പള്ളികളിലും വീടുകളിലും റമളാനില് ജനങ്ങള് സംഘടിച്ച് തസ്ബീഹ് നിസ്കാരം ജമാഅത്തായി നിര്വഹിക്കുന്ന പതിവ് കണ്ൂടിവരുന്നു. ഇതിന്റെ കര്മശാസ്ത്രം പരിശോധിക്കാം. തസ്ബീഹ് നിസ്കാരം മുത്വ്ലഖായ സുന്നത്തു നിസ്കാരമാണ്. അതു ജമാഅത്തായി നിര്വഹിക്കല് സുന്നത്തില്ല, അനുവദനീയമാണ്. അതേസമയം, ഇതരര്ക്ക് പഠിപ്പിച്ചു കൊടുക്കുക, അവര്ക്ക് പ്രേരണ നല്കുക തുടങ്ങിയ സദുദ്ദേശമാണ് ജമാഅത്തായി നിര്വഹിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെങ്കില് പുണ്യവും പ്രതിഫലാര്ഹവുമാണ്. പക്ഷേ, ജമാഅത്തായി നിര്വഹിക്കുന്നതു കൊണ്് ജനങ്ങളെ വിഷമിപ്പിക്കുക, ജമാഅത്തായി നിസ്കരിക്കല് സുന്നത്താണെന്ന് സാധാരണക്കാര് ധരിക്കാനിടവരിക തുടങ്ങിയ നാശങ്ങള് ഇല്ലാതിരിക്കേണ്താണ്. (ബിഗ്യ: പേജ് 67) തസ്ബീഹ് നിസ്കാരത്തിനു പ്രത്യേക സമയമോ സന്ദര്ഭമോ ഇല്ല. നിസ്കാരം വിലക്കപ്പെടാത്ത ഏതു സമയത്തും നിര്വഹിക്കാവുന്നതാണ്. വളരെ മഹത്ത്വമുള്ള നിസ്കാരമാണിത്. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള് തസ്ബീഹ് നിസ്കാരം നിമിത്തമായി പൊറുക്കപ്പെടുമെന്ന് ഹദീസില് കാണാം. മതത്തെ നിസ്സാരമാക്കിയവനല്ലാതെ ഇതിന്റെ ശ്രേഷ്ഠതയറിഞ്ഞ ശേഷം ഇതൊഴിവാക്കുകയില്ലെന്ന് ഇമാമുകള് വ്യക്തമാക്കിയിട്ടുണ്്. (ഫത്ഹുല് മുഈന് - പേജ് 109) തസ്ബീഹ് നിസ്കാരം നാലു റക്അത്താണ്. രാത്രിയിലും പകലിലും ഭേദമന്യേ ഈരണ്ായി വേര്തിരിച്ച് നിസ്കരിക്കലാണ് ഉത്തമം (തുഹ്ഫ 2/245). മുത്വ്ലഖായ സുന്നത്തു നിസ്കാരം രാത്രിയായാലും പകലിലായാലും ഈരണ്ു റക്അത്തുകളായി പിരിച്ച് നിസ്കരിക്കലാണ് ഒന്നിച്ചു ചേര്ത്തു നിസ്കരിക്കുന്നതിനേക്കാള് ശ്രേഷ്ഠം. രാത്രിയിലേയും പകലിലേയും നിസ്കാരം ഈരണ്ായാണ് നിസ്കരിക്കേണ്ത് എന്ന ഹദീസാണു ഇതിനു തെളിവായി ഇബ്നുഹജര്(റ) നല്കിയത് (തുഹ്ഫ: 2/245). തസ്ബീഹ് നിസ്കാരം പകലാണെങ്കില് ഒന്നിച്ചും രാത്രിയാണെങ്കില് ഈരണ്ു റക്അത്തായി പിരിച്ചും നിസ്കരിക്കലാണ് വിശേഷമെന്നും ചില ഗ്രന്ഥങ്ങളില് കാണുന്നുണ്െങ്കിലും അതു തുഹ്ഫയില് ഇബ്നുഹജര്(റ) പ്രബലപ്പെടുത്തിയതിനു വിരുദ്ധമാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഫര്ള് നിസ്കാരം ഖളാഉള്ളവര് തസ്ബീഹ് നിസ്കാരം നിര്വഹിക്കുന്ന സമയം കൂടി ഖളാഅ് വീട്ടാന് ഉപയോഗിക്കേണ്തുണ്്. ഫര്ള് നിസ്കാരം ഖളാഉള്ളവര്ക്ക് ഏത് സുന്നത്ത് നിസ്കാരവും സ്വഹീഹാവുമെങ്കിലും നിഷിദ്ധമാണ്. (ഫത്ഹുല് മഈന്) റമളാന് മാസത്തില് പുരുഷ ഇമാമിന്റെ നേതൃത്വത്തില് സ്ത്രീകള് തസ്ബീഹ് നിസ്കാരം നിര്വഹിക്കുന്ന സമ്പ്രദായം കണ്ുവരുന്നു. ഇതു നല്ല ഒരാചാരമാണ്. ''മഅ്മൂമുകള് മുഴുവനും സ്ത്രീകളാണെങ്കിലും അവര്ക്ക് പുരുഷന് ഇമാമത്ത് നില്ക്കലാണു ഏറ്റവും പുണ്യം'' (മഹല്ലി: 1/222). പുരുഷന്റെ പിന്നില് തുടര്ന്ന് നിസ്കരിക്കുന്ന സ്ത്രീകള് മൂന്നു മുഴത്തിലേറെ പിന്തി നില്ക്കലാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില് മൂന്നു