കുഞ്ഞ് പിറന്നാല് ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില് ബാങ്കും സൂറത്തുല് ഇഖ്ലാസും അല്ലാഹുമ്മ ഇന്നീ ഉഈദുഹാ ബിക വ ദുരിയത്തഹാ മിന ശൈഥ്വാനി റജീം എന്നും ഇടത്തെ ചെവിയില് ഇഖാമത്തും കൊടുക്കണം. അതിന് ശേഷം സജ്ജനങ്ങളില് പെട്ട ആരെങ്കിലും കുട്ടിയുടെ വായില് കാരക്ക കൊണ്ട്, അല്ലെങ്കില് മറ്റു മധുരമുള്ള വസ്തുകൊണേ്ടാ മധുരം നല്കണം. പിന്നീട് കുട്ടിക്ക് പേര് നല്കുകയും ചെയ്യണം.
പേരിടല്
കുട്ടി ജനിച്ചാല് അവന് നല്ല ഒരു പേരിടണം. പേരിടാനുള്ള അവകാശം അവന്റെ പിതാവിനാകുന്നു. ഏഴാം ദിവസം അറുക്കുന്നതിന് മുമ്പ് പേരിടലാണ് ഉത്തമം. അബ്ദുല്ല, അബ്ദുര്റഹ്മാന് എന്നിവയാണ് ഏറ്റവും ശ്രേഷ്ഠമായ പേര്. നബിമാര്, മലക്കുകള് എന്നിവരുടെ പേര് വെക്കുന്നതിന് വിരോധമില്ല. മുഹമ്മദ് എന്ന പേരിടല് വളരെ നല്ലതാകുന്നു. നബി (സ) പറയുന്നു: ഖിയാമത്ത് നാളില് ഒരാള് വിളിച് പറയുന്നു: “മുഹമ്മദ് എന്ന് പേരുള്ളവര് അവന്റെ നബിയെ ബഹമുമാനിച്ചതിനാല് എഴുന്നേറ്റ് സ്വര്ഗത്തില്പ്രവേശിച്ച്കൊള്ളട്ടെ.’ മുഹമ്മദ് എന്ന പേരുവെക്കല് സ്വര്ഗ പ്രവേശനത്തിന് തന്നെ ഹേതുവാകും എന്ന് ഇതില് നിന്ന് ഗ്രഹിക്കാം.
മാലികുല് മുലൂക് (രാജാധിരാജന്) ഖാളില് ഖുളാഥ്, ഹാകിമുല് ഹുക്കാം (ന്യായാധിപന്മാരുടെ ന്യായാധിപന്) അബ്ദുന്നബി (നബിയുടെ അടിമ) ജാറുള്ള (അല്ലാഹുവിന്റെ അയല്വാസി), ശാഹിന്ശാഹ്(രാജാധിരാജന്) എന്നീ പേരുകള് വെക്കല് നിഷിദ്ധമാകുന്നു. ഇവയെല്ലാം അല്ലാഹുവിന്റെ ഏകത്വത്തിന് ഭംഗംവരുത്തുന്നവയാകുന്നു. (ഫതഹുല് മുഈന്,മഹല്ലി)
മുസ്ലിം
നസാഈ
അബൂദാവൂദ്