അബു ദര്‍ ഗിഫാറി(റ) പറഞ്ഞു."ഈ ഭവനത്തിന്റ്റെി ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല."

പ്രവാചകന്‍റ്റെ(സ്വ) മരണ ശേഷം മദീനയില്‍ താമസിക്കുക എന്ന കാര്യം അബു ദര്‍ ഗിഫാറിക്കു(റ) വളരെ പ്രയസകരമായി തീര്‍ന്നു. പ്രവാചകന്‍റ്റെ മരണത്താലുള്ള ദുഃഖം കാരണമായിരുന്നു അത്. മദീന പ്രവാചകന്‍റ്റെ ഓര്‍മകളാല്‍ നിറഞ്ഞു നിന്നു.
അദ്ദേഹം അവിടെ നിന്നും സിറിയയിലെ മരുഭൂമിയിലേയ്ക്കു യാത്ര തിരിച്ചു. അബൂബെ ക്കറിന്‍റ്റെയും(റ), ഉമറിന്‍റ്റെയും(റ) ഖിലാഫത്തു കാലത്ത് അദ്ദേഹം സിറിയയില്‍ത്തന്നെ താമസിച്ചു. ഉത്'മാന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത്, അബു ദര്‍ ഗിഫാറി(റ) ദമാസ്കസ്സി ലായിരുന്നു താമസിച്ചത്. മുസ്ലീമുകള്‍ ഇസ്ലാമില്‍നിന്നും അകലുന്നതും, സുഖങ്ങളുടെയും, സൌകര്യങ്ങളുടെയും പിന്നാലെ പൊകുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.
ഇഹലോകത്തിനു വേണ്ടിയുള്ള മുസ്ലിമുകളുടെ പരക്കം പായ്ച്ചില്‍ കണ്ടിട്ട് അദ്ദേഹ ത്തിന്നു വല്ലാതെ വിഷമം ഉണ്ടായി. അതുകാരണം ഉത്'മാന്‍(റ) അദ്ദേഹത്തെ മദീനയി ലേയ്ക്കു ക്ഷണിച്ചു. അവിടെയും സ്ഥിതി അതുതന്നെ ആയിരുന്നു.
അക്കാരണത്താല്‍ അബു ദര്‍ ഗിഫാറിയോട്(റ) മദീനയുടെ സമീപത്തുള്ള "അല്‍ റബതാഹ്" എന്ന ചെറിയ ഗ്രാമത്തിലേയ്ക്ക് പോകുവാന്‍ ഉത്'മാന്‍(റ) പറഞ്ഞു. അങ്ങനെ അബു ദര്‍ ഗിഫാറി(റ) അവിടെ ആളുകളില്‍ നിന്നും അകന്ന് താമസിച്ചു. പ്രവാചകന്‍റ്റെയും സഹാബാക്കളുടെയും ജീവിതശൈലി മുറുകെ പിടിച്ചു കൊണ്ടാ യിരുന്നു അദ്ദേഹത്തിന്‍റ്റെ ജീവിതം.
ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ ചെന്നു. വീട്ടിനകത്ത് അധികം സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇതു കണ്ട അയാള്‍ അബു ദര്‍ ഗിഫാറിയോട്(റ) ഇപ്പ്രകാരം ചോദിച്ചു, "താങ്കളുടെ മുതലുകളൊക്കെ (സംബാധ്യമൊക്കെ) എവിടെ?"
ഇതു കേട്ട അബു ദര്‍ ഗിഫാറി(റ) പറഞ്ഞു, "ഞങ്ങള്‍ക്ക് അങ്ങ് അകലെ ഒരു ഭവനമുണ്ട് (മരണാന്തര ജീവിതമാണ്' അദ്ദേഹമിവിടെ ഉദ്ദേശിച്ചത്), ഞങ്ങളുടെ ഏറ്റവും നല്ല സംബാധ്യം മുഴുവനും അവിടെയാണ്" അബു ദര്‍ ഗിഫാറി(റ) പറഞ്ഞത് മനസ്സിലായ അയാള്‍ പറഞ്ഞു, "എന്നാലും ഇവിടെ താമസിക്കു ന്നിടത്തോളം കാലം നിങ്ങള്‍ക്ക് എന്തെങ്കിലും സംബാധ്യം വേണം". "ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല." അബു ദര്‍ ഗിഫാറി(റ) പറഞ്ഞു.
മറ്റൊരിക്കല്‍ സിറിയയിലെ അമീര്‍, അബു ദര്‍ ഗിഫാറിക്ക്(റ) തന്‍റ്റെ ജീവിത ചിലവി നായി മുന്നുര്‍ ദിനാര്‍ കൊടുത്തു. അദ്ദേഹമത് തിരിച്ചു നല്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, "എന്നെക്കാളും അര്‍ഹതപെട്ട മറ്റൊരാളെ അമീര്‍ കണ്ടില്ലെ?".
അബു ദര്‍ ഗിഫാറി(റ) മരണം വരെയും തന്‍റ്റെ ലളിതമായ ജീവിതം അല്ലാഹുവില്‍ അര്‍പിച്ചുകൊണ്ട് തുടര്‍നു. അദ്ദേഹം ഹിജ്ര 32ആം വര്‍ഷം ഈ ലോകത്തൊടു വിട പറഞ്ഞു.