മക്കയിലെ ഖുരിഷികളുടെ അക്രമം സഹിക്കാതെ വന്നപ്പോള്‍ നബിയും (സ്വ) സ്വഹബതും മക്കയില്‍ നിന്നും മദീനയിലേക്ക് പോയി.മദീനയില്‍ എത്തുമ്പോള്‍ മുഹജിറുകളും അന്സ്വരികളും ഉള്‍പ്പെടെ വളരെ കുറച്ചു ആളുകള്‍ മാത്രമേ മുസ്ലിംലയി ഉണ്ടായി രുന്നുള്ളൂ. അവര്‍ കൃത്യ സമയത്ത് നിസ്കാരത്തിനു മസ്ജിദുന്നബവിയില്‍ എത്തുക പതിവായിരുന്നു.
മദീനയില്‍ നബി (സ്വ) യും സ്വഹാബികളും ഇസ്ലാമിക പ്രബോധനം സജീവമായി നടത്തി വന്നു. അനുദിനം ഇസ്ലാമിലെ അംഗസംഖ്യയും കൂടിക്കൂടി വന്നു.
ഹിജ്ര ഒന്നാം വര്ഷം ആയപ്പോഴേക്കും മുസ്ലിങ്ങളുടെ എണ്ണം വളരെ കൂടി. ആദ്യ കാലത്ത് എല്ലാവരും നിസ്കാരത്തിനു ഓര്‍മ്മപ്പെടു ത്താതെ തന്നെ കൃത്യ സമയത്ത് വന്നിരുന്നു. പില്‍കാലത്തു ജോലി തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്കാരത്തിനു പള്ളിയില്‍ എത്താതെ വരികയോ സമയം വൈകി എത്തുകയോ പതിവായി.
ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി (സ്വ) തങ്ങള്‍ സ്വഹാബികളെ മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു.
" നിസ്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം" - സ്വഹാബികളില്‍ പലരും അഭിപ്രായപ്പെട്ടു.
നിസ്കാരടിന്റെ സമയം ആയാല്‍ പള്ളിയിലേക്ക് വിളിക്കാനും സമയമായാല്‍ ഒര്മാപ്പെടുതനും പലരും പല മാര്‍ഗങ്ങള്‍ അപിപ്രയപ്പെട്ടു.
"ജൂതര്‍ ചെയ്യുന്നപോലെ നമുക്കും നിസ്കാരത്തിന്റെ സമയമായാല്‍ തീ കത്തിക്കാം"- ഒരു വിഭാഗം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു.
"മണിയടിച്ചു ആളുകളെ നിസ്കാര സമയം അറിയിക്കാം"- മറ്റൊരു വിഭാഗം അപിപ്രയപ്പെട്ടു.
"ഒരാളെ പറഞ്ഞയച്ചു എല്ലാവരെയും പള്ളിയിലേക്ക് വിളിപ്പിക്കാം"- അപിപ്രായം ഉമര്‍ (റ) ന്റെതായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമര്‍ (റ) ന്റെ അപിപ്രായം അംഗീകരിക്കപ്പെട്ടു.
ഈ ചര്‍ച്ചയില്‍ അബ്ദുല്ലഹിബിനു സൈദ് (റ) വും പങ്കെടുത്തിരുന്നു.
രാത്രി എല്ലാവരും വീടുകളിലേക്ക് മടങ്ങി. അബ്ദുള്ള ബിന്‍ സൈദ് (റ) അപ്പോഴും ഈ ചിന്തയിലായിരുന്നു. എങ്ങനെ ആളുകളെ നിസ്കാരത്തിനു പള്ളിയിലേക്ക് വിളിക്കും?. ഇതല്ലാതെ വേറെ വല്ല മാര്‍ഗവും ഉണ്ടോ?.
അബ്ദുള്ള ബിന്‍ സൈദ് (റ) ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ അദ്ദേഹത്തിനടുത്തു വന്നു. കയ്യില്‍ ഒരു മണിയും ഉണ്ടായിരുന്നു.
"ആ മണി എനിക്ക് വില്‍ക്കാമോ?"- അബ്ദുള്ള ബിന്‍ സൈദ് (റ) ചോദിച്ചു.
