വനിതാ ശരീഅത്ത് കോളേജ്

സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീ സമൂഹത്തെ അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെേ ആശയാദര്ശങ്ങളില് അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില് തങ്ങളിലര്പ്പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മതവിജ്ഞാനത്തോടൊപ്പം ബി.എ, അഫ്ളലുല് ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്, ഹോം സയന്സ്, എംബ്രോയിഡറി എന്നിവയില് പരിശീലനവും നല്കി പ്രാപ്തരാക്കുക.

ഖുര്ആന്, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന് ആവശ്യമായ എല്ലാ മതഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉദ്ബോധന പരിശീലനവും നല്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്ത്തിക്കുന്ന സ്ഥാപനമാണിത്.

തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില് ഈ സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള് തന്നെ നേതൃത്വം നല്കുന്നു. എല്ലാ അധ്യായ ന വര്ഷങ്ങളിലും പെണ്കുട്ടികള്ക്ക് ആവശ്യമെങ്കില് ഹോസ്റ്റല് സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.