വിശ്വാസം കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിലും അവന് നിയോഗിച്ച ദൂത•ാരിലും മലക്കുകളിലും അവതീര്‍ണമായ ഗ്രന്ഥങ്ങളിലും -തൗറാത്(ബൈബിള്‍ പഴയ നിയമം), സബൂര്‍, ഇന്‍ജീല്‍(ബൈബിള്‍ പുതിയ നിയമം), ഖുര്‍ആന്‍-, അന്ത്യനാളിലും, ന• തി•കള്‍ അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിക്കുകയാണ്.
ഈ ആറു കാര്യങ്ങളില്‍ വിശ്വസിച്ച് ഇസ്ലാമിക ശരീഅത് അനുസരിച്ച് ജീവിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളാണ്. ഈ കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരാള്‍ ഇതില്‍ സംശയം ഉദിക്കാത്ത പക്ഷം ഇല്‍മുല്‍ അഖീദ പഠിക്കേണ്ടതില്ല. ഇല്‍മുല്‍ അഖീദ, ഇല്‍മുല്‍ കലാം എന്നിവ കൊണ്ടുദ്ദേശിക്കുന്നത് വിശ്വാസ കാര്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്ഥാപിക്കുകയും അവയില്‍ വരുന്ന തെറ്റായ വാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ്. വിശ്വാസ കാര്യങ്ങളില്‍ സംശയമുള്ളവര്‍ ആ
സംശയം നീങ്ങുന്നതു വരെ പഠനം നടത്തേണ്ടതുണ്ട്.
ഈ വിജ്ഞാനശാഖ സ്വായത്തമാക്കല്‍ സാമൂഹികമായൊരു നിര്‍ബന്ധ ബാധ്യതയാണ.് (ഫര്‍ള് കിഫായ) നാട്ടില്‍ പണ്ഡിതരിലൊരാള്‍ ഈ വിഷയം അറിഞ്ഞിരിക്കുകയും വിശ്വാസ കാര്യങ്ങളില്‍ സംഭവിക്കുന്ന പോരായ്മകളും സംശയങ്ങളും ഇല്ലാതാക്കേണ്ടതുമുണ്ട്. ആദ്യകാലത്ത് ഈ വിജ്ഞാനശാഖ ഫിഖ്ഹുല്‍ അക്ബര്‍ എന്ന് അറിയപ്പെട്ടിരുന്നു. ഇമാം അബൂഹനീഫയുടെ അല്‍ ഫിഖ്ഹുല്‍ അക്ബര്‍ ആണ് ഈ രംഗത്തെ ആദ്യ ഗ്രന്ഥം.
വിശ്വാസ കാര്യങ്ങളെ ബുദ്ധിയുടെയും ന്യായശാസ്ത്ര പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുന്ന വിജ്ഞാനശാഖയാണ് ഇല്‍മുല്‍ കലാം. അബ്ബാസി ഭരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ അവാന്തര വിഭാഗങ്ങളിലൊന്നായ മുഅ്തസിലികളാണ് ആദ്യമായി ഈ ശാഖക്കു തുടക്കമിട്ടത്. ഗ്രീക്കുകാര്‍ വാദങ്ങള്‍ സ്ഥിരപ്പെടുത്തുവാനുപയോഗിച്ചിരുന്ന മന്‍ത്വിഖ് (തര്‍ക്കശാസ്ത്രം) ഉപയോഗിച്ച് മുഅ്തസിലികള്‍ തങ്ങളുടെ വാദങ്ങള്‍ സ്ഥിരപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാല്‍ ഈ വിജ്ഞാനശാഖക്ക് ഇല്‍മുല്‍ കലാം എന്ന പേരുവന്നുവെന്നും, അവരുടെ ചര്‍ച്ചയുടെ പ്രധാനവിഷയം അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ ആയതു കൊണ്ട് ഇല്‍മുല്‍ കലാം എന്നറിയപ്പെട്ടുവെന്നും തുടങ്ങി അനവധി അഭിപ്രായങ്ങളുണ്ട്, ഇവ്വിഷയത്തില്‍.
മുഅ്തസിലി വിഭാഗത്തില്‍ അബൂഅലിയ്യില്‍ ജുബ്ബാഈയുടെ ശിഷ്യനായിരുന്ന അബുല്‍ ഹസന് അശ്അരി തന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനാല്‍ അഹ്ലുസ്സുന്നയുടെ പക്ഷം ചേരുകയും തനതായ ഇസ്ലാമിക വിശ്വാസങ്ങള്‍ ഇല്‍മുല്‍ കലാമിലൂടെ സമര്‍ത്ഥിക്കുകയും ചെയ്തു. ശേഷം ഖാദി അബൂബക്രില്‍ ബാഖില്ലാനി, അബൂ ഇസ്ഹാഖ് ഇസ്ഫറായീനി, ഇമാമുല്‍ ഹറമൈന്‍, ഇമാം ഗസാലി തുടങ്ങിയവര്‍ ഈ വിജ്ഞാനശാഖയെ പരിപോഷിപ്പിക്കുകയും ചെയ്തു.