മുഅല്ലിം ട്രെയിനിംഗ് സെന്റര്

മദ്റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില് പ്രാപ്തരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില് പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും അധ്യായന സാങ്കേതിക വിദ്യകളും ഭാഷാ പരിജ്ഞാനങ്ങളും അധ്യാപന മനഃശാസ്ത്രവുമെല്ലാം നല്കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.

മുഅല്ലിം ട്രൈനിംഗ് സെന്ററില് നിന്നും പത്ത് ബാച്ചുകള് ഇതിനകം പഠനം പൂര്ത്തിയാക്കി. തുടര് പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില് സേവനം ചെയ്തു വരുന്നു. ഒരു വര്ഷമാണ് കോഴ്സ് കാലം. സൗജന്യ താമസ ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്കിയിരുന്നു.