ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി

ഉത്തര കേരളത്തില് ഇസ്ലാമിക പഠനം അതിന്റെ പൂര്ണ്ണാര്ത്ഥത്തില് നല്കുന്ന സ്ഥാപനങ്ങളുടെ ദൗര്ലബ്യത്തെയും അസാന്നിദ്ധ്യത്തെയും കുറിച്ചുള്ള ചര്ച്ചകളും കൂടിയാലോചനകളുമാണ് ഈ സ്ഥാപനത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത്. മതരംഗത്ത് മുഖ്തസര് വരെയും ഭൗതിക വിദ്യാഭ്യാസ മേഖലയില് ബിരുദാനന്തര ബിരുദവുമാണ് ഇവിടെ നിന്നും നല്കപ്പെടുന്നത്. കലാ - സാഹിത്യ മത്സരങ്ങള് , സംവാദങ്ങള് , പ്രസംഗ പരിപോഷണത്തിനായി സമാജങ്ങള് , വിവിധ കലാ വേദികള് എന്നിങ്ങനെ ക്രിയാത്മകമായ പ്രവര്ത്തനങ്ങളിലൂടെ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഈ സ്ഥാപനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബോര്ഡിംഗ് മദ്റസയും അനാഥ അഗതി മന്ദിരവും അനുബന്ധ സ്ഥാപനങ്ങളാണ്.