിംഗ്, ഐ. എ. എസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്മെന്റ്, ഗേറ്റ് വേ എക്സാം, ടെലി കൗണ്സിലിംഗ് തുടങ്ങി ട്രെന്റിന്റേതായ പ്രവര്ത്തന മേഖല വിശാലമായി കിടക്കുന്നു.

പ്രത്യേക പരിശീലനം നേടിയവരും പ്രഗത്ഭരുമായ നൂറ്റി അമ്പതോളം ആര്. പിമാരുടെ സേവനം ഇന്ന് ട്രെന്റിനുണ്ട്. സ്കൂള്വിദ്യാര്ഥി കള്ക്കായി സ്റ്റെപ് എന്ന ഹ്രസ്വകാല കോഴ്സ് ഇസ്ലാമിക് സെന്റര് കേന്ദ്രീകരിച്ച് നടത്തിവരുന്നു.