"നിങ്ങാല്‍ക്കെന്തിനാണ് ഇത്?"- പച്ച വസ്ത്രം ധരിച്ച ആഗതന്‍ ചോദിച്ചു.
"ഞങ്ങള്‍ക്ക് സമയത്ത് നിസ്കാരത്തിനു ആളുകളെ വിളിക്കാനാണ്."- അബ്ദുള്ള ബിന്‍ സൈദ് (റ) പറഞ്ഞു.
"ഞാന്‍ നിങ്ങള്ക്ക് അതിലും നല്ല ഉരു ഉപായം പറഞ്ഞു തരാം. അല്ലാഹു അക്ബര്‍, അള്ളാഹു അക്ബര്‍..........." - ആഗതന്‍ ബാങ്കിന്റെയും ഇഖാമതിന്റെയും മുഴുവന്‍ വാക്കുകളും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.
രാവിലെ ഉറക്കമുണര്‍ന്ന അബ്ദുള്ള ബിന്‍ സൈദ് പ്രവാചക സന്നിധിയിലെത്തി. പ്രവാചകന്‍ (സ്വ) യോട് താന്‍ കണ്ട സ്വപ്നവും സ്വപ്നത്തില്‍ വന്ന ആള്‍ പറഞ്ഞു കൊടുത്ത വാക്കുകളും പറഞ്ഞു. സ്വപ്നം സത്യമാണെന്നും അത് കൊണ്ട് അത് നമുക്കത് അംഗീകരിക്കാമെന്നും നബി (സ്വ) പറഞ്ഞു.
ബിലാല്‍ (റ) നു സ്വപ്നത്തില്‍ കണ്ട വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍ നബി (സ്വ) തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
അദ്ദേഹം ബിലാല്‍ (റ) വിന്റെ അടുത്തെത്തി. സ്വപ്നത്തിലെ ആഗതന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ അബ്ദുള്ള ബിന്‍ സൈദ് (റ) ബിലാലിന് (റ) പറഞ്ഞു കൊടുത്തു.
നിസ്കാരത്തിനു സംയമായി. മസ്ജിദുന്നബവിയില്‍ ബിലാല്‍ (റ) ന്‍റെ സുന്ദര ശബ്ദം ഉയര്‍ന്നു. സ്ഫുടതയാര്‍ന്ന അക്ഷരങ്ങള്‍ തനിമയാര്‍ന്ന സ്വരത്തില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഈത്തപ്പനയോലകള്‍ പോലും ഒരു നിമിഷം ചലനമറ്റു നിന്നു. കിളികള്‍ കളകളാരവം നിര്‍ത്തി മധുര ശബ്ദത്തിനു കാതോര്‍ത്തു. മുസ്ലിംഗള്‍ നിസ്കാരതിനായി മസ്ജിദു നബവിലേക്ക് നീങ്ങി.
അകലെ നിന്നു ഉമര്‍ ബിനുല്‍ ഖത്താബും (റ) ബിലാലിന്റെ വാക്കുകള്‍ കേട്ടു. ഇരിക്കുന്നിടത് നിന്നും ചാടി എഴുനേറ്റു അദ്ദേഹം പ്രവാചക സന്നിധിയില്‍ വന്നു.
"പ്രവാചകരെ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു."- ഉമര്‍ (റ) വര്‍ധിച്ച ആശ്ചര്യത്തോടെ താന്‍ കണ്ട സ്വപ്നം വിശദീകരിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ പച്ച വസ്ത്രം ധരിച്ച ഒരാള്‍ വന്നതും അദ്ദേഹം തനിക്കു ബിലാല്‍ (റ) വിളിച്ച ബാങ്കിലെ വാക്കുകള്‍ പറഞ്ഞു തന്നതും.
* * *
മദീനയിലെ ഓരോ മണല്‍ തരിയും ബിലാല്‍ (റ) ന്‍റെ ബാങ്കിനായി കാതോര്‍ത്തു കൊണ്ടിരുന്നു. അകലെ ഉയര്‍ന്നു നില്‍ക്കുന്ന മൊട്ടകുന്നുകളില്‍ തട്ടി ആ വാക്കുകള്‍ വീണ്ടും വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. മസ്ജിദു നബവിയും മദീനത്തുന്നബവിയും കടന്നു ഹിജാസിന്റെ അതിരുകല്‍ക്കപുറത്തും ആ സ്വരം മാറ്റൊലി കൊണ്ട്. ഓരോ നിസ്കാര സമയത്തും മദീനത്തുന്നബി ബിലാലിന്റെ വിളി കേട്ടു മസ്ജിദു ന്നബവില്‍ സ്വഫ് കെട്ടി നിന്നു.
