റശീദിയ്യഃ അറഭിക് കോളെജ്. എടവണ്ണപ്പാറ

ഒരുകാലത്ത് മതവിദ്യാഭ്യാസ രംഗത്ത് ശ്ലാഘനീയവും പ്രസക്തവുമായ സേവനങ്ങളും സംഭാവനകളുമര്പ്പിച്ച് പ്രമുഖമായൊരു വിജ്ഞാന സൗധമായി തലയുയര്ത്തി നിന്നിരുന്ന വാഴക്കാട് ദാറുല് ഉലൂം ചില അവാന്തര കക്ഷികളുടെ സ്വാര്ത്ഥമായ ഇംഗിതങ്ങള്ക്കും താല്പര്യങ്ങള്ക്കുമൊത്ത് പ്രവര്ത്തിക്കാന് തുടങ്ങിയിടത്തു നിന്നുമാണ് റശീദിയ്യഃയുടെ പിറവി. എട്ട് വര്ഷത്തെ വാഫി കോഴ്സാണ് പ്രധാനമായും പഠിപ്പിക്കപ്പെടുന്നത്. വിവിധ ഭാഷകള് , വ്യത്യസ്ഥ മത ഭൗതിക വിഷയങ്ങള് എന്നിവകളില് ക്രിയാത്മകമായ പരിശീലനമാണ് നല്കപ്പെടുന്നത്. ആര്ട്സ് കോളെജില് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമുണ്ട്. സ്കൂള് പത്താം തരമാണ് അടിസ്ഥാന യോഗ്യത. പത്താം തരം വരെയുള്ക്കൊള്ളുന്ന റശീദിയ്യഃ സെക്കന്ററി മദ്റസ അനുബന്ധ സ്ഥാപനമാണ്. വിദ്യാര്ത്ഥികള്ക്കും പൂര്വ്വ വിദ്യാര്ത്ഥികള്ക്കുമായി റശീദിയ്യ സ്റ്റുഡന്റ്സ് അസോസിയേഷന് , റശീദിയ്യ ഓള്ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് എന്നിവ പ്രവര്ത്തിച്ചു വരുന്നു.