സമൂഹത്തിന്റെ തുടര്വിദ്യാഭ്യാസ മേഖലയില് പുതിയ വഴിത്തിരിവുകള്ക് കാരണമായി. കിട്ടാക്കനിയെന്നു കരുതി യിരുന്ന സിവില്സ ര്വ്വീസ് പോലും നമ്മുടെ സമൂഹത്തിന ന്യമല്ലെന്ന് തെളിയിച്ചു.
പ്രവര്ത്തനചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്പ്പിച്ചു. അബൂബക്ര് സ്വിദ്ദീഖും പി.സി. ജഅ്ഫറും നമ്മുടെ അഭിമാനമാണിന്ന്.
പുതിയ തലമുറകളില് നിന്ന് ഐ. എ. എസുകാരെ വളര്ത്തി യെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്. സിവില് സര്വ്വീസ് തന്നെയാണ് തുടര് പഠനമേഖലയില് പ്രോഗ്രാം പ്രധാന ഇനമായി എടുക്കുന്നത്. പുതുതായി ഏഴ് വിദ്യാര്ഥികള് എച്ച്. ഇ. പിയുടെ സഹായത്തോടെ ഈ മേഖലയില് പഠനം നടത്തി ക്കൊണ്ടിരിക്കുന്നു. മസ്കത്ത് സുന്നിസെന്ററിന്റെ സാമ്പത്തിക സഹായത്തോടെ വളര്ന്നു വരുന്ന പ്രതിഭകള്ക്ക് അവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്കി വരുന്നു.