കാലങ്ങള്‍ പിന്നെയും മാറി മാറി വന്നു. പ്രവാചകരും (സ്വ) അനുചരന്മാരും മക്കയിലേക്ക് തിരിച്ചു വന്നു. തീര്‍ത്തും രാജകീയമായ തിരിച്ചു വരവ്. സ്വപ്ന തുല്യമായ ആ നിമിഷത്തിലും പ്രവാചകര്‍ (സ്വ) ബിലാലിനെ(റ) വിളിച്ചു. ബിലാളിനെയും കാബയെയും മാറി മാറി നോക്കിയ അവിടുന്ന് പറഞ്ഞു, കാബയില്‍ കയറി ബാങ്ക് വിളിക്കാന്‍.തന്റെ ശരീരത്തില്‍ ചവിട്ടിക്കയറാന്‍ പോലും നബി (സ്വ) തങ്ങള്‍ ആവശ്യപ്പെട്ടു. ആശ്ച്ചര്യഭരിതനായ ബിലാല്‍ (റ) അവസാനം അപ്രകാരം ചെയ്യേണ്ടി വന്നു.
കബയില്‍ പിടിച്ചു കയറിയ ബിലാല്‍ (റ) നു അകലെ തന്നെ, ഉമയ്യതും കൂട്ടരും ചട്ടവരുകൊണ്ട് അടിച്ചു, നെഞ്ചില്‍ പാറക്കല്ലുകള്‍ വെച്ചു, കത്തുന്ന സൂര്യന് കീഴെ കിടത്തിയ മണല്‍ പരപ്പ് കാണാനായി. ഹൃദയത്തില്‍ ഒരായിരം പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു. മനസ്സില്‍ ഒരായിരം സന്തോഷ പൂത്തിരികള്‍ കത്തി.
"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍ ....."
ബിലാലിന്റെ (റ) സ്വരം അകലെ ജബല്‍ അബൂ ഖുബൈസിലും ജബലുന്നൂരില്‍, ഹിറയുടെ ഓരങ്ങളിലും തട്ടി മക്കയെ കോരി തരിപ്പിച്ചു.
പീഡന തടനങ്ങല്‍ക്കിടയിലും "അള്ളാഹു അഹദ് ...അള്ളാഹു അഹദ്" എന്ന് ഉച്ചരിച്ചിരുന്ന അതെ ഉറച്ച ശബ്ദം. അടിമത്വത്തിന്റെ ബലിഷ്ട കരങ്ങളില്‍ കിടന്നു പുളഞ്ഞിരുന്ന ആ ശബ്ദതിനുന്നു സ്വാതന്ത്രത്തിന്റെ തെളിച്ചം കൂടിയുണ്ടെന്ന് മാത്രം.
നബി (സ്വ) തങ്ങള്‍ വഫാതായ ശേഷം ഒരിക്കല്‍ പോലും ബിലാല്‍ (റ) ബാങ്ക് വിളിക്കുകയുണ്ടായില്ല. പ്രവാചകര്‍ (സ്വ ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ആര്‍ക്കു വേണ്ടി ബാങ്ക് വിളിക്കാനാണ്. ബിലാല്‍ (റ) പിന്നീടൊരിക്കലും ബാങ്ക് വിളിക്കാന്‍ മസ്ജിദു നബവിയിലെ പീഡത്തില്‍ കയറുകയുണ്ടായില്ല.
നബി (സ്വ) യുടെ വഫാതിനു ശേഷം ബിലാല്‍ (റ), അബൂബക്കര്‍ സിദ്ദീഖ് (റ) ന്‍റെ അടുത്ത് വന്നു. കണ്ണുകളില്‍ ദുഃഖം ചുവപ്പു വരകള്‍ വീഴ്ത്തിയിരുന്നു. ദുഖഭാരം മുഖത്ത് അവശത വരുത്തിയിരുന്നു.