മുഴത്തേക്കാള് കൂടുതല് ഉണ്ാവരുതെന്ന നിയമം പുരുഷന്റെ പിന്നില് തുടരുന്ന സ്ത്രീകള്ക്കു ബാധകമല്ല. (ഫതാവല് കുബ്റാ : 2/215) സ്ത്രീകളുടെ ജമാഅത്തിന്റെ ഇമാം സ്ത്രീയാണെങ്കില് ഒന്നാമത്തെ സ്വഫ്ഫില് തന്നെ അവര്ക്കിടയില് മുന്താതെ നില്ക്കലാണ് സുന്നത്ത്. പുരുഷന് ഇമാമായി നില്ക്കുംപോലെ മുന്തി നില്ക്കല് കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതുമാണ്. ഈ വസ്തുത ഇബ്നുഹജര്(റ) തുഹ്ഫയില് വ്യക്തമാക്കിയിട്ടുണ്്. എന്നാല്, ഇമാമിനെ മഅ്മൂമീങ്ങളായ സ്ത്രീകളില് നിന്നു വേര്തിരിഞ്ഞ് മനസ്സിലാക്കാന് സ്ത്രീഇമാമും ഒരല്പ്പം കയറി നില്ക്കുന്നതുകൊണ്് കുഴപ്പമില്ലെന്നും മഅ്മൂമീങ്ങള്ക്കിടയില് നില്ക്കുകയെന്ന സുന്നത്ത് അതു കൊണ്് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി(റ) സ്ഥിരീകരിച്ചിട്ടുണ്്. (തുഹ്ഫ, ശര്വാനി : 2/310) തസ്ബീഹ് നിസ്കാരമോ മറ്റു നിസ്കാരങ്ങളോ വീട്ടില്വെച്ച് നിസ്കരിക്കുമ്പോള് ഖിബ്ലയെ പിന്നിലാക്കാത്തവിധം ഇമാമിലേക്ക് ചെന്നു ചേരാന് മഅ്മൂമീങ്ങളില്പ്പെട്ട ഒരാള്ക്കെങ്കിലും കഴിയണം. ഇമാമിലേക്കു ചെന്നു ചേരാന് കഴിയുന്ന വഴിയിലൂടെ തന്നെ ഇമാമിനെ കാണാന് സാധിക്കുകയും വേണം. ജനലിലൂടെ കണ്തുകൊണ്ു പ്രയോജനമില്ല. (കൂടുതല് പഠനത്തിനു തഹ്ഫ : 2/318,320, ബാജൂരി 1/235, ബിഗ്യ:70,71, ഖല്യൂബി 1/241, ശര്ഹുബാഫള്ല് 2/18 എന്നിവ നോക്കുക.) നാലു റക്അത്തുള്ള തസ്ബീഹ് നിസ്കാരത്തില് മുന്നൂറ് തവണ 'സുബ്ഹാനല്ലായി വല്ഹംദുലില്ലായി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്' എന്നു ചൊല്ലേണ്താണ്. ഖിറാഅത്തിനു ശേഷം പതിനഞ്ച് പ്രാവശ്യവും റുകൂഅ്, ഇഅ്തിദാല്, രണ്ു സുജൂദുകള്, ഇടയിലെ ഇരുത്തം എന്നിവയില് സുന്നത്തായ ദിക്റുകള്ക്ക് ശേഷം പത്തു പ്രാവശ്യം വീതവും ഇസ്തിറാഹത്തിന്റെ ഇരുത്തത്തില് പത്തു പ്രാവശ്യമായും ഓരോ റക്അത്തിലും എഴുപത്തിയഞ്ചു തവണ. ഇനി, ഖിറാഅത്തിന്റെ ശേഷം പറഞ്ഞ പതിനഞ്ച് തസ്ബീഹ് ഖിറാഅത്തിന്റെ മുന്നിലേക്കും, ഇസ്തിറാഹത്തിന്റെ ഇരുത്തത്തില് പറഞ്ഞ പത്തു തസ്ബീഹ് ഖിറാഅത്തിന്റെ പിന്നിലേക്കും മാറ്റാവുന്നതാണ്. റുകൂഇല് ചൊല്ലേണ് തസ്ബീഹ് വിട്ടുപോയിട്ടുണ്െന്ന് ഇഅ്തിദാലില് ഓര്മ്മ വന്നാല് തസ്ബീഹിനു വേണ്ി വീണ്ും റുകൂഇലേക്ക് മടങ്ങാവുന്നതല്ല. ഇഅ്തിദാല് ചുരുങ്ങിയ ഫര്ളായതുകൊണ്് അവ ഇഅ്തിദാലില് കൂട്ടിയെടുക്കാനും പറ്റില്ല. പ്രത്യുത, സുജൂദില് അതുകൂടി കൊണ്ുവരേണ്താണ്. തസ്ബീഹ് എണ്ണം ചുരുക്കി ചൊല്ലിയാല് നിസ്കാരം ബാത്വിലാവില്ല. തസ്ബീഹ് നിസ്കാരത്തിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. തസ്ബീഹ് മുഴുവന് ഒഴിവാക്കിയാല് അടിസ്ഥാന സുന്നത്ത് ലഭിക്കില്ല. പ്രസ്തുത നിസ്കാരം നിരുപാധിക സുന്നത്തായി സംഭവിക്കും. (തുഹ്ഫ: ശര്വാനി: 2/239). ഹ്മ
****************************************************************