പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പാഠ്യപദ്ധതിക്കനുസൃതമായി നടന്നു വരുന്ന സ്ഥാപനത്തില് മുഖ്തസര് കോഴ്സിനു പുറമെ വിവിധ ഭാഷകളിലുള്ള പഠന സൗകര്യവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചുവടുവെച്ച് പ്രസ്തുത മേഖലകളില് വിദഗ്ദ പരിശീലനവും നല്കപ്പെടുന്നു. ഐ.ടി.സി., വി.എച്.എസ്.സി., യതീംഖാന, സെക്കന്ററി മദ്റസ, കന്പൂട്ടര് അക്കാദമി, ടൈപ്പ്റൈറ്റിംഗ് ഇന്സ്റ്റിറ്റ്യൂട്ട്, ഇംഗ്ലീഷ്മീഡിയം സ്കൂള് , എല് .പി. - യു.പി. സ്കൂളുകള് , ബോര്ഡിംഗ് സ്കൂള് , ടെക്നിക്കല് സെന്റര് , ആതുരാലയങ്ങള് എന്നിവയാണ് അനുബന്ധ സ്ഥാപനങ്ങള് . മിസ്ഹാബുല് ഹുദാ എന്ന പേരിലാണ് വിദ്യാര്ത്ഥി സംഘടന പ്രവര്ത്തിക്കുന്നത്. അല് മിസ്ബാഹ് , അല്ഫത്ഹ് എന്നീ മാസികകള് പുറത്തിറക്കുന്നു