"ഏറ്റവും നല്ല സല്‍കര്‍മ്മം ജിഹാദ് ആണെന്ന് നബി (സ്വ) പറയുന്നത് ഞ്ഞാന്‍ കേട്ടിട്ടുണ്ട്. " -ബിലാലിന്റെ കണ്ണുകള്‍ ചാലിട്ടൊഴുകി.
"താങ്കള്‍ എന്ത് ചെയ്യാന്‍ പോവുന്നു ?, ബിലാല്‍" -ആശ്ചര്യ ഭാവത്തില്‍ അബൂബക്കര്‍ (റ) ചോദിച്ചു. "ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദ് ആവുന്നത് വരെ യുദ്ധം ചെയ്യാനാഗ്രഹിക്കുന്നു."
"അപ്പൊ ഞങ്ങള്‍ക്ക് ആര് ബാങ്ക് വിളിക്കും?"- സിദ്ദീഖ് (റ) ചോദിച്ചു.
"റസൂല്‍ (സ്വ) നു അല്ലാതെ മറ്റു ആര്‍ക്കും വേണ്ടി ഞാന്‍ ബാങ്ക് വിളിക്കില്ല" -ബിലാലിന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ പ്രളയം തീര്‍ത്തു, കവിളിലൂടെ അതു ഒഴുകി കൊണ്ടിരുന്നു.
"ക്ഷമിക്കൂ ബിലാല്‍, ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ബാങ്ക് വിളിക്കൂ" -സിദീഖ് (റ) വിന്റെ വാക്കുകള്‍ക്കും ദുഖത്തിന്റെ ഭാരമുണ്ടായിരുന്നു.
"നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടിയാണ് എന്നെ സ്വതന്ത്രനാകിയതെങ്കില്‍ നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ആവാം, അതല്ല അല്ലാഹുവിനു വേണ്ടിയാണെങ്കില്‍ എന്നെ വിട്ടേക്കുക"
" അല്ലാഹുവിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ സ്വതന്ത്രനാക്കിയത്"- സിദ്ദീഖ് (റ) അദ്ധേഹത്തെ ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ചു.
സൈന്യത്തോടൊപ്പം ബിലാലും (റ) ശാമിലേക്ക് തിരിച്ചു. അല്ലാഹുവിന്റെ റസൂലില്ലാത്ത മദീന ..... ബിലാലിന് (റ) അത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.
ബിലാല്‍ (റ) ന്‍റെ ഖബര്‍ |
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി. ഒരിക്കല്‍ ബിലാല്‍ (റ) ഉറങ്ങുകയായിരുന്നു. നബി (സ്വ) സ്വപ്നത്തില്‍ വന്നു അദ്ധേഹത്തൊടു ചോദിച്ചു.
"ബിലാല്‍, എന്തിനാണ് നമ്മോട് ഈ പിണക്കം. എന്നെ സന്ദര്‍ശിക്കാന്‍ ഇനിയുംസമയമായില്ലേ?"
ബിലാല്‍ (റ) ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുനേറ്റു. വിടര്‍ന്ന നെറ്റിതടത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. നെഞ്ചില്‍ മദീനയിലെത്താനുള്ള മോഹം തുടി കൊട്ടി. അദ്ദേഹം മദീനയിലേക്ക് യാത്ര പുറപ്പെട്ടു.
മദീനയിലെത്തിയ ബിലാല്‍ (റ) പ്രവാചകരുടെ (സ്വ) ഖബറിനടുത്തെത്തി. ഖബറിനരികിലിരുന്നു. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ് കൂടി കൂടി വന്നു. മദീനയില്‍, പ്രവാചക സന്നിധിയില്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും. കണ്ണുകളില്‍ കാഴ്ച മങ്ങി തുടങ്ങി. താടിയെള്ളിലൂടെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി.
നബി (സ്വ) യുടെ പേരക്കുട്ടികള്‍, ഹസ്സന്‍ ഹുസൈന്‍ (റ) അവിടേക്ക് കടന്നു വന്നു. ബിലാലിനെ കണ്ടതും അവര്‍ ഒരിക്കല്‍ കൂടി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക പൌത്രന്മാരുടെ വാക്കുകള്‍ ബിലാലിനു (റ) എങ്ങനെ അനുസരിക്കാതിരിക്കാനാവും. എന്റെ ഹബീബിന്റെ പേരക്കുട്ടികളെ ഞാന്‍ എങ്ങനെ നിരാശരാക്കും. ബിലാല്‍ മസ്ജിദു നബവിയിലെ തന്റെ പീഡത്തില്‍ കയറി.
"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍............."
മദീന വീണ്ടും ഉറക്കമുണര്‍ന്നു. ബിലാലിന്റെ (റ) ശബ്ദം വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. നബിയുടെ സ്വഹബത് മുഴുവന്‍ പള്ളിയിലേക്കോടി.വീടുകളില്‍ നിന്നും കുട്ടികളും സ്ത്രീകളും ഇറങ്ങി
"പ്രവാചകന്‍ (സ്വ) തിരിച്ചു വന്നിരിക്കുന്നു " - അവര്‍ സന്തോഷത്താല്‍ വിളിച്ചു പറഞ്ഞു.
"അശ്ഹദു അന്ന മുഹമ്മദന്‍ ............."
ബിലാലിന് (റ) വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നിന്നു. കണ്ണുകളില്‍ ഇരുട്ട് കയറി. വാക്കുകള്‍ ഇടറി. നബി (സ്വ) യുടെ ഓര്‍മ്മകള്‍ ബിലാലിന്റെ(റ) മനസ്സില്‍ ഘോഷയാത്ര തീര്‍ത്തു. അദ്ധേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ മദീന വിറങ്ങലിച്ചു നിന്നു. പ്രവാചകരുടെ മരണ ദിവസം കഴിഞ്ഞാല്‍ മദീന ഇത്രമാത്രം കണ്ണീരൊഴുക്കിയ ദിവസം ഉണ്ടായിട്ടില്ലെന്ന് ചരിത്രം.
ബിലാല്‍ (റ), നബി (സ്വ) ഇല്ലാത്ത മദീനയില്‍ നിന്നും അദ്ദേഹം ശാമിലേക്ക് തന്നെ തിരിച്ചു. അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ വഫാത്തിനു ശേഷം ഇസ്ലാമിന്റെ ഭരണ സാരഥ്യം ഉമരുബിനുല്‍ ഖത്താബ് (റ) ഏറ്റെടുത്തു. ബൈതുല്‍ മുഖദാസ് പിടിച്ചെടുത്ത ശേഷം ഒരിക്കല്‍ ഉമര്‍ (റ) ശാമില്‍ ബിലാലിന്റെ (റ) അടുത്ത് വന്നു. ശാമുകാര്‍ ഉമര്‍ (റ) നോട് ബിലാല്‍ (റ) നെ കൊണ്ട് ഒരിക്കല്‍ കൂടി ബാങ്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
"ബിലാല്‍, ഞങ്ങള്‍ക്ക് താങ്കളുടെ ബാങ്ക് വിളി കേള്‍ക്കാന്‍ കൊതിയാവുന്നു."
"ഇല്ല, എനിക്ക് കഴിയില്ല. എന്റെ നബിക്കല്ലാതെ മറ്റാര്‍ക്ക് വേണ്ടി ഞാന്‍ ബാങ്ക് വിളിക്കും?"-ബില്ലാല്‍ (റ) ന്‍റെ കണ്ണുകള്‍ സജലങ്ങളായി.
ഉമര്‍ ബിന്‍ ഖതാബ് (റ) വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ബിലാല്‍ ബാങ്ക് വിളിക്കാന്‍ കയറി.
"അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍.............."
ബിലാലിന്റെ ശബ്ദം ഒരിക്കലൂടെ ഉയര്‍ന്നു കേട്ടു. പ്രവാചകന്‍ (സ്വ) വഫാതായ ശേഷം ഒരിക്കല്‍ കൂടി വീണ്ടും ബിലാലിന്റെ മധുര ശബ്ദം. വാക്കുകളില്‍ ഇപ്പോഴും അതെ ഗാംഭീര്യം, സ്ഫുടത. ഹിജാസിന്റെ മണല്‍ തരികള്‍ പോലും ആ ശബ്ദത്തിനായി കാതു കൂര്‍പ്പിച്ച നാളുകളുണ്ടായിരുന്നു.മാമലകള്‍ പോലും കിടുകിടാ വിറച്ച സമയമുണ്ടായിരുന്നു. പക്ഷികളും പറവകളും ഈത്തപ്പനയും ദേവദാരുക്കളും നിശ്ചലമായ സന്ദര്ഭാങ്ങലുണ്ടായിരുന്നു. ഇതാ ഒരിക്കല്‍ കൂടി ആ നിമിഷങ്ങള്‍..... ലോകം ഒന്നടങ്കം നിശ്ചലമായി. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ബിലാലിന്റെ (റ) ശബ്ദം.
"അശ്ഹദു....... "
ജനങ്ങള്‍ ആ ശബ്ദം തിരിച്ചറിഞ്ഞു. കാതുകളില്‍ നിത്യവും ശ്രുതി മധുരം തീര്‍ത്തിരുന്ന, ഉറക്കത്തിലും ഉണര്ച്ചയിലും ഞങ്ങളെ വിളിച്ചുണര്ത്തിയിരുന്ന ആ ശബ്ദം വീണ്ടും. എല്ലാവരും പള്ളിയിലേകൂ നീങ്ങി. മുഴുവന്‍ കണ്ണുകളും കറുത്തിരുണ്ട ബിലാലില്‍ തന്നെ. എത്ര സുന്ദരം ഈ ശബ്ദം. എന്ത് മനോഹരം ആ സ്ഫുടമായ അക്ഷരങ്ങള്‍. മരുഭൂമിയുടെ സകല സീമകളും കടന്നു ലോകമാകെ ആ ശബ്ദം വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.
നബി (സ്വ) തങ്ങള്‍ ബിലാലിനെ അടുത്ത് വിളിച്ചതും ബാങ്ക് വിളിക്കാന്‍ നിര്‍ദേശിച്ചതും ബിലാല്‍ ആദ്യമായി മസ്ജിദു നബവിയില്‍ കയറിയതും. പ്രവാചകര്‍ (സ്വ) ക്കൊപ്പം സ്വഹബതും ആ ശബ്ദത്തിനു മുന്നില്‍, ആ സ്വരമാധുരിക്ക് മുന്നില് ചലനമറ്റു നിന്നതും എല്ലാ ഇന്നലെ കഴിഞ്ഞ പോലെ.......
ബിലാല്‍ (റ) ന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. കണ്ണുകളിലിരുട്ടു കയറുന്നു. താഴെ ഉമര്‍ ബിന്‍ ഖത്താബും(റ) അനുയായികളും ബിലാലിനെ തന്നെ നോക്കി.
"ആശ്ഹദ് അന്ന മുഹമ്മ..........."
ബിലാല്‍ (റ) തളരുകയായി. കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ട് കയറി.തലയിലേക്ക് രക്തം ഇരച്ചു കയറി. കാലുകള്‍ വിറക്കാന്‍ തുടങ്ങി. ഭൂമി കിടുകിടാ വിറക്കുന്നതായി അദ്ദേഹത്തിന് തോന്നി.
സ്വഹാബത്ത് കരയാന്‍ തുടങ്ങി. അവരുടെ ഹൃദയങ്ങള്‍ ശോക ഭാരം കൊണ്ട് നിറഞ്ഞു.
ഉമാര്ബിന്‍ ഖതാബ് (റ) നും സങ്കടം അടക്കാനായില്ല. പ്രവാചക സ്മരണയിൽ ഒരിക്കൽ കൂടി അവർ തേങ്ങി.
ഇന്ന് ,ബിലാല്‍ (റ) പ്രായമായി. കറുത്ത ശരീരത്തില്‍ വര്ധക്യതിന്റെ ജരാ നരകള്‍ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. മരണ ശയ്യയില്‍ കിടക്കുമ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യ കരയാന്‍ തുടങ്ങി. ഭാര്യയെ അടുത്ത് വിളിച്ചു അദ്ദേഹം പറഞ്ഞു.
" നീ കരയരുത്.....നാളെ ഞാനെന്റെ ഹബീബിനെ കണ്ടു മുട്ട്ടും .........മുഹമ്മദ് (സ്വ) യെ സഹവസിക്